RGP VIEW 201
![]() |
| 201.Pirates of the Caribbean: The Curse of the Black Pearl (2003) ENGLISH |
Pirates of the Caribbean: The Curse of the Black Pearl (2003)
PG-13 | 143 min | Action, Adventure, Fantasy
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ. അതു പോരാത്തതിന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ. ജാക്ക് സ്പാരോ എന്ന കഥാപാത്രത്തിന് ആ നടൻറെ പത്തിരട്ടി ആരാധകരുണ്ട്. സിനിമ പണ്ട് സൂര്യ ടിവിലോ മറ്റോ കണ്ടതായി ഓർക്കുന്നുണ്ട്. പ്രേതങ്ങളെ പേടി ആയതുകൊണ്ട് അന്ന് സിനിമ കണ്ട് മുഴുമിപ്പിച്ചില്ല.
സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഈ ചിത്രത്തിൻറെ പേര് അതിലേക്ക് എന്തുകൊണ്ടോ കടന്നുവന്നില്ല. Thugs of Hindostan ഇറങ്ങിയപ്പോൾ ഈ ചിത്രത്തിൻറെ പേര് ആദ്യമായി കയറിവന്നു. അന്നും കാണാൻ തോന്നിയില്ല. മരയ്ക്കാർ ട്രെയിലർ ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സിനിമ സ്നേഹികൾ കമ്പയർ ചെയ്തത് ഈ സിനിമയുമായി തന്നെ. കാണണമെന്ന ഉൾവിളി തുടങ്ങിയത് അപ്പോൾ മുതലാണ്.
പക്ഷേ എന്നിട്ടും ചിത്രം കാണാൻ ഞാൻ തയ്യാറായില്ല. അവസാനം നമ്മുടെ ജാക്ക് സ്പാരോ ബാറ്റ്സ്മാൻ എന്ന ചിത്രത്തിൽ ജോക്കറായി വരുന്നുണ്ടെന്ന് കേട്ടു. അപ്പോൾ ഇയാളുടെ ഒരു സിനിമ കണ്ടു കളയാം എന്ന് കരുതി. അങ്ങനെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ ആദ്യം പറഞ്ഞ സിനിമയുടെ പേര് ഇതായിരുന്നു.
ഒരു വലിയ കഥയൊന്നും ഞാൻ ഇവിടെ പറയുന്നില്ല. കാരണം, ഇതിനകം ഒരുപാടുപേർ ചിത്രം കണ്ടു കഴിഞ്ഞതാണ്. എന്നെപ്പോലെ ഇതുവരെ കാണാത്ത സുഹൃത്തുക്കൾക്ക് വേണ്ടി കഥയൊന്നു സൂചിപ്പിക്കാം.
ഒരുപാട് വർഷങ്ങൾക്കു മുമ്പ് ജാക്ക് സ്പാരോ എന്ന ഒരു കടൽ കൊള്ളക്കാരൻ ജീവിച്ചിരുന്നു. അയാൾ ഒരു സാമ്രാജ്യത്തിൽ എത്തിപ്പെടുന്നു. ഇതേസമയം മറ്റ് കുറച്ചു കടൽകൊള്ളക്കാർ ആ രാജ്യത്തെ രാജകുമാരിയെ തട്ടിക്കൊണ്ടുപോകുന്നു. ജാക്ക് സ്പാരോയുടെ സഹായത്തോടെ ഒരാൾ രാജകുമാരിയെ രക്ഷിക്കാൻ പുറപ്പെടുന്നതാണ് കഥ..
ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ അതിലെ കഥാപാത്രത്തെക്കുറിച്ച് പറയാതെ ഇരിക്കാൻ സാധിക്കില്ല. വൺമൺ സ്റ്റാൻഡിങ് എന്നെല്ലാം പറയില്ലേ അതാണ് ബിലാലിക്ക..! ജാക്ക് സ്പാരോ..! പേരുപോലെ തന്നെ കിടിലൻ ക്യാരക്ടർ. കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വെറുതെയല്ല അങ്ങേർക്ക് ഇത്രത്തോളം ഫാൻ..! പക്ഷേ ഈ കഥാപാത്രത്തെ മലയാളത്തിലെ ഒരു കഥാപാത്രമായി ചെറിയൊരു സാമ്യം തോന്നി. കമ്മാരൻ നമ്പ്യാർ..! എന്തുകൊണ്ടെന്ന് ചിത്രം കണ്ടവർക്ക് മനസ്സിലാകുമല്ലോ…?! അതിലേക്ക് അധികം കടക്കുന്നില്ല..
സിനിമയ്ക്ക് മികച്ച കഥയും വേറിട്ട പശ്ചാത്തലവും ആണുള്ളത്. മികച്ച സംവിധാനവും ഇപ്പോഴും ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലസംഗീതവും സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. നർമ്മത്തിൽ ചാലിച്ചാണ് ചിത്രം കൊണ്ടുപോകുന്നത്. കിടിലൻ സംഭാഷണങ്ങളും ചിത്രത്തിൽ കാണാം.
2003ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ വിഎഫ്എക്സ് ആ കാലത്തെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചു പിറകിലേക്ക് പോയതുപോലെ അനുഭവപ്പെട്ടു.
5 പാർട്ടുകൾ ഉള്ള ഈ ചിത്രം ഇതുവരെ കണ്ടില്ലെങ്കിൽ നിർബന്ധമായും കാണാൻ ശ്രമിക്കുക. ഒരു ക്ലീൻ അഡ്വഞ്ചർ ഫാൻറസി സിനിമയാണ് പൈറേറ്റ്സ് ഓഫ് കരീബിയൻ. ഈ ആദ്യ ചാപ്റ്റർ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് ഉറപ്പാണ്. ബാക്കിയുള്ള ഭാഗങ്ങൾ കണ്ടിട്ടില്ല. ഉടനെ ഞാൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
3.75/5 RGP VIEW
Rgp's Followers 88% Liked This Film
Rgp's Followers 88% Liked This Film
8/10
IMDb
79%
Rotten Tomatoes
4.6/5
Vudu
94% liked this film
Google users
RGP VIEW












































