RGP VIEW 181
I Saw the Devil (2010)
Not Rated | 144 min | Action, Crime, Drama
നല്ല മഞ്ഞുള്ള ഒരു രാത്രി. ടയർ പഞ്ചർ ആയതുകൊണ്ട് കാർ റോഡിൻറെ അരികിൽ നിർത്തിയ ശേഷം മെക്കാനിക്കിനെ കാത്തുനിൽക്കുന്ന യുവതി. കാറിൽ ഇരിക്കുന്ന യുവതിയോട് സഹായം ആവശ്യം ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു മധ്യവയസ്കൻ അവിടേക്ക് കടന്നു വരുന്നു. അവൾ അയാളോട് സഹായം ആവശ്യമില്ല എന്നും മെക്കാനിക്ക് ഉടൻ എത്തുമെന്നും പറയുന്നു. അടുത്ത സീനിൽ കാണിക്കുന്നത് വളരെ മൃഗീയമായി ആ യുവതിയെ കൊന്ന് ശരീര ഭാഗങ്ങൾ ചെറുതും വലുതുമായി വെട്ടി മുറിക്കുന്ന കാഴ്ചയാണ്..! പിന്നീട് നടക്കുന്ന മനോഹരമായ കാഴ്ചകളാണ് സിനിമ സമ്മാനിക്കുന്നത്.
തുടക്കം മുതൽ ഒട്ടും ബോറടിക്കാതെ മുന്നോട്ടു പോകുന്ന ഒരു മികച്ച ത്രില്ലർ സിനിമ.വളരെ വ്യത്യസ്തമായ അവതരണമാണ് ഈ ചിത്രത്തിൻറെ പ്രധാന അട്രാക്ഷനായി തോന്നിയത്. റിവഞ്ച് സ്റ്റോറി ആണെങ്കിലും മറ്റൊരു തലത്തിലാണ് കഥ പറഞ്ഞു മുന്നോട്ടു പോയത്. സാധാരണ കണ്ടുവരുന്ന ശൈലികൾ അല്ല സിനിമ ഉപയോഗിച്ചിട്ടുള്ളത്. എല്ലാം തീർത്തും വ്യത്യസ്തമാണ്.
വില്ലൻറെ ഗംഭീര പ്രകടനം കൊണ്ട് ആവണം, നായകന് കാര്യമായി ഒന്നും ചെയ്യാൻ ഉള്ളത് പോലെ തോന്നില്ല. കിടുക്കാച്ചി പ്രകടനം തന്നെയാണ് വില്ലൻ കാഴ്ചവെച്ചത്. One of the best Villain എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. വില്ലൻറെ ചില സീനുകൾ കണ്ടപ്പോൾ രോമം എഴുന്നേറ്റു സലൂട്ട് അടിച്ചു ..!
ടെക്നിക്കൽ വശത്തെ കുറിച്ച് പറയുകയാണെങ്കിൽ സംവിധാനവും പശ്ചാത്തല സംഗീതവും മഞ്ഞത്ത് ഒഴുകിനടന്ന ക്യാമറയും എല്ലാം ഒന്നിനൊന്നു മനോഹരം. കെട്ടുറപ്പുള്ള തിരക്കഥ അതിനെ വളരെ നല്ല രീതിയിൽ തന്നെ സംവിധായകൻ കോഡിനേറ്റ് ചെയ്തിട്ടുമുണ്ട്.
ഒരു കാര്യം പ്രത്യേകം പറയട്ടെ, പെട്ടെന്ന് കണ്ടു തീർക്കാൻ പറ്റുന്ന ഒരു ചിത്രമല്ല ഇത്. വെട്ടിനുറുക്കി കൊല്ലുന്നതും മനുഷ്യൻറെ ഇറച്ചി ഭക്ഷിക്കുന്നതും തുടങ്ങി നിരവധി അറപ്പും വെറുപ്പും തോന്നിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിന് മുഴുനീളം ഉണ്ട്..! ഈ രംഗങ്ങൾ ഉണ്ടെന്നു കരുതി ഈ ചിത്രം കാണാതിരിക്കരുത്. കാണാതിരുന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് നിങ്ങൾ മിസ്സ് ആക്കുന്നത്..!
അതെ ലോകസിനിമയിലെ ഏറ്റവും മികച്ച ഒരു കൊറിയൻ ചിത്രം. ഈ സിനിമയ്ക്ക് ആരാധകർ വളരെ കൂടുതലാണ്. ഈ ചിത്രം കാണാത്തവർ വളരെ വിരളമായിരിക്കും. ഞാൻ ഈ സിനിമ കാണാൻ വൈകി പ്പോയതിൻറെ പ്രധാന കാരണം ഇതിൻറെ ഇന്ത്യൻ പതിപ്പ് ഞാൻ കണ്ടിരുന്നു. റീവാച്ചോ റീമേക്കുകളോ കാണാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഈ ചിത്രം കാണാതിരുന്നത്. പക്ഷേ അതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു.
കൊറിയൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നു തന്നെയാണ് I Saw The Devil. മസ്റ്റ് വാച്ച് പട്ടികയിൽ പെടുത്താവുന്ന ചിത്രം..! സിനിമ നിറയെ കട്ട വയലൻസ് നിറഞ്ഞതാണ്. പ്രായപൂർത്തിയായ പ്രേക്ഷകർക്ക് ധൈര്യമായി കാണാം..!
4/5 RGP VIEW
Rgp's followers 80% Liked This Film
Rgp's followers 80% Liked This Film
7.8/10
IMDb
80%
Rotten Tomatoes
1.5/4
Slant Magazine
91% liked this film
Google users
അഭിപ്രായം വ്യക്തിപരം..!
RGP VIEW
may be Ek Villain was inspired from this movie. some movie(story) parts are exact... right?
ReplyDelete