Thursday, April 4, 2019

Green Book (2018) ENGLISH

RGP VIEW : 87
Green Book 
(2018)
PG-13 
130 min 
Biography, Comedy, Drama
ENGLISH

Director: Peter Farrelly

ഈ വർഷം മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് കിട്ടിയപ്പോഴാണ് ഞാൻ ഈ സിനിമയുടെ പേര് തന്നെ അറിയുന്നത്... ഗ്രീൻ ബുക്ക് പേര് കേട്ടാൽ തന്നെ ഗുഡ് ഫീലിംഗ് മൂവിയാണ് നിഷ്പ്രയാസം പറയാൻ പറ്റും... ഡൗൺലോഡ് ചെയ്തിട്ട് കുറച്ചായെങ്കിലും ഇപ്പോഴാണ് കാണാൻ സമയം കിട്ടിയത്...


ബാറിൽ അത്യാവശ്യം അല്ലറചില്ലറ കള്ള പണികളുമായി ജീവിക്കുന്ന നായകൻ ടോണി... ബാറിന് മെയിൻറനൻസ് വർക്കുകൾക്ക് വേണ്ടി രണ്ടുമാസം ബാർ അടച്ചിടുന്നു... ജോലിയില്ലാത്ത ടോണി അവസാനം എത്തിപ്പെടുന്നത് സംഗീതജ്ഞനായ ഒരു നീഗ്രോയുടെ അടുത്താണ്... കറുത്തവർഗ്ഗക്കാരുടെ അങ്ങേയറ്റം വെറുപ്പുള്ള വെളുത്ത വർഗക്കാരനായ ടോണി ജീവിതം മുന്നോട്ടു പോകാനായി ജോലിയിൽ ജോയിൻ ചെയ്യേണ്ടിവരുന്നു..  പിന്നീട് നടക്കുന്ന വളരെ രസകരമായ നിമിഷങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്...


 വർണ്ണ വർഗീയത ഇപ്പോഴും നിലനിൽക്കുന്ന നാടാണ് അമേരിക്ക.... പണ്ടത്തെ  അത്രയില്ലെങ്കിലും ബരാക് ഒബാമ വന്നതോടെ ഒരുപരിധിവരെ സംഭവമെല്ലാം മാറിയിട്ടുണ്ട്... 1961 കാലഘട്ടത്തിൽ കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു.. ആ കാലഘട്ടത്തെ പച്ചയായി ഈ സിനിമ കാണിക്കുന്നുണ്ട്... വലിയ സംഗീതജ്ഞൻ ആയിട്ടുപോലും കറുപ്പ് അതിൻറെ പേരിൽ അയാൾ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം എത്രയോ വലുതാണ്... ചുരുക്കിപ്പറഞ്ഞാൽ കറുത്തവർഗ്ഗക്കാരുടെ അന്നത്തെ പ്രശ്നങ്ങളാണ് സിനിമ ചൂണ്ടിക്കാണിച്ചത്... ഇതിനുമുമ്പും ഇങ്ങനെ പല സിനിമകൾ ഇറങ്ങിയിട്ടുണ്ട് എങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് സൗഹൃദം നന്നായി എടുത്തുപറഞ്ഞ് സിനിമ ഗ്രീൻ ബുക്ക് തന്നെയാണ്....


ഫീൽ ഗുഡ് അല്ലെങ്കിൽ ട്രാവൽ മൂവി എന്ന രീതിയിൽ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ പകുതിയും കാറിൽ ആണ് നടക്കുന്നത്.. അവരുടെ ഒരു നീണ്ട യാത്രയാണ് യഥാർത്ഥത്തിൽ ഈ ചിത്രം പറയുന്നത്....


മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒപ്പം ശക്തമായ തിരക്കഥയും കഴിവുറ്റ സംവിധാനവും  കൂടിയായപ്പോൾ ഗ്രീൻ ബുക്ക് വളരെ മനോഹരമായി.... അറുപതുകളുടെ ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ പറയാതിരിക്കാൻ വയ്യ...
 മഞ്ഞു വീഴുന്ന സമയത്ത് ഷോട്ടുകൾ എല്ലാം കണ്ണിനെ പുളകം കൊള്ളിക്കുന്നവയായിരുന്നു.... സിനിമയുടെ ജീവൻ നിലനിർത്താൻ പശ്ചാത്തലസംഗീതം നിർവഹിച്ചത് വളരെ വലുതാണ്...


യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രത്തിന് മികച്ച സിനിമ, മികച്ച സപ്പോർട്ടിംഗ് ആക്ടർ, മികച്ച തിരക്കഥ എന്നീ കാറ്റഗറികളിൽ  ഈ വർഷം സിനിമയ്ക്ക് ഓസ്കാർ ലഭിച്ചു...


എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ മൂവിയാണ് ഗ്രീൻ ബുക്ക്.... സിനിമ നല്ല രീതിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നു.... മനോഹരമായ സിനിമാനുഭവം... നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തീർച്ച...

4/5▪RGP VIEW

69% · Metacritic
8.3/10 · IMDb
78% · Rotten Tomatoes


അഭിപ്രായം വ്യക്തിപരം ✅

RGP VIEW

No comments:

Post a Comment

Latest

Get out (2017)