RGP VIEW 133
![]() |
Departures |
(2008) | PG-13 | 130 min | Drama, Music. | Japan
Director: Yôjirô Takita
ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേരുടെ നടുവിൽ ആണ് നമ്മൾ ജീവിക്കുന്നത്. സ്വപ്നങ്ങൾ വരെ മറന്നു മറ്റെന്തിനോ വേണ്ടി ഓടുന്ന പാവം മനുഷ്യർ. ഈയടുത്ത് കണ്ട സിനിമയിലെ ഒരു സംഭാഷണമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. " ഒരു ദിവസം സിനിമയും ജീവിതവും എൻറെ മുന്നിൽ നിന്ന് വന്നിട്ട് പറഞ്ഞു. ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ. ഞാൻ ജീവിതം തിരഞ്ഞെടുത്തു. എനിക്കു വേണ്ടിയല്ല, എൻറെ കുടുംബത്തിനുവേണ്ടി." ഈ സംഭാഷണമാണ് ചുരുക്കിപ്പറഞ്ഞാൽ ഈ സിനിമയുടെ കഥാതന്തു.
2008ൽ വർഷം റിലീസായ Yôjirô Takita സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രമാണ് Departures.
നായകൻ ഒരു സംഗീതജ്ഞനാണ്. അദ്ദേഹവും ഭാര്യയും പട്ടണത്തിലാണ് താമസിക്കുന്നത്. അദ്ദേഹം ഒരു ഓർക്കസ്ട്രയിൽ വർക്ക് ചെയ്യുന്നു. പെട്ടെന്നൊരു ദിവസം അദ്ദേഹത്തിൻറെ ജോലി നഷ്ടപ്പെടുന്നു. അവർ ഹോം ടൗണിലേക്ക് ജീവിക്കാൻവേണ്ടി ഒളിച്ചോടുന്നു. ഗ്രാമം ആയതിനാൽ അവിടെ ജോലി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. ഒരു ജോബ് കൺസൾട്ടൻസി വഴി അവസാനം അയാൾക്ക് ജോലി ലഭിക്കുന്നു. പക്ഷേ ആ ജോലി അത്ര സുഖകരം ഉള്ള കാര്യമായിരുന്നില്ല. എല്ലാ ജോലിക്കും അതിൻറെതായ അന്തസ്സുണ്ട്. പക്ഷേ ഏതൊരു മനുഷ്യനും അത്ര പെട്ടെന്ന് സ്വീകരിക്കാൻ പറ്റാത്ത ഒരു ജോലിയായിരുന്നു അത്. ഒട്ടും ഇഷ്ടമില്ലാതെ ജീവിക്കാൻ വേണ്ടി ജോലിയിൽ തുടരേണ്ട അവസ്ഥ വരുന്നു. തുടർന്ന് കഥ വികസിക്കുന്നു.
ഒരു മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം പണം തന്നെയാണ്. കൂടുതലൊന്നും ഇല്ലെങ്കിലും കുറച്ചെങ്കിലും അതുണ്ടെങ്കിൽ സമാധാനം പിന്നാലെ വരും. എല്ലാവരും പണത്തിന് പിന്നാലെ ഓടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. രണ്ടുതരം ആളുകളുണ്ട്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വരും ജീവിക്കാൻ വേണ്ടി എന്തും ചെയ്യുന്നവരും..!!!
ജീവിക്കാൻ വേണ്ടി ഇഷ്ടപ്പെടാത്ത ജോലി ചെയ്യപ്പെടേണ്ട വന്ന നായകൻറെ കഥയാണ് സിനിമ അവതരിപ്പിക്കുന്നത്. നമ്മളിൽ പലരിലും ഈ നായകൻ ഒളിച്ചിരിപ്പുണ്ട് എന്നതാണ് വാസ്തവം.
വളരെ പതുക്കെ പോകുന്ന കഥാഗതി, ഒരുപാട് മരണങ്ങൾ, വെറുപ്പ് തോന്നുന്ന സീനുകൾ ഇതെല്ലാം ഈ ചിത്രത്തിലുണ്ടെങ്കിലും സിനിമയോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും. കാരണം ആ രീതിയിലാണ് ചലച്ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് ആയ ഒരുപാട് ചിന്താഗതികൾ കൊണ്ടുവന്നു മനോഹരമായി അതിനെ ആവിഷ്കരിക്കുകയാണ് സംവിധായകൻ ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ ഒരു നാണയത്തിന് രണ്ടു വർഷങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ എല്ലാ കാര്യങ്ങൾക്കും നെഗറ്റീവും പോസിറ്റീവും ആയ ഉള്ളടക്കങ്ങൾ ഉണ്ടെന്നു സംവിധായകൻ തുറന്നുപറയുന്നു.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ. നായകനും സഹതാരങ്ങളും അവരുടെ പ്രകടനം മോശമാക്കിയില്ല. വളരെ മികച്ചതായി തോന്നിയത് നായകൻറെ മുതലാളിയായി അഭിനയിച്ച വ്യക്തിയുടേതാണ്. ആ കഥാപാത്രത്തിൽ അദ്ദേഹം ജീവിക്കുകയായിരുന്നു. ഇടയ്ക്കിടെ വരുന്ന ഗംഭീര സംഗീതവും ചിത്രത്തെ നല്ല ആഴത്തിൽ സ്പർശിക്കാൻ കാരണമായി. മുകളിൽ പറഞ്ഞതുപോലെ പോലെ മികച്ച സംവിധാനത്തിന് ഉദാഹരണമാണ് ഈ സിനിമ. നല്ല തിരക്കഥ സംവിധാനത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്.
മികച്ച ഫോറിൻ സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് 2009ൽ കരസ്ഥമാക്കിയ ചിത്രമാണ് departures. കൂടാതെ ബോക്സ് ഓഫീസിൽ തന്നെ ഒരുപാട് പണം നേടിയ സിനിമകളിലൊന്നാണ് Departures. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥയാണ് ഈ ജപ്പാനീസ് ചലച്ചിത്രം പറയുന്നത്. സിനിമ നിങ്ങളെ ഒരുപാട് നൊമ്പരപ്പെടുത്തും ചിത്രത്തിൻറെ അവസാനത്തിൽ മികച്ച ഒരു അനുഭവം സമ്മാനിക്കും. ഇമോഷണൽ ഡ്രാമ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്.
4/5 RGP VIEW
8.1/10
IMDb
4/4
Roger Ebert
79%
Rotten Tomatoes
92% liked this film
Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
Kaananam👍
ReplyDeleteWatch it
Delete