Showing posts with label Romance. Show all posts
Showing posts with label Romance. Show all posts

Tuesday, July 19, 2022

Only Biriyani (2022) Malayalam Short Film

 


Only Biriyani

ഒരു ബിരിയാണിക്ക് ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമോ ?

കാമുകിയും കാമുകന് ഒരു കടയിൽ ബിരിയാണി കഴിക്കാൻ പോകുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

വളരെ നല്ല രീതിയിൽ പ്ലാൻ ചെയ്തു ചെയ്ത ഷൂട്ടിംഗ് പോലെ അനുഭവപ്പെട്ടു. അതിൻറെ ഏറ്റവും വലിയ ഒരു ഉദാഹരണം ചിത്രത്തിൽ രണ്ടുമൂന്ന് ടൈം ലാപ്സ് ഷോട്ടുകൾ വരുന്നുണ്ട്. അതെല്ലാം വളരെ മികച്ചതായി തോന്നി. പ്രധാന കഥാപാത്രത്തെ അഭിനയിച്ച വ്യക്തിയുടെ പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.

കണ്ടന്റ് കുറച്ചുകൂടി സ്ട്രോങ്ങ് ആക്കാൻ ശ്രദ്ധിക്കണം എന്ന് തോന്നി. വേറെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും അനുഭവപ്പെട്ടില്ല..!

ഒരുതവണ കണ്ടു മറക്കാനുള്ളത് ഓൺലി ബിരിയാണി നമുക്ക് സമ്മാനിക്കുന്നുണ്ട്..!

3/5 RGP Diaries


നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

Solomonte Uthamageetham (2022) Malayalam Short Film


സോളമന്റെ ഉത്തമഗീതം 

ഫോട്ടോഗ്രാഫറായ നായകൻ. സ്വന്തം കൂട്ടുകാരിയോട് തോന്നിയ പ്രണയം. എട്ടു വർഷത്തോളമായി മനസ്സിൽ കൊണ്ടു നടക്കുന്നു. ധൈര്യക്കുറവ് മൂലം ഇത്ര കാലമായും പറയാൻ പറ്റിയിട്ടില്ല. നാളെ അവളുടെ കല്യാണമാണ്. കൂട്ടുകാരൻ ഫോട്ടോഗ്രാഫർ ആകുമ്പോൾ പുറത്തു നിന്നും ഫോട്ടോ എടുക്കാൻ ഒരാളെ വിളിക്കുമോ ? ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലെ ആയി..! കല്യാണവും ഫോട്ടോഗ്രാഫറും ഇതുതന്നെയാണ് സോളമന്റെ ഉത്തമ ഗീതം നമ്മളോട് പങ്കുവെക്കുന്നത്..!

ഒരു കോമഡി ഡ്രാമ പാറ്റേണിൽ മികച്ച രീതിയിൽ ദൃശ്യവൽക്കരിച്ച ഒരു ചിത്രം. അവതരിപ്പിച്ച രീതി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ പ്രധാന ആകർഷണം എല്ലാ കഥാപാത്രങ്ങളും വളരെ പക്വതയോടെ അവരുടെ കഥാപാത്രങ്ങൾ ഹാൻഡിൽ ചെയ്തു. പശ്ചാത്തല സംഗീതം മികച്ചുനിന്നു.

കഥയ്ക്ക് കുറച്ചു പ്രായമുണ്ട്. അവതരിപ്പിച്ചു വന്നപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പക്ഷേ കഥയിലെ രണ്ട് സോങ്ങുകളും എനിക്കൊട്ടും താൽപര്യം തോന്നിയില്ല. സോങ്ങുകൾക്ക് വേണ്ടിയുള്ള സമയവും കാശും നഷ്ടപ്പെടുത്തിയ പോലെ തന്നെ തോന്നി..!

എന്തിരുന്നാലും ചിരിച്ചു രസിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് സോളമന്റെ ഉത്തമ ഗീതം.

3.5/5 RGP diaries

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

Saturday, May 22, 2021

221. Dia (2020) KANNADA

RGP VIEW 221
Dia (2020)
|  137 min   |  Drama, Romance  | Malayalam Sub Available

ആരോടും അധികം സംസാരിക്കാത്ത, അങ്ങനെ പറയത്തക്ക ഫ്രണ്ട്സ് ഒന്നുമില്ലാത്ത ഒരു നാണക്കാരിയായ പെൺകുട്ടി നമ്മുടെ കോളേജ്, സ്കൂൾ ജീവിതത്തിൽ കടന്നു പോയിട്ടുണ്ടാകും. അതാണ് ഇതിലെ നായിക..! ഇങ്ങനെ ഒരുത്തിക്ക് ഒരു പയ്യനോട് ഇഷ്ടം തോന്നുകയാണെങ്കിലോ ? ഇതാണ് ഈ ചിത്രം പറയുന്നത്..! 

ദിയ എന്ന പെൺകുട്ടിയുടെ കോളേജ് കാലഘട്ടം മുതൽ കല്യാണം വരെ ചർച്ച ചെയ്യുന്ന ചിത്രമാണ് "ദിയ"..!

ചിത്രത്തിൻറെ സംവിധാനമാണ് ഹൈലൈറ്റ്. ഒട്ടും ബോറടിപ്പിക്കാത്ത നർമത്തിൽ പൊതിഞ്ഞ അവതരണം. സിനിമയുടെ ജീവനായ ബിജിഎം.. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം.. ക്ലൈമാക്സ് എല്ലാം ഉണ്ടല്ലോ എൻ്റെ സാറേ.. ചുരുക്കി പറഞ്ഞ എല്ലാ ചേരുവകളും കിറുകൃത്യം..!

ക്ലൈമാക്സിനോട് അടുക്കുമ്പോൾ കഥയിലെ പ്രധാന നായകൻ കരയുന്ന ഒരു രംഗമുണ്ട്. അത് വല്ലാതെ അരോചകമായി ഫീൽ ചെയ്തു. പിന്നെ കഥാപാത്രങ്ങൾ വല്ലാതെ നന്മമരം ആയോ എന്നൊരു സംശയം കൂടിയുണ്ട്. പക്ഷേ ഇത് രണ്ടും പ്രധാന പോരായ്മയായി ഒരിക്കലും അനുഭവപ്പെട്ടില്ല..

ഒന്നുമറിയാതെ കാണുക..! അതാകും ഈ സിനിമ വളരെ മികച്ച അനുഭവം നിങ്ങൾക്കേവർക്കും സമ്മാനിക്കുന്നത്..! 

വർഷങ്ങളായി കണ്ടുമടുത്ത ശൈലി. പക്ഷേ സിനിമയുടെ കിടിലൻ മേക്കിങ് കൊണ്ട് ഒരു മസ്റ്റ് വാച്ച് സിനിമ അനുഭവത്തിലേക്ക് ദിയ നമ്മളെ എത്തിക്കുന്നു.. റൊമാൻറിക്, ഡ്രാമ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന സിനിമ തന്നെയാണ് ദിയ..!!

പ്രണയമെന്നും പൈങ്കിളിയാണ്.. പക്ഷേ സിനിമയുടെ കഥാപാത്രം പറഞ്ഞ ഒരു സംഭാഷണം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.. "മനുഷ്യനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ഏറ്റവും കൂടുതൽ ദുഃഖിപ്പിക്കുന്നതും സ്നേഹം മാത്രമാണ്.. അതുകൊണ്ട് സ്നേഹിക്കുക, അത് നിങ്ങളുടെ സ്വപ്നം ആണെങ്കിലും അല്ലെങ്കിൽ വ്യക്തിയാണെങ്കിലും.. OK, GOOD BYE..

4.25/5 RGP VIEW

8.2/10 IMDb
4/5 Cinema Express
96% liked this film Google users

Thursday, May 6, 2021

211. Always (2011) KOREAN

RGP VIEW 211

Always (2011)

108 min | Action, Drama, Romance

 പകൽ സമയം വലിയ ബോട്ടിൽ വെള്ളം സപ്ലൈ ചെയ്തും രാത്രികളിൽ പാർക്കിംഗ് സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തും ജീവിക്കുന്ന ഒരു എക്സ് ബോക്സർ നായകൻ. അനാഥനായ ആൾക്ക് ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ല. ഈ സാഹചര്യത്തിലാണ് അയാൾ കാഴ്ചശക്തിയില്ലാത്ത നായികയെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ ഉള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. ഇരുവരുടെയും ജീവിതമാണ് തുടർന്നു ചിത്രം വ്യക്തമാക്കുന്നത്.


ചിത്രത്തിൻറെ ഓൺലൈൻ കേട്ടു കഴിഞ്ഞാൽ അത്ര കൗതുകം ഒന്നും തോന്നാൻ സാധ്യതയില്ല. പക്ഷേ ഒരുപാട് ആരാധകരുള്ള ഒരു കൊറിയൻ ചിത്രമാണിത്.


പ്രധാനമായും മറ്റൊരു ഫീലാണ് ചിത്രം നൽകുന്നത്. ഒരു റൊമാൻറിക് ഡ്രാമ അല്ലെങ്കിൽ ഫീൽ ഗുഡ് എന്നെല്ലാം ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രധാനമായും സിനിമയുടെ ഏറ്റവും മികച്ചതെന്ന് തോന്നിയത് സ്ക്രീൻപ്ലേ തന്നെയാണ്. ഒരു പ്രെഡിറ്റബിൾ ആയ  ചിത്രത്തെ വളരെ നല്ല രീതിയിൽ തന്നെ തിരക്കഥാകൃത്ത് എഴുതി ഫലിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ ആരാധകനെ എല്ലാ മേഖലയിലും നിരാശപ്പെടുത്താത്ത പിന്നണിയും മുന്നണിയും സിനിമയിലുള്ളത്. 


ചിത്രം കൊള്ളാം. ഗംഭീരം എന്നൊന്നും ഞാൻ പറയില്ല. മനസ്സിനെ ഒന്ന് ഫ്രഷ് ആക്കാൻ അല്ലെങ്കിൽ രണ്ടുമണിക്കൂർ നല്ലൊരു മൂഡിൽ ഇരുന്നു സിനിമ കാണാൻ ഈ ചിത്രം നിങ്ങളെ ചില്ലപോൾ സഹായിച്ചേക്കും..!!


3.5/5 RGP VIEW

7.8/10

IMD

8.5/1

MyDramaLis

81

Rotten Tomatoe

95% liked this film

Google users


Sunday, March 15, 2020

195. Mirage (2018) Spanish

RGP VIEW 195

Mirage (2018)
TV-MA   |  128 min   |  Drama, Mystery, Romance

 ഭർത്താവിന് നല്ല ജോലി, നായിക ഡോക്ടറാണ്, സുന്ദരിയായ ഓമന മകൾ എല്ലാം കൊണ്ടും ആ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. നായിക വേരയും കുടുംബവും പുതിയ ഒരു വീട്ടിലേക്ക് താമസം മാറുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ആ പുതിയ വീട്ടിൽ അടച്ചിട്ട അലമാരയിൽ ഒരു പഴയ ടിവി ആ കുടുംബത്തിൻറെ ശ്രദ്ധയിൽ പെടുന്നു. ടിവി കൂടെ പഴയ കാസറ്റുകളും ഉണ്ടായിരുന്നു.

അവർ കൗതുകത്തോടെ ഓരോന്നായി കാസറ്റുകൾ പ്ലേ ചെയ്തു. ആ വീട്ടിൽ മുമ്പ് താമസിച്ച ഒരു ചെറിയ പയ്യൻ പാട്ടുപാടി സ്വന്തം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് അവർ ആ പഴയ ടിവിയിലൂടെ കണ്ടത്. പിന്നീടാണ് ആ പയ്യൻ മരണപ്പെട്ടു എന്നകാര്യം അവർ അറിയുന്നത്. അത് അവർക്ക് ഒരു ചെറിയ ഞെട്ടൽ ഉണ്ടാക്കി.

ആ ദിവസം നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. നായിക എന്തോ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഉണരുന്നു. അവൾ ഹാളിലേക്ക് പതുക്കെ നടന്നു. ഹാളിൽ നടക്കുന്ന ആ രംഗം കണ്ടു നായിക ഞെട്ടി. ടിവി തന്നാലെ ഓണായി  ഇരിക്കുന്നു. അവൾ ടിവിയുടെ അടുത്തേക്ക് ഒരു പേടിയോടെ നടന്നു. അവൾ ടിവിയുടെ അടുത്തെത്തിയതും അവളുടെ ജീവിതം മാറിമറിഞ്ഞു.

തുടക്കം പക്കാ ഹൊറർ മൂഡിലാണ് ഈ സ്പാനിഷ് ചിത്രം ആരംഭിക്കുന്നത്. കാര്യമായി പേടിക്കാൻ ഒന്നും ഇല്ലെങ്കിലും മനസ്സിൻറെ ഒരു മൂലയിൽ ഒരു ചെറിയ ഭയം സിനിമ നിലനിർത്തുന്നുണ്ട്. പിന്നീട് സയൻസ് ഫിക്ഷൻ ജോണറിൽ ചിത്രം മുന്നോട്ടു പോകുന്നു. ഒരുപക്ഷേ ടൈം ട്രാവൽ എന്നെല്ലാം വിശേഷിപ്പിക്കാം.

സത്യത്തിൽ സിനിമ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്. വളരെ നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവം സിനിമയെ കൂടുതൽ മികച്ചതാക്കുന്നു. സ്പാനിഷിൽ അധിക സിനിമകളൊന്നും കണ്ടില്ലെങ്കിലും വളരെ ഇഷ്ടമുള്ള ഒരു ആക്ടർ ഉണ്ട്. അദ്ദേഹത്തിൻറെ പേര് ഒന്നും എനിക്കറിയില്ല. പക്ഷേ, Money Heistലെ പ്രൊഫസർ എന്നുപറഞ്ഞാൽ ഒരുവിധം സിനിമ ആരാധകർക്ക് എല്ലാം അദ്ദേഹത്തെ മനസ്സിലാകുമെന്ന് കരുതുന്നു. അദ്ദേഹം അടങ്ങുന്ന കാസ്റ്റിംഗ് വളരെ മികച്ച പ്രകടനം തന്നെയാണ് എനിക്ക് വ്യക്തിപരമായി സമ്മാനിച്ചത്.

ഒരുപാട് മികച്ച പ്രതികരണങ്ങൾ ലഭിച്ചതു കൊണ്ടാണ് ഈ ചിത്രം കണ്ടത്. സിനിമയോട് പ്രതീക്ഷയുണ്ടായിരുന്നു. വളരെ ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ടു പോയ സിനിമ അവസാനം കൊണ്ടുപോയി നശിപ്പിച്ച പോലെ എനിക്ക് അനുഭവപ്പെട്ടു. ക്ലൈമാക്സ് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല. വളരെ ക്ലീഷേ സ്വഭാവമുള്ള അവസാനമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യമെല്ലാം ഒരുപാട് പുതുമകൾ തന്നു അവസാനം കൊണ്ടുപോയി കലമുടച്ചു.

എന്തൊക്കെ പറഞ്ഞാലും ഒരു മോശം സിനിമ ഒന്നുമല്ല Mirage. ഞാൻ പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് മാത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ ത്രില്ലർ ചിത്രമാണ് Mirage. ഒരുവട്ടം കണ്ടു രസിക്കാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്. ടൈം ട്രാവൽ സിനിമകളോട് താല്പര്യമുള്ളവർ അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ സിനിമ ഇഷ്ടപ്പെടും.

3.25/5 RGP VIEW

7.4/10
IMDb
75%
Rotten Tomatoes
6.4/10
FilmAffinity
94% liked this film
Google users

RGP VIEW

Thursday, March 12, 2020

192. Oh My Kadavule (2020) TAMIL

RGP VIEW 192

Oh My Kadavule (2020)
151 min   |  Comedy

അർജുനും മണിയും അനുവും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. ഒരു ദിവസം ബാറിൽ വെള്ളമടിച്ചു കൊണ്ടിരിക്കുമ്പോൾ അനു അർജുനോട് വിവാഹ അഭ്യർത്ഥന നടത്തുന്നു. എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്യുന്ന തമ്മിൽ മനസ്സിലാക്കുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് അർജുൻ വിവാഹം കഴിക്കാൻ തയ്യാറാവുന്നു.

ഒരു വർഷത്തിനു ശേഷം ഇരുവരും  ഡൈവോഴ്സിന് വേണ്ടി കോടതിയിൽ എത്തുന്നു. സുഹൃത്തായ മണി ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുപേരും തയ്യാറാവുന്നില്ല. ഈ സമയം ഒരു അപരിചിതൻ അർജുൻറെ അടുത്തേക്ക് വരുകയും അടുത്ത അരമണിക്കൂറിൽ ആ കോടതിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ എല്ലാം മുൻകൂട്ടി പറയുകയും ചെയ്യുന്നു. ഒരു വിസിറ്റിംഗ് കാർഡ് നൽകി അയാൾ അവൻറെ അടുക്കൽ നിന്നു പോകുന്നു.

അർജുൻ ആദ്യം വിശ്വസിച്ചില്ലെങ്കിലും അയാൾ മുൻകൂട്ടി പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയിൽ നടക്കാൻ തുടങ്ങി. അർജുന് വിശ്വസിക്കാൻ സാധിച്ചില്ല. മനസ്സമാധാനം ഇല്ലാതെ അവൻ വിസിറ്റിംഗ് കാർഡിലെ അഡ്രസ്സിലേക്ക് ഓട്ടോയിൽ യാത്രയായി. അർജുൻ അവിടെ എത്തുന്നതും ശേഷം അവൻറെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

മനോഹരമായ രീതിയിൽ കോർത്തുണ്ടാക്കിയ ഒരു ഫാൻറസി സിനിമ. പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നതെങ്കിലും സൗഹൃദവും കുടുംബവും പ്രണയത്തെ പോലെ തന്നെ ഇംപോർട്ടൻസ് നൽകിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.

 നർമ്മത്തിൽ ചാലിച്ച ഒരു കഥ, ബോറടിക്കാതെ കൊണ്ടുപോയ സംവിധാനം, നല്ല ഗാനങ്ങൾ, മികച്ച പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ മികച്ച പ്രകടനം തുടങ്ങി എല്ലാ ചേരുവകളും നല്ല രീതിയിൽ വന്ന ഒരു ചിത്രം.

കേട്ടു തഴമ്പിച്ച കഥ തന്നെയാണ് ഈ സിനിമ പറയുന്നത്. പക്ഷേ അത് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൻറെ പകുതിയിൽ ഒരു വിഎഫ്എക്സ് രംഗം വരുന്നുണ്ട്. അത് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. കാര്യമായ തകരാറുകൾ ഒന്നും ചിത്രത്തിൽ കണ്ടില്ല.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഓ മൈ കടവുളേ. പ്രണയവും ജീവിതവും സൗഹൃദവും കുടുംബവും എല്ലാം ചർച്ച ചെയ്യുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ. ഒരുവട്ടം കണ്ടു മടക്കാവുന്ന ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

3.5/5 RGP VIEW

Rgp's followers 71% Liked This Film

8.4/10 · IMDb
97% liked this film
Google users

RGP VIEW

Wednesday, March 11, 2020

191. Be With You (2018) KOREAN

RGP VIEW 191
Be With You (2018)
PG-13   |  132 min   |  Drama, Fantasy, Romance

ഒരിടത്ത് ഒരു പെൻഗ്വിൻ ജീവിച്ചിരുന്നു. ആ പെൻഗ്വിന് ഒരു കുട്ടിയുണ്ടായിരുന്നു. പെൻഗ്വിൻ മരണപ്പെട്ടു. മരണപ്പെട്ട ശേഷം ആ സാധു ജീവി സ്വർഗ്ഗത്തിലേക്ക് യാത്രയായി. മരണത്തിൻറെയും സ്വർഗ്ഗത്തിൻറെയും  ഇടയ്ക്ക് ഒരു ചെറു നഗരം ഉണ്ട്. അമ്മ പെൻഗ്വിൻ അവിടെനിന്ന് തൻറെ കുട്ടിയെ എന്നും നോക്കുമായിരുന്നു.

അങ്ങനെയിരിക്കെ മഴ കാലം വരവായി. മഴപെയ്തപ്പോൾ അമ്മ പെൻഗ്വിൻ ഭൂമിയിലേക്കിറങ്ങി. തൻറെ കുട്ടിയെ സന്ദർശിച്ചു. കുറച്ചു സമയം അവൻറെ ഒപ്പം ചിലവഴിച്ചു. മഴക്കാർ പതിയെ മറഞ്ഞു. മഴകാറിനൊപ്പം കുട്ടിയോട് യാത്ര പറഞ്ഞ് അമ്മയും യാത്രയായി.

അച്ഛനും മകനും മാത്രമുള്ള ഒരു ചെറു കുടുംബം. മരണപ്പെട്ട അമ്മ സ്വന്തം മകന് വേണ്ടി എഴുതിയ കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥയും വായിച്ച് ആ നാലു വയസ്സുകാരൻ എന്നും അമ്മയെ കാത്തിരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു മഴക്കാലം വന്നു. കഥയിൽ പറഞ്ഞതുപോലെ പെട്ടെന്നൊരു ദിവസം മരണപ്പെട്ട അമ്മ മകൻറെ അടുത്തെത്തി. തുടർന്ന് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

കൊറിയൻ സിനിമകൾ എന്നുപറയുമ്പോൾ പൊതുവേ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് വയലൻസും ത്രില്ലറുകളുമാണ്.  ഞാൻ കണ്ട അധിക കൊറിയൻ സിനിമകളും ആ രീതിയിൽ ഉള്ളവയാണ്. Castaway on the Moon എന്ന ചിത്രത്തിന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച കൊറിയൻ ഫീൽ ഗുഡ് സിനിമയാണ് Be with You. 

വളരെ കൗതുകം ഉളവാക്കുന്ന കഥ.സിനിമയെ മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതവും സിനിമാടോഗ്രാഫിയും വളരെ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രം കുറച്ചു ഫാൻറസി ആണെങ്കിലും മികച്ച അനുഭൂതിയാണ് ഉടനീളം സമ്മാനിക്കുന്നത്.

പ്രണയവും കുടുംബവും കൊച്ചു കൊച്ചു സന്തോഷങ്ങളും കൂടെ നൊമ്പരപെടുത്തുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മനോഹര സിനിമ തന്നെയാണ് Be With You. ഫീൽ ഗുഡ് സിനിമ ഇഷ്ടപ്പെടുന്നവരും സിനിമ സ്നേഹികളും കണ്ടിരിക്കേണ്ട മനോഹരമായ ചലച്ചിത്രാവിഷ്കാരം.

4/5 RGP VIEW

rgp's Followers Rating 71%

7.6/10
IMDb
8.8/10
MyDramaList
96% liked this film
Google users

RGP VIEW

Wednesday, February 5, 2020

182. Love 911 (2012) KOREAN

RPG VIEW 182

Love 911 (2012)
120 min   |  Comedy, Drama, Romance

നായിക ഒരു ഡോക്ടറാണ്. തൻറെ അടുത്ത് വന്ന രോഗിയുടെ രോഗ നിർണയത്തിൽ ഒരു അബദ്ധം നായികയ്ക്ക് പറ്റുന്നു. രോഗിയുടെ ഭർത്താവ് കേസ് കൊടുക്കുന്നു. ഇതിനെ തുടർന്ന് ജോലി വരെ പോകുമെന്ന അവസ്ഥയിലായി. അങ്ങനെ നായിക  അകം മറ്റൊരു വക്കീലിൻറെ അടുത്തെത്തി. വക്കീൽ കേസ് കൊടുത്ത ആൾക്കെതിരെ റിട്ടേൺ കേസ് ഫയൽ ചെയ്യാൻ ആവശ്യപ്പെടുന്നു. പക്ഷേ അതിന് നായകനായ ഫയർമാൻറെ സഹായം വേണം.

സത്യസന്ധനും ധീരനുമായ ഫയർമാൻ ഇതിനെ അനുകൂലിക്കുന്നില്ല. പക്ഷേ നായികയ്ക്ക് ഇത് നടത്തിയേ പറ്റൂ. അവൾ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നിലും നമ്മുടെ ഫയർമാൻ വീഴുന്നില്ല. അവസാനം അവൾ ഒരു വലിയ പദ്ധതിയുമായി അയാളുടെ അടുത്തേക്ക് ചെല്ലുന്നു. ശേഷം നടക്കുന്ന നർമ്മത്തിൽ പൊതിഞ്ഞ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

വളരെ നല്ല രീതിയിൽ എൻജോയ് ചെയ്തു കണ്ട റൊമാൻറിക് സിനിമകളിലൊന്നാണ് ലവ് 911. ചിത്രത്തിൻറെ മേക്കിങ് ഒരുപാട് ഇഷ്ടമായി. കഥ പറഞ്ഞ രീതിയും ഒപ്പം മികച്ച സംവിധാനവും എല്ലാം പുതുമ നൽകുന്ന ഒന്നായിരുന്നു. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പൂർണമാണ് ഈ ചിത്രം. രണ്ടുമണിക്കൂർ ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കുന്ന പ്രേക്ഷകന് കാണാനുള്ളത് ചിത്രം നൽകുന്നുണ്ട്. 

ആരും കൊതിച്ചു പോകുന്ന നായിക. ഇങ്ങനെ ഒരുത്തിയെ ലൈഫിൽ കിട്ടിയാൽ പൊളിക്കും എന്നൊക്കെ പറയില്ലേ, അതേപോലെ ഒരുത്തി. നായകനും കൊള്ളാം. നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി നല്ലരീതിയിൽ തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട്. കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും കൊറിയൻ ലാലേട്ടൻ തകർത്തു. പുള്ളിയുടെ സ്ക്രീൻ പ്രസൻസ് അസാധ്യം തന്നെ. അയാൾ സ്ക്രീനിലേക്ക് വന്നാൽ അയാളെ തന്നെ നോക്കി പോകും..!

മറ്റൊരു തലത്തിലേക്ക് പോകും എന്ന് കരുതിയ സിനിമ ക്ലൈമാക്സിൽ കൊണ്ടുപോയി കലമുടച്ചു. ഒട്ടും ലോജിക്ക് തോന്നാത്ത ക്ലൈമാക്സ്, എൻറെ സിനിമ ആസ്വാദനത്തെ നല്ല രീതിയിൽ തളർത്തിക്കളഞ്ഞു. അതുമാത്രമാണ് ഒരു പ്രധാന പോരായ്മയായി തോന്നിയത്.

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു റൊമാൻറിക് ഡ്രാമയാണ് ഈ ചിത്രം. ഒരു തവണ കണ്ടു മറക്കാനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്. ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല എന്ന് ഉറപ്പാണ്..! ക്ലൈമാക്സ് മാത്രമേ എനിക്ക് ഒരു കല്ലുകടിയായി അനുഭവപ്പെട്ടു. മറ്റു വശങ്ങളെല്ലാം നോക്കിയാൽ മികച്ച സിനിമ അനുഭവം തന്നെയാണ് ലൗ 911 സമ്മാനിക്കുന്നത്.

RGP VIEW 3.25/5

8.3/10
MyDramaList
6.8/10
IMDb
96% liked this film
Google users

RGP VIEW

Monday, December 9, 2019

173. As Good As It Gets (1997) ENGLISH

RGP VIEW 173


As Good As It Gets (1997)
PG-13 | 139 min | Comedy, Drama, Romance

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മാന്യനായ ഭ്രാന്തൻ. അയാളുടെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നു. ശേഷം നടക്കുന്ന രസകരവും മനോഹരവുമായ കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്.

ഏതൊരു പ്രേക്ഷകനും ധൈര്യമായി കാണാവുന്ന മികച്ച സിനിമ. മികച്ച കഥയും സംവിധാനവും നായകൻറെ ഗംഭീരമായ പെർഫോമൻസും സിനിമയുടെ പ്രധാന ഘടകങ്ങളായി അനുഭവപ്പെട്ടു.
കൂടാതെ സിനിമയുടെ നായകനും നായികയും ആ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ചിരിക്കുന്നു.

3.75/5 RGP VIEW

7.7/10 · IMDb
85% · Rotten Tomatoes
67% · Metacritic

RGP SHORT VIEW 


RGP VIEW

Sunday, October 13, 2019

165. My Sassy Girl (2001) KOREAN

RGP VIEW 165

My Sassy Girl (2001)
Not Rated   |  123 min   |  Comedy, Drama, Romance

ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാതെ നടക്കുന്ന നായകൻ. പക്ഷേ അയാൾക്ക് തൻറെ ഭാവി പ്രണയിനിയെ  കുറച്ച് സങ്കല്പങ്ങളൊക്കെ ഉണ്ട്. ഒരു ദിവസം  ക്ലാസ് എല്ലാം കഴിഞ്ഞു ഒരു പെഗ് അടിച്ച്  ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നായകൻ മദ്യപിച്ച് ലക്കുകെട്ട ഒരു പെൺകുട്ടിയെ കാണുന്നു. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവുന്നു തൻറെ  സങ്കൽപ്പത്തിലുള്ള  പെൺകുട്ടി ഇതല്ല എന്ന്. പക്ഷേ ചില സാഹചര്യങ്ങൾ മൂലം അയാൾക്ക് അവളെ സഹായിക്കേണ്ട വരുന്നു. തുടർന്ന് കഥ വികസിക്കുന്നു.

കൊറിയൻ സിനിമകളിൽ മികച്ച റൊമാൻറിക് സിനിമകളിലൊന്നാണ് മൈ സാസി ഗേൾ. ചിത്രം ഒരു റൊമാൻറിക് ഡ്രാമയാണ്. നർമ്മ പ്രധാനമായ ഒരുപാട് മുഹൂർത്തങ്ങളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്. അതിനോടൊപ്പം മികച്ച ഒരു ഫീലും സിനിമ സമ്മാനിക്കുന്നുണ്ട്.

രണ്ടു മണിക്കൂർ ഉള്ള ഈ ചിത്രം നർമ്മം, പ്രണയം, വിരഹം, കുടുംബം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത്. പ്രേക്ഷകനെ എന്നെ സിനിമയിലേക്ക് പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടുന്നു. കഥ പറയുന്ന രീതിയും ഒപ്പം മികച്ച സംവിധാനവും സിനിമയെ നല്ല രീതിയിൽ തന്നെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി.

ചില സീനുകൾ വളരെ ഡ്രമാറ്റിക് രീതിയിൽ അനുഭവപ്പെട്ടു. പാർക്കിലുള്ള രംഗം, മരത്തിൻറെ സീൻ തുടങ്ങിയവ ലോജിക് ഉള്ളതായി തോന്നിയില്ല. പക്ഷേ ഇതൊന്നും കാര്യമായ പോരായ്മയും അല്ല. 

ഒരു റൊമാൻറിക്  സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ ആണ് നിങ്ങൾ എങ്കിൽ ഈ സിനിമ ധൈര്യമായി കാണാം, കാരണം ചിത്രം മറ്റൊരു ഫീലാണ്. അല്ലാത്തപക്ഷം സിനിമ നിങ്ങൾക്ക് ചിലപ്പോൾ പൂർണ്ണ തൃപ്തി നൽകിയെന്നു വരില്ല. കൊറിയൻ പ്രണയ സിനിമകൾ അധികം ഞാൻ കണ്ടിട്ടില്ലെങ്കിലും കൊറിയയിൽ ഞാൻ റെകമൻറ് ചെയ്യുന്ന  പ്രണയ സിനിമയാണ്  my sassy girl. 

മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്..

4/5 RGP VIEW

8/10 IMDb
3.7/5 Letterboxd
8/10 MyDramaList
89% liked this film Google users

അഭിപ്രായം വ്യക്തിപരം.

RGP VIEW

Sunday, October 6, 2019

162. The Beauty Inside (2015) KOREAN

RGP VIEW 162

The Beauty Inside
 (2015)  
127 min   |  Drama, Romance

Director: Jong-Yeol Baek

സ്നേഹത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയാറുണ്ട്. പ്രണയം പലപ്പോഴും അതിരുകൾ കവിഞ്ഞ് പോകാറുണ്ട്. ചിലപ്പോൾ അതാവാം മനോഹരമായ നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത്.  പക്ഷേ സിനിമകളിലേക്ക് കിടക്കുമ്പോൾ പോലും അതിന് ഒരു സേഫ് സൂൺ ഉണ്ടാവാറുണ്ട്. ആ അതിർത്തിയെ മറികടന്നാണ് ഈ കൊറിയൻ ചിത്രം മുമ്പോട്ട് വരുന്നത്. 

 2013 Jong-Yeol Baek സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്യൂട്ടി ഇൻസൈഡ്. ചിത്രം പറയുന്നത് ഒരു കട്ട ഫാന്റസി റൊമാൻസ് ആണ്.

 നമ്മളിൽ അധികം പേരും സൗന്ദര്യത്തെ കുറിച്ച് വേവലാതി പെടുന്നവരാണ്. പുറമേ കാണിച്ചില്ലെങ്കിലും  സ്വകാര്യ നിമിഷത്തിൽ നമ്മൾ പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. മുഖത്തിന് ചെറിയ രീതിയിലുള്ള എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞാൽ ടെൻഷൻ അടിക്കാത്ത എത്രപേരുണ്ട്? 
 ഈയൊരു രീതിയുടെ എക്സ്ട്രീം വേർഷൻ ആണ് ഈ സിനിമ. 

 യുവാവായ നായകൻ. എല്ലാവരും സാധാരണ രീതിയിൽ ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അദ്ദേഹത്തിന് അതു പോലെ ജീവിക്കാൻ സാധിക്കാറില്ല. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന നായകൻ എന്ന് ചുരുക്കത്തിൽ പറയാം. അയാൾക്ക് കൂട്ടായി അമ്മയും സുഹൃത്തും മാത്രമാണുള്ളത്. നായകൻ ഒറ്റയ്ക്ക് ജീവിക്കാൻ ഒരു കാരണമുണ്ട്. ആ കാരണം ഈ ലോകത്തിൽ അമ്മയ്ക്കും സുഹൃത്തിനും മാത്രമേ അറിയുകയുള്ളൂ.

 അയാൾ ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ഓരോ മനുഷ്യൻ ആയിരിക്കും. അതായത് ഇന്ന് കാണുന്ന രീതി ആയിരിക്കില്ല അദ്ദേഹം അടുത്ത ദിവസം ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്നത്. അയാളുടെ രൂപവും ഭാവവും ശബ്ദവും പ്രായവും എല്ലാം മാറിയിരിക്കുന്നു. വർഷങ്ങളായി ഈയൊരു അവസ്ഥയിലാണ് അയാൾ ജീവിച്ചു പോകുന്നത്. ഒരു ദിവസം അയാൾക്ക് ഒരു പെൺകുട്ടിയെ കണ്ടു മുട്ടുന്നു. അവളോട് അവനു പ്രണയം തോന്നുന്നു. നല്ലൊരു ജീവിതമോ അല്ലെങ്കിൽ പ്രണയമോ തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല എന്ന് വ്യക്തമായി അറിയുന്ന കഥാനായകന് പക്ഷേ ഇവിടെ ജീവിതം മാറിമറിയുന്നു. അയാൾ അവളെ പ്രണയിക്കുന്നു. ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. 

  പ്രണയം ചർച്ചാവിഷയമാകുന്ന സിനിമകളിൽ വളരെ വേറിട്ട ഒരു വിഷയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഒരിക്കലും പ്രണയിക്കാൻ സാധിക്കാത്ത ഒരാളുടെ ലൈഫിലേക്ക് സംഭവം കടന്നു വന്നാൽ ഉണ്ടാകുന്ന അവസ്ഥ ചിന്തിക്കാൻ കൂടി പറ്റില്ല. അതിനെ എങ്ങനെ അയാൾ നേരിടും. ഇഷ്ടം തുറന്നു പറഞ്ഞാലും അവൾ എങ്ങനെ റിയാക്ട് ചെയ്യും. ഇങ്ങനെ തുടങ്ങി ഒരുപാട് സംശയങ്ങൾ നിലനിർത്തിയാണ് സിനിമ മുന്നോട്ടു പോകുന്നത്. 

 സംഭവം കട്ട ഫാന്റസി ആണ്. ഫാന്റസിയിൽ പ്രണയം കൂടി കലർന്നപ്പോൾ പുതിയ ഒരു അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. അതിനോടൊപ്പം മനോഹരമായ ഒരു പ്രണയ കഥ കൂടി ചിത്രം പങ്കുവയ്ക്കുന്നുണ്ട്. സിനിമയിലുടനീളം ഒരുപാട് കഥാപാത്രങ്ങൾ വരുന്നുണ്ട്. എല്ലാവരും നായികാനായകന്മാർ ആണെന്നുള്ള കാര്യം കൗതുകം നിറഞ്ഞ സംഭവമാണ്. ഒരു കഥാപാത്രം തന്നെ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. ഈയൊരു ചിന്ത പുതുമ നൽകുന്ന ഒന്നുതന്നെയാണ്. 

 കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. കൂടാതെ തരക്കേടില്ലാത്ത തിരക്കഥ തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. വിശ്വസനീയമായ ഒരു കഥ പ്രേക്ഷകരെ പറഞ്ഞ് ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷേ ഈ സിനിമയുടെ സംവിധാനം അതിൽ നിന്നും ഒരുപാട് മാറി നിൽക്കുന്നു. മികച്ച സംവിധായകനെയും ഈ സിനിമയിൽ നമുക്ക് കാണാം. 

 എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റിയ ഒരു സിനിമയല്ല ഇത്. റൊമാന്റിക് സിനിമകൾ എന്ന രീതിയിൽ നിന്നു തന്നെ ഒരുപാട് വേറിട്ട് നിൽക്കുന്ന കഥാഗതിയാണ് ഈ ചിത്രത്തിലേത്. അതുകൊണ്ടുതന്നെ ഫാന്റസി സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് ഈ സിനിമ ഒരു നല്ല അനുഭവം സമ്മാനിക്കുമെന്ന് കാര്യം തീർച്ചയാണ്. അതിനോടൊപ്പം കുറച്ച് റൊമാൻസ് കൂടി ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ ആണെങ്കിൽ ചിത്രം വേറൊരു തലത്തിലേക്ക് ഉയരാനും സാധ്യതയുണ്ട്. അമിത പ്രതീക്ഷയില്ലാതെ കണ്ടുകഴിഞ്ഞാൽ ചിത്രം ഇഷ്ടപ്പെടും എന്ന് കരുതുന്നു. 

എനിക്ക് ഒരു മികച്ച അനുഭവം തന്നെയാണ് ദി ബ്യൂട്ടി ഇൻസൈഡ് എന്ന കൊറിയൻ ചിത്രം സമ്മാനിച്ചത്.

3.5/5 RGP VIEW

7.4/10
IMDb
8.5/10
MyDramaList
70%
Rotten Tomatoes
95% liked this film
Google users

 അഭിപ്രായം വ്യക്തിപരം

RGP VIEW

Thursday, September 19, 2019

155. You Are the Apple of My Eye (2011) Taiwanese

RGP VIEW 155



You Are the Apple of My Eye (2011)
109 min   |  Comedy, Drama, Romance

Director: Giddens Ko

മലയാളത്തിൽ ഒരുപാട് കൗതുകമുള്ള സിനിമ ടൈറ്റിലുകൾ ഇറങ്ങിയിട്ടുണ്ട്. ഈ പുതുമ  മറ്റുഭാഷകളിൽ പലപ്പോഴും കിട്ടാറില്ല. പക്ഷേ ഈ പുതുമ സമ്മാനിക്കാൻ ഒരു തായ്‌വാൻ  ചിത്രത്തിനു സാധിച്ചു. തായ്‌വാനിൽ ഇതിൻറെ യഥാർത്ഥ പേര് എന്താണെന്ന് അറിയില്ല. പക്ഷേ ഇംഗ്ലീഷ് ടൈറ്റിൽ വളരെ പുതുമ തോന്നിച്ച ഒരു സിനിമ പേരാണ് ഈ സിനിമയുടേത്. കണ്ണിലുണ്ണി, കണ്ണിൽ ചോരയില്ലാത്തവൻ എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ കണ്ണിലെ ആപ്പിൾ എന്ന് പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. You Are the Apple of My Eye എന്ന ടൈറ്റിൽ തന്നെയാണ് സിനിമയെ ആകർഷിച്ച പ്രധാന ഘടകം. 

2011ൽ തായ്‌വാൻ സെമി ഓട്ടോ ബയോ ഗ്രാഫിക്കൽ നോവലിനെ ആസ്പദമാക്കി Giddens Ko സംവിധാനം ചെയ്ത ചിത്രമാണ് You are apple of my eye. 

നായകൻറെ സ്കൂൾ പഠന കാലം മുതലാണ് കഥ ആരംഭിക്കുന്നത്. ക്ലാസിലെ ഒരു പെൺകുട്ടിയെ അയാൾക്ക് ഇഷ്ടമാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത്  ക്ലാസിലെ പ്രധാന അധ്യാപകൻ നായകനെ പഠനകാര്യത്തിൽ സഹായിക്കാൻ വേണ്ടി നായികയെ ഏൽപ്പിക്കുന്നു. ശേഷം അവർ തമ്മിലുള്ള പ്രണയവും സൗഹൃദവും ആണ് കഥാപശ്ചാത്തലം.

റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ സിനിമ ഫീൽ ഗുഡ് മൂവി പട്ടികയിൽ പെടുത്താവുന്നതാണ്. വ്യത്യസ്തമായ അവതരണമാണ് സിനിമയുടെ ഏറ്റവും മികച്ചതായി തോന്നിയത്. സ്കൂൾ പഠനകാലം മുതൽ കല്യാണം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. അത് പുതുമയാർന്ന രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മേക്കോവർ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് ഇവരുടെ യൗവനം, കൗമാരം തുടങ്ങി പല പല ഘട്ടങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അത് സിനിമ ആസ്വാദനത്തിന് നല്ല രീതിയിൽ പ്രയോജനപ്പെട്ടു. 

അധികം ക്ലീഷേ പതിയാത്ത രീതിയിലുള്ള കഥ. കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ക്ലൈമാക്സ് ചിന്തിക്കാവുന്നതാണ് എങ്കിലും അവസാനഘട്ടത്തിൽ വേറിട്ട ഒരു അനുഭവം ആണ് സിനിമ സമ്മാനിക്കുന്നത്. ഞെട്ടിക്കുന്ന ക്ലൈമാക്സ് ഒന്നുമല്ലെങ്കിലും മനസ്സിന് കുളിർമ ഏകുന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ  മികച്ച ഒരു എൻഡിങ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. മനോഹരമായ പശ്ചാത്തലസംഗീതവും ഒപ്പം മികച്ച ഗാനവും സിനിമയ്ക്ക് നല്ല രീതിയിലുള്ള  പര്യവസാനം നൽകുന്നു. കേട്ടുമറന്ന കഥയാണെങ്കിലും ശക്തമായ തിരക്കഥ സിനിമയ്ക്ക് നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. ഒപ്പം സിനിമയുടെ പേരു പോലെ തന്നെ പുതുമയോടെ അവതരിപ്പിച്ചിട്ടും  ഉണ്ട്. കൂടാതെ സിനിമ കുറച്ച് നൊസ്റ്റാൾജിക് അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മറ്റു ഭാഷകളിൽ നിന്നും  നൊസ്റ്റാൾജിക് അനുഭവം കിട്ടുന്നത് ആദ്യമായിട്ടാണ്.

ഒരു മിനിറ്റ് പോലും ബോർ അടിക്കാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടു തീർക്കാം എന്ന് ഉറപ്പ്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമ തന്നെയാണ് ആണ് You Are the Apple of My Eye. റൊമാൻറിക് സിനിമകളും ഫീൽ ഗുഡ് സിനിമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ വസൂൽ ആണ്.
പ്രണയത്തിനു പുറമേ മറ്റൊന്നും സിനിമ സമ്മാനിക്കുന്നില്ല. അമിത പ്രതീക്ഷയില്ലാതെ സിനിമയെ സമീപിച്ചാൽ സിനിമ നിങ്ങൾക്ക് ഇഷ്ടമാകും എന്ന കാര്യം തീർച്ച.

മനോഹരമായ  ഒരു ലൗ സ്റ്റോറി അനുഭവം.

4/5 RGP VIEW

7.6/10
IMDb
8.1/10
MyDramaList
95% liked this film
Google users


RGP VIEW

Monday, July 29, 2019

152. Dear Comrade (2019) TELUGU

RGP VIEW 152
Dear Comrade

 (2019)
169 min   |  Action, Drama

Director: Bharat Kamma

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ സ്വന്തമായ ഒരുപാട് താരങ്ങളുണ്ട്. അതിലേ മലയാളികളുടെ എണ്ണം എടുത്തു നോക്കിയാൽ ഒരുപാടുണ്ടാകും. പക്ഷേ മറ്റു ഭാഷയിൽ നിന്നുള്ള നടന്മാരെ പൊതുവേ അത്രപെട്ടെന്നൊന്നും മലയാളികൾ സ്വീകരിക്കാറില്ല. പക്ഷേ വെറും 10 സിനിമകൾ കൊണ്ട് തന്നെ മലയാളിയുടെ മനം കവർന്ന ഒരു നടനാണ് Vijay Deverakonda. അർജുൻ റെഡ്‌ഡി ചിത്രത്തിന് ശേഷം കേരളക്കര വരെ അദ്ദേഹത്തിൻറെ സിനിമകൾക്കായി കാത്തിരുന്നു. ഇത്തവണ സഖാവാണ് എന്നുകൂടി അറിഞ്ഞപ്പോൾ ആ കാത്തിരിപ്പ് ഇരട്ടിയായി.

മലയാളികൾ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട രാഷ്ട്രീയ മേഖലയാണ് സഖാവ്. മലയാളത്തിൽ പല പ്രമുഖ നടന്മാരും സഖാവായി വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ തെലുങ്കിൽ നിന്ന് ഒരു സഖാവ്. രാഷ്ട്രീയ പ്രവർത്തനങ്ങളും പഠനവും ഒരു പോലെ കൊണ്ടുനടക്കുന്ന  നായകൻ ബോബി. അയാളുടെ അയൽവാസിയുടെ കല്യാണമാണ്. അവരുടെ കുടുംബാംഗങ്ങളെല്ലാം എല്ലാം അവിടെ എത്തിയിട്ടുണ്ട്. ബോബിയ്ക്ക്  അവിടെ വരുന്ന ലില്ലി എന്ന പെൺകുട്ടിയോട് ഒരു അടുപ്പം തോന്നുന്നു. ശേഷം കഥ വികസിക്കുന്നു.

സ്റ്റോറി ലൈൻ കേട്ടുകഴിഞ്ഞാ സാധാരണ കണ്ടു വരുന്ന ഒരു സിനിമപോലെ അനുഭവപ്പെട്ടേക്കാം. പക്ഷേ അതിനുമപ്പുറം ഈ ചിത്രം പലതും പറയുന്നുണ്ട്. പ്രണയം, വിരഹം, രാഷ്ട്രീയം, യാത്ര, ലക്ഷ്യം  തുടങ്ങി പല മേഖലയിലൂടെ ആണ് സിനിമയുടെ സഞ്ചാരം. പ്രണയം കുറച്ചു പൈങ്കിളിയാണെങ്കിലും സിനിമയുടെ ഗതി അധികവും ചിന്തിക്കുന്ന തരത്തിലുള്ളവ ആയിരുന്നില്ല. ട്വിസ്റ്റുകൾ എന്ന് പറയാൻ പറ്റിയില്ലെങ്കിലും ചിന്തിച്ച് എടുക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ തന്നെയാണ് കഥ മുന്നോട്ടു പോയത്. റൊമാൻറിക് പശ്ചാത്തലമാണ് സിനിമ സമ്മാനിക്കുന്നത്. അത് ഒരു സഖാവിൻറെ കൂടെ ആണെന്ന് മാത്രം.

ചില ചാനലുകൾ പുറത്തു വിടുന്ന തട്ടിക്കൂട്ട് ഗാനങ്ങൾ അല്ല സിനിമയിൽ ഉടനീളം കാണാൻ സാധിച്ചത്. പാട്ടുകളെല്ലാം വളരെ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. പ്രണയഗാനം ഒരുപാട് ഇഷ്ടപ്പെട്ടു. ഒപ്പം  പ്രണയ സ്വതന്ത്രമാക്കുന്ന പശ്ചാത്തലസംഗീതം സിനിമയ്ക്ക് ഒരുപാട് ഉപകാരപ്പെട്ടു. നല്ല ഒരു അവതരണം തന്നെയാണ് സിനിമ കാഴ്ചവയ്ക്കുന്നത്. സത്യം പറഞ്ഞാൽ ഒരു സംവിധായക ചിത്രമാണ് ഡിയർ കോമ്രേഡ്. പ്രണയത്തിന് പല തലങ്ങൾ ഉണ്ടെങ്കിലും ചർച്ചചെയ്യുന്നത് പൊതുവേ ഒരേ കാര്യങ്ങൾ തന്നെയാണ്. അതിനെ വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ  രൂപപ്പെടുത്തിയിട്ടുണ്ട്. 

മഴയും ഫ്രെയിമുകളും  ക്യാമറയുടെ മധുരം കൂട്ടി. ഫൈറ്റ് സീനുകൾ കൊള്ളാം. അതിനോടൊപ്പം ആ സമയത്തെ ക്യാമറ മൂവ്മെൻറ് എല്ലാം വളരെ നന്നായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് സ്ക്രിപ്റ്റാണ്. കാരണം  ഒരു കഥയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കഥാഗതി നീങ്ങുന്നത്. ഒരു കഥ മാത്രമല്ല ഈ സിനിമ പറയുന്നത്. സിറ്റുവേഷൻ മാറിക്കൊണ്ടേയിരിക്കുന്നു. ഇതിൻറെ അകത്ത് ഒരു പ്രണയം നടക്കുന്നുണ്ട് എന്നുമാത്രം. പക്ഷേ ആ പ്രണയത്തിൻറെ തീവ്രത നഷ്ടപ്പെടുന്നില്ല.

നായകന് മാസ്സ് കാണിക്കാൻ അധികം ഒന്നും ഇല്ലെങ്കിലും കാണിച്ച രംഗങ്ങൾ കയ്യടി അറിയിക്കുന്നത് തന്നെയായിരുന്നു. കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൂടി സിനിമ ചർച്ച ചെയ്യുന്നുണ്ട്. കഥയിൽ രസകരമായി അവതരിപ്പിച്ചു എങ്കിലും പിന്നീട് സിനിമ അവസാനം എത്തുന്നത് ക്ലീഷേയിലേക്ക് തന്നെയാണ്. അത് വലിയ ഒരു പോരായ്മയായി ഒന്നും തോന്നിയില്ല. പക്ഷേ എന്തുവന്നാലും മികച്ച ഒരു പര്യവസാനം സിനിമ സമ്മാനിക്കുന്നത്. ഒരു ഗുഡ് ഫീലിംഗ് എൻഡിങ്..

സഖാവ് എന്ന മാർക്കറ്റ് രീതി ഉപയോഗിച്ച്  പ്രണയ സിനിമ കാണിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നോ എന്ന് പലപ്പോഴായി തോന്നിപ്പോയി. കാരണം അത് പലർക്കും പ്രതീക്ഷ കൊടുക്കുകയും അവസാനം ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ചിലപ്പോൾ ഈ മാർക്കറ്റ് രീതി ഒന്നു മാറ്റി പിടിക്കുകയാണെങ്കിൽ സിനിമ ഒന്നുകൂടി മികച്ച രീതിയിലേക്ക് ഉയരുമായിരുന്നു. പ്രമോഷൻ സിനിമയുടെ വലിയ പോരായ്മയായി അനുഭവപ്പെട്ടു.

 നായകനെയും നായികയുടെയും പ്രകടനം വരെ നന്നായിരുന്നു. നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആവുന്നുണ്ട്. എല്ലാവരുടെയും ഡബ്ബിങ് ഒരു പരിധിവരെ മികച്ചതായിരുന്നു. പക്ഷേ നല്ലവണ്ണം  പെർഫോമൻസ് ചെയ്ത നായികയുടെ ഡബ്ബിങ് കല്ലുകടിയായി. സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്ന ഒന്നു തന്നെ ആയിരുന്നു അത്. 

 അനാവശ്യമായ ഒരുപാട് ഷോട്ടുകൾ സിനിമയിൽ കയറിവരുന്നുണ്ട്. അത് സിനിമയുടെ ദൈർഘ്യം കൂടാൻ കാരണമായി. അത് അവസാനം  രണ്ടാംപകുതിയിൽ സിനിമയിൽ ഉടനീളം ചെറിയ രീതിയിൽ ലാഗ് അനുഭവപ്പെടാൻ വഴിയൊരുക്കി.
 പാട്ടുകളെല്ലാം നന്നായിട്ടുണ്ട്. എങ്കിലും ഇടയ്ക്കിടെ ഗാനങ്ങൾ കയറിവരുന്നത് ആസ്വാദനത്തെ രണ്ടാംപകുതിയിൽ ബാധിക്കുന്നുണ്ട്. സിനിമയിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇത്രയും ഗാനങ്ങളുടെ ആവശ്യം ഉള്ളതുപോലെ അനുഭവപ്പെട്ടില്ല. കൂടാതെ അനാവശ്യമായ സംഭാഷണങ്ങൾ സിനിമയ്ക്ക് ചെറിയ കല്ലുകടിയായി അനുഭവപ്പെട്ടു.

ഡിയർ കോമ്രേഡ് ഒരു രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ അല്ല സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ സിനിമ പ്രതീക്ഷിച്ച് ഈ സിനിമയ്ക്ക് കയറിയാൽ നിരാശയാവും ഫലം. നേരെമറിച്ച് പക്വതയും പൈങ്കിളിയും നിറഞ്ഞ ഒരു റൊമാൻറിക് സിനിമയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായി ഈ സിനിമയ്ക്ക് എടുക്കാം. 

ഒരു കഥയിൽ ഒതുങ്ങാതെ വ്യത്യസ്തമായ പല ഘട്ടങ്ങളിലൂടെ ഈ സിനിമ സഞ്ചരിക്കുന്നുണ്ട്. അത് സിനിമയുടെ പ്രത്യേകതയായി അനുഭവപ്പെട്ടു. 
എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ ഇഷ്ടപ്പെടുമോ എന്ന കാര്യം സംശയമാണ്. ഈ സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ തിയേറ്ററിൽ നിന്ന് ആ ഒരു പ്രതികരണം അല്ല എനിക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ സിനിമ കണ്ട് വിലയിരുത്തുക. ഒരു നല്ല പ്രണയകഥ സിനിമ ചർച്ചചെയ്യുന്നുണ്ട് എന്ന കാര്യം ഞാൻ ഉറപ്പു നൽകുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവരുടെ പ്രണയവും ഗാനവും തങ്ങി നിൽക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. കുറച്ചു പോരായ്മകൾ മാറ്റി നിർത്തിയാൽ ഒരു കിടിലൻ  പ്രണയ സിനിമ അനുഭവം തന്നെയാണ് ഡിയർ കോമ്രേഡ് എനിക്ക് സമ്മാനിച്ചത്.

4/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW



Saturday, July 27, 2019

150. Thanneermathan Dinangal (2019) MALAYALAM


RGP VIEW 150
Thanneermathan Dinangal 


(2019)

136 min   |  Comedy, Romance

Director: Girish A.D.

എല്ലാ മേഖലയിലും കഴിവുതെളിയിച്ച ഒരു താര പുത്രനാണ് വിനീത് ശ്രീനിവാസൻ. സംവിധാനം ആണെങ്കിലും തിരക്കഥ ആണെങ്കിലും അദ്ദേഹത്തെ സിനിമകൾ  പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മിനിമം ഗ്യാരണ്ടി നടന്നെന്ന് ഒരു പരിധി വരെ വിളിക്കാൻ പറ്റുന്ന ഒരു മലയാളി താരം. അദ്ദേഹത്തിൻറെ മനോഹരം എന്ന സിനിമയായിരുന്നു ഈ അടുത്ത് റിലീസ് പ്രതീക്ഷിച്ചിരുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് തണ്ണീർമത്തൻ ദിനങ്ങൾ കടന്നുവരുന്നത്. സിനിമയുടെ പ്രൊമോഷൻ രീതികൾ എല്ലാം വളരെ മികച്ചതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ആഴ്ചയിലെ ആദ്യ സിനിമയായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നു. പഠിക്കാൻ വേണ്ടി ഹ്യൂമാനിറ്റീസ്  സബ്ജക്റ്റിൽ നിന്നും മാറി സയൻസ് എടുക്കുകയും  പക്ഷേ പഠനം തനിക്ക് പറ്റിയ പണിയല്ല എന്നറിയുന്ന നായകൻ. ആ സമയത്താണ് ക്ലാസിലെ ഒരു പെൺകുട്ടിയോട് തനിക്ക് ഇഷ്ടം തോന്നുന്നത്. ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിൽ അവൻറെ ജീവിതത്തിലേക്കും ആ ക്ലാസിലേയ്ക്കും ഒരു പുതിയ മലയാളം സാർ ചാർജ് എടുക്കുന്നു. ആ ദിവസം മുതൽ അവൻറെ കണ്ടകശനി തുടങ്ങി എന്നു പറയാം. ശേഷം നടക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

ഏതൊരു വ്യക്തിക്കും ഒരിക്കലും മറക്കാനാവാത്ത ജീവിതകാലം ആണ് പ്ലസ് ടു പഠനകാലം. ആ മനോഹരമായ നിമിഷത്തെ ഗംഭീരമായി തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് നമ്മൾ ഏവരും ചെയ്ത വളരെ ചെറിയ കാര്യങ്ങൾ വരെ ഭംഗിയായി തന്നെ സിനിമയും പകർത്തി എടുത്തിട്ടുണ്ട്. നൊസ്റ്റാൾജിക് നിമിഷങ്ങൾ ഒരുപാട് നിറഞ്ഞതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ നമ്മെ ഏവരെയും ഒരുപാട് സന്തോഷത്തിൽ ആക്കാനുള്ള രംഗങ്ങൾ സിനിമയിലുടനീളം ഉള്ളതായി അനുഭവപ്പെട്ടു.

കഥയോട് ചേർന്നിരിക്കുന്ന  പശ്ചാത്തലസംഗീതം സിനിമയുടെ മധുരം കൂടുന്നു. കഥാപാത്രങ്ങളുടെ പക്വതയാർന്ന പ്രകടനം വളരെ നന്നായി ഇഷ്ടപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ തുടക്കം കുറിച്ച നായകൻ വളരെ മികച്ച പ്രകടനം തന്നെയാണ് സിനിമയിലുടനീളം കാഴ്ചവച്ചത്. കഥാപാത്രം എന്ന രീതിയിലും ചിരിയിലും പ്രേക്ഷകൻ ആ കൊച്ചു പയ്യൻറെ പ്രകടനത്തിൽ മയങ്ങി ഇരിക്കും. നായികയായി അരങ്ങേറിയത്  ഉദാഹരണം സുജാത എന്ന സിനിമയിൽ തുടക്കം കുറിച്ച പെൺകുട്ടിയാണ്. വളരെ മികച്ച പ്രകടനം തന്നെയാണ് ഇവിടെയും കാണാൻ സാധിച്ചത്. നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെടുന്നത് സാക്ഷാൽ വിനീത് ശ്രീനിവാസനാണ്. അദ്ദേഹത്തിൻറെ പ്രസൻസന്സ് നല്ല രീതിയിൽ തന്നെ സിനിമയിൽ ഉപയോഗിക്കപ്പെട്ടു. കോമഡി രംഗങ്ങളിലെല്ലാം അദ്ദേഹം മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ച വെച്ചത്.

മനോഹരമായി വിഷ്വലൈസ് ചെയ്ത സിനിമകളിൽ ഒന്നാണ് തണ്ണീർമത്തൻ ദിനങ്ങൾ. ക്യാമറ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. നായകനും വില്ലനും തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയിൽ തന്നെ  അനുഭവപ്പെട്ടു. കൂടാതെ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. സിനിമയുടെ അവതരണം വളരെ നന്നായിരുന്നു. സ്ഥിരം കണ്ടുവരുന്ന രീതി ആണെങ്കിൽ പോലും ഭംഗിയായിത്തന്നെ സംവിധായകൻ  ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.
ക്ലൈമാക്സ്  തൃപ്തികരമാണ്.

വർഷങ്ങളായി കണ്ടുവരുന്ന  കഥാഗതി. നൊസ്റ്റാൾജിക് അനുഭവങ്ങൾ കുറച്ചു പകർത്തി എങ്കിലും കൂടുതലായി ഒന്നും തിരക്കഥയ്ക്ക് സമ്മാനിക്കാൻ സാധിച്ചില്ല. സിനിമയിൽ ഓവറോൾ വിനീത് ശ്രീനിവാസൻറെ പ്രകടനം മികച്ച ഇരുന്നു. പക്ഷേ അവസാന രംഗത്തിലേക്ക് ചുവടു വെക്കുമ്പോൾ കഥാപാത്രത്തിന് ഒരു ഫിനിഷിംഗ് ഇല്ലായ്മ വല്ലാതെ അനുഭവപ്പെട്ടു. സത്യം പറഞ്ഞാൽ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയായി വിനീത് ശ്രീനിവാസൻ കഥാപാത്രം. രണ്ടാംപകുതിയിൽ  ചിലയിടങ്ങളിൽ ലാഗ് അനുഭവപ്പെട്ടു.

ചെറിയ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചുനിർത്തിയാൽ ഫാമിലിയോടൊപ്പം  ആഘോഷിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങൾ. എല്ലാത്തരം പ്രേക്ഷകർക്കും കാണാനും ആസ്വദിക്കാനും പറ്റുന്ന കൊച്ചു വിനീത് ശ്രീനിവാസൻ ചിത്രം. സിനിമയിൽ അതിൽ ഭയങ്കര സ്റ്റോറി ഒന്നുമില്ല. നർമ്മത്തിൽ പൊതിഞ്ഞ പ്രണയകഥ മാത്രമാണ് ചിത്രം സമ്മാനിക്കുന്നത്. 100 രൂപയ്ക്ക് കാണാനുള്ളത് ഈ സിനിമയിൽ ഉണ്ട്. ബോറടിക്കാതെ രണ്ടുമണിക്കൂർ കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ. അമിത പ്രതീക്ഷയില്ലാതെ സിനിമയെ സമീപിച്ചാൽ ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു. നല്ല സിനിമാനുഭവം.

3.5/5 RGP VIEW

അഭിപ്രായം വ്യക്തിപരം



RGP VIEW

Wednesday, July 24, 2019

149. A Moment to Remember (2004) KOREAN

RGP VIEW 149
A Moment to Remember

 (2004)
PG-13   |  117 min   |  Drama, Romance

Director: John H. Lee

ദൈവം നൽകിയ ഏറ്റവും വലിയ വരങ്ങളിൽ ഒന്നാണ് മറവി. ഒരാളോട് എല്ലാം ക്ഷമിച്ച് മറന്നു സന്തോഷത്തോടെ ജീവിക്കുക എന്നു പറയുന്നത് വലിയ കാര്യങ്ങൾ ഒന്നു തന്നെയാണ്. പക്ഷേ ഒന്നും ഓർക്കാൻ പറ്റാത്ത അല്ലെങ്കിൽ  എല്ലാം മറന്നു പോകുന്ന ഒരു അവസ്ഥ വന്നാലോ  ?

ഈ വിഷയം കഥാപശ്ചാത്തലം ആയി ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട് . ഇന്ത്യൻ സിനിമകളിൽ ഈ വിഷയം ആദ്യമായി ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന്  ഗജിനി ആയിരുന്നു. 2000തിൽ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത Memento എന്ന സിനിമയുടെ പകർപ്പാണ് ആണെങ്കിലും വളരെ മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ചലച്ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും തുടർന്ന് അമീർ ഖാനെ നായകനാക്കി സംവിധായകൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. 

മലയാളത്തിൽ ഇന്നലെ  എന്ന ചിത്രം  ചർച്ച ചെയ്തതും മറവി തന്നെയായിരുന്നു. ശേഷം ഈ വിഷയം പശ്ചാത്തലമാക്കി സിനിമകൾ ഇറങ്ങാൻ കുറച്ചു വൈകി. ഇടയ്ക്ക് ഇറങ്ങിയ തന്മാത്ര വളരെ ശ്രദ്ധനേടിയിരുന്നു. മോഹൻലാൽ എന്ന മഹാ നടൻറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഔട്ട്സ്റ്റാൻഡിംഗ് എന്ന് പറയത്തക്ക രീതിയിൽ ഉള്ള പ്രകടനമായിരുന്നു അതിലൂടെ കാഴ്ച വച്ചിരുന്നത്. 2013 പൃഥ്വിരാജിനെ നായകനാക്കി മുംബൈ പോലീസ് എന്ന സിനിമയുടെ വരവോടെ മലയാളത്തിൽ ഈ മറവി ഒന്നുകൂടി ദൃഢമായി എന്ന് തന്നെ പറയാം. പിന്നീട് മലയാള സിനിമ മറവിയുടെ കാലത്തായിരുന്നു.

മനുഷ്യന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത  ഒരു വികാരമാണ് പ്രണയം. എല്ലാം പെട്ടെന്ന് മറന്നു പോകുന്ന ഒരാൾ പ്രണയിച്ചാൽ എന്തു സംഭവിക്കും  ? ഈ സംഭവമാണ് 2013 പുറത്തിറങ്ങിയ കൊറിയൻ ചിത്രം പങ്കു വയ്ക്കുന്നത്. നായികയും നായകനും കണ്ടുമുട്ടുന്നു. ശേഷം ഇരുവരും പ്രണയത്തിലാകുന്നു. പ്രണയിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണ് നായികയ്ക്ക് അൽഷിമേഴ്സ് ആണെന്ന വിവരം രണ്ടുപേരും അറിയുന്നത്. ശേഷം കഥാഗതി പുരോഗമിക്കുന്നു.

എന്തും സഹിക്കാം നാം നമ്മുടെ പങ്കാളിക്ക് ഒന്നും ഓർമയില്ലാത്ത ഒരു അവസ്ഥ വരികയാണെങ്കിൽ അതിനെ എങ്ങനെ നേരിടും..? ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒന്നു തന്നെയാണ് ഇത്. ഈ വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

 സിനിമയുടെ കഥാപാത്രങ്ങളുടെ പെർഫോമൻസും തിരക്കഥയുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഒപ്പം ഗംഭീരമായി സിനിമ അവതരിപ്പിച്ച സംവിധായകനും കയ്യടി അർഹിക്കുന്നുണ്ട്. കൂടാതെ ഈ സിനിമയുടെ യുടെ സ്വഭാവത്തിന് അനുസരിച്ചുള്ള പശ്ചാത്തലസംഗീതവും വളരെ മികച്ചതായി അനുഭവപ്പെട്ടു. ഒരു മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. അതിനോടൊപ്പം ശക്തമായ ഒരു കഥയും സിനിമ പറയുന്നുണ്ട്.

മലയാളത്തിൽ പുറത്തിറങ്ങിയ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമ ഈ കൊറിയൻ ചിത്രത്തിൽ നിന്ന് കുറച്ചൊക്കെ എടുത്തതുപോലെ അനുഭവപ്പെട്ടു. രണ്ടു സിനിമകളും പറയുന്നത് രണ്ട് രീതി ഉള്ളവ ആണെങ്കിലും  ഈ കൊറിയൻ ചിത്രം മറ്റൊരു തലത്തിലേക്കാണ് ഉയർന്നത്. കൊറിയൻ സിനിമകളിൽ മികച്ച റൊമാൻറിക് ചിത്രങ്ങളിൽ ഇടംപിടിച്ച സിനിമയാണിത്. കൊറിയൻ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച സിനിമ പട്ടികയിൽ ഉൾപ്പെടുന്ന ചിത്രമാണ് A Moment to Remember. 

മനോഹരമായ ഒരു പ്രണയകഥ തന്നെയാണ് ഈ ചിത്രം പറയുന്നത്. സിനിമ കണ്ടു കഴിഞ്ഞാൽ കിട്ടുന്ന അനുഭവം വളരെ വ്യത്യസ്തമായിരിക്കും. ആദ്യമെല്ലാം രസിപ്പിച്ചു പിന്നെ നൊമ്പരപ്പെടുത്തിയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു കംപ്ലീറ്റ് റൊമാൻറിക് ചിത്രമെന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. എല്ലാത്തരം പ്രേക്ഷകർക്കും ധൈര്യമായി കാണാം. കണ്ടില്ലെങ്കിൽ നിർബന്ധമായും കാണാൻ ശ്രമിക്കുക. ഒരു സിനിമാപ്രേമി ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത സിനിമകളിൽ ഒന്നാണ് A Moment to Remember എന്ന് എന്ന കൊറിയൻ ചിത്രം. 
വളരെ മികച്ച സിനിമ  അനുഭവം.

4/5 RGP VIEW

8.2/10
IMDb
8.7/10
MyDramaList
93% liked this film
Google users

അഭിപ്രായം വ്യക്തിപരം

RGP VIEW

Saturday, July 20, 2019

146. Sachin (2019) MALAYALAM

RGP VIEW 146
Sachin

 (2019)
137 min   |  Comedy, Romance, Sport

Director: Santhosh Nair


സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അല്ലെങ്കിൽ സിനിമയെ പോലെ തന്നെ ആരാധകരുള്ള ഒരു മേഖലയാണ് സ്പോർട്സ്. ഈ വിഷയം പശ്ചാത്തലമാക്കി ഒരുപാട് സിനിമകളും ഉടനീളം ഇറങ്ങിയിട്ടുണ്ട്. അതിൽ അധികവും വിജയങ്ങളാണ്. 

ഒരു ചെറിയ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സച്ചിൻ. മണിരത്നം എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് നായർ സംവിധാനവും ദം, പരോൾ, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ജൂഡ് സുധീർ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

പേരുപോലെതന്നെ കടുത്ത ക്രിക്കറ്റ് ആരാധകൻ കഥയാണ് സച്ചിൻ എന്ന സിനിമ പറയുന്നത്. നായകൻ സച്ചിൻ പണിക്കൊന്നും പോകാതെ ക്രിക്കറ്റ് കളിച്ചു നടക്കുന്ന വ്യക്തിയാണ്. ഇയാളെ പോലെ അയാൾക്ക് കുറച്ചു സുഹൃത്തുക്കളുണ്ട്. ആരാധന മാത്രമേയുള്ളൂ കളിക്കാനൊന്നും അവർക്കറിയില്ല. അങ്ങനെയിരിക്കെ ഒരിക്കൽ നായകനും നായികയും കണ്ടുമുട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

സ്പോർട്സ് സിനിമകൾ പൊതുവേ ഇൻസ്പിറേഷൻ കാറ്റഗറിയിൽ പെടുന്നവ ആയിരിക്കും. പക്ഷേ ഇത് പൂർണ്ണമായും ഒരു സ്പോർട്സ് സിനിമയല്ല. വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ റിലീസായ കെ എൽ 10  എന്ന റിയലിസ്റ്റിക് സിനിമ പോലെ സ്പോർട്സ് ലൂടെ മറ്റൊരു കഥയാണ് ഈ സിനിമാറ്റിക് ചിത്രം പറയുന്നത്. സ്പോർട്സിനേക്കാൾ കൂടുതൽ പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അത് കറങ്ങിത്തിരിഞ്ഞ് സ്പോർട്സ് എത്തുന്നുവെന്ന മാത്രം.

 നല്ല രീതിയിൽ ഹാസ്യ നിറച്ചാണ് സിനിമ നീങ്ങുന്നത്. അതുകൊണ്ടുതന്നെ രണ്ടരമണിക്കൂർ തിയേറ്ററിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഹാരിഷ് കണാരൻ, ശരത് അപ്പാനി, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ തുടങ്ങി നല്ല ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അവരുടെ പ്രകടനവും ഇഷ്ടപ്പെട്ടു. മികച്ച ക്യാമറയും പശ്ചാത്തലസംഗീതവും ഇഷ്ടമായി.

കഥയിലെ പുതുമ ഇല്ലായ്മ പലപ്പോഴായി അനുഭവപ്പെട്ടു. കൂടാതെ പഴയ രീതിയിലുള്ള സംവിധാനങ്ങളും  ചിത്രത്തിൽ നിറഞ്ഞിരുന്നു. സംവിധാന ശൈലി അപ്ഡേറ്റ് അല്ല എന്ന് തോന്നി. പല സീനുകളും രണ്ടായിരത്തിൽ പുറത്തിറങ്ങിയ പല സിനിമകളെയും തോന്നിച്ചു. തുടക്കം മുതൽ സിനിമയിൽ കണ്ടിന്യൂയിറ്റി പോരായ്മകൾ കാണാനുണ്ടായിരുന്നു. നായികയുടെ പെർഫോമൻസും നായികക്ക് ഡബ്ബ് ചെയ്യുന്നതും ഒട്ടും ഇഷ്ടമായില്ല. പലയിടങ്ങളിലും ലോജിക് ഇല്ലായ്മ അനുഭവപ്പെട്ടു. സിനിമയിലെ ഗാനം കൊള്ളാമായിരുന്നു. സിനിമയാകുമ്പോൾ ഗാനം വേണം എന്ന രീതി ഫോളോ ചെയ്തു എന്നൊരു സംശയം. ആ ഗാനത്തിൻറെ ഭാഗം നല്ല രീതിയിൽ വലിച്ചിൽ അനുഭവപ്പെട്ടു. 

22 വയസ്സുള്ള ചെറുപ്പക്കാരുടെ കഥയാണ് സച്ചിൻ എന്ന സിനിമ പറയുന്നത്.പക്ഷേ ധ്യാൻ ശ്രീനിവാസൻ ശരീരഘടനയും കഥാപാത്രവും വല്ലാത്ത ഒരു അകലം പാലിക്കുന്നത് പോലെ അനുഭവപ്പെട്ടു. കഥ പറയുമ്പോൾ മെലിഞ്ഞ ശരീര ഘടന ആയിരിക്കാം. അദ്ദേഹം കുറച്ചു തട്ടിച്ചത് കഥാപാത്രത്തിന് വിയോജിപ്പ് ഉണ്ടാക്കുന്ന തരത്തിൽ അനുഭവപ്പെട്ടു. കൂടാതെ ലഗാൻ എന്ന അമീർഖാൻ ചിത്രത്തിൻറെ ചില സീനുകൾ സിനിമയിൽ പതിഞ്ഞതായി ശ്രദ്ധിക്കപ്പെട്ടു.

സച്ചിനോടും ക്രിക്കറ്റിനോടും സിനിമ നീതി പുലർത്തിയോ എന്ന കാര്യം സംശയമാണ്. പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ കോമഡി മൂവി ആണ് സച്ചിൻ. കാര്യമായ കഥ ഒന്നുമില്ലെങ്കിലും രണ്ടരമണിക്കൂർ ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ. ഒരു ഇൻസ്പിറേഷൻ മൂവി പ്രതീക്ഷിച്ച് സിനിമയെ സമീപിച്ചാൽ നിരാശയാവും ഫലം.  ഈ സിനിമ ഒരു ശരാശരി അനുഭവമാണ് സമ്മാനിച്ചത്.

2.75/5 RGP VIEW

അഭിപ്രായം വ്യക്തിപരം.



RGP VIEW

Thursday, July 11, 2019

141. Marconi Mathai (2019) MALAYALAM

RGP VIEW 141
Marconi Mathai 

(2019)
Comedy

Director: Sanil Kalathil

Preview Show Review

മലയാള സിനിമ പ്രേക്ഷകർക്ക് അന്നും ഇന്നും എന്നും പ്രിയങ്കരനായ നടനാണ് ജയറാം. അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി Sanil Kalathil സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോണി മത്തായി. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിൽ ആദ്യമായി വിജയ് സേതുപതി അഭിനയിക്കുന്നു എന്നത് തന്നെയാണ്. വിജയ് സേതുപതിയെ പ്രമോട്ട് ചെയ്തു കൊണ്ടുള്ള പ്രമോഷൻ രീതികൾ തന്നെയായിരുന്നു സിനിമയുടെ അണിയറ പുറത്ത് വിട്ടിരുന്നത്. മലയാളികൾക്ക് വളരെയധികം സുപരിചിതമായ വിജയ് സേതുപതി പൊതുവേ സ്ക്രിപ്റ്റ് സെലക്ഷൻ കാര്യത്തിൽ മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ ജയറാം സിനിമ എന്നതിനുപരി പ്രേക്ഷകർ ഈ സിനിമയിൽ കാത്തിരുന്നു എന്നുതന്നെ പറയാം.

മത്തായിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മത്തായി ഒരു എക്സ് മിലിറ്ററി ഓഫീസർ ആണ്. ഇപ്പോൾ ഒരു ഗ്രാമത്തിൽ ഒരു ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. ആ ചെറിയ ഗ്രാമത്തിലെ എല്ലാവർക്കും പ്രിയങ്കരനാണ് മത്തായി. പക്ഷേ അയാൾ ഒറ്റാൻ തടിയാണ്. പ്രായം കുറച്ചായെങ്കിലും അയാൾ കല്യാണം ഒന്നും കഴിച്ചിട്ടില്ല. എന്തുകൊണ്ട് കല്യാണം കഴിച്ചില്ല എന്നത് സിനിമ പറയും. ഈ സമയത്താണ് മത്തായിയുടെ ജോലി സ്ഥലത്തേക്ക് അന്ന എന്ന പെൺകുട്ടി ജോലിക്ക് വരുന്നത്. മത്തായിക്ക് അന്നയോട് ഒരു ചെറിയ അടുപ്പം തോന്നുന്നു. ശേഷം നടക്കുന്ന പ്രണയ കഥയാണ് സിനിമ പറയുന്നത്.

മലയാളത്തിൽ ഒരുപാട് പ്രണയ സിനിമകൾ വന്നെങ്കിലും അതിൽ നിന്ന് ഈ സിനിമ കുറച്ചു വ്യത്യസ്തമാണ്. 47 വയസ്സുള്ള മത്തായിയുടെ പ്രണയമാണ് സിനിമ ചർച്ച ചെയ്യുന്നത്. അതു സിനിമയ്ക്ക് പുതുമ നൽകി എന്നുള്ളത് സത്യമാണ്. മലയാളസിനിമയിൽ ഇതൊരു പുതിയ അനുഭവം ആയിരുന്നു. ജയറാം പെർഫോമൻസ് മികച്ച ഇരുന്നു. കുടുംബങ്ങളെ കയ്യിലെടുക്കാനുള്ള ജയറാം മാജിക് ഇതിലും നല്ല രീതിയിൽ തന്നെ വർക്കൗട്ട് ആയിട്ടുണ്ട്. സെൻറിമെൻസ് രംഗങ്ങളെല്ലാം അദ്ദേഹം നന്നായി തന്നെ അവതരിപ്പിക്കുന്നു. വിജയ് സേതുപതി മലയാളത്തിൽ എത്തിയപ്പോൾ ഗസ്റ്റ് റോൾ  ആകുമെന്ന് പല സംസാരങ്ങളും കേട്ടിരുന്നു. പക്ഷേ ഈ സിനിമയിൽ വിജയ് സേതുപതി ഒരു പ്രധാന വേഷത്തിൽ തന്നെയാണ് എത്തുന്നത്. സിനിമയിൽ ഉടനീളം ഇല്ലെങ്കിലും അദ്ദേഹത്തിൻറെ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും എന്ന കാര്യം തീർച്ച. ആരെയും ആകർഷിക്കുന്ന പ്രകടനം തന്നെയാണ് വിജയ് സേതുപതി കാഴ്ചവച്ചത്. നായികയുടെ പ്രകടനം പ്രശംസ അർഹിക്കുന്നത് ഒന്നുതന്നെയാണ്. സിനിമയുടെ ഒരു ഭാഗം ഫീമെയിൽ ഓറിയൻറൽ ആകുന്നുണ്ട്. ഈ സമയം നായികക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സാധിച്ചിട്ടുണ്ട്. പഴകിയ പുതിയ പല മുഖങ്ങളും സിനിമയിൽ ഉടനീളം കാണാൻ സാധിച്ചു. ആ നടീനടന്മാരുടെ പ്രസൻസ് സിനിമയ്ക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കുന്നു ഉണ്ട്. ആദ്യഗാനം ഒഴിച്ച് ബാക്കിയെല്ലാം വളരെ ഇഷ്ടപ്പെട്ടു. സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട വശം ക്യാമറ തന്നെയാണ്. ഉഗ്രൻ ഫ്രെയിമുകൾ കൊണ്ട് മനോഹരമായ  അനുഭവം സമ്മാനിക്കാനുള്ള ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ക്യാമറാമാനും ഞാനും ഡയറക്ടറും തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയിൽ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകൻ സഹോദരൻ Sajan Kalathil തന്നെയാണ് ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആ രക്തബന്ധം സിനിമയിലും കാണാൻ ഉണ്ടായിരുന്നു. സംവിധായകൻറെ നല്ലൊരു കൈയൊപ്പ് സിനിമയിൽ പതിഞ്ഞിട്ടുണ്ട്. ഒരു സാധാരണ കഥയെ വളരെ മികച്ചതായി തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. പാട്ടുകളിൽ ആയാലും സീനുകളിൽ ആയാലും എഡിറ്റിംഗ് വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ ചിരിക്കാൻ ഇല്ലെങ്കിലും സിനിമയിൽ ഉള്ള കോമഡി രംഗങ്ങൾ പൊട്ടിച്ചിരി തരുന്ന തരത്തിലുള്ളവ തന്നെയായിരുന്നു.

സിനിമയുടെ തുടക്കത്തിൽ കുറച്ച് അനാവശ്യമായ സീനുകൾ കയറി വന്നത് പോലെ അനുഭവപ്പെട്ടു. ഇതുകാരണം സിനിമയിലേക്ക് ഇറങ്ങിച്ചെല്ലാൻ കുറച്ചു സമയം എടുത്തു. ആ സമയത്തിലെ ഗാനം അരോചകമായി അനുഭവപ്പെട്ടു. തുടക്കത്തിലെ VFX വർക്കുകൾ മോശം ഫീലാണ് സമ്മാനിക്കുന്നത്. പിന്നീട് മികച്ചതാകുന്നുമുണ്ട്. പ്രണയം ഒഴിച്ച് നിർത്തിയാൽ തിരക്കഥ പുതുമ ഇല്ലായ്മ ചില ഇടങ്ങളിൽ മുഴച്ചു നിന്നു. രണ്ടാം പകുതിയുടെ അവസാനത്തിൽ കുറച്ചു ത്രില്ലെർ സ്വഭാവം കയറി വന്നു. പക്ഷേ അവിടെ ചെറിയ രീതിയിലുള്ള ഒരു മിസ്സിംഗ്‌ അനുഭവപെട്ടു. ചെറിയ ലാഗ് സിനിമയുടെ ഇടക്കിടെ വരുന്നുണ്ട്. പക്ഷേ അടുത്ത രംഗം ഗ്രാഫ് ഉയർത്തുന്നുമുണ്ട്. ഇൗ ഒരു പ്രശ്നം ഇല്ലങ്കിൽ സിനിമ വേറെ ഒരു തലത്തിലേക്ക് ഉയരുമായിരുന്നു.

ചുരുക്കി പറഞ്ഞാൽ പ്രായമായ മത്തായിയുടെ പ്രണയ കഥ കുറച്ചു പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ നല്ല ഒരു അനുഭവം തന്നെയാണ്  പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഓരോ പോലെ ഇരുന്ന് ആസ്വദിക്കാൻ പറ്റുന്ന ഒരു നല്ല സിനിമ തന്നെയാണ് മർക്കോണി മത്തായി. ഫാമിലിയുമായി ആഘോഷിച്ചു കാണാൻ പറ്റുന്ന തനി നടൻ ജയറാം ചിത്രം. മലയാളത്തിൽ വിജയ് സേതുപതിയുടെ ആദ്യ തുടക്കം മോശമായില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം. ഡ്രാമ റൊമാന്റിക് വിഭാഗത്തിൽ പെടുന്ന ചിത്രം അവസാനം ഫീൽ ഗുഡ് അനുഭവം സമ്മാനിക്കും എന്ന കാര്യം തീർച്ച.

2.75/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW

Saturday, June 29, 2019

136.Luca (2019) MALAYALAM

RGP VIEW 136
Luca

 (II) (2019)
151 min   |  Comedy, Romance, Thriller

Director: Arun Bose

ലോകത്തിൽ രണ്ടു തരം ആളുകൾ ഉണ്ട്. ഒന്ന് നമ്മൾ സന്തോഷിപ്പിക്കുന്നവരും രണ്ടു നമ്മളെ സന്തോഷിപ്പിക്കുന്നവരും. രണ്ടുപേരും ചെയുന്നത് ഒരു കാര്യം തന്നെ ആണെങ്കിലും രണ്ടിനും രണ്ടു അനുഭവങ്ങളാണ്. മനസറിഞ്ഞു ഒരാളെ സന്തോഷിപ്പിക്കുക എന്ന് പറയുന്നത് നിസാരസംഭവം ഒന്നും അല്ല. കൂടാതെ എളുപ്പവും അല്ല. ഇങ്ങനെ ഉള്ള ഒരാളെ കിട്ടുക എന്നത് ഭാഗ്യം അല്ലെ? നമ്മുക്ക് ഒരാളെ സന്തോഷിപ്പിക്കാൻ സാധിച്ചു എങ്കിൽ അത് വലിയ അനുഗ്രഹം അല്ലേ.?  ഒരു സിനിമയ്ക്ക് ഇതിനു സാധിച്ചല്ലോ ???? 

അരുൺ ബോസ്സിന്റെ സംവിധാനത്തിൽ  ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ലൂക്ക. കഴിഞ്ഞ ആഴ്ചയും ടോവിനോയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. ഇതിൽനിന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ടോവിനോ ഒരുപാട് ഇംപ്രൂവ്മെൻറ് ഉള്ള നടനാണ്.

ലൂക്ക പറ്റി പറയണമെങ്കിൽ ആദ്യം ലൂക്ക ആരാണെന്ന് അറിയണം. ചിത്രം വരയും ആർട്ടും കുറച്ചു സേവനങ്ങളും ഒക്കെ ആയി ജീവിക്കുന്ന നായകനാണ് ലൂക്ക. അയാളുടെ ജീവിതവുമായി അധികമാർക്കും പ്രവേശനമില്ല. ഒറ്റ തടിയാണ് കക്ഷി. വിരലിലെണ്ണാവുന്ന ബന്ധങ്ങൾ മാത്രമേ ലൂക്കക്ക് ഉള്ളൂ. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു യുവതി കടന്നുവരുന്നു. ശേഷം അവരുടെ പ്രണയവും കൊച്ചു സന്തോഷങ്ങളും തമാശകളും ഒക്കെയാണ് ചിത്രം പറയുന്നത്.

മലയാളത്തിൽ തന്നെ വളരെ പക്വതയാർന്ന പ്രണയം ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു മായാനദി. ടോവിനോ തോമസ് തന്നെയായിരുന്നു അതിലും നായകൻ. മറ്റൊരു പ്രണയ ചിത്രവും ആയിട്ടാണ് ഇത്തവണയും ടോവിനോ തോമസ് വരുന്നത്. പ്രണയമെന്ന പൂർണമായും വിശേഷിപ്പിക്കാൻ കഴിയില്ല. സിനിമയുടെ ആരംഭം ത്രില്ലർ സ്വഭാവത്തിലാണ്. നിലവിൽ ഇറങ്ങിയ ലൂക്കയുടെ പാട്ടുകളും ട്രെയിലറും മറ്റൊരു ഫീൽ ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ട്രെയിലറിൻറെ അവസാനത്തിൽ കുറച്ചു ത്രില്ലർ സീക്വൻസുകളും ഉണ്ടായിരുന്നു. സിനിമയുടെ തുടക്കം ത്രില്ലർ സ്വഭാവത്തിലാണ്. ഇത് കണ്ടപ്പോൾ പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാനുള്ള സംവിധായകൻറെ മാർക്കറ്റിംഗ് സ്റ്റൈൽ ആണോ എന്നുവരെ ചിന്തിച്ചുപോയി. കാരണം പ്രമോഷനുവേണ്ടി സിനിമയുടെ പിന്നണി പുറത്തുവിട്ട വീഡിയോ ക്ലിപ്പുകളും നേരെ വിപരീതമായിരുന്നു. തുടങ്ങുന്ന സമയത്ത് മറ്റു പല കഥാപാത്രങ്ങളിലൂടെ കഥ പോയെങ്കിലും അവസാനം എത്തിച്ചേരുന്നത് നായകനിൽ തന്നെ.

അവരുടെ കഥയിലേക്ക് കടന്നപ്പോൾ സിനിമ വേറിട്ട ഒരു അനുഭവം തന്നെയാണ് സമ്മാനിച്ചത്. പ്രണയവും  കുടുംബവും ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളും എല്ലാമാണ് ലൂക്ക ചർച്ചചെയ്യുന്നത്. ലൂക്കയുടെ മാത്രമല്ല പോലീസ് ഓഫീസറായ അക്ബറിൻറെ പ്രണയവും ജീവിതവും ചിത്രം ചർച്ചചെയ്യുന്നുണ്ട്. ഇംഗ്ലീഷ് സിനിമയിൽ നോട്ട്ബുക്ക് പോലെ അല്ലെങ്കിൽ clint eastwood'ൻറെ മകൻ  കേന്ദ്ര കഥാപാത്രത്തിൽ എത്തിയ the longest ride എന്നപോലെ സിനിമയിൽ രണ്ട് പ്രണയകഥകൾ ഉണ്ട്. പക്ഷേ പൂർണ്ണമായ ഒരു ലൗ സ്റ്റോറി അല്ല ലൂക്ക. ഒരു കംപ്ലീറ്റ്‌ലി ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രം.

തുടക്കത്തെ പല സീനുകളും ത്രില്ല് അടിച്ചു എങ്കിലും പിന്നീട് കഥ പതിയെ ഡ്രാമ റൊമാൻസിലേക്ക് വഴിമാറി. സിനിമയുടെ അവസാനം ഒരു നല്ല ട്വിസ്റ്റ് വന്നിട്ടുണ്ട്. മനോഹരമായി ഒരു ഫീൽ  ഗുഡ് സിനിമയിൽ ലൂക്ക അവസാനിക്കുന്നത്. ലൂക്ക എന്ന കഥാപാത്രം മലയാള സിനിമയിൽ ഇറങ്ങിയ ചാർലി എന്ന കഥാപാത്രവുമായി കുറച്ചു സാമ്യങ്ങൾ ഉള്ളതുപോലെ തോന്നി. പക്ഷേ രണ്ടു സിനിമകളും രണ്ടു കഥകളാണ് ചർച്ച ചെയ്യുന്നത്. 

സിനിമയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഘടകം പക്വതയാർന്ന തിരക്കഥ തന്നെയാണ്. കാരണം സംഭാഷണത്തിൽ എല്ലാം ഒരു റിയാലിറ്റി ഉണ്ടായിരുന്നു. സാധാരണക്കാരൻറെ ഭാഷയാണ് തിരക്കഥയിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിരക്കഥയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ഒക്കെ മലയാളത്തിൽ ഇറങ്ങിയത് ആണെങ്കിലും സന്ദർഭത്തിനനുസരിച്ച് ഉള്ള ഒരു റിയൽ ഫീൽ തരാൻ സംഭാഷണത്തിന് എല്ലാം സാധിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംവിധാന അനുഭവം തന്നെയാണ് സിനിമ എനിക്ക് സമ്മാനിക്കുന്നത്. നല്ല അവതരണം തന്നെയാണ് അരുൺ ബോസ് കാഴ്ചവച്ചത്. അരുൺ ബോസ് സംവിധാനം തുടരണം, നല്ല സിനിമകൾ ഉണ്ടാവണം. പാട്ടുകൾ എല്ലാം ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം സിനിമയ്ക്ക് പുതുജീവനേകി. വളരെ പതുക്കെയാണ് സിനിമയുടെ സഞ്ചാരം. അത് ചെറിയ ലാഗിലേക്ക് എത്തിക്കുന്നുണ്ട്. അടുത്ത സീനിൽ ആ പ്രശ്നം കവർ ചെയ്യുന്നുണ്ട്. പക്ഷേ ഇടയ്ക്കിടെ ഈ പ്രശ്നം വന്നു കൊണ്ട് ഇരുന്നു. അതാണ് ഒരു പ്രധാന പോരായ്മയായി തോന്നിയത്.

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമയാണോ എന്ന് ചോദിച്ചാൽ ഞാൻ ആദ്യം എൻറെ കാര്യം പറയണം. ഒരു അമിത പ്രതീക്ഷയും ഇല്ലാതെ തിയേറ്ററിൽ കയറി ഒരു വ്യക്തിയാണ് ഞാൻ. മനോഹരമായ ഒരു ചിത്രമാണ് ലൂക്കാ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ സിനിമയുടെ അവസാനം തീയേറ്ററിൽ നിന്ന് വന്ന കയ്യടി ശബ്ദം ഞാൻ അത്ര ഭയാനകമായി കേട്ടില്ല. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് എന്ന കാര്യം എനിക്ക് സംശയമുണ്ട്. ഫീൽ ഗുഡ്  സിനിമകളും ഡ്രാമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. എന്തായാലും ചിത്രം കണ്ടു വിലയിരുത്തുക. ലൂക്ക നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

3.5/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW  

Monday, June 24, 2019

134. Thamaasha (2019) MALAYALAM

RGP VIEW 134
Thamaasha

 (2019)    |     120 min   |  Comedy

സംവിധാനം: Ashraf Hamsa

സത്യത്തിൽ എന്താണ് തമാശ..? നമ്മൾ സിനിമയിൽ തമാശ കാണാറുണ്ട്.. സ്കിറ്റുകൾ കാണാറുണ്ട്…തമാശ എല്ലാവർക്കും ഇഷ്ടമാണ്.നമ്മൾ കൂട്ടുകാരോടൊപ്പം പലപ്പോഴായി തമാശകളിൽ ഏർപ്പെടാറുണ്ട്. അത് അധികവും കൂട്ടുകാരെ ആക്കിയോ മറ്റുള്ളവരെ കളിയാക്കി അങ്ങനെ ആനന്ദം കണ്ടെത്തുന്നവരാണ് .ജനറേഷൻ മാറുംതോറും തമാശയുടെ സ്റ്റൈലും മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് തമാശകൾ ട്രോൾ വഴി ആകുമ്പോൾ അത് ആളുകളിലേക്ക് പെട്ടെന്ന് എത്തിക്കാൻ സഹായിക്കുന്നു. ട്രോളുകൾ മുഖാന്തരം പല വലിയ കാര്യങ്ങളും തമാശ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് അതിൻറെ ഇംപാക്ട് നല്ല രീതിയിൽ തന്നെ ആളുകളിലേക്ക്  എത്തിക്കാൻ നമുക്ക് സാധിക്കുന്നു. അത് നല്ല കാര്യമല്ലേ. അതുകൊണ്ടുതന്നെ ട്രോളുകൾക്ക് നമ്മുടെ ഇടയിൽ സ്ഥാനം ചെറുതല്ല.

കുറേക്കാലമായി സ്ക്രീനിൽ കാണാത്ത ഒരു മുഖം. വിനയ് ഫോർട്ട്. നല്ലൊരു ഗ്യാപ്പിനു ശേഷം അദ്ദേഹം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു സിനിമയുടെ പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോസ്റ്റർ നന്നായിരുന്നു. നല്ല നാടൻ പോസ്റ്റർ. പക്ഷേ ഞെട്ടിച്ച വസ്തുത അതിലെ പ്രൊഡക്ഷൻ ടീം അംഗങ്ങളാണ്.
ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പൻ വിനോദ്, സമീർ താഹിർ, ഷൈജു ഖാലിദ് തുടങ്ങിയവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഏതൊരു സിനിമ സ്നേഹിക്കും പ്രതീക്ഷിക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത് ?

നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് തമാശ.
സത്യത്തിൽ തമാശ ഒരൊന്നൊന്നര തമാശ തന്നെയാണ്. കഥയിലേക്ക് വരാം.  വളരെ നിഷ്കളങ്കനാണ് ഇതിലെ നായകൻ. നായകൻ ഒരു കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹത്തിന് മുടിയില്ല. കോളേജിൽ കുട്ടികളുടെ ഇടയിൽ വലിയ വിലയൊന്നും ഇല്ല. 31 വയസ്സ് ആയെങ്കിലും കഷണ്ടിയുടെ പേരിൽ പല കല്യാണ ആലോചനകളും മുടങ്ങിപ്പോകുന്ന അവസ്ഥയിലാണ് മാഷ് ഇരിക്കുന്നത്. ആരും പെണ്ണ് വരാത്ത അവസ്ഥ. അൺസഹിക്കബിൾ അവസ്ഥ എന്തെന്നുവെച്ചാൽ 31 വയസ്സ് കഴിഞ്ഞാൽ പുള്ളിക്ക് സന്യാസി യോഗമാണ് . ആകെ വിഷമം പിടിച്ച അവസ്ഥ. തൻറെ കഷണ്ടി കാരണം മാഷ് മാഷിനെ തന്നെ വെറുത്തു തുടങ്ങി. പെണ്ണുകണ്ടു പെണ്ണുകണ്ടു അവസാനം മാഷ് ഒരു തീരുമാനത്തിലെത്തി. പെണ്ണുകാണൽ ചടങ്ങ് ഇനി തൻറെ ജീവിതത്തിൽ ഉണ്ടാവില്ല. പകരം തനിക്ക് വേണ്ട ആളെ താൻ തന്നെ കണ്ടുപിടിക്കും എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. പാപി ചെന്നിടം പാതാളം എന്ന് പറയുന്നതുപോലെ അതാണ് മാഷിൻറെ അവസ്ഥ.എല്ലാം പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അയാൾ ഒന്നിലും തളരുന്നില്ല. ശേഷം അദ്ദേഹത്തിൻറെ കണ്ടെത്തലുകളും പ്രണയവുമാണ് ചിത്രം പറയുന്നത്.

കുറച്ചായി റിയലിസ്റ്റിക് സിനിമകൾ മലയാളത്തിൽ ഒരുപാട് ഇറങ്ങുന്നുണ്ട്. ഈവർഷം വിജയിച്ച സിനിമകളിൽ റിയലിസ്റ്റിക് ചിത്രങ്ങൾ ഒരുപാടുണ്ട് താനും.
ആ വിജയങ്ങളിൽ ഇനി ഒന്നുകൂടി "തമാശ". നല്ല അഭിപ്രായങ്ങൾ കേട്ടു അതുകൊണ്ട് തന്നെയാണ് സിനിമയ്ക്ക് കയറിയത്. സിനിമയ്ക്ക് കയറുന്നതിനുമുമ്പ് മനസ്സിലുണ്ടായ ഏക സംശയം തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്ന അവസ്ഥയാകുമോ എന്നാണ്. പക്ഷേ അതിർത്തികൾ പൊളിച്ച് എറിഞ്ഞു ഉള്ള പ്രകടനം അല്ലെങ്കിൽ വിനയ് ഫോർട്ട്ൻറെ ഗംഭീര തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചു ചിത്രം. സിനിമയുടെ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും വിനയ് ഇതുവരെ ചെയ്ത ഏറ്റവും മികച്ച സിനിമ തമാശ തന്നെയാണെന്ന് നിഷ്പ്രയാസം വിശേഷിപ്പിക്കാം. അത്രയ്ക്കും ഗംഭീരമായിരുന്നു അദ്ദേഹത്തിൻറെ പ്രകടനം. പ്രേമത്തിലെ മാഷിനെകാൾ ത്രിബിൾ സ്ട്രോങ്ങ് ആണ് ഈ മാഷ്. കയ്യടി അർഹിക്കുന്ന പ്രകടനം. കഥാപാത്രങ്ങൾ അധികവും പരിചിതമായ മുഖങ്ങൾ. എല്ലാവരുടെയും വളരെ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ഒരുപാട് ചിരിക്കാനുണ്ട്. പക്ഷേ അതെല്ലാം സിറ്റുവേഷൻ കോമഡികൾ ആയിരുന്നു എന്നത് മികച്ച സ്പ്രിംഗ് ഉദാഹരണമാണ്. വിനയ് ഫോർട്ട് ഒപ്പം കോളേജിൽ സഹപ്രവർത്തകൻ ആയി അഭിനയിച്ച വ്യക്തി. അദ്ദേഹം വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്.

ആദ്യപകുതി തമാശ ഒരുപാട് ചിരിക്കാനുണ്ട്. പെട്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കുന്നതാണ് ആണെങ്കിലും interval രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വിനയ് ഫോർട്ടിന്റെ പങ്കും സംവിധായകൻറെ പങ്കു ചെറുതല്ല. രണ്ടാം പകുതി ആദ്യമൊക്കെ നല്ല രീതിയിൽ പോയെങ്കിലും കഥയിലെ കാമ്പിലേക്ക് അടുത്തപ്പോൾ ചെറിയ ഒരു ലാഗ് അനുഭവപ്പെട്ടു. പക്ഷേ സിനിമയുടെ അവസാനം ആകുമ്പോഴേക്കും പഴയ ഗ്രാഫിലേക്ക് സിനിമ തിരിച്ചെത്തുന്നുമുണ്ട്.എന്തായാലും ആദ്യ പകുതിയുടെ  അത്ര ഇല്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഒരു കട്ട ഫീൽ ഗുഡ് അനുഭവമാണ് എനിക്ക് ലഭിച്ചത്.

റിയലിസ്റ്റിക് പശ്ചാത്തലം അതിനോടൊപ്പം മനസ്സ് നിറയ്ക്കുന്ന കുറെ പാട്ടുകൾ. പാട്ടുകൾ എല്ലാം കേൾക്കാൻ സുഖം ഉള്ളതായിരുന്നു. പല സീനുകളുടെയും ആഴം നിലനിർത്താൻ ഗാനത്തിനും പശ്ചാത്തലസംഗീതത്തിലും സാധിച്ചു.
ഗാനങ്ങൾ ഇടയ്ക്കിടെ കയറി വരുന്നുണ്ടെങ്കിലും അതൊരു പ്രശ്നമായി തോന്നിയില്ല. ടൈറ്റിൽ വരുന്ന സമയത്തെ ബിജിഎം വളരെ മനോഹരമായി തോന്നി. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സമീർ താഹിർ ആണ്. മികച്ച അല്ലെങ്കിൽ മനോഹരമായ ഒരുപാട് ഫ്രെയിമുകൾ സിനിമയിലുണ്ട്. എഡിറ്റിംഗ്, കളറിംഗ് എന്നിവ വളരെ നന്നായിരുന്നു. അഷ്റഫ് ഹംസയുടെ ആദ്യ സിനിമയാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഒരു നവാഗത സംവിധായകൻ പോരായ്മകൾ ഒന്നും തന്നെ എനിക്ക് അധികം സിനിമയിൽ ഫീൽ ചെയ്തില്ല. ചെറിയ സ്റ്റാർ കാസ്റ്റിൽ പിറന്ന ഈ ചിത്രത്തെ ഇത്ര ഗംഭീരമായി അവതരിപ്പിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

ആദ്യപകുതി തമാശ നിങ്ങളെ ഒരുപാട് ചിരിപ്പിക്കും. രണ്ടാം പകുതി നിങ്ങളെ ചെറുതായി കണ്ണ് നനയിച്ചു ചിരിപ്പിക്കും. സമൂഹത്തിൽ കഷണ്ടി പോലെ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന പലതിനെയും സിനിമ നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്. ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച ഒരു മലയാളം സിനിമ തന്നെയാണ് തമാശ. എല്ലാത്തരം പ്രേക്ഷകർക്കും കുടുംബത്തോടും അല്ലാതെയും പോയി കാണാൻ പറ്റുന്ന ഒരു ഡീസെൻറ് മലയാളം സിനിമ. റിയലിസ്റ്റിക് സിനിമകളാണ്  നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം തമാശ നിങ്ങളെ നിരാശപ്പെടുത്തില്ല. വളരെ മികച്ച അനുഭവം. 

3.75/5 RGP VIEW

IMDb: 8.4/10

അഭിപ്രായം വ്യക്തിപരം.

RGP VIEW

Wednesday, May 1, 2019

Veer-Zaara (2004) HINDI

RGP VIEW 124
Veer-Zaara


(2004)   |  192 min   |  Drama, Family, Musical

Director: Yash Chopra

ബോളിവുഡ് സിനിമയിലെ എവർഗ്രീൻ റൊമാൻറിക് ഹീറോ ആരാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരം മാത്രമേ ഉണ്ടാവുകയുള്ളൂ. "ഷാരൂഖാൻ". അദ്ദേഹം സിനിമാ രംഗത്തേക്ക് ഇറങ്ങിയത് തന്നെ റൊമാൻറ്റിക് സിനിമയിലൂടെയാണ്. ആ സിനിമ ഇപ്പോഴും ഒരു തിയേറ്ററിൽ പ്രദർശനം തുടരുന്നു. സത്യത്തിൽ ഒരു അഭിമാന നിമിഷം തന്നെയാണത്, ആ കാര്യത്തിൽ സംശയമില്ല.

2004 ഷാരൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്ര സംവിധാനം ചെയ്ത റൊമാൻറിക് സിനിമയാണ് വീർ സാറ.
 ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് അതിൽ നിന്ന് നായികയെ രക്ഷിക്കാൻ വരുന്ന എയർഫോഴ്സിൽ ജോലി ചെയ്യുന്ന നായകൻ. അവിടെ വെച്ച് രണ്ടുപേരും പരസ്പരം പരിചയപ്പെടുന്നു. നായകൻ നായികയോട് ഇഷ്ടം തോന്നുന്നു. പക്ഷേ അവൾ പാകിസ്താനി ആണെന്ന വിവരം നായകൻ അറിയുന്നു. കഥ വികസിക്കുന്നു.

"പ്രണയം ദിവ്യമാണ്. അതിൻറെ ആഴം വളരെ കൂടുതലാണ്. അത് എന്തു ചെയ്യാനും ധൈര്യം തരും." ഇതിൻറെ സുഹൃത്ത് കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞ കാര്യമാണ്. പക്ഷേ ഈ സിനിമയും പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ  ഇതുതന്നെ. ഒന്നും നേടാൻ വേറൊന്നു നഷ്ടപ്പെടുത്തണം എന്ന സൈക്കോളജിയിലൂടെയാണ് സിനിമ പോകുന്നത്. ക്ഷമ, വിട്ടുവീഴ്ച തുടങ്ങി പലതരം ചിന്താഗതിയിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്.

സിനിമ തുടങ്ങുന്നതു മുതൽ ശ്രദ്ധിച്ച കാര്യം ഇത് കോളിറ്റി സിനിമയിൽ പെടുന്ന ചിത്രമാണ്. കാരണം ടെക്നിക്കൽ ബ്രില്ല്യൻറ് എന്നു വിളിക്കാവുന്ന പിന്നണി പ്രവർത്തകരാണ് ഇതിൽ പ്രവർത്തിച്ചത്. വളരെ മികച്ച കോളിറ്റി സിനിമയ്ക്ക് നൽകാനും സാധിച്ചിട്ടുണ്ട്. സംവിധാന മികവ് ടെക്നിക്കൽ സൈഡ് ഹൈലൈറ്റാണ്. ഈ സംഭവം എടുത്തു പറയാനുള്ള കാരണം 2004 ഇറങ്ങിയ സിനിമയുടെ ക്വാളിറ്റി അല്ല സിനിമ സമ്മാനിക്കുന്നത്. ഈ അടുത്തിറങ്ങിയ ചിത്രം എന്ന രീതിയിലായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. മൂന്നേകാൽ മണിക്കൂറോളം വരുന്ന ചിത്രത്തിൽ എട്ടു ഗാനങ്ങളുണ്ട്. സത്യത്തിൽ പാട്ടു നന്നായി വെറുപ്പിച്ചു. കാണുമ്പോൾ പാട്ട്, ഭക്ഷണം കഴിക്കുമ്പോൾ പാട്ട്, ഓടുമ്പോൾ പാട്ട്, ഉറങ്ങുമ്പോൾ പാട്ട് തുടങ്ങി അങ്ങനെ പോകുന്നു  പാട്ടിൻറെ വിശേഷങ്ങൾ. നല്ല രീതിയിൽ സിനിമ ആസ്വാദനത്തെ ബാധിച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത്. ചില ഗാനങ്ങൾ മനോഹരമായിരുന്നു. പിന്നെ ശ്രദ്ധിച്ച പ്രധാന കാര്യം സിനിമ വെറുതെ നീട്ടി വലിച്ച പോലെ തോന്നി. കുറച്ചുകൂടി പെട്ടെന്ന് തീർക്കാമായിരുന്നു. അതുകൊണ്ടു തന്നെ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ചെറിയ ലാഗ് അനുഭവപ്പെട്ടു.സിനിമയുടെ ചിലഭാഗങ്ങളിൽ ലോജിക്കിന് പോരായ്മകൾ കാണുന്നുണ്ട്.

മുകളിൽ പറഞ്ഞ ചെറിയ പോരായ്മകൾ ഒഴിച്ചുനിർത്തിയാൽ സിനിമ കഴിയുമ്പോൾ പ്രേക്ഷകർക്ക് മനോഹരമായ ഒരു ചിത്രം തന്നെയാണ് സംവിധായകൻ സമ്മാനിക്കുന്നത്. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങൾക്ക് മികച്ച ഒരു അനുഭവമായിരിക്കും. അല്ലാത്തപക്ഷം അമിത പ്രതീക്ഷയില്ലാതെ കാണാവുന്ന ഒരു ചിത്രം മാത്രമായി ഈ സിനിമ ചിലപ്പോൾ മാറിയേക്കാം. എല്ലാത്തരം പ്രേക്ഷകർക്കും  കാണാവുന്ന ഒരു ചിത്രം തന്നെയാണ് വീർ സാറ.

നല്ല റൊമാൻറിക് സിനിമ.

3.25/5  RGP VIEW

7.9/10 · IMDb
92% · Rotten Tomatoes
67% · Metacritic

അഭിപ്രായം വ്യക്തിപരം


RGP VIEW

Latest

Get out (2017)