Friday, January 4, 2019

Psycho (1960) [ENGLISH]

RGP VIEW : 42
Psycho
1960
109 min   
Horror, Mystery, Thriller

Director: Alfred Hitchcock

പുതുവർഷം ഞാൻ ആദ്യമായി കാണുന്ന സിനിമയാണ് സൈക്കോ..
1960ൽ Alfred Hitchcock സംവിധാനം നിർവഹിച്ച സൈക്കോ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ്...


10 വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 40000 ഡോളറുമായി കടന്നു കളയുന്നു... യുവതിയെ കണ്ടു പിടിക്കാൻ വേണ്ടിയുള്ള ശ്രമം അവസാനിക്കുന്നത് അമ്മയും മകനും നടത്തുന്ന ഒരു ലോഡ്ജിലാണ്..!!! പക്ഷേ യുവതിയെ തിരഞ്ഞ് അവിടെ ആളുകൾ എത്തുന്നതോടെ കഥ മാറുന്നു... ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്...


വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ,
ഭീതി പരത്തുന്ന രംഗങ്ങൾ,
ഒപ്പം മിസ്റ്ററിയും...!!! ഇതെല്ലാം ഇൗ ക്ലാസിക് സിനിമയുടെ പ്രത്യേകതയാണ്...

ഹൊറർ സിനിമ എന്ന ലേബലിൽ റിലീസായ ഇൗ ചിത്രത്തെ മിസ്റ്ററി ഹൊറർ ത്രില്ലർ എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്...


ബ്ലാക്ക് ആൻഡ് വൈറ്റ് വിനമകളോട് എന്നും അകലം പാലിച്ച ഒരാളാണ് ഞാൻ. ഒരു സുഹൃത്തിനോട് ഇൗ സംവിധായകനെ കുറിച്ച് ചോദിക്കുകയും അയാളുടെ നിർദ്ദേശപ്രകാരമാണ് ഇൗ സിനിമ കാണുന്നതും ചെയ്യുന്നത്..ഒപ്പം ഒരു കാര്യം കൂടി പുളി പറഞ്ഞു."ഇംഗ്ലീഷ് സിനിമകൾ നമ്മൾ ഇന്ന് കാണുന്ന ലെവലിലേക്ക് മാറ്റിയ സംവിധായകരിൽ ഒരാളാണ് Alfred Hitchcock."ഒപ്പം കുബ്രിക് എന്ന സംവിധായകനെ കൂടി മേൻഷൻ ചെയ്യുകയുണ്ടായി...ഇൗ അഭിപ്രായത്തോട് ഞാനും ശരി വെക്കുന്നു...


 സിനിമ കാണുന്ന പ്രേക്ഷകരോട് ഞാൻ പറയുന്നത് ഒന്നു മാത്രം."ഇൗ സിനിമ കാണുമ്പോൾ ആ കാലഘട്ടത്തിൽ ഇരുന്ന് കാണുവാൻ ശ്രമിക്കുക. "
സിനിമ പ്രന്തന്മാർ നിർബന്ധമായും കാണേണ്ട ഒരു സിനിമ തന്നെയാണ്  ചിത്രം..കൂടാതെ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രം തന്നെയാണ് സൈക്കോ...
കണ്ടില്ലെങ്കിൽ നിങ്ങൾ മിസ്സ് ചെയ്യുന്നത് എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ്..!!!

Must Watch

3.75/5 RGP VIEW

8.5/10 IMDb
97% Rotten Tomatoes
97% Metacritic
86% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB :- അമിതമായാൽ അമൃതും വിഷം.(സിനിമ ഒഴികെ)

RGP VIEW

No comments:

Post a Comment

Latest

Get out (2017)