RGP VIEW 120
![]() |
Malèna |
(2000) | R | 108 min | Comedy, Drama, Romance | Italian
Director: Giuseppe Tornatore
മനോഹരമായ പ്രണയ സിനിമകളുടെ ഉറവിടങ്ങളിൽ ഒന്നാണ് ഇറ്റാലിയൻ സിനിമകൾ. സിനിമാ പാരഡൈസോ എന്ന സിനിമയുടെ സംവിധായകൻറെ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് മലീന. കാലഘട്ടം ഒരുപാട് പിറകോട്ടാണ്. ഇറ്റാലിയൻ യുദ്ധഅന്തരീക്ഷ സമയം. ആ പട്ടണത്തിൽ ജീവിച്ചിരുന്ന സുന്ദരിയായ സ്ത്രീയാണ് മലീന. പ്രായഭേദമില്ലാതെ ആ നാട്ടിലെ എല്ലാവരും അവളുടെ പിന്നാലെയാണ്.അവർക്ക് പറ്റിയ സന്ദർഭവും, കാരണം ഭർത്താവ് പട്ടാളക്കാരനാണ്. അയാളാണെങ്കിൽ സ്ഥലത്തില്ല. അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി നാട്ടുകാർ എല്ലാവരും കഠിന പ്രയത്നത്തിലാണ്. പക്ഷേ പക്ഷേ അവരെ ആരും തന്നെ മലീന ശ്രദ്ധിക്കുന്നില്ല. അവൾ അവളുടെ കാര്യങ്ങൾ നോക്കി മുന്നോട്ടു പോയി. പക്ഷേ കഥയുടെ സഞ്ചാരം ചെറിയൊരു പയ്യനിലൂടെയാണ്. അവൻറെ കണ്ണിലൂടെയാണ് സിനിമ വിവരിക്കുന്നത്. ആ കാലഘട്ടത്തിലെ യുദ്ധ അന്തരീക്ഷവും സമൂഹത്തിൽ ഓരോ സ്ത്രീകളോടും ഉള്ള കാഴ്ചപ്പാട് പച്ചയായി സിനിമ ആവിഷ്കരിച്ചിട്ടുണ്ട്.
യുവാവിന് മലീനയോട് തോന്നുന്ന ലൈംഗിക ആകർഷണമാണ് ഈ സിനിമ പറയുന്നത്. പക്ഷേ അതിലൂടെ സുപ്രധാനമായ കാഴ്ചപ്പാടുകൾ സിനിമ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്. മികച്ച തിരക്കഥയും മികവുറ്റ അവതരണവുമാണ് സിനിമയുടെ ഹൈലൈറ്റ്. സദാചാര ഗുണ്ടായിസം ലോക ശ്രദ്ധ നേടിയ ചിത്രമായി മലീന ഇന്നും അവശേഷിക്കുന്നു. ഈ വിഷയം ആദ്യം നല്ല രീതിയിൽ സംസാരിച്ച ഞാൻ കണ്ട ചിത്രങ്ങളിൽ ഏറ്റവും മികച്ചത് മലീന തന്നെയാണ്.
സിനിമയിലുടനീളം വൾഗറായ ഒരുപാട് സീക്വൻസുകൾ വരുന്നുണ്ട്. എന്നാൽപോലും സിനിമയുടെ ആസ്വാദനത്തിന് അത് കല്ലുകടി ആവുന്നില്ല എന്നത് ചിത്രത്തിൻറെ സവിശേഷതകളിൽ ഒന്നാണ്. സിനിമാപ്രേമികൾ ഒഴിച്ചുകൂടാനാവാത്ത ചിത്രമാണിത്. ലൈംഗിക സ്വരമുള്ള ചിത്രമായതിനാൽ എല്ലാത്തരം പ്രേക്ഷകർക്കും സിനിമയോടുള്ള സമീപനം വ്യത്യസ്തമായിരിക്കാം. അതുകൊണ്ടുതന്നെ അഡൽട്ട് ജോണറിൽ ഈ സിനിമയെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
നല്ല സിനിമ അനുഭവം.
4/5 RGP VIEW
7.5/10 · IMDb
54% · Rotten Tomatoes
54% · Metacritic
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment