RGP VIEW 122
![]() |
First Man |
(2018) PG-13 | 141 min | Biography, Drama, History. | English
Director: Damien Chazelle
Older Rick Armstrong: Mom, what's wrong?
Janet Armstrong: Nothing, honey. Your dad's going to the Moon.
Older Rick Armstrong: Okay. Can I go outside?
ചെറുതാകുമ്പോൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സമയത്ത് എല്ലാ അമ്മമാരും പറയുന്ന ഒരു ക്ലീഷേ സംസാരമുണ്ട്. "അമ്പിളിമാമനെ പിടിച്ചുതരാമെന്ന്". അത് ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള ഒരു ആഗ്രഹം കുട്ടികൾക്ക് വാഗ്ദാനം കൊടുക്കുമ്പോൾ അപ്പോൾ അത് അവരുടെ ചെറിയ നിഷ്കളങ്കമായ മനസ്സിൽ ഒരു സ്വപ്നമായി മാറും. പക്ഷേ ആ സ്വപ്ന ചിന്താഗതി 1969 മനുഷ്യൻ സത്യമാക്കി. സ്കൂൾ പഠനകാലം മുതൽ എല്ലാ ക്വിസ് കോമ്പറ്റീഷനിലും ആ സംഭവം ആവർത്തിക്കപ്പെട്ടു. "ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വ്യക്തി നീൽ ആംസ്ട്രോങ്ങ്."
1961 മുതൽ മുതലാണ് കഥ ആരംഭിക്കുന്നത്. ആ വർഷം മുതൽ ആയിരത്തി 1969 വരെയുള്ള ചന്ദ്രനെ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇന്ന് മാസത്തിൽ രണ്ടു വട്ടം പോയി വരുന്ന ചന്ദ്രനിലേക്ക് ഒരുവട്ടം പോകാൻ വേണ്ടി കഷ്ടപ്പെട്ട് പാട് കണ്ടു ഞെട്ടി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ചിത്രത്തെ കുറിച്ച് ഒരുപാട് വർണിക്കാൻ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ അതു ചിലപ്പോൾ നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചിരിക്കുന്നു.
വ്യത്യസ്തമായി ഒരാൾ ചിന്തിക്കുമ്പോൾ സമൂഹത്തിലുണ്ടാകുന്ന കാഴ്ചപ്പാടിനെ കുറിച്ചും ഉറച്ച തീരുമാനത്തോടെ ഒരു ലക്ഷം പിന്നാലെ പോകുന്നതിനെ കുറിച്ചും സിനിമ ശക്തമായി പറയുന്നുണ്ട്. ഈ സമയം സമൂഹത്തിലുണ്ടാകുന്ന ചർച്ചകളും മാധ്യമ ധർമ്മവും എല്ലാം തുറന്നടിച്ച് ചിത്രം കാണിക്കുന്നുണ്ട്.
മികച്ച സംവിധാനവും നായകൻ ഗംഭീര പെർഫോമൻസ് സിനിമയുടെ മുതൽക്കൂട്ടാണ്. ഗ്രാഫിക്സ് വർക്കുകളും ക്യാമറയും ത്രില്ലടിപ്പിക്കുന്ന ബിജിഎം തുടങ്ങി നല്ല ഒരു സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്.
ആദ്യം മുതൽ അവസാനം വരെ ത്രില്ലടിച്ച് കാണാൻ പറ്റുന്ന ചിത്രമാണ് ഫസ്റ്റ് മാൻ. നീൽ ആംസ്ട്രോങ്ങ് ജീവിതം സിനിമയായപ്പോൾ വലിയൊരു വിപ്ലവം തന്നെ ആയി മാറുന്നു. എല്ലാവർക്കും ഒരേ പോലെ കാണാവുന്ന ചിത്രമാണിത്. 2018 ഇറങ്ങിയ മസ്റ്റ് വാച്ച് സിനിമകളിലൊന്ന്.
മികച്ച സിനിമ അനുഭവം.
4/5 RGP VIEW
7.4/10 · IMDb
87% · Rotten Tomatoes
84% · Metacritic
NB : സ്പേസിൽ മനുഷ്യൻ കാലു കുത്തുന്നതിൻറെ മുമ്പ് സ്പേസിനെ കുറിച്ച് സിനിമയെടുത്ത കുബ്രിക്ക് മാസ്സ് അല്ല. മരണമാസ്സ് ആണ്.
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment