RGP VIEW 161
Jallikettu Movie Climax Explanation (Spoiler)
ഇന്നലെ ആദ്യ ഷോ ജെല്ലിക്കെട്ട് കാണുവാൻ സാധിച്ചു. മികച്ച ഒരു അനുഭവമാണ് സിനിമ മുഴുനീളം സമ്മാനിച്ചത്. സിനിമയുടെ റിവ്യൂ ഞാൻ ഷെയർ ചെയ്തതാണ്. പലതരം പ്രേക്ഷകർ ഉള്ള ഒരു ഇൻഡസ്ട്രിയാണ് മലയാളം. സിനിമ ആസ്വാദനം പ്രേക്ഷകരിൽ പല രീതിയിലാണ് ജനങ്ങളിൽ പ്രതിഫലിക്കുന്നത്. അതിൻറെ ഉദാഹരണത്തിൽ ഒന്നാണ് ജെല്ലിക്കെട്ട് എന്ന സിനിമ.
(സിനിമ കാണാത്ത ആരും ഇത് വായിക്കരുത്.)
വളരെ ത്രില്ലിംഗ് ആയി നീങ്ങിയ സിനിമയുടെ അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് കൂടി സിനിമ സമ്മാനിച്ചിരുന്നു. Unexpected എന്നല്ല പറഞ്ഞുവരുന്നത്. സിനിമയുടെ ക്ലൈമാക്സ് കണ്ട പലർക്കും കിളി പോയ അവസ്ഥയായിരുന്നു. ആദ്യമേ പറയട്ടെ സിനിമ ആദ്യം കണ്ടപ്പോൾ എനിക്കും സംഭവിച്ചത് ഇതുതന്നെയാണ്. പക്ഷേ ഒന്നു ചെറുതായി ചിന്തിച്ചപ്പോൾ കുറച്ച് ആശയങ്ങൾ എനിക്കും തോന്നുകയുണ്ടായി. അതൊന്നു ഷെയർ ചെയ്യാം.
ഏതൊരു മനുഷ്യനും 2 സ്വഭാവങ്ങൾ ഉണ്ട്. ഒന്ന് പുറമേയുള്ള ആളുകളെ കാണിക്കുന്നതും മറ്റൊന്ന് അയാളിൽ മാത്രം ഒതുങ്ങി കൂടുന്നതും. അയാൾ മാത്രം ഒതുങ്ങിക്കൂടുന്ന സ്വഭാവം പലപ്പോഴും പുറത്തു വരാറില്ല. ഇതിൻറെ ഒരു വലിയ ഒരു വേർഷൻ ആണ് ചിത്രം ചർച്ച ചെയ്യുന്നത്. പ്രധാന കഥാപാത്രം പോത്ത് ആണെങ്കിലും ആൻറണി വർഗീസ് അവതരിപ്പിച്ച കഥാപാത്രമാണ് ഇതിൻറെ ഏറ്റവും വലിയ ഉദാഹരണം. ഒരു രീതിയിൽ നോക്കി കഴിഞ്ഞാൽ അയാൾ തന്നെയാണ് സിനിമയിലെ നായകൻ. ആ കഥാപാത്രം എല്ലാ മനുഷ്യരിലും ഉണ്ട് എന്നതാണ് വാസ്തവം. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തിലെ നായികയും. നായിക ഈ സ്വഭാവം വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്.
തൻറെ തെറ്റ് കൊണ്ട് അറവുശാലയിൽ നിന്ന് രക്ഷപ്പെടുന്ന പോത്ത്. അതിൻറെ പേരിൽ കുറ്റപ്പെടുത്തൽ നേരിടേണ്ടിവരുന്ന നായകൻ. സ്വാഭാവികമായും അയാൾക്ക് ആ ചീത്തപ്പേര് മാറ്റിയെടുക്കണം. അതാണ് പൊട്ടക്കിണറ്റിൽ വീണ പോത്തിനെ പുറത്തെടുക്കണം എന്ന് അയാൾ പറയാൻ ഉണ്ടായ പ്രധാന കാരണം. അവിടെനിന്ന് പോത്ത് രക്ഷപ്പെട്ട ശേഷം നടന്നതെല്ലാം വളരെ വിചിത്രമാണ്. ഞാൻ ആദ്യം പറഞ്ഞ പോയിൻറ് ഇതുമായി കണക്ട് ചെയ്യാവുന്നതാണ്. നമ്മൾ ആണെങ്കിലും ഇതു തന്നെയല്ലേ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ കൂടി കഥയാണ്.
മനുഷ്യൻറെ ഉള്ളിലെ മൃഗവും മനുഷ്യൻറെ ഉള്ളിലെ ചെകുത്താനും ആണ് ഈ കഥയിലെ കഥാപാത്രങ്ങൾ.
പോത്തിനെ കീഴ്പ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പോത്ത് തിരിച്ചും ആക്രമിച്ചു. ഇത് സ്വാഭാവികമാണ്. നമ്മളെ ഉപദ്രവിച്ചാൽ നമ്മൾ തിരിച്ചു ഉപദ്രവിക്കും. ഈയൊരു വസ്തുത തന്നെയാണ് പോത്തിൻറെ കാര്യത്തിലും സംഭവിച്ചത്. അവിടെ ചെകുത്താൻ ആരാണെന്ന് നമുക്ക് തന്നെ ചിന്തിച്ചാൽ മനസ്സിലാകും.
രാഷ്ട്രീയം, മതം, സ്വാർത്ഥത, പ്രശസ്തി, അംഗീകാരം എന്നീ നിരവധി ഘട്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. സ്വാർത്ഥതയും അംഗീകാരവും ആണ് ചിത്രത്തിൻറെ ക്ലൈമാക്സിൽ ഏറ്റവും കൂടുതൽ പ്രതിഫലിച്ചത്. അത് വ്യക്തിയുടെ കാര്യത്തിൽ ആണെങ്കിലും ശരി, നേരെ മറിച്ചു ഒരു പ്രസ്ഥാനത്തിൻറെ പേരിൽ ആണെങ്കിലും ശരി.
അവസാനം കാണുന്ന മനുഷ്യ മല അംഗീകാരത്തിൻറെയും സ്വാർത്ഥതയുടെയും വലിയ അടയാളങ്ങളിൽ ഒന്നാണ്. അത്യാഗ്രഹിയായ മനുഷ്യനും വെള്ളത്തിൽ തുരുമ്പെടുത്തിരിക്കുന്ന ഇരുമ്പും ഒരുപോലെ ആണെന്ന് പണ്ടാരോ പറഞ്ഞതോർക്കുന്നു. ഈ ഒരു വിഷയം കൂടി അവിടെ ചർച്ച ചെയ്യുന്നുണ്ട്. പണത്തിനും അംഗീകാരത്തിനും വേണ്ടി എന്തും ചെയ്യുന്ന അത്യാഗ്രഹിയായ മനുഷ്യൻ. ഇങ്ങനെ വേണമെങ്കിലും അതിന് വിവരിക്കാം.
ക്ലൈമാക്സിൽ കാണിക്കുന്ന മറ്റൊരു പോത്ത്.
നാടും നാട്ടുകാരും ഒരു പോത്തിനെ പിന്നാലെ ഓടിയപ്പോൾ അവിടെ അസുഖം ബാധിച്ച ഒരു വൃദ്ധൻ മാത്രമായിരുന്നു വീട്ടിൽ ഇരുന്നത്. അയാൾ രണ്ടുമൂന്നു സീനുകളിൽ വരുന്നുണ്ടെങ്കിലും ആ സന്ദർഭത്തിൽ പോത്ത് എന്ന ചിന്ത വന്നില്ല. അത് ഒരു ലിജോ ജോസ് ബ്രില്ല്യൻസ് എന്നുതന്നെ എനിക്കനുഭവപ്പെട്ടു. കാരണം സ്റ്റിൽസിൽ കണ്ട കാട്ടുവാസികൾ ആണെന്നാണ് എനിക്ക് ആ സീനിൽ തെറ്റിദ്ധരിച്ചത്. അതു ചിലപ്പോൾ എൻറെ മാത്രം തോന്നലാവാം.
ക്ലൈമാക്സിലേക്ക് തന്നെ തിരിച്ചു വരാം. സത്യത്തിൽ അസുഖം ബാധിച്ച വൃദ്ധൻ അയാൾക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയാണ്. മറ്റുള്ളവർ ആണെങ്കിൽ
പോത്തിനെ കീഴ്പ്പെടുത്താൻ വേണ്ടി പോവുകയും ചെയ്തു. അസുഖബാധിതനാണെങ്കിലും അയാൾ അവിടെ സമാധാനം കാത്തു സൂക്ഷിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ അയാള് പോത്തിനെ ഉപദ്രവിക്കാനും കീഴ്പ്പെടുത്താനും ശ്രമിച്ചിട്ടുമില്ല. പോത്ത് തിരിച്ചും. മുകളിൽ ഞാൻ പറഞ്ഞത് ഓർക്കുന്നില്ലേ. ഒരാളെ ഉപദ്രവിച്ചാൽ അയാൾ തിരിച്ചും ഉപദ്രവിക്കും എന്ന്. അതിൻറെ മറ്റൊരു അടയാളമാണ് ഈ സീൻ പറയുന്നത്.
പക്ഷേ ഈ സീനിൽ ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളുണ്ട്.
ഏതാണ് ഈ പോത്ത് ?
അപ്പോൾ നാട്ടുകാർ കൊലപ്പെടുത്തിയ പോത്ത് ഏതാണ്.?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരുപക്ഷേ സംവിധായകൻ പ്രേക്ഷകനെ വിട്ടുകൊടുത്തത് ആവാം. പക്ഷേ എനിക്ക് തോന്നുന്നത് ആ ഒരു സീനിലൂടെ ചിത്രം പ്രവചിക്കാൻ കഴിയാത്ത അത്രയും ഉയരത്തിലേക്ക് സിനിമയുടെ കഥ പറന്നു എന്നാണ്. കാരണം ആ സീനിലേക്ക് ആയത്തിൽ ഇറങ്ങുമ്പോൾ പല ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് വീണ്ടും വരും.
അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.
എനിക്ക് മനസ്സിലായത് രണ്ടു വരിയിൽ പറഞ്ഞ് അവസാനിപ്പിക്കാം. യഥാർത്ഥ പോത്ത് ശാന്തനാണ്. തെറ്റ് ചെയ്യാത്ത ഒരു പോത്തിനെ ആണ് ജനങ്ങൾ ബലിയാടാക്കിയത്. അങ്ങനെ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കൂടി ചിന്തിക്കാം, ആ പോത്ത് കാണിച്ചു കൂട്ടിയ അക്രമങ്ങൾ അതിൻറെ ഭവിഷ്യത്തുകളും ക്ലൈമാക്സിൽ വരുന്ന പോത്ത് അനുഭവിക്കേണ്ടി വരുമോ അല്ലെങ്കിൽ ആ പുതിയ പോത്ത് വന്നു ഇനി ഈ സംഭവങ്ങളെല്ലാം വീണ്ടും ആവർത്തിക്കുമോ എന്ന രീതിയിലും സിനിമ ചിന്തിച്ച് എടുക്കാം. ഉത്തരം പ്രേക്ഷകർ കണ്ടുപിടിക്കണം. ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് സിനിമ പര്യവസാനിച്ചു.
പക്ഷേ അവിടെയും സിനിമ അവസാനിച്ചില്ല എന്നുപറയുന്നതാവും ശരി. ആദിമ മനുഷ്യരുടെ ഒരു സീനിലൂടെ ചിത്രം വീണ്ടും തിരിച്ചുവന്നു. അതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത് പണ്ടും ഇപ്പോഴും മനുഷ്യൻറെ മനസ്സിൽ ഇപ്പോഴും മൃഗത്തേക്കാൾ ക്രൂരനായ ഒരു മൃഗ രാക്ഷസൻ ഉണ്ടെന്ന് ആവാം.
ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല സിനിമ ചർച്ച ചെയ്തത്.എൻറെ കാഴ്ചപ്പാടുകൾ മാത്രമാണ് ഞാൻ ഷെയർ ചെയ്തത്. എന്തായാലും ചിത്രം എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ അഭിപ്രായം കൂടി പങ്കുവെക്കൂ.
RGP VIEW
വൃദ്ധന്റെ സീനുകളിൽ കണ്ട പോത്ത്...കാലനെയാണ് സൂചിപ്പിക്കുന്നത്.
ReplyDeleteYes...
DeleteCarect
DeleteYeah.. I know it.
ReplyDeleteSabaash
ReplyDelete