RGP VIEW 160
Jallikattu
(2019)
91 min | Crime
നടന്മാരിൽ നിന്ന് സംവിധായകനിലേക്ക് ആരാധന എത്തുന്നത് മലയാളത്തിൽ വളരെ അപൂർവ്വമായി നടക്കുന്ന ഒരു പ്രതിഭാസമാണ്. മലയാളത്തിൽ എന്നു മാത്രമല്ല ഇന്ത്യയിൽ തന്നെ ഈ കാര്യം അപൂർവ്വമാണ്. അങ്ങനെ ചുരുക്കം ചില സംവിധായകർ മാത്രമേ ആ ഒരു തലത്തിലേക്ക് ഉയരാറുള്ളൂ. ജനങ്ങൾ ഉയർത്താറുള്ളൂ എന്നുപറയുന്നതാവും വാസ്തവം. മലയാളത്തിൽ എൻറെ ശ്രദ്ധ വളരെയേറെ പിടിച്ചുപറ്റിയ വിരലിലെണ്ണാവുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പള്ളിശ്ശേരി. അദ്ദേഹത്തിൻറെ സിനിമകൾ അധികവും എനിക്ക് പ്രിയപ്പെട്ടതാണ്.
കേവലം കുറച്ച് സ്റ്റിൽസ് കൊണ്ടും ഒരു ട്രെയിലർ കൊണ്ടും മാത്രം ജനങ്ങളിലേക്ക് എത്തിപ്പെട്ട ഒരു സിനിമയല്ല ജെല്ലിക്കെട്ട്. ലോകസിനിമ പ്രേക്ഷകരെ അടക്കം തൃപ്തിപ്പെടുത്തി ഇറങ്ങുന്ന ഒരു ചിത്രത്തിന് ഒരു സിനിമ സ്നേഹി എന്ന നിലയിൽ എനിക്ക്, ആ ചിത്രത്തിനുള്ള കാഴ്ചപ്പാട് കുറച്ചൊന്നുമല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ബാൽക്കണി തിയേറ്റർ അനുഭവം ഇഷ്ടമല്ലാത്ത എന്നെ തിയേറ്ററിൻറെ അട്ടപ്പുറത്ത് നടുവിലെ സീറ്റിൽ എത്തിച്ചത്.
ചിത്രത്തിലേക്ക് വരാം. ട്രെയിലറിൽ സൂചിപ്പിച്ചതുപോലെ കശാപ്പ് കടയിലേക്ക് കൊണ്ടുവന്ന പോത്ത് രക്ഷപ്പെടുകയും അതിൻറെ പിന്നാലെ ആ നാടും നാട്ടുകാരും ഓടുന്നതുമാണ് കഥ.
സത്യം പറഞ്ഞാൽ ഒരു പുതിയ അനുഭവമാണ് ജെല്ലിക്കെട്ട് എനിക്ക് സമ്മാനിച്ചത്. പ്രധാനമായി എടുത്തു പറയേണ്ട ചിലതുണ്ട്.
1)
ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനം. എന്താണ് മികച്ച സിനിമാ സൃഷ്ടി എന്ന ചോദ്യത്തിന് ഉത്തരമാണ് അദ്ദേഹം. കാരണം ഒരു ചെറുകഥയെ മനോഹരമായി ആവിഷ്കരിക്കുക എന്നത് ചെറിയ കാര്യമല്ല. ജെല്ലിക്കെട്ടിൽ അദ്ദേഹം ചെയ്ത പ്രവർത്തി ലീവിങ് ലെജൻഡ് quentin tarantino എന്ന സംവിധായകനെ പലപ്പോഴും ഓർമ്മിപ്പിച്ചു. സിറ്റി ഓഫ് ഗോഡ് എന്ന ലാറ്റിൻ സിനിമ കാണുന്ന ഒരു പ്രതീകമായിരുന്നു ജെല്ലിക്കെട്ട് കാണുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്.
ഒരു കംപാരിസൺ എന്നോ അല്ലെങ്കിൽ കോപ്പി അടിച്ചു എന്നോ അല്ല പറഞ്ഞു വരുന്നത്. മനോഹരമായ അവതാരത്തിൻറെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ജെല്ലിക്കെട്ട്. അതുകൊണ്ടുതന്നെ ഇതൊരു ഹോളിവുഡ് ലെവൽ സിനിമ ഒന്നുമല്ല, നേരെമറിച്ച് ഞങ്ങൾ മലയാളികൾക്കും പടം എടുക്കാമെന്ന് അറിയിക്കുന്ന സിനിമയാണ്. ലോക സിനിമയിൽ തന്നെ ലിജോ ജോസ് പല്ലിശ്ശേരിയുടെ കയ്യൊപ്പ് പതിയാൻ അധികം സമയം വേണ്ടിവരില്ല. നമുക്ക് കാത്തിരിക്കാം..
2)
ഗിരീഷ് ഗംഗാധരൻ എന്ന പുതിയ മോഡൽ ക്യാമറ.
ക്ലോസപ്പ് ഷോട്ടുകളുടെയും അതുപോലെ തന്നെ സിംഗിൾ ഷോട്ടുകളുടെയും കലവറയാണ് ഈ ചിത്രം. അധിക സീനുകളും രാത്രിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മനോഹരമായി തന്നെ കാടിനെ ലൈറ്റ് അപ്പ് ചെയ്തിട്ടുണ്ട്. മലയാളസിനിമയിൽ ഈയൊരവസ്ഥ അധികം കാണാറില്ല. ഫ്രെയിമുകൾ കഥ പറയുന്ന പല ഏടുകളും സിനിമയിൽ ഉണ്ടായിരുന്നു. സംവിധാന ബ്രില്ല്യൻസ് ആണെങ്കിലും മികച്ച ഒരു ക്യാമറാമാനെ അത് അപ്പാടെ പകർത്തി എടുക്കാൻ സാധിക്കൂ. ഗംഭീര പ്രകടനം തന്നെയാണ് ഗിരീഷ് ഗംഗാധരൻ കാഴ്ചവച്ചിട്ടുള്ളത്.
3)
സിനിമയുടെ സൗണ്ട് മിക്സിംഗ്. അസാധ്യം, ഔട്ട് സ്റ്റാൻഡിങ് എന്നെല്ലാം പറയാം. എഫക്ട് ആണെങ്കിലും ബിജിഎം ആണെങ്കിലും എല്ലാം കട്ടക്ക് കൂടെ ഉണ്ടായിരുന്നു. സൗണ്ടിൽ ഒരു വിസ്മയം തന്നെയാണ് ജെല്ലിക്കെട്ട്. അതുകൊണ്ടുതന്നെ മികച്ച ഒരു തീയേറ്ററിൽ നിന്ന് തന്നെ സിനിമ കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.
4)
ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ടത് ക്ലൈമാക്സ് തന്നെയാണ്. പ്രേക്ഷകരുടെ ചിന്താഗതിക്ക് അനുസരിച്ച് വിട്ടു എന്ന് ജനം പറഞ്ഞേക്കാം. പക്ഷേ സിനിമയുടെ എൻഡിങ് ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. ചിന്തിക്കുന്ന തോറും വൈകാരിത കൂടിക്കൂടി വരുന്ന ഒരു അന്ത്യം. ചിലപ്പോള് ചിന്തകൾ പല ഡൈമെൻഷനിലേക്ക് നമ്മളെ എത്തിച്ചേക്കാം. ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഒരു സാധാരണ മലയാളി പ്രേക്ഷകന് അത് ഗ്രഹിക്കാൻ ആകുമോ എന്ന് സംശയം ഇപ്പോഴും നിലനിൽക്കുന്നു
ഒരു നായകൻ കൊണ്ടുപോകുന്ന സിനിമയല്ല ചിത്രം. നേരെമറിച്ച് ചിത്രത്തിലെ നായകൻ പോത്ത് ആണെന്നു വേണമെങ്കിൽ പറയാം. കഥാപാത്രങ്ങൾക്ക് അധികം പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടില്ല. പക്ഷേ അവരുടെ ഭാഗങ്ങൾ വൃത്തിയായി ചെയ്യുകയും ചെയ്തു. കൂടാതെ എഡിറ്റിങ്ങും തൃപ്തികരമാണ്.
വെറുമൊരു പോത്തിന് പിന്നാലെ ഓടുന്ന സിനിമയല്ല ജെല്ലിക്കെട്ട്. ചിത്രം രാഷ്ട്രീയത്തെക്കുറിച്ചും മത ഭ്രാന്തിനെ കുറിച്ചും പച്ചയായി വിമർശിക്കുന്നുണ്ട്. ആ വിമർശനങ്ങളെല്ലാം കിട്ടേണ്ട സമയത്ത് അത് കിട്ടേണ്ട ആൾക്ക് തന്നെ കിട്ടിയെന്ന് വിശ്വസിക്കുന്നു. കൂടാതെ സ്വാർത്ഥത, അംഗീകാരം തുടങ്ങിയ നിരവധി മേഖലയിലൂടെ ചിത്രം സഞ്ചരിക്കുന്നുണ്ട്.
തുടക്കംമുതൽ സിനിമയ്ക്ക് ഒരു പുതുമ നൽകാൻ സാധിച്ചിരുന്നു എന്നതാണ് സത്യം. തിരക്കഥയ്ക്ക് കാര്യമായി പ്രാധാന്യം ഉള്ളതായി സിനിമയിൽ അനുഭവപ്പെട്ടില്ല. അത് സിനിമയുടെ ഒരു നെഗറ്റീവും അല്ല. കാരണം ഒരു ഡയറക്ടർ സിനിമയാണ് ജെല്ലിക്കെട്ട്. സിനിമയുടെ മേക്കിങ് തന്നെയാണ് ചിത്രത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ചിലഭാഗങ്ങളിൽ ഒരു ചെറിയ ഇഴച്ചിൽ അനുഭവപ്പെട്ടിരുന്നു. അമിത പ്രതീക്ഷയോടെ കയറിയത് കൊണ്ടാവാം.
ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞതോർക്കുന്നു. No Plan to Change. No Plan To Impress
ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യരുതെന്ന് പറഞ്ഞതുപോലെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ ഞാൻ മിഡിൽ ക്ലാസിലേക്ക് മാറി ഇരുന്നിരുന്നു. തൻറെ ഇഷ്ട രീതിയിൽ സിനിമ ഇറക്കി അത് പ്രേക്ഷകരെ കാണട്ടെ എന്ന് ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും അതിനെയാണ് ഹീറോയിസം എന്നു വിളിക്കുന്നത്. അത് ഈ സിനിമയിലൂടെ LJP വീണ്ടും തെളിയിച്ചിരിക്കുന്നു.
അവസാനമായി ഇറങ്ങിയ ഈ മ യു എനിക്ക് ഒരല്പം നിരാശ സമ്മാനിച്ചങ്കിലും പൊതുവേ ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി എനിക്ക് തൃപ്തി നൽകിയ ചിത്രം തന്നെയാണ് ജെല്ലിക്കെട്ട്. തീയേറ്ററിൽ നിന്ന് അനുഭവിക്കേണ്ട സിനിമയാണ്. ഡിവിഡി റിലീസിന് വേണ്ടിയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് റിലീസിനു വേണ്ടിയും കാത്തിരിക്കാതെ പോയി പടം കാണൂ ഭായ്..
ഒരു ലിജോ ജോസ് സിനിമ.
ജീ.. ജീ.. ജീ.. ജീ.. ജീ.. ജീ..
തൃപ്തികരം.. തൃപ്തികരം.. തൃപ്തികരം..
4/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment