Saturday, April 20, 2019

Saving Private Ryan (1988) ENGLISH

RGP VIEW 110
Saving Private Ryan

 (1998)     |   R   |  169 min   |  Drama, War

Director: Steven Spielberg

_" We are not here to do a decent thing, we are here to follow fuckin' orders! "_

രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയും അല്ലാതെയും  ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. 1998 സ്റ്റീഫൻ സ്പിൽബർഗ് സംവിധാനംചെയ്ത ടോം ഹാക്സ് നായകനായ ചിത്രമാണ് സേവിങ് പ്രൈവറ്റ് റയാൻ.

സാധാരണഗതിയിൽ യുദ്ധം എന്നത് ഭീകര അന്തരീക്ഷവും ദയനീയ അവസ്ഥയും നിറഞ്ഞതാണ്. യുദ്ധത്തിൽ വിജയിക്കുക ഇതാണ് പ്രധാനമെങ്കിലും യുദ്ധത്തിനിടയിൽ ഒരു സേഫ് സോൺ കിട്ടുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. കുറച്ചുപേരുടെ യുദ്ധത്തിലൂടെ ഉള്ള യാത്രയാണ് സേവിങ് പ്രൈവറ്റ് റയാൻ എന്ന സിനിമ പങ്കുവയ്ക്കുന്നു. സേഫ് സോണിൽ നിന്ന് യുദ്ധ അന്തരീക്ഷത്തിലേക്ക് മടങ്ങിപ്പോകുന്ന കുറച്ച് പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.

 മിനിറ്റുകളോളം നീളുന്ന ആദ്യത്തെ ഒറ്റ സീനിലൂടെ തന്നെ യുദ്ധത്തിൻറെ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ആ ഒറ്റ സീനു കൊണ്ടുതന്നെ യുദ്ധം എത്രയോ ഭയാനകവും ഭീകരതയും നിറഞ്ഞതാണെന്ന് സംവിധായകൻ നമ്മളോട് പറയുന്നു.പക്ഷേ ആ സീനിലെ ക്രെഡിറ്റ് ഒരിക്കലും സംവിധായകന് മാത്രം ഒതുങ്ങി കൂടേണ്ടതല്ല. ആ സിനിമയുടെ ക്യാമറമാൻ വഹിച്ച പങ്ക് എത്രയോ വലുതാണ്.ഒരു യുദ്ധത്തിൽ പങ്കെടുത്ത ഫീൽ ആയിരുന്നു സിനിമ എനിക്ക് സമ്മാനിച്ചത്.ടോം ഹാക്സ് എന്ന അഭിനയപ്രതിഭയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിൽ മോശമാകും. ഗംഭീരപ്രകടനം.

പിന്നെ വെറുതെ 5 ഓസ്കാർ അവാർഡുകൾ കൊടുക്കാൻ അന്നത്തെ ജൂറിക്ക് പ്രാന്ത് ഒന്നും ഇല്ലല്ലോ..?!
മികച്ച ഡയറക്ടർ, മികച്ച ക്യാമറാമാൻ മികച്ച സൗൺ, മികച്ച എഡിറ്റിംഗ്,മികച്ച സൗണ്ട് എഫക്ട് എന്നീ അഞ്ചു മേഖലകളിലായി സിനിമയ്ക്ക് ഓസ്കാർ ലഭിച്ചു.അധികം സിനിമയെ കുറിച്ച് വർണ്ണക്കുന്നില്ല. നിങ്ങൾ കണ്ടു തന്നെ വിലയിരുത്തുക.

നല്ലൊരു സിനിമ; അതിനോടൊപ്പം യുദ്ധം ഇനി വേണ്ട  എന്ന സന്ദേശവും സംവിധായകൻ ഈ സിനിമയിലൂടെ പ്രേക്ഷകരോട് പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരും നിർബന്ധമായും കാണേണ്ട ഒരു ചിത്രം തന്നെയാണ് സേവിങ് പ്രൈവറ്റ് റയാൻ. 

ഈ സിനിമയിലൂടെ സ്റ്റീഫൻ സ്പിൽബർഗ് മാജിക് കാണാം.
വൺ ഓഫ് ദി ബെസ്റ്റ് വാർ മൂവി ഇൻ ഹോളിവുഡ്.

 മാസ്റ്റർ പീസ്...!!

4/5  RGP VIEW

8.6/10 · IMDb
93% · Rotten Tomatoes
91% · Metacritic

നബി : സിനിമയിൽ ഒരുപാട് വയലൻസ് നിറഞ്ഞ രംഗങ്ങളുണ്ട്.(യുദ്ധമല്ലേ ഓർമിപ്പിച്ചു എന്നുള്ളു...)

RGP VIEW

No comments:

Post a Comment

Latest

Get out (2017)