Tuesday, February 19, 2019

K.G.F: Chapter 1 (KANNADA) 2018

RGP VIEW : 63
K.G.F: Chapter 1

(2018)

156 min    
Action, Drama
Kannada (Malayalam dubbed version )

Director: Prashanth Neel

രണ്ടു വർഷത്തോളം എടുത്ത നീണ്ട ഷൂട്ടിംഗ്. ആ കഷ്ടപ്പാടിനും പ്രയത്നത്തിനും വില അല്ലെങ്കിൽ വിജയം സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർക്ക് മനസ്സിലായി. പ്രേക്ഷകർ അത് ഹൃദയത്തോട് ചേർത്തു..ബാഹുബലിക്ക് ശേഷം തമിഴ് അല്ലാത്ത ഒരു മറുഭാഷ കന്നട ചിത്രത്തിന് ഇത്രയും  വലിയ സ്വീകരണം കിട്ടുന്നത് ആദ്യമായിട്ടാണ് ... കഴിഞ്ഞവർഷം ട്രെയിലർ ഇറങ്ങുന്ന സമയത്ത് എല്ലാവരും ഗംഭീര അഭിപ്രായങ്ങൾ പറഞ്ഞുവെങ്കിലും ട്രെയിലർ കണ്ട എനിക്ക് വലിയ സംഭവമായി ഒന്നും തന്നെ തോന്നിയില്ല.... പക്ഷേ അന്നെ കെജിഎഫ്  എന്ന പേര് മനസ്സിൽ ഇടം പിടിച്ചു..


 ചിത്രത്തിൻറെ റിലീസിനായി കാത്തിരുന്നവർ ചില്ലറയല്ല..  സിനിമയുടെ റിലീസിന് ശേഷം എല്ലാ സെൻസറുകളിൽ  നിന്നും മികച്ച റിപ്പോർട്ടുകൾ. അത് എന്നെയും ചെറുതായി സിനിമ കാണാൻ പ്രേരിപ്പിച്ചു എന്നത് സത്യം.. ആദ്യം കോഴിക്കോട് വളരെ കുറച്ചു തിയേറ്ററുകളിൽ മാത്രം കെജിഎഫ്  റിലീസ് ആയിരുന്നുള്ളൂ.. സമയത്തിന്റെ പ്രശ്നം കാരണം കെജിഎഫ് എന്ന ചെറിയ സ്വപ്നം മനസ്സിൽനിന്ന് പതിയെ ഞാൻ ഒഴിച്ചു വിട്ടു... അവസാനം സിനിമയുടെ ഡിവിഡി റിലീസ് ആയപ്പോൾ തന്നെ സിനിമ  ഇരുന്നു കണ്ടു...


കഥ നടക്കുന്നത് ഒരുപാട് വർഷങ്ങൾക്കു മുമ്പാണ്. 1951 നായകൻറെ ജനനം മുതൽ കഥ ആരംഭിക്കുന്നു.. നായകൻറെ ചെറുപ്രായത്തിലെ അമ്മ അസുഖം മൂലം മരണപ്പെടുന്നു.. ശേഷം മറ്റൊരു സംസ്ഥാനത്തിലേക്ക് നായകനായ റോക്കി വണ്ടി കയറുന്നു.. അവിടെ നിന്ന് നായകൻ വളരുന്നു.. ഇതാണ് സിനിമ കാണിക്കുന്നത്... പണ്ടു മുതലേ കേട്ടുമറന്ന അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു കഥ തന്നെയാണ് സിനിമയ്ക്ക് പറയാനുള്ളത്..


ഗംഭീര അഭിപ്രായങ്ങൾ കേട്ട് കൊണ്ടുതന്നെ സിനിമയ്ക്ക് നല്ല പ്രതീക്ഷയോടെയാണ് ഞാൻ കാണുന്നത്... ആദ്യപകുതി തികച്ചും നിരാശ മാത്രമാണ് സിനിമ സമ്മാനിച്ചത്... വെറുപ്പിക്കൽ എന്നുതന്നെ സംശയമില്ലാതെ പറയാം... ശരാശരി നിലവാരം മാത്രം പുലർത്തിയ സിനിമ എന്തുകൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ടതായി എന്ന ചിന്ത രണ്ടാം പകുതി തുടങ്ങുന്നതു മുതൽ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു... ആദ്യം സിനിമ കാണുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷ രണ്ടാം പകുതി തുടങ്ങിയപ്പോൾ എനിക്കുണ്ടായിരുന്നില്ല... രണ്ടാം പകുതി ചെറുതായി കളറായി തുടങ്ങി...മനസ്സിൽ കെജി എഫിനോട് ചെറിയൊരു വിശ്വാസം എല്ലാം വരാൻ തുടങ്ങി.എൻറെ ചിന്താഗതികളെ മാറ്റിമറിച്ചാണ് ചിത്രം പിന്നീട് മുന്നോട്ടുപോയത്. സിനിമ അവസാനിപ്പിക്കുമ്പോൾ ചിത്രത്തെക്കുറിച്ച് മനസ്സിൽ വന്നത് ഒന്നുമാത്രം " ഗംഭീരം ".  ഒരു മാസ് മസാല ചിത്രം എന്ന രീതിയിൽ കെജിഎസിന് വിശേഷിപ്പിക്കാം... പക്ഷേ കെജിഎഫ് ഒരു മാസ്സ് ചിത്രമല്ല സിനിമ മരണമസ്സാണ്....


സിനിമയുടെ പൂർണമായ കയ്യടി സംവിധായകന് അവകാശപ്പെട്ടതാണ്... കാരണം പണ്ടുമുതലേ കേട്ടുമറന്ന ഇത്തരത്തിലുള്ള ഒരു സ്റ്റോറി ഇത്രയും ഗംഭീരമായി അവതരിപ്പിച്ചു എന്നതിന് സംവിധായകനെ അഭിനന്ദിക്കാതെ വയ്യ...പക്ഷേ മറ്റു സിനിമകളിൽ നിന്ന് കെജിഎഫ് വ്യത്യസ്തമാവുന്നത് മികച്ച അവതരണം കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടു ആണ്.... പിച്ചക്കാരൻ മുതൽ വില്ലൻ വരെ പഞ്ച് ഡയലോഗുകൾ ചറപറ പറയുന്ന സിനിമ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്...
നായകനായ യാഷിന്റെ ആദ്യ സിനിമയാണ് ഞാൻ കാണുന്നത്.. ഇതിനുമുമ്പ് ഒരു കന്നട ചിത്രത്തിന് പോലും തല വെക്കാത്ത എനിക്ക് സിനിമയിലുള്ള എല്ലാവരും പുതുമുഖങ്ങളായിരുന്നു... പലയിടത്തും ബാഹുബലി തോന്നിയെങ്കിലും കെജിഎഫ് എന്ന "സിനിമ" ഇന്ത്യൻ സിനിമാലോകത്ത് അവരുടെ മുദ്ര പതിച്ചു കഴിഞ്ഞിരുന്നു... മാസ്സ് ഡയലോഗുകൾക്ക് ഒപ്പം  കട്ട മാസ്സ് ബിജിഎം കൂടി ചേരുമ്പോൾ സിനിമ വേറെ ഒരു തലത്തിലേക്ക് മാറുന്നു. സിനിമ ഫോട്ടോഗ്രാഫി വളരെ മികച്ചതായിരുന്നു..
ഫൈറ്റ് സീനുകൾ അധികവും തെലുങ്ക് പടത്തിന്റെ ഫീൽ ആയിരുന്നു.. പക്ഷേ രണ്ടാം പകുതി മികച്ചതായി വരുന്നുമുണ്ട്..


ഒരു മാസ്സ് സിനിമയാണ് പ്രതീക്ഷിക്കുന്നു എങ്കിൽ കെജിഎഫ് നിങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്... പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയല്ല KGF. എന്നോട് പല സുഹൃത്തുക്കളും കെജിഫിന് മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തിട്ടുണ്ട്.. കെജിഎഫ് ഒരിക്കലും ഒരു മസ്റ്റ് വാച്ച് മൂവി അല്ല.. സിനിമ എന്നത് entertainment എന്ന വിഭാഗത്തിൽ മാത്രം വിശ്വസിക്കുന്ന ആളുകൾക്ക് കെജിഎഫ് ധൈര്യമായി കാണാം.... ആസ്വദിക്കാം...!!!!

3.25/5 ▪ RGP VIEW

8.6/10 · IMDb
67% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം ✅

RGP VIEW

No comments:

Post a Comment

Latest

Get out (2017)