Showing posts with label Top Rated Movies. Show all posts
Showing posts with label Top Rated Movies. Show all posts

Tuesday, August 15, 2023

Metro (Russia) 2013


 സിനിമയുടെ സ്റ്റാർട്ടിങ് പോയിൻറ് മുതൽ ഡയറക്ട് കഥയിലേക്ക് കടക്കുന്ന ഒരു ചിത്രം. എഡ്ജ് ഓഫ് സീറ്റ് അനുഭവം ഒരു പരിധിവരെ നൽകുന്ന ചിത്രം. എല്ലാ സംഭവങ്ങളും നടക്കുന്നതിനും ഒരു കാരണമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രം.


ഒരു കോടി 71 ലക്ഷത്തോളം കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഏറ്റവും കൂടുതൽ ട്രാഫിക് ജാമുകൾ നേരിടുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം കൂടിയാണ് റഷ്യ. ഈയൊരു പ്രശ്നത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നത് മെട്രോ ട്രെയിനുകൾ വഴിയാണ്..! എന്നാൽ ഈ മെട്രോയിൽ വെള്ളം കയറിയാൽ എന്തായിരിക്കും സംഭവിക്കുക ? ഇതാണ് ചിത്രം നമ്മളോട് പറയുന്നത്.


 അമിത പ്രതീക്ഷകൾ ഇല്ലാതെ മെട്രോ എന്നു പറയുന്ന ഈ ഡിസാസ്റ്റർ സിനിമ സമീപിച്ചാൽ നല്ല ഒരു അനുഭവമായിരിക്കും കിട്ടുന്നത്. നിങ്ങൾക്ക് പ്രിയപ്പെട്ട ഇത്തരത്തിലുള്ള മൂവീസ് താഴെ പരിചയപ്പെടുത്താം.


Movie : Metro (2013) Russia


Saturday, February 4, 2023

The 12th Man (2017)

 


12th Man
2017 ‧ War/Drama ‧ 2h 15m



വെള്ളവും ബഹളവും വെടിവെപ്പും ബോംബും എല്ലാം കൊണ്ട് നിറഞ്ഞിരിക്കുന്ന തുടക്കം. എന്താണ് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും കണക്ട് ആവാത്ത രീതി. 

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ പല യൂറോപ്യൻ രാജ്യങ്ങളും കീഴടക്കി വെച്ചിരുന്നു. സ്വീഡനിലാണ് ഈ കഥ നടക്കുന്നത്. ഹിറ്റ്ലറിനെ തകർക്കാൻ പല രാജ്യങ്ങളും പല പദ്ധതികളും നടത്തി. ഒരു പദ്ധതിയുടെ ഭാഗമായി ചാരപ്പണി നടത്തിയ 12 പേരെ ഹിറ്റ്ലർ പട്ടാളം പിടിക്കുന്നു. പക്ഷേ അതിൽ ഒരാൾ മാത്രം രക്ഷപ്പെടുന്നു. അതാണ് നമ്മുടെ നായകൻ. അയാളെ വിടാൻ ഒരിക്കലും തോൽക്കാത്ത പട്ടാള തലവൻ തയ്യാറാവുന്നുമില്ല.

നായകൻറെ പിന്നീടുള്ള ഓട്ടമാണ് ചിത്രം നമുക്ക് മുമ്പിൽ കാണിക്കുന്നത്. ഒരു തിരുത്തുണ്ട് അയാൾക്ക് ഓടാൻ സാധിക്കില്ല കാരണം, അയാളുടെ ഒരു വിരൽ നഷ്ടപ്പെട്ടിട്ടുണ്ട്. അയാൾക്ക് തൻറെ അയൽ രാജ്യമായ സ്വീഡനിലേക്ക് എത്താൻ സാധിക്കുമോ ? ഇതാണ് ചിത്രം പറയുന്നത്.

സിനിമയുടെ തുടക്കം തന്നെ ക്ലൈമാക്സ് കാണിക്കുന്ന ചിത്രം. പക്ഷേ ചിത്രം ഒരു സർവേൽ ത്രില്ലർ ആണ്. ആദ്യം സിനിമയുടെ തുടക്കം തന്നെ ക്ലൈമാക്സ് കാണിച്ചു തന്ന സംവിധായകനോട് ഒരല്പം ദേഷ്യം തോന്നിയെങ്കിലും പിന്നീട് അദ്ദേഹത്തിൻറെ അവതരണം കൊണ്ട്  ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച സിനിമയായി മാറി the 12th man

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

Tuesday, July 19, 2022

Pashe Malayalam (2022) Short Film

Pashe Malayalam (2022) Short Film 

വില്ലനിൽ നിന്ന് നായികയെ രക്ഷിക്കാൻ വരുന്ന നായകൻ. അവർ തമ്മിൽ ഉള്ള ഒരുപാട് സംഭാഷണങ്ങൾ.! വളരെ ഓവർ ഡ്രാമ കുത്തിക്കയറ്റി നീങ്ങുന്ന രംഗങ്ങൾ. പ്രേക്ഷകൻ സ്വാഭാവികമായും ഇതെന്ത് എന്ന് ചിന്തിച്ചു പോകും.. തെറ്റ് പറയാൻ പറ്റില്ല..! സിനിമ ഇഷ്ടപ്പെടുന്നവർ നൂറിൽ 75 ശതമാനം ആളുകളും ഇട്ടേച്ചുപോകാൻ സാധ്യത കൂടിയ രംഗങ്ങൾ..! ഇട്ടേച്ച് പോയാൽ പോയി.. ഇട്ടേച്ചു പോയില്ലെങ്കിൽ ഒരു കിടിലൻ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം..!

ഒരു എക്സ്പിരിമെന്റ് വിഭാഗത്തിൽ പെടുന്ന സാധനമാണ് പക്ഷേ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം മുകളിൽ ഒന്ന്. മേക്കിങ് ക്വാളിറ്റി കൊണ്ടും കൺസെപ്റ്റ് കൊണ്ടും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ കൊണ്ടും പ്രിയപ്പെട്ടതാക്കിയ പക്ഷേ. 

ഒറ്റ റൂമിനകത്ത് പലരും പലതും ചെയ്യുന്നുണ്ട്..! പക്ഷേ ഒരു റൂമിനകത്ത് നമുക്ക് വേണമെങ്കിൽ ഇത്രയും ചെയ്യാം എന്ന് ഈ ചിത്രം കാണിച്ചുതരുന്നു..! തുടക്കം മുതൽ ഒടുക്കം ചിരിയോടെ എനിക്ക് കണ്ടു തീർക്കാൻ പറ്റി.! ക്ലൈമാക്സിലേക്ക് വരുമ്പോൾ കുറച്ച് ഫാൻറസി എല്ലാം കുത്തി കയറ്റുന്നുണ്ട്..! എന്തിരുന്നാലും എൻറെ മനസ്സിൽ എന്നും പക്ഷേ ഉണ്ടാകും..!

നിയമപ്രകാരമായുള്ള മുന്നറിയിപ്പ്. ഇത് എല്ലാവർക്കും കുടിക്കാവുന്ന ചായ അല്ല..!

4.5/5 RGP DAIRIES

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

NANNI MALAYALAM (2022) SHORT FILM

NANNI MALAYALAM (2022) SHORT FILM

ദൈവം ഉണ്ടോ ? നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ച അല്ലെങ്കിൽ ചോദിച്ച കാര്യമായിരിക്കും ഇത്. സത്യത്തിൽ ഉണ്ടോ ? എന്നാൽ അതിനുള്ള ഉത്തരമാണ് ഈ ചിത്രം പറയുന്നത്..!

കഥ നടക്കുന്നത് ഒരു 10 15 വർഷം മുമ്പാണ്. ഒരു കുട്ടിക്ക് ദൈവത്തിനെ കോണ്ടാക്റ്റ് ചെയ്യാനുള്ള ഒരു അവസരം കിട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ഈ കുഞ്ഞ് ഷോർട്ട് സിനിമ നമ്മളോട് പങ്കുവെക്കുന്നത്.


മികച്ച സംവിധായകനും അതിനൊപ്പം കുട്ടി മുതൽ  പ്രായമായ ചേട്ടൻ വരെയുള്ള മികച്ച കലാകാരന്മാരും നല്ല പശ്ചാത്തല സംഗീതത്തിനോടൊപ്പം ഉള്ള ഗാനവും കണ്ണിന് കുളിർമയേകുന്ന വിഷ്വൽ ക്വാളിറ്റിയും അധികമാരും നെറ്റി ചുളിക്കാത്ത ഒരു മെസ്സേജും കൂടിയാകുമ്പോൾ കണ്ട പ്രേക്ഷകർക്ക് ക്രിയേറ്റ്സിനോട് തീർച്ചയായും ഒരു നന്ദി പറയാം .!!

മൊത്തത്തിൽ ഒരു ഫീൽ ഗുഡ് ചിത്രം..! കണ്ടു നോക്കുന്നതിൽ ഒരു തെറ്റുമില്ല..!

3.75/5 RGP DAIRIES

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

THE DOG'S TAIL (2022) MALAYALAM SHORTFILM


THE DOG'S TAIL (2022) MALAYALAM SHORTFILM 

മലപ്പുറം ഭാഗത്തെ ഒരു ചെറിയ ഫുട്ബോൾ മൈതാനത്തിലേക്കാണ് പ്രേക്ഷകനെ ആദ്യം ചിത്രം കൂട്ടിക്കൊണ്ടുപോകുന്നത്..! അവിടെനിന്ന് ഒരു ചെറിയ പയ്യന് ഒരു ക്യൂട്ട് പട്ടിക്കുട്ടിയെ സുഹൃത്ത് സംഭാവന നൽകുന്നു. അവൻ അതിനെ ആയി നേരെ വീട്ടിലേക്ക് പോകുന്നു. പക്ഷേ ഇവിടെ ചെറിയൊരു പ്രശ്നമുണ്ട്. ഈ പയ്യൻ മുസ്ലിം ആയിരുന്നു..!

ഇസ്ലാം മതപ്രകാരം നായ ഹറാമാണ്..! ഈ അവസ്ഥയിൽ പയ്യൻ നായ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയാൽ എന്തായിരിക്കും സംഭവിക്കുക ?


മികച്ച രീതിയിൽ ഉള്ള സ്റ്റോറി ടെല്ലിങ്, ഇടക്ക് വന്ന മികച്ച ഒരു ഗാനം, വളരെ ക്യൂട്ട് ആയ ഒരു നായക്കുട്ടി, കഥയിലെ കഥാപാത്രങ്ങൾ, ഗംഭീരമായി അവതരിപ്പിച്ച സംവിധാനം മൊത്തത്തിൽ ഒരു മികച്ച ഫീൽ ഗുഡ് മൂവി കണ്ട അനുഭൂതി..!!!

മികച്ച ഒരു അനുബന്ധം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.

4/5 RGP Diaries


നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

Solomonte Uthamageetham (2022) Malayalam Short Film


സോളമന്റെ ഉത്തമഗീതം 

ഫോട്ടോഗ്രാഫറായ നായകൻ. സ്വന്തം കൂട്ടുകാരിയോട് തോന്നിയ പ്രണയം. എട്ടു വർഷത്തോളമായി മനസ്സിൽ കൊണ്ടു നടക്കുന്നു. ധൈര്യക്കുറവ് മൂലം ഇത്ര കാലമായും പറയാൻ പറ്റിയിട്ടില്ല. നാളെ അവളുടെ കല്യാണമാണ്. കൂട്ടുകാരൻ ഫോട്ടോഗ്രാഫർ ആകുമ്പോൾ പുറത്തു നിന്നും ഫോട്ടോ എടുക്കാൻ ഒരാളെ വിളിക്കുമോ ? ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലെ ആയി..! കല്യാണവും ഫോട്ടോഗ്രാഫറും ഇതുതന്നെയാണ് സോളമന്റെ ഉത്തമ ഗീതം നമ്മളോട് പങ്കുവെക്കുന്നത്..!

ഒരു കോമഡി ഡ്രാമ പാറ്റേണിൽ മികച്ച രീതിയിൽ ദൃശ്യവൽക്കരിച്ച ഒരു ചിത്രം. അവതരിപ്പിച്ച രീതി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ പ്രധാന ആകർഷണം എല്ലാ കഥാപാത്രങ്ങളും വളരെ പക്വതയോടെ അവരുടെ കഥാപാത്രങ്ങൾ ഹാൻഡിൽ ചെയ്തു. പശ്ചാത്തല സംഗീതം മികച്ചുനിന്നു.

കഥയ്ക്ക് കുറച്ചു പ്രായമുണ്ട്. അവതരിപ്പിച്ചു വന്നപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പക്ഷേ കഥയിലെ രണ്ട് സോങ്ങുകളും എനിക്കൊട്ടും താൽപര്യം തോന്നിയില്ല. സോങ്ങുകൾക്ക് വേണ്ടിയുള്ള സമയവും കാശും നഷ്ടപ്പെടുത്തിയ പോലെ തന്നെ തോന്നി..!

എന്തിരുന്നാലും ചിരിച്ചു രസിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് സോളമന്റെ ഉത്തമ ഗീതം.

3.5/5 RGP diaries

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

Friday, July 15, 2022

Birthday (2022) Malayalam short film




 Birthday (2022) Malayalam short film

നമ്മുടെ ചാനലിൽ ഇത്ര കാലമായിട്ടും വരാത്ത ഒരു ജോണർ ആണ് ഇനി ഡിസ്കസ് ചെയ്യുന്നത്. ഷോർട്ട് ഫിലിമിന്റെ പേര് ബർത്ത് ഡേ. പേരു കേട്ടാൽ തന്നെ സെലിബ്രേഷൻ മൂഡ് അല്ലേ..? എന്നാൽ ഇതൊരു മിസ്റ്ററി ഹൊറർ ചിത്രമാണ്..


നായകൻറെ ബർത്ത് ഡേ ദിവസം സുഹൃത്തിൻറെ വീട്ടിൽ പോയി വെള്ളം അടിക്കാൻ പ്ലാൻ ചെയ്യുന്നു. അവിടെ നടക്കുന്ന കുറച്ചു സംഭവങ്ങളാണ് കഥ..


ഭീതി ,നിഗൂഢത, സസ്പെൻസ്, മ്യൂസിക് എഡിറ്റിംഗ്, സൗണ്ട് എഫ്ഫക്റ്റ്, ഒപ്പം നല്ല സ്റ്റോറിയും സംവിധാനവും ഒരു ഹൊറർ സിനിമയുടെ എല്ലാ ഫീലും ചിത്രം നമുക്കു തരുന്നുണ്ട്. കഥാപാത്രം നമ്മളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ്. ലോ ലൈറ്റിൽ ക്യാമറ ചലിച്ചതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആളും എല്ലാം ഗംഭീരം.. മധുരിച്ചിട്ട് ഇറക്കാനും വയ്യ കഴിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായിരുന്നു എനിക്ക്. പേടികൊണ്ട് കാണാനും വയ്യ ത്രില്ല് കൊണ്ട് കാണാതിരിക്കാൻ വയ്യ..! രാത്രിയിൽ നൈസായി കാണുന്നതിന് ഒരു തെറ്റുമില്ല..! 20 മിനിറ്റ് വസൂലാണ്..!

4.25/5 RGP DIARIES

ഞങ്ങളുടെ മുമ്പിലേക്ക് എത്തുന്ന നല്ല ഷോർട്ട് ഫിലിമിന്റെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

instagram

gmail

Reunion (2022) Malayalam Short film




 Reunion (2022) Malayalam Short film

ലോക്ക് ഡൗൺ സമയത്ത് തന്നെ നടക്കുന്ന മറ്റൊരു കഥ. ആ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ നെഞ്ചിലേറ്റിയ ഒരു ആപ്ലിക്കേഷൻ ആയിരുന്നു ക്ലബ്ബ് ഹൗസ്. 

കുറച്ച് ഫ്രണ്ട്സ് അതിലൊരു റീയൂണിയൻ സംഘടിപ്പിക്കുന്നതാണ് കഥ..! 

സംഭാഷണങ്ങൾ മാത്രമേ ഉള്ളൂ പക്ഷേ സംഭവം രസകരമായിരുന്നു. അതേ സംഭാഷണം തന്നെ മൂർച്ചയുള്ള കത്തിയായി മാറുന്നുണ്ട്..! സാമൂഹിക പ്രതിബദ്ധതയുള്ള വളരെ ശക്തമായ ഒരു വിഷയത്തെയാണ് പിന്നീട് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്..!

ചിന്തിച്ചാൽ ഇതൊക്കെ നോർമൽ അല്ലേ എന്ന് തോന്നുന്ന ഒരു വിഷയം. അതിൻറെ വൈകാരികത നല്ല രീതിയിൽ സംവിധായകന് പ്രേക്ഷകരിയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ആക്ടർസ് പെർഫോമൻസ് എല്ലാം കുഴപ്പമില്ല എന്ന് തോന്നി. കുറച്ചുസമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യുന്നു എന്നതാണ് ഈ ഷോർട്ട് ഫിലിമിൽ എനിക്ക് മികച്ചതായി തോന്നിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം..!

വലിയ പോരായ്മകൾ ഒന്നും തോന്നിയില്ല. നല്ലൊരു അറ്റംപ്റ്റ് ആയി തന്നെ തോന്നി. അതുകൊണ്ടുതന്നെ ട്രൈ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.

3.5/5 RGP DIARIES


ഞങ്ങളുടെ മുമ്പിലേക്ക് എത്തുന്ന നല്ല ഷോർട്ട് ഫിലിമിന്റെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

instagram

gmail

Mayakkam (2022) Malayalam Short Film




 Mayakkam (2022) Malayalam Short Film


ഒരു വ്യക്തിയുടെ ഉറക്കിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. 


അതിനിപ്പോ എന്തിരിക്കുന്നു..? ചോദ്യം സ്വാഭാവികമാണ്..! എന്നാൽ വല്ലാത്ത ഒരു മൂഡ് നിലനിർത്തുന്ന ചിത്രമാണ്. ഇങ്ങനെയുള്ള ഷോർട്ട് സിനിമകൾ അത്ര ഇറങ്ങിയിട്ടില്ല എന്ന് തോന്നുന്നു..! നമ്മുടെ മനസ്സിനെ അപ്സെറ്റ് ആക്കുന്ന ആ അവസ്ഥയെ എനിക്ക് പറയാൻ അറിയില്ല..!



 ഒരു ഡിഫറെൻറ് കോൺസെപ്റ്റ്, ഡ്രാമയിലൂടെ ത്രില്ലിംഗ് പറയുന്ന മേക്കിങ്, മികച്ച ആക്ടേഴ്സ്, ഒരു ഡിഫറെൻറ് മൂഡ്, കിടിലൻ സംവിധാനം, നെഗറ്റീവ് ഷെയ്ഡ് ഉള്ള നായകൻ , സ്പൂൺ ഫീഡിങ് അല്ലാത്ത സ്റ്റോറി അങ്ങനെ മികച്ചത് എന്ന് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്..! തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ഐറ്റം.. അവർ പറഞ്ഞില്ലെങ്കിലും ഞാൻ പറയുന്നു റിയൽ ഇൻസിഡന്റ് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം..


4/5 RGP DAIRIES

ഞങ്ങളുടെ മുമ്പിലേക്ക് എത്തുന്ന നല്ല ഷോർട്ട് ഫിലിമിന്റെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.


INSTAGRAM

gmail

Alter (2022) Malayalam Short Film

 

Alter (2022) Malayalam Short Film


 

ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു ഷോർട്ട് ഫിലിം ആണിത്. രണ്ടുപേർ നടന്നു പോകുന്നു. ബാക്കി ഞാൻ പറയുന്നില്ല. 

ഈയൊരു കഥ കേട്ട് മാത്രം ഞങ്ങൾ ഈ ഷോർട്ട് ഫിലിം കാണണോ എന്ന് ചോദിച്ചാൽ ഇതിൻറെ മേക്കിങ് ദൈർഘ്യം എല്ലാം കണക്കിലെടുത്താണ് കൂടുതൽ പറയാത്തത്. അധികം ദൈർഘ്യം ഇല്ലാത്ത ഷോർട്ട് ഫിലിം നല്ല രീതിയിൽ എക്സിക്യൂട് ചെയ്തിട്ടുണ്ട്. ചില ഏരിയകളിൽ നല്ല രസകരമായ എഡിറ്റിംഗ് കോളിറ്റി മേക്കിങ്, ആക്ടർ പെർഫോമൻസ് , തുടങ്ങി അങ്ങനെയങ്ങനെ പോകുന്ന കാര്യങ്ങൾ..!



 കോൺസെപ്റ്റ് വെച്ച് ക്ലീഷേ ആയിട്ടുള്ള ഒരു സ്റ്റോറി ലൈൻ ആണെങ്കിലും ഒരുവട്ടം കാണാനുള്ളതെല്ലാം ചിത്രം തരുന്നുണ്ട്..! ഡിഫറെൻറ് കോൺസെപ്റ്റുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടു നോക്കാവുന്നതാണ്..

3.5/5 RGP DIARIES



ഞങ്ങളുടെ മുമ്പിലേക്ക് എത്തുന്ന നല്ല ഷോർട്ട് ഫിലിമിന്റെ എണ്ണം വളരെ കുറവാണ്. നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

instagram

gmail

Thursday, July 14, 2022

Sleepless night (2022) malayalam Short film

 


Sleepless night (2022) malayalam Short film

DRAMA THRILLER

രാത്രിയുടെ മറവിൽ നടക്കുന്ന കുറച്ചു കാര്യങ്ങളാണ് ചിത്രത്തിൻറെ ടൈറ്റിൽ സൂചിപ്പിച്ചപോലെ സ്ലീപ്ലസ് നൈറ്റ് പറയുന്നത്..!!

ഒരാൾ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് തിരിച്ചുവരികയാണ്..! ആ സമയം അണിഞ്ഞൊരുങ്ങി ഒരു പെൺകുട്ടി വണ്ടിയിൽ ലിഫ്റ്റ് ചോദിക്കുന്നു..! പിന്നീട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്..!

നമ്മൾ വിചാരിക്കുന്ന രീതിയിലെ എല്ലാ കഥ പോകുക ആ ട്രീറ്റ്മെൻറ് നന്നായി ഇഷ്ടപ്പെട്ടു. മെയിൻ ആക്ടർസ് എല്ലാം നന്നായിരുന്നു. ക്ലൈമാക്സ് നൈസായി തോന്നി. ബിജിഎം അഡാപ്റ്റ് ചെയ്തതാണെങ്കിലും കറക്റ്റ് ആയി റീപ്ലേസ് ചെയ്തിട്ടുണ്ട്. കഥയും സംവിധാനവും വളരെ മികച്ചതായി തന്നെ അനുഭവപ്പെട്ടു.



രാത്രി ആയതുകൊണ്ട് കുറച്ചുഭാഗത്ത് ചെറിയ രീതിയിൽ grains വരുന്നുണ്ട്..! അതൊന്നും ശ്രദ്ധിക്കണം..! കാരണം അത് ക്വാളിറ്റിയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്..!!

നല്ല രീതിയിൽ മേക്ക് ചെയ്ത ഒരു ഷോർട്ട് ഫിലിം തന്നെയാണ് സ്ലീപ് നൈറ്റ്

3.75 RGP Diaries


നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യാനും ഞങ്ങളുടെ ചാനൽ വഴി നിങ്ങളുടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനും ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

instagram 

gmail

Village Cricket Boy (2022) malayalam short film


Village Cricket Boy (2022) malayalam short film

COMEDY DRAMA

ഒരുപാട് പേരുടെ ഒരു ഫേവറേറ്റ് സിനിമയാണ് മഹേഷിന്റെ പ്രതികാരം. ആ ചിത്രത്തിന്റെ മൂഡ് നൽകിയ ഒരു ഷോർട്ട് ഫിലിം. വില്ലേജ് ക്രിക്കറ്റ് ബോയ്സ്. പേരുപോലെ ക്രിക്കറ്റിന് ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പക്ഷേ ഇതൊരു സ്പോർട്സ് ചിത്രമല്ല. എല്ലാവർക്കും ഉറപ്പായും കാണാം.!


വലിയ ക്രിക്കറ്റ് ആരാധകൻ ആയിട്ടുള്ള ഒരു പത്തു വയസ്സൊക്കെ തോന്നിക്കുന്ന പുള്ളിയാണ് നമ്മുടെ നായകൻ. ഒരു വേനൽ അവധി. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആൾക്ക് ഒരു ക്രിക്കറ്റ് ബാറ്റ് വേണം. അതാണ് ചിത്രത്തിൻറെ ഇതിവൃത്തം..!



വളരെ മനോഹരമായ ഒരു ആവിഷ്കാരം. ചിത്രത്തിൽ രണ്ടു പാട്ടുകളുണ്ട് രണ്ടും സിനിമയെ വില്ലുന്ന തരത്തിലുള്ളത്. പ്രധാനമായി മൂന്ന് കഥാപാത്രങ്ങൾ മൂന്നുപേരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.. അതിൽ രണ്ടുപേരും 10 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന കുട്ടികളാണെന്നുള്ളത് വളരെ ആകർഷിച്ചു. നൊസ്റ്റാൾജിയ നിറഞ്ഞ നിമിഷങ്ങൾ വളരെ മനോഹരമായ ലൊക്കേഷനിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുക അത് മനോഹരമായ ക്യാമറ കണ്ണിലൂടെ കാണുക. അതൊക്കെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കു. ഒരുവിധം എല്ലാ ഡിപ്പാർട്ട്മെൻറ് മികച്ചതായി.. സംവിധായകനും പിന്നണികൾക്കും അഭിനന്ദനങ്ങൾ. ക്ലൈമാക്സ് ഒരുപാട് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ പറഞ്ഞാൽ ഒരു കിടിലൻ ഫീൽഡ് സിനിമ കണ്ട് തിയേറ്ററിൽ ഇറങ്ങിയ ഒരു ഫീൽ.. പറ്റുകയാണെങ്കിൽ വലിയ സ്ക്രീനിൽ തന്നെ ചിത്രം കാണുക. ഇത്രയും കോളിറ്റി ഞെട്ടിച്ചു. പക്ഷേ സിനിമയിൽ വർക്ക് ചെയ്ത ആളുകളാണ് ഇതിൻറെ ക്രൂ. മ്യൂസിക് ഡയറക്ടർ ബിജിബാലാണ് സംഗീതം. കാണാം 30 മിനിറ്റ് കിടിലൻ അനുഭവം തന്നെയായിരിക്കും..


4.25/5 RGP diaries

നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യാനും ഞങ്ങളുടെ ചാനൽ വഴി റിലീസ് ചെയ്യാനും ബന്ധപ്പെടുക. ഇൻസ്റ്റഗ്രാമിൽ റിവ്യൂകളും അപ്ഡേറ്റുകളും ലഭ്യമാണ്.

 Instagram

 Gmail

Tuesday, May 25, 2021

Short Must Watch Fest

Short Must Watch Fest

RGP VIEW 226
The Great Battle (2018)
Not Rated | 136 min | Action, Drama, History

കാലഘട്ടം കുറച്ചുകൊണ്ട് പുറകോട്ടാണ്. പേരു പോലെ തന്നെ ഒരു യുദ്ധ കഥയാണ് ചിത്രം പറയുന്നത്. 2 ലക്ഷം പേരും 5000 പേരും തമ്മിലുള്ള മാസങ്ങളോളം നടന്ന ചരിത്രത്തിൽ എഴുതപ്പെട്ട യുദ്ധം..! 5000 പേർ എങ്ങനെ രണ്ടുലക്ഷം പേരടങ്ങുന്നവരെ തോൽപ്പിച്ചു..?! അതാണ് ചിത്രം നമ്മളോട് പങ്കുവയ്ക്കുന്നത്. ശരിക്കും നടന്നതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്. പക്ഷേ വിശ്വസിച്ചേ പറ്റൂ..

2 മണിക്കൂറും 15 മിനിറ്റും ഉള്ള ഈ ചിത്രത്തിൽ ഒന്നര മണിക്കൂറും യുദ്ധം തന്നെയാണ്. പക്ഷേ അതൊരിക്കലും നിങ്ങളെ ബോറടിപ്പിക്കില്ല. നേരെമറിച്ച് അത്ഭുതപ്പെടുത്തും..! ഈ സിനിമ കണ്ടു ഇങ്ങനെയെല്ലാം നടക്കുമോ എന്ന് ചിന്തിച്ചു പോകും..! സിനിമയുടെ സംഘട്ടന രംഗവും ക്യാമറയുമാണ് ഏറ്റവും മികവുറ്റതായി തോന്നിയത്.. മിസ്സ് ചെയ്യരുത് അളിയാ..., മസ്റ്റ് വാച്ചാണ്..

4/5 RGP VIEW

7/10 IMDb | 86% Rotten Tomatoes | 92% liked this film Google users

🎞️🎞️🎞️

RGP VIEW 227
The Witch: Part 1 - The Subversion (2018)
 | 125 min | Action, Mystery

ഒരു ഗ്രാമം, ഗ്രാമത്തിൽ നിന്ന് കുറച്ചു മാറി ഒരു ചെറിയ കാടിൻറെ മധ്യത്തിൽ ഒരു വീട്. രാത്രിയിൽ അനക്കം കേട്ടു തൻറെ വീടിൻറെ മുൻപിൽ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അയാൾ കണ്ടത് എട്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ്. മക്കൾ ഒന്നുമില്ലാത്തവർ ആ പെൺകുട്ടിയെ എടുത്തു വളർത്തുന്നു. പക്ഷേ അവർക്കാർക്കും അറിയില്ലായിരുന്നു ആ പെൺകുട്ടി വന്നത് എവിടെ നിന്നാണെന്ന്..! ആകാംഷയിൽ നിന്നു തുടങ്ങി രോമാഞ്ച ത്തിൽ അവസാനിക്കുന്ന ചിത്രം.

ത്രെഡ് കേട്ടാൽ ഒന്നും തോന്നില്ല. പക്ഷേ, ചിത്രത്തിൻറെ മേക്കിങ് വേറെ ലെവൽ ആണ്. ഒപ്പം രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്ന സീനുകളും ചിത്രത്തിൽ കാണാൻ സാധിക്കും..! ആക്ഷൻ ത്രില്ലർ ജോണറിൽ അറിയപ്പെടുന്ന കിടിലൻ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്..! കട്ട വെയ്റ്റിംഗ് ഫോർ പാർട്ട് 2..!!! നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു കൊറിയൻ ത്രില്ലർ..!

4/5 RGP VIEW

7.1/10
IMDb | 8.6/10 | MyDramaList | 88% Rotten Tomatoes | 95% liked this film
Google users

🎞️🎞️🎞️

RGP VIEW 227
A Taxi Driver (2017)
Not Rated | 137 min | Action, Drama, History

ഒരു ടാക്സി ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. കട ബാധ്യത കാരണം കുറച്ചു വിഷമത്തിലാണ്. അപ്പോഴാണ് ഒരു ജർമൻ പത്രക്കാരൻ അയാളുടെ ടാക്സിയിൽ കയറുന്നത്. ഇയാൾക്ക് ഒരു സ്ഥലം വരെ പോകണം. അവിടെ എത്തി, തിരിച്ചെത്തിച്ചു കഴിഞ്ഞാൽ മോഹവില നൽകാമെന്നും ഉറപ്പു പറഞ്ഞു. അയാൾ സന്തോഷത്തോടെ അയാളുടെ കൂടെ യാത്ര തിരിച്ചു. പക്ഷേ ടാക്സി ഡ്രൈവറിന് അറിയില്ലായിരുന്നു, താൻ പോകുന്നത് യുദ്ധഭൂമിയിലേക്ക് ആണെന്ന്..!

ഒരു ഫീൽ ഗുഡ് സിനിമ പ്രതീക്ഷിച്ചാണ് ഞാൻ ഈ ചിത്രം കാണുന്നത്. പക്ഷേ, മനസ്സിൽ ഒരു ചെറു നൊമ്പരം സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രം സ്ലോ പെയ്സ് ത്രില്ലർ ഡ്രാമ എല്ലാതരം പ്രേക്ഷകർക്കും കാണാവുന്നതാണ്. തീർച്ചയായും കാണേണ്ട ഒരു കൊറിയൻ ചിത്രം.

4/5 RGP VIEW

7.9/10 IMDb | 96% Rotten Tomatoes 69% | 95% liked this film Google users

Monday, May 24, 2021

Short Entertainer Fest

Short Entertainer Fest


RGP VIEW 223
Okay Madam (2020)
100 min | Action, Comedy | Malayalam Subtitle ✓

സാമ്പത്തികമായി വളരെ പിരിമുറുക്കത്തിൽ ഉള്ള കുടുംബം. പെട്ടെന്ന് ഒരു ദിവസം ഒരു കോൺടെസ്റ്റിൽ അവർ വിജയിക്കുകയാണ്. സമ്മാനമായി ലഭിച്ച വിനോദയാത്ര ടിക്കറ്റുമായി കുടുംബസമേതം ഹുവായിലേക്ക് അവർ പറക്കുകയാണ്..!! സാമ്പത്തിക പിരിമുറുക്കം അനുഭവിച്ച കുടുംബത്തിന് സ്വപ്നതുല്യം ആയിരുന്നു ആ യാത്ര. 

നല്ല കോമഡികൾ എല്ലാം നിറഞ്ഞ ഒരു കുഞ്ഞു ട്രാവൽ മൂവി എന്നു കരുതി കണ്ടോളൂ. കൂടുതൽ പറഞ്ഞാൽ ആസ്വാദനത്തെ ബാധിച്ചേക്കാം. കഥ അറിയാതെ കണ്ടാൽ കുറച്ചുകൂടി മികച്ച അനുഭവം സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞാൻ അങ്ങനെ കണ്ടതാണ്..! വലിയ സംഭവം ഒന്നുമല്ലെങ്കിലും സിനിമ തൃപ്തികരമാണ്..! ചിരിച്ച് ആഘോഷിച്ച കാണാവുന്ന ഒരു കുഞ്ഞു ചിത്രം..!

3.5/5 RGP VIEW

6.5/10 · IMDb | 93% liked this film Google users

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

RGP VIEW 224
Battleship (2012)
PG-13 | 131 min | Action, Adventure, Sci-Fi | Malayalam subtitles ✓

നാസ പുതിയ ഒരു ഗ്രഹം കണ്ടുപിടിക്കുന്നു. ഗ്രഹത്തില് കാര്യങ്ങൾ അറിയാൻ വേണ്ടി ഭൂമിയിൽ നിന്ന് തരംഗങ്ങൾ വിടുന്നു. പക്ഷേ, അന്വേഷിക്കാൻ അങ്ങോട്ട് വിട്ടത് തരംഗം ആണെങ്കിൽ അവിടുന്ന് ഇങ്ങോട്ട് അന്വേഷിക്കാൻ വന്നത് ഏലിയൻസ് ആണ്. അവരെ പ്രതിരോധിക്കാൻ ഉള്ള യുദ്ധമാണ് സിനിമ പിന്നീട് കാണിക്കുന്നത്.

കഥയിൽ പുതുമയൊന്നും ഇല്ലെങ്കിലും ഒരുപാട് രോമാഞ്ചിഫിക്കേഷൻ നിറഞ്ഞ സീനുകൾ ഉള്ള സിനിമയാണ് ബാറ്റിൽഷിപ്പ്. ത്രില്ലിംഗ് സ്വഭാവമുള്ള കഥയും ചെറിയ രീതിയിൽ യുദ്ധ രംഗങ്ങളും അടങ്ങുന്ന ഏറെക്കുറെ കിടിലൻ പാക്കേജ് തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്. ഈ രീതിയിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ധൈര്യമായി കാണാവുന്ന സിനിമ തന്നെയാണ് ബാറ്റിൽഷിപ്പ്. ചിത്രം മൊത്തം ഇല്ലെങ്കിലും ചില സീനുകൾ ഞെട്ടിക്കും ത്രില്ലടിപ്പിക്കും.. ഞാൻ ഗ്യാരണ്ടി..! 

3.75/5 RGP VIEW

5.8/10 IMDb | 34% Rotten Tomatoes | 41% Metacritic | 83% liked this film Google users

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

RGP VIEW 225
The Dictator (2012)
R | 83 min | Comedy | Malayalam subtitles ✓

ഒരു സാങ്കല്പിക രാജ്യം. എല്ലാരും ഭയപ്പെടുന്ന അവിടത്തെ മണ്ടൻ ഭരണാധികാരി. കയ്യിലിരിപ്പ് ഉഗ്രൻ ആയതുകൊണ്ട് ലോകത്തുള്ള എല്ലാ രാജ്യക്കാരും അയാളുടെ ശത്രുക്കളാണ്. അയാൾ അമേരിക്കയിലേക്ക് വരികയും ശത്രുക്കൾ അയാളെ കൊല്ലാൻ ശ്രമിക്കുന്നതുമാണ് കഥ. പക്ഷേ അവർക്ക് അയാളെ കൊല്ലാൻ സാധിച്ചില്ല. പകരം അയാൾ അലങ്കാരമായി കൊണ്ടു നടന്ന വലിയ താടി വെട്ടാൻ മാത്രമേ സാധിച്ചുള്ളൂ. താടി വെട്ടിയ മണ്ടൻ ഭരണാധികാരിയെ ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല എന്നുമാത്രമല്ല, അയാൾക്ക് തിരിച്ച് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. അമേരിക്കൻ വിരോധിയായ നായകൻറെ പിന്നീടുള്ള അമേരിക്കയിലുള്ള ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

രണ്ടു മണിക്കൂർ പൂർണ്ണമായും ഇരുന്നു ചിരിക്കാൻ ഉള്ള വക സിനിമ ഒരുക്കുന്നുണ്ട്. പൂർണ്ണമായും നർമ്മത്തിൽ ചാലിച്ച ഒരു കോമഡി അഡൽട്ട് ചിത്രം.. എല്ലാം മറന്ന് ചിരിയാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ കറക്റ്റ് സ്ഥലത്ത് തന്നെയാണ് എത്തിയത്. 18 തികയാത്തവർ ആ വഴിക്ക് പോകണ്ട. 

ഒരു പക്കാ ചിരി പടം..!

3.5/5 RGP VIEW

6.4/10 • IMDb | 57% Rotten Tomatoes | 3/5 Common Sense Media | 88% liked this film Google users

Sunday, May 23, 2021

222. Kala (2021) MALAYALAM

RGP VIEW 222
Kala (2021)
130 min | Thriller

കളയെ കുറ്റം പറയുന്നവർക്ക് പറയാം.. പക്ഷേ ഞാനൊരിക്കലും പറയില്ല.. അതിനു കാരണങ്ങൾ പലതുണ്ട്. അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ മുതൽ കള വരെ രോഹിത് എന്ന സംവിധായകൻറെ രീതികൾ പലപ്പോഴും വ്യത്യസ്തമാണ്.. പ്രേക്ഷകർക്ക് തന്ന സിനിമകളെല്ലാം പരീക്ഷ ചിത്രങ്ങളാണ്. അതു കൊണ്ടു തന്നെ കള വ്യത്യസ്തമാകുന്നു..!

ലോക്ഡൗൺ കഴിഞ്ഞ് നിറഞ്ഞ സദസ്സിൽ ലാലേട്ടൻറെ ഒരു മാസ്സ് സിനിമ തീയേറ്ററിൽ നിന്ന് കാണുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. നമുക്ക് നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ആർത്തു ആഘോഷിച്ച് കാണുന്ന സിനിമ തരുന്ന ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ ആയിരിക്കും..! സംശയമുണ്ടോ..? നമ്മൾ എല്ലാവരും ഒരുപാട് മിസ്സ് ചെയ്യുന്ന കാര്യമാണത്.. അതെ സ്വാതന്ത്ര്യം..!

ഇക്കാര്യം ഇവിടെ പറയാൻ കാരണം, രോഹിത് എന്ന സംവിധായകൻ്റെ അഴിഞ്ഞാട്ടം ആയിരുന്നു കള. പൂർണ സ്വാതന്ത്ര്യത്തോടെ കൂടി വളരെ മികച്ച രീതിയിൽ മേക്കിങ് ചെയ്ത സിനിമ..! ഈയടുത്തൊന്നും ഇത്രയും ഷോട്ടുകളും കട്ട് ഷോട്ടുകൾ ഉള്ള ഒരു സിനിമ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല..! എത്ര മനോഹരമാണ് ഇത്..! അതിൻറെ പ്രധാന കാരണം "സംവിധായകൻറെ സ്വാതന്ത്ര്യം"

അതു നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തി എന്നു പറയാം.. മറ്റു സംവിധായകരുടെ രീതികൾ കൊണ്ടുവരാതെ സ്വന്തമായി ഒരു രോഹിത് ഷോ..! അങ്ങനെ പറയുന്നതിന് തെറ്റില്ല എന്ന് തന്നെ കരുതുന്നു.. കാരണം, ഒരു സാധാരണ കഥയെ ഗംഭീരമായി തന്നെ അയാൾ അവതരിപ്പിച്ചു കഴിഞ്ഞു.. ഈ ചിത്രം ഒന്നു സത്യൻ അന്തിക്കാട് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ..! അല്ലെങ്കിൽ അമൽ നീരദ്..?! മൂന്നു സിനിമകൾ നിലവിൽ ചെയ്തിട്ടുണ്ട്..! പക്ഷേ പുതിയ സംഭവങ്ങൾ മലയാളത്തിൽ ട്രൈ ചെയ്യുന്നവനെ എന്തിന് നമ്മൾ തളർത്തണം..?

കുറഞ്ഞ കഥാപാത്രങ്ങളിൽ ഒതുങ്ങിയ ചിത്രം പ്രേക്ഷകർക്ക് റിച്ച് കോളിറ്റി തന്നെയാണ് നൽകുന്നത്..! മലയാളത്തിൽ ഇത്രയും വയലൻസ് കൊണ്ടുവന്ന ചിത്രങ്ങൾ എത്ര എണ്ണം ഉണ്ട്..? Hi, i am tony ഒരു പരിധിവരെ വന്നെങ്കിലും ഡിസ്റ്റർബിങ് മേഖലയിലെ കുറവ് കള പരിഹരിക്കുന്നു.

പശ്ചാത്തലം ആയിക്കോട്ടെ അല്ലെങ്കിൽ സൗണ്ട് എഫക്ട് തുടങ്ങി എല്ലാ മേഖലയിലും നല്ല രീതിയിലുള്ള ശ്രദ്ധ കൊടുത്തു തന്നെയാണ് അവതരിപ്പിച്ചത്. പല ഏരിയകളിലും അതിൻറെ വേരിയേഷൻ നമുക്ക് മനസ്സിലാക്കാൻ സാധിക്കും..! 

കൃത്യമായ കാസ്റ്റിംഗ്.. ടോവിനോ എന്ന നടൻറെ ഈയടുത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ തന്നെയാണ് കള. സിനിമയിൽ ഇടി ആണ് മെയിൻ എങ്കിലും അഭിനയത്തിലും അടിപിടിയിൽ ഉം ഒരുപോലെ മികവു പുലർത്തിയിട്ടുണ്ട്..! പിന്നെ ആ പയ്യൻ, ജീവിക്കുകയായിരുന്നു..!

ക്യാമറ, എഡിറ്റിംഗ്..! ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഇവരാണെന്ന് തോന്നുന്നു..! പക്ഷേ അതിൻറെ മനോഹാരിത ഒരുപാടാണ്..! ഷോട്ടുകൾ എല്ലാം കിടിലൻ..! കത്രികയോ അതിലും മികച്ചത്..!

പട്ടിയെ കൊന്നു കേസ് നമ്മുടെ ജോൺ വിക്ക് അപ്പൻ മുതൽ തമിഴ് അകത്തിൻറെ പട്ടാളക്കാരൻ വിശാൽ വരെ ചെയ്തു കഴിഞ്ഞു..! അതു കൊണ്ടു ഇത് മലയാളത്തിൽ വന്നത് സ്വാഭാവികം..! വലിയ പോരായ്മകൾ ഒന്നുമല്ലെങ്കിലും ചെറുതായി തോന്നി.. നായികയുടെ മുടി പശു നക്കിയ പോലെ ഉണ്ടായിരുന്നു. ഇത്രയും കൂറ വിഗ്ഗ് ഞാൻ ഇതുവരെ കണ്ടിട്ടില്ല..! കഥയിൽ ചിലയിടങ്ങളിൽ ലോജിക് ഇല്ലായ്മയും കാണുന്നുണ്ട്..

പൊതുവേ ഞാൻ റിവ്യൂ ചെയ്യുമ്പോൾ ടെക്നിക്കൽ സൈഡ് പറഞ്ഞു പോകാറ് ഉള്ളൂ. പക്ഷേ ഈയടുത്ത് കള സിനിമയിലെ പട്ടിയുടെ അഭിനയം പോരാ എന്ന് ഒരു റിവ്യൂ കണ്ടു..! നമുക്കൊരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും നമ്മുടെ താല്പര്യം..! പക്ഷേ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാൻ ഉള്ളതാണോ സോഷ്യൽ മീഡിയ ? എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ..! പക്ഷേ നമുക്ക് ഇഷ്ടപ്പെടാത്തത് മറ്റൊരാൾക്ക് ഇഷ്ടപ്പെടുമ്പോൾ അയാൾക്കും ഇഷ്ടപ്പെടരുത് എന്നു വാശി പിടിക്കുന്നത് എന്തിന്?  

സിനിമ ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ചെറുതായി ഒരു രൂപം പറയണം.. ഒരുപാട് ഏക്കറിന് ഉള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്.. പറമ്പിൽ ഉണ്ടാകുന്ന കുരുമുളകും തേങ്ങയും അടക്കയും എല്ലാമാണ് ആ കുടുംബത്തിൻറെ പ്രധാന വരുമാനം. അത് പറിക്കാൻ കുറച്ചു തമിഴന്മാർ വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്..!

ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സിനിമ അവസാനിക്കുമ്പോൾ ടോവിനോയുടെ മുകളിൽ ആയിരുന്നു പയ്യൻറെ പേര്.. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം ആണത്.. ഈഗോ മാറ്റിവെച്ച് ടോവിനോ ചെയ്ത പ്രവർത്തി പ്രശംസയർഹിക്കുന്നു..!

ഒരു ടെക്നിക്കൽ ബ്രില്ല്യൻറ് സിനിമ. ഈ ചായ പൊതുവേ ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം.. അവർക്ക് കാപ്പി കുടിക്കാം.. പുതുമ ഇഷ്ടപ്പെടുന്ന പുതിയ ശൈലിയിലുള്ള മേക്കിങ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് ധൈര്യമായി സമീപിക്കാവുന്ന ചിത്രം തന്നെയാണ് കള. വെറും കളയല്ല.. ചോര കള .!!! തീയേറ്ററിൽ നിന്ന് പടം കാണാത്തതിന് ഖേദം രേഖപ്പെടുത്തുന്നു.. 

3.75/5 RGP VIEW

7.2/10 · IMDb
80% liked this film
Google users

Nb: പട്ടിയുടെ അഭിനയം പൊളി..

Saturday, May 22, 2021

221. Dia (2020) KANNADA

RGP VIEW 221
Dia (2020)
|  137 min   |  Drama, Romance  | Malayalam Sub Available

ആരോടും അധികം സംസാരിക്കാത്ത, അങ്ങനെ പറയത്തക്ക ഫ്രണ്ട്സ് ഒന്നുമില്ലാത്ത ഒരു നാണക്കാരിയായ പെൺകുട്ടി നമ്മുടെ കോളേജ്, സ്കൂൾ ജീവിതത്തിൽ കടന്നു പോയിട്ടുണ്ടാകും. അതാണ് ഇതിലെ നായിക..! ഇങ്ങനെ ഒരുത്തിക്ക് ഒരു പയ്യനോട് ഇഷ്ടം തോന്നുകയാണെങ്കിലോ ? ഇതാണ് ഈ ചിത്രം പറയുന്നത്..! 

ദിയ എന്ന പെൺകുട്ടിയുടെ കോളേജ് കാലഘട്ടം മുതൽ കല്യാണം വരെ ചർച്ച ചെയ്യുന്ന ചിത്രമാണ് "ദിയ"..!

ചിത്രത്തിൻറെ സംവിധാനമാണ് ഹൈലൈറ്റ്. ഒട്ടും ബോറടിപ്പിക്കാത്ത നർമത്തിൽ പൊതിഞ്ഞ അവതരണം. സിനിമയുടെ ജീവനായ ബിജിഎം.. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം.. ക്ലൈമാക്സ് എല്ലാം ഉണ്ടല്ലോ എൻ്റെ സാറേ.. ചുരുക്കി പറഞ്ഞ എല്ലാ ചേരുവകളും കിറുകൃത്യം..!

ക്ലൈമാക്സിനോട് അടുക്കുമ്പോൾ കഥയിലെ പ്രധാന നായകൻ കരയുന്ന ഒരു രംഗമുണ്ട്. അത് വല്ലാതെ അരോചകമായി ഫീൽ ചെയ്തു. പിന്നെ കഥാപാത്രങ്ങൾ വല്ലാതെ നന്മമരം ആയോ എന്നൊരു സംശയം കൂടിയുണ്ട്. പക്ഷേ ഇത് രണ്ടും പ്രധാന പോരായ്മയായി ഒരിക്കലും അനുഭവപ്പെട്ടില്ല..

ഒന്നുമറിയാതെ കാണുക..! അതാകും ഈ സിനിമ വളരെ മികച്ച അനുഭവം നിങ്ങൾക്കേവർക്കും സമ്മാനിക്കുന്നത്..! 

വർഷങ്ങളായി കണ്ടുമടുത്ത ശൈലി. പക്ഷേ സിനിമയുടെ കിടിലൻ മേക്കിങ് കൊണ്ട് ഒരു മസ്റ്റ് വാച്ച് സിനിമ അനുഭവത്തിലേക്ക് ദിയ നമ്മളെ എത്തിക്കുന്നു.. റൊമാൻറിക്, ഡ്രാമ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന സിനിമ തന്നെയാണ് ദിയ..!!

പ്രണയമെന്നും പൈങ്കിളിയാണ്.. പക്ഷേ സിനിമയുടെ കഥാപാത്രം പറഞ്ഞ ഒരു സംഭാഷണം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.. "മനുഷ്യനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ഏറ്റവും കൂടുതൽ ദുഃഖിപ്പിക്കുന്നതും സ്നേഹം മാത്രമാണ്.. അതുകൊണ്ട് സ്നേഹിക്കുക, അത് നിങ്ങളുടെ സ്വപ്നം ആണെങ്കിലും അല്ലെങ്കിൽ വ്യക്തിയാണെങ്കിലും.. OK, GOOD BYE..

4.25/5 RGP VIEW

8.2/10 IMDb
4/5 Cinema Express
96% liked this film Google users

Wednesday, May 19, 2021

219. Operation Java (2021) MALAYALAM

RGP VIEW 219
Operation Java (2021)
146 min | Crime, Drama, Thriller

സൈബർ സെലുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത കേസുകളെ കൂട്ടിയോജിപ്പിച്ച് തരുൺ മൂർത്തി സംവിധാനം ചിത്രമാണ് ഓപ്പറേഷൻ ജാവ.

വ്യത്യസ്തമായ പ്രമേയങ്ങളെ ആസ്പദമാക്കി ഒരുപാട് സിനിമകൾ മലയാളത്തിൽ അകത്തുതന്നെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അതിൽനിന്ന് ഓപ്പറേഷൻ ജാവ എങ്ങനെ വ്യത്യസ്തമാകുന്നു..?

ചിത്രത്തിൻറെ ഏറ്റവും വലിയ പുതുമ കാസ്റ്റിംഗ് തന്നെയാണ്. വർഷങ്ങളായി സ്ക്രീനിൽ കാണുന്ന മുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധായകൻ മുന്നോട്ട് കൊണ്ടുവരുന്നു. ഇത് ഇന്നും ഇന്നലെയും ആയി കണ്ടുവരുന്ന രീതിയല്ല. ഇതിനെ നമ്മൾ പൊതുവേ പറയുന്നത് ലോ ബജറ്റ് സിനിമ എന്നാണ്.. പക്ഷേ, ഓപ്പറേഷൻ ജാവ ഒരു ലോ ബഡ്ജറ്റ് സിനിമയല്ല..! നേരെമറിച്ച് കഴിവുറ്റ പ്രതിഭകളെ മുൻനിർത്തി അത്യാവശ്യം ബജറ്റിൽ തന്നെ ചെയ്ത സിനിമയാണ്. 

ബിജിഎം, എഡിറ്റിംഗ്, സിനിമാട്ടോഗ്രാഫി, കളർ ഗ്രേഡിങ്, ആക്ടർ പെർഫോമൻസ് തുടങ്ങിയ എല്ലാ മേഖലയിലും ജാവ മുന്നിൽ തന്നെ നിൽക്കുന്നു..! ഒരു ലോ ബഡ്ജറ്റ് കോളിറ്റി അല്ല സിനിമ അവകാശപ്പെടുന്നത്..!

 ട്രെയിലർ കണ്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ട്രെയിലറിൻ്റെ കോളിറ്റി സിനിമയിലും കണ്ടാൽ മതിയായിരുന്നു..! അതെ ആ കോളിറ്റി സിനിമയിലും കണ്ടു. പിന്നെ പോസ്റ്റേഴ്സ്.. അതിലും മികച്ച പ്രകടനമാണ് ഓപ്പറേഷൻ ജാവ ടീം കാഴ്ചവച്ചത്. പ്രമോഷൻറെ കാര്യത്തിൽ പൂർണ്ണമായും വിജയിച്ചു. ജോസഫ് എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിച്ചാൽ ഈ വസ്തുത നമുക്ക് നല്ല രീതിയിൽ തിരിച്ചറിയാൻ സാധിക്കും..! ജോസഫ് പോസ്റ്ററുകൾ മലയാളത്തിൽ സാധാരണ കണ്ടുവരുന്ന രീതിയിൽ നിന്നും മറ്റൊരു ഫീൽ ആയിരുന്നു. 

മറ്റൊരു കാര്യം..; ഓപ്പറേഷൻ ജാവ ചർച്ച ചെയ്ത വിഷയം..! ഒരുപാട് ഇൻവെസ്റ്റിഗേഷൻ സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും സൈബർ സെൽ അധികമാരും ചർച്ച ചെയ്തിട്ടില്ല..! അതുമാത്രമല്ല, സിനിമാപ്രേമികളെ കയ്യിലെടുക്കാനുള്ള കൂട തന്ത്രം കൂടിയായിരുന്നു അത്. സിനിമയുടെ തുടക്കത്തിൽ പ്രേമം എന്ന ചിത്രത്തിൻറെ കേസന്വേഷണവുമായി ബന്ധപ്പെട്ട പലതും നമുക്ക് കാണാൻ സാധിക്കും. ഞാനടക്കം പലരും അറിയാത്ത ഒരു കാര്യം സ്ക്രീനിലൂടെ കാണുമ്പോഴുണ്ടാകുന്ന കൗതുകം ! അവിടെ മുതലാണ് ചിത്രത്തിൻറെ വിജയം ആരംഭിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ സംവിധായകൻ്റെ തന്ത്രങ്ങളെല്ലാം നല്ല രീതിയിൽ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഒരു പരിധിവരെ ആന്തോളജി സിനിമാ വിഭാഗത്തിൽ പെടുത്താവുന്ന ഒരു മലയാള ചിത്രം. മൂന്നു ചെറു സിനിമകൾ അവസാനിച്ചപ്പോൾ തികച്ചും നിരാശയായിരുന്നു തോന്നിയത്. കാരണം, ഇത്രയും റിവ്യൂ കണ്ട് എനിക്ക് ഗംഭീരം എന്ന അനുഭവത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. പക്ഷേ ചിത്രത്തിൻറെ ക്ലൈമാക്സ് വളരെ മികച്ച സിനിമ അനുഭവത്തിലേക്ക് എത്തിച്ചു..! അത് പറയാതെ വയ്യ..! ക്ലൈമാക്സ് നല്ല രീതിയിൽ ഹാർട്ട് ടച്ചിംഗ് ആയിരുന്നു..!

ചിത്രം കാണാത്തവർ വളരെ കുറവായിരിക്കും. കണ്ടില്ലെങ്കിൽ മലയാളത്തിലെ മികച്ച ഒരു മികച്ച സിനിമയാണ് നിങ്ങൾ മിസ്സ് ചെയ്യുന്നത്.. 

4/5 RGP VIEW

8.4/10 · IMDb
97% liked this film Google users

Tuesday, May 18, 2021

218. Nayattu (2021) MALAYALAM

RGP VIEW 217
Nayattu (2021)
124 min | Thriller

"Everyone Slave To Something" വിൻല്ലൻ്റ് സാഗ എന്ന ആനിമേഷൻ സീരീസിൽ ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണിത്. സീരീസ് കണ്ടു മറന്നു. എന്നാൽ പോലും ഈ സംഭാഷണം എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അതെ നമ്മൾ എല്ലാവരും അടിമകളാണ്. ചിലപ്പോൾ വ്യക്തികളിൽ ആകാം, അല്ലെങ്കിൽ പ്രവർത്തികളിൽ ആകാം. സത്യത്തിൽ അതാണ് നമ്മുടെ എല്ലാവരുടെയും വീക്നെസ്. അടിമത്തത്തെ വ്യക്തമായ ധാരണയിൽ ചിത്രീകരിച്ച സിനിമയാണ് നായാട്ട്.

മൂന്നു പോലീസുകാർ കല്യാണം കഴിഞ്ഞു മടങ്ങി വരുമ്പോൾ ഒരു പാർട്ടിക്കാരൻ്റെ ബൈക്കുമായി അപകടം സംഭവിക്കുന്നു. പോലീസുകാർ അല്പം മദ്യപിച്ചിരുന്നു..! അവിടെ മുതൽ ഉള്ള ഓട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്..!

ആദ്യമേ പറയട്ടെ, റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ മലയാള സിനിമകൾ വളരെ കുറവാണ്. അത് ഇത്തവണ നായാട്ട് എന്ന സിനിമയിലൂടെ പരിഹരിച്ചിട്ടുണ്ട്..!ടെക്നിക്കൽ വശങ്ങളെല്ലാം മികച്ചതായിരുന്നു..! ഓരോന്നും എടുത്തു പറയേണ്ട ആവശ്യം ഇല്ലെന്നു തോന്നുന്നു.. 

പക്ഷേ ഹൈലൈറ്റ് ആയി തോന്നിയത് കഥാപാത്രങ്ങളുടെ പ്രകടനം തന്നെയാണ്. ജോജു മുതൽ പാർട്ടിക്കാരൻ പയ്യൻ വരെ കിടിലൻ പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത്..!

സ്ത്രീകളുടെ ആർത്തവത്തെ ഒരു ഘട്ടത്തിൽ ചിത്രം പരാമർശിക്കുന്നുണ്ട്..! മലയാള സിനിമയുടെ പൊൻതൂവലാണ് ആ രംഗം..! കാരണം, പല ആണുങ്ങൾക്കും ആർത്തവം എന്നത് ഒരു പ്രഹസനം മാത്രമാണ്..! അതിനെതിരെയുള്ള ഒരു ചോദ്യം ചെയ്യല്ലേ ആ രംഗം ? അങ്ങനെ അനുഭവപ്പെട്ടോ..? ഇല്ലെങ്കിൽ ഒന്ന് ചിന്തിക്കുക..!

എത്ര വൃത്തിയായി ആണ് നമ്മുടെ സമൂഹത്തെ ചിത്രം ചോദ്യം ചെയ്യുന്നത്. അവസാനത്തെ വോട്ടിംഗ് രാഗം അതുകൊണ്ടുതന്നെ അത്രയും അർത്ഥവത്തായത്. ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന അടിമത്തം അതുതന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നതും..! പോലീസുകാർക്ക് ചെയ്യാൻ പറ്റാത്തത് പോലെ നമ്മൾ പോലും അറിയാതെ നമ്മൾ പലരുടെയും അടിമകളായി കൊണ്ടിരിക്കുകയാണ്..! അതിൻറെ ഒരു വലിയ പ്രധാന ഉദാഹരണം ഇന്നു രാഷ്ട്രീയപരമായി നടന്നു കഴിഞ്ഞു. മനസ്സിലായി കഴിഞ്ഞിട്ട് ഉണ്ടാവുമല്ലോ.?

ശ്രീനിവാസൻ ഒരു സിനിമയിൽ പറയുന്നത് കേൾക്കാം. ലക്ഷക്കണക്കിന് ആളുകളോട് ഒരു വലിയ സദസ്സിൽനിന്ന് പറയുന്നതിനേക്കാൾ നന്നായി, നല്ലൊരു സിനിമ ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് പറയാൻ സാധിക്കും..! അതാണ് നായാട്ടും ശരി വെക്കുന്നത്. (ഡയലോഗ് കൃത്യമായി ഓർമ്മയില്ല, പക്ഷേ ഉള്ളടക്കം ഞാൻ പറഞ്ഞത് തന്നെയാണ്.)

സ്വതന്ത്ര രാജ്യത്ത് ജീവിക്കുന്ന നമ്മൾ എങ്ങനെ അടിമകൾ ആകും എന്നതിനെ വ്യക്തമായ വിശദീകരണം ചിത്രം തരുന്നുണ്ട്. വിസാരണൈ എന്ന ചിത്രം കണ്ടിട്ട് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു പക്ഷേ ആ സിനിമ കാണാതെ നായാട്ടു കാണുകയാണെങ്കിൽ ടോപ് ക്ലാസ് അനുഭവം ആയിരിക്കും എനിക്ക് ലഭിക്കുന്നത്..! താരതമ്യം ചെയ്യാൻ പാടില്ല എങ്കിലും വിസാരണൈ നായാട്ട് എന്ന സിനിമയെക്കാൾ എത്രയോ മുകളിലാണ്.. പക്ഷേ എന്നാൽ പോലും മികച്ച അനുഭവം തന്നെ നായാട്ട് സമ്മാനിക്കുന്നുണ്ട്..!

 മലയാള സിനിമയിലെ മികച്ച ഒരു റിയലിസ്റ്റിക് ത്രില്ലർ..! കണ്ടില്ലെങ്കിൽ ഒന്നു കാണാൻ ശ്രമിക്കൂ..!

3.5/5 RGP VIEW

8.2/10 · IMDb
93% liked this film Google users

Monday, May 17, 2021

217. Aandavan Kattalai (2016) TAMIL

RGP VIEW 217
Aandavan Kattalai (2016)
151 min | Drama

കട ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അതു കൊണ്ടു തന്നെ ലണ്ടനിൽ പോയി പ്രശ്നങ്ങളെല്ലാം തീർക്കാമെന്ന് ഗാന്ധിയും കൂട്ടുകാരനും തീരുമാനിക്കുന്നു. അങ്ങനെ പട്ടണത്തിലേക്ക് യാത്രയായി. ഏതൊരു ഇന്ത്യൻ പൗരനും മറ്റൊരു രാജ്യത്തേക്ക് പോകാൻ പാസ്പോർട്ട് അത്യാവശ്യമാണ്. ഒരു ട്രാവൽ ഏജൻസിയുടെ സഹായത്തോടെ പാസ്പോർട്ട് ശരിയാക്കുന്നു. കല്യാണം കഴിഞ്ഞതാണെന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തിയാൽ ലണ്ടനിലേക്കുള്ള വിസ പെട്ടന്ന് ലഭിക്കുമെന്ന് ട്രാവൽ ഏജൻസി നായകനെ ബോധ്യപ്പെടുത്തുന്നു. അവരുടെ നിർദ്ദേശപ്രകാരം കല്യാണം കഴിക്കാത്ത നായകൻ അത് ചെയ്യുന്നു. പക്ഷേ ഈ കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു..!

രണ്ടരമണിക്കൂർ നർമ്മത്തിൽ ചാലിച്ച് വലിയ ഒരു വിഷയത്തെ അവതരിപ്പിച്ച ഒരു വിജയ് സേതുപതി ചിത്രം. പണി ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്തു വരുത്തുക എന്നെല്ലാം നമ്മൾ പറയുമല്ലോ.. ചുരുക്കിപ്പറഞ്ഞാൽ അതാണ് ഈ സിനിമ.

വലിയൊരു വിഷയം, ചെറിയൊരു ത്രെഡ് അതിനെ വളരെ മനോഹരമായ രീതിയിൽ സംവിധായകൻ കൈകാര്യം ചെയ്തിട്ടുണ്ട്. നർമ്മത്തിൽ പൊതിഞ്ഞു ഉള്ള മേക്കിങ് ഒട്ടും ബോറടിപ്പിക്കാത്ത രണ്ടരമണിക്കൂർ സമ്മാനിക്കുന്നു. ചിത്രത്തിന് അനുയോജ്യമായ ബാഗ്രൗണ്ട് മ്യൂസിക്, നല്ല കാസ്റ്റ്, മികച്ച തിരക്കഥ തുടങ്ങി എല്ലാ മേഖലയിലും വൃത്തിയായും വെടിപ്പായും ചെയ്തിട്ടുണ്ട്.

കാര്യമായ പോരായ്മകൾ ഒന്നും തോന്നിയില്ല. രണ്ടരമണിക്കൂർ ആസ്വദിച്ച് കാണാൻ പറ്റുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ. ഈ ചിത്രത്തെ കുറിച്ച് അധികം ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ചിത്രം കണ്ടിട്ടില്ലെങ്കിൽ കാണാൻ ശ്രമിക്കുക. മികച്ച സിനിമയോടൊപ്പം നല്ല ഒരു മെസ്സേജ് കൂടി ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.

ചുരുക്കി പ്പറഞ്ഞാൽ മുടക്കുന്ന സമയം വസൂൽ.. നല്ല ഒരു കുഞ്ഞു ചിത്രം.. നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടില്ല എന്നുതന്നെ കരുതുന്നു..

3.75/5 RGP VIEW

8.1/10 · IMDb
94% liked this film Google users

Saturday, May 15, 2021

215. Joji (2021) MALAYALAM

RGP VIEW 215
Joji (2021)
113 min | Crime, Drama

ഇറങ്ങിയ സമയം തൊട്ട് എല്ലാവരും വാനോളം പുകഴ്ത്തിയ സിനിമ. സോഷ്യൽ മീഡിയയിൽ മികച്ച റിവ്യൂകൾ കൊണ്ടും വാഴ്ത്തി പാടൽ കൊണ്ടും കാണാതെ മാറ്റിവെച്ച് ഒരു കൂട്ടം സിനിമകളിലൊന്ന്. 

ലോക്ഡോൺ കാലഘട്ടം. നാട്ടിൽ അത്യാവശ്യവും നിലയും വിലയും ഉള്ള ഒരു കുടുംബം. ഒരു പ്രത്യേക സാഹചര്യത്തിൽ ജോജിയുടെ പിതാവ് രോഗബാധിതനായി. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

 കഥ എന്നു പറയാൻ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല. ഒരു സിമ്പിൾ ത്രെഡ്. അതിനെ വളരെ മനോഹരമായി ദിലീഷ് പോത്തൻ പ്രേക്ഷകരോട് അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികവുറ്റതായി തോന്നിയത് പശ്ചാത്തല സംഗീതം തന്നെയാണ്. വളരെ ഹണ്ടിങ് ആയിരുന്നു. പക്ഷേ എവിടെയോ കേട്ടു മറന്നതു പോലെ അനുഭവപ്പെട്ടു.

റിയലിസ്റ്റിക് സിനിമയുടെ അല്ലെങ്കിൽ ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന പല രംഗങ്ങളും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു. സിംഗിൾ ഫ്രെയിമിൽ കഥ പറയുന്ന രീതി, എൺപതുകളുടെ സിനിമകളിൽ ആയിരുന്നു ഇത് കൂടുതലായി കാണാൻ സാധിച്ചത്. അന്നത്തെ സിനിമാ സാഹചര്യവും സാമ്പത്തികവും എല്ലാം ആയിരിക്കണം അങ്ങനെയുള്ള സിനിമകൾ കൂടുതലായി പിറക്കാൻ കാരണം. എന്നാൽ പോലും ഈ സിനിമയ്ക്ക് സിംഗിൾ ഫ്രെയിമുകൾ വഹിച്ച പങ്ക് ചെറുതല്ല. സത്യത്തിൽ ഒരു പുതുമ അതിൽ കാണാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.


കഥാപാത്രങ്ങളുടെ പ്രകടനവും കാസ്റ്റിങ്ങും പക്വതയോടെ തന്നെയണ് ദിലീഷ് പോത്തൻ കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തൻ എന്ന സംവിധായകൻ്റെ ഏറ്റവും മികച്ച സ്കില് ഇതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അദ്ദേഹം ഒരു വട്ടം കൂടി അത് തെളിയിച്ചു.

ഫഹദിൻറെ കഥാപാത്രം ജോജി എത്രത്തോളം ആളുകൾ ചർച്ച ചെയ്തു എന്നെനിക്കറിയില്ല. പക്ഷേ, നമ്മളൊന്ന പ്രേക്ഷകനെ ഏറ്റവും കൂടുതൽ കണക്ട് ചെയ്യുന്ന ഒരു കഥാപാത്രം ആയി അനുഭവപ്പെട്ടു. അയാളുടെ സ്വഭാവം അല്ല, നേരെ മറിച്ച് അയാളുടെ അവസ്ഥയാണ് ഞാൻ സൂചിപ്പിക്കുന്നത്. ഒരു ഡാർക്ക് മൂഡിലുള്ള കഥപറച്ചിൽ ആണെങ്കിലും ഫഹദിൻറെ പ്രകടനം ഞാനൊന്ന പ്രേക്ഷകനെ നാച്ചുറൽ ആക്ടിംഗ് കൊണ്ട് ചിരിപ്പിച്ചു. 

ചിത്രത്തിലെ കഥയിലെ പോരായ്മ വലുതാക്കി പറയുന്നില്ല. പക്ഷേ എന്താണ് പോരായ്മ എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ കഥ പ്രധാന പോരായ്മയായി തോന്നിയത്. പക്ഷേ വളരെ മനോഹരമായി ദിലീഷ് പോത്തൻ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് സിനിമ ചെയ്യുമ്പോൾ അതിനെ ഏറ്റവും മനോഹരമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകൻ തീർച്ചയായും കയ്യടി അർഹിക്കുന്നു.

ഈ റിവ്യൂ എഴുതുന്നത് എന്നെപ്പോലെ കാണാതെ മാറ്റിവെച്ചവർക്ക് വേണ്ടിയാണ്. കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ ഈ സിനിമയ്ക്കുവേണ്ടി സമയം മാറ്റിവെച്ചാൽ നിങ്ങൾക്ക് നഷ്ടം വരില്ല എന്നാണ് എൻറെ ഒരു ഇത്.

3.75/5 RGP VIEW
8/10 IMDb
3.5/5 NDTV.com
93% liked this film Google users

Latest

Get out (2017)