Thursday, July 4, 2019

137. Spider-Man: Far from Home (2019) ENGLISH

RGP VIEW 137

Spider-Man: Far from Home 

(2019)
PG-13   |  129 min   |  Action, Adventure, Sci-Fi

Director: Jon Watts

ലോക സിനിമകളിൽ ഒരുപാട് ആരാധകരുള്ള മൂവി സീരീസുകൾ വളരെ കൂടുതലാണ്. അതിൽ ഒഴിച്ചുകൂടാനാവാത്ത സിനിമകളാണ് മാർവെൽ മൂവീസ്. അവഞ്ചേഴ്സ് സിനിമയുടെ അവസാന പതിപ്പ് END GAME ഈ വർഷം പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായങ്ങൾ കൊണ്ടും ബോക്സ് ഓഫീസ് റെക്കോർഡുകളും സിനിമയ്ക്ക് മികച്ച ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു. END GAME എന്ന സിനിമ വൻപ്രതീക്ഷ തരുകയും അതിനേക്കാൾ മികച്ച സിനിമ അനുഭവം നൽകാൻ സാധിക്കുകയും  ചെയ്‌തു. പക്ഷേ അവഞ്ചേഴ്സ് ആരാധകർക്ക് ഒരു തരത്തിൽ നിരാശയായിരുന്നു. കാരണം ഇനി  അവരുടെ സൂപ്പർഹീറോസ് ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ സാധിച്ചില്ല. സിനിമ ആരാധകർക്ക് സഹിക്കാവുന്ന കാര്യം തന്നെ ആയിരുന്നു അത്. ഭാവിയിൽ ഇനിയും അവഞ്ചേഴ്സ് വരും എന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി എവിടെയും പ്രഖ്യാപിച്ചതായി കണ്ടിട്ടില്ല. എന്നാൽ പോലും ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ഇനി മാർവൽ സീരീസുകൾ എന്താവും ? അതിനുള്ള ഉത്തരമാണ് സ്പൈഡർമാൻ ഫാർ ഫ്രം ഹോം.

 മാർവെൽ യൂണിവേഴ്സിന്റെ ഇരുപത്തിമൂന്നാം ചിത്രം. മുമ്പ് വന്ന സിനിമകളുടെ തുടർക്കഥയിൽ നിന്നും തന്നെയാണ് സിനിമയുടെ ആരംഭം. പീറ്ററും കൂട്ടുകാരും സ്കൂളിൽ നിന്നും യാത്ര പോകുകയാണ്.അതുകൊണ്ട് തന്നെ തന്റെ സൂപ്പർ ഹീറോ വേഷം ഒന്ന് അയച്ചു വെക്കാൻ ഒരുങ്ങുകയാണ് പീറ്റർ. പക്ഷേ യാത്ര സ്ഥലത്ത് എത്തിയപ്പോൾ കാര്യങ്ങൾ  എല്ലാം കുഴഞ്ഞു മറിഞ്ഞു.  ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സിനിമയ്ക്ക് മുമ്പുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമായതും വ്യത്യസ്തമായതും ആയ ഒരു കഥ ഉള്ളത് പോലെ അനുഭവപ്പെട്ടു. സാധാരണയായി കണ്ട് വരുന്ന കഥകളിൽ നിന്നും വേറിട്ട അനുഭവമാണ് സിനിമ പങ്കുവെച്ചത്. സൂപ്പർ ഹീറോ സിനിമകളിൽ ലോജിക് നോക്കിയിട്ട് ഒരു കാര്യവും ഇല്ല. പക്ഷേ ഇൗ സിനിമയുടെ കഥയിൽ കുറച്ച് ലോജിക് ഉള്ളത് പോലെ ഫീൽ ചെയ്തു. മികച്ച സിനിമയുടെ തിരകഥ തന്നെയാണ് ചിത്രം പങ്ക് വെച്ചത്. ആക്ഷൻ സീനുകൾ എല്ലാം ഗംഭീരമായിരുന്നു. മികച്ച ഫീൽ നൽകാൻ ഇൗ സീനുകൾ സാധിച്ചു. കൂടാതെ വിഷ്വൽ എഫക്റ്റ്, കിടിലൻ എക്സ്പീരിയൻസ് തന്നെയാണ് സമ്മാനിച്ചത്. സീനുകളുടെ ആഴം മനസ്സിലേക്ക് കടത്തിവിടാൻ VFXന് സാധിച്ചു. സംവിധാനവും പശ്ചാത്തലസംഗീതവും ഒപ്പത്തിനൊപ്പം നിന്നു. പുതിയ സൂപ്പർ ഹീറോ മിസ്റ്റീരിയോ ആയി Jake Gyllenhaal വേഷമിട്ടു. പുതിയ സൂപ്പർ ഹീറോയും Jake Gyllenhaalഉം  കൊള്ളാം. അദ്ദേഹത്തിൻറെ കഴിവുകൾ അപാരം തന്നെയാണ്. വല്ലാത്ത ഒരു സൂപ്പർഹീറോ. അയാളുടെ കൈയൊപ്പ് ചിത്രത്തിലുടനീളം പതിക്കുന്നുണ്ട്. വില്ലൻ വളരെ നന്നായിട്ടുണ്ട്. കോമഡി രംഗങ്ങളും സിനിമയ്ക്ക്  അനുയോജ്യമാകുന്ന തരത്തിലുള്ളവ തന്നെ ആയിരുന്നു. സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റിനുശേഷമുള്ള സീൻ ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. സ്ഥിരം നൽകുന്നതു പോലെയുള്ള വൗ ഫാക്ടർ നിറഞ്ഞ രംഗം തന്നെയാണ് ചിത്രം ഇത്തവണയും പറഞ്ഞവസാനിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒരിക്കലും മിസ്സ് ചെയ്യരുത്.

 സിനിമയുടെ കഥാഗതിയ്ക്ക് ആവശ്യകത ഉണ്ടായിരുന്നു എന്നാലും വിനോദയാത്രയിലെ ഇടയ്ക്കിടയ്ക്ക് വരുന്ന സ്ഥലം മാറ്റങ്ങൾ ചെറുതായി ആസ്വാദനത്തെ ബാധിച്ചു. ആദ്യം കണ്ടപ്പോൾ രസകരമായി തോന്നി എങ്കിലും വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ വിരസ മനോഭാവം ഉണ്ടാക്കി എന്നു പറയുന്നതാവും സത്യം. വലിയ പോരായ്മകൾ ഒന്നുമല്ലെങ്കിലും ഒരു പോരായ്മയായി  സംഭവം നിലനിന്നു.

എന്തുകൊണ്ടും മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ഇത്തവണയും ഈ സിനിമ സീരീസ് നൽക്കുന്നത്. മികച്ച ത്രീഡി  എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ തന്നെ തിയേറ്ററിൽ നിന്നു തന്നെ കാണാൻ ശ്രമിക്കൂ. മാർവൽ ആരാധകർക്ക് ഒരിക്കലും ഈ സിനിമ നിരാശ സമ്മാനിച്ചില്ല. ചുരുക്കിപ്പറഞ്ഞാൽ എന്റെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കിട്ടി. ചിത്രം കണ്ടു കഴിയുമ്പോൾ അവഞ്ചേഴ്സ് കൊണ്ടുമാത്രം കെട്ടിപ്പെടുത്ത ഒന്നല്ല മാർവെൽ എന്ന് തെളിയിക്കുന്നു.  ഭാവിയിൽ റിലീസിന് ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കും എന്ന കാര്യം തീർച്ച. മാർവൽ സീരിയസ് കാണാത്ത ഒരാളാണ് നിങ്ങളെങ്കിൽ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ല. ഏതൊരു പ്രേക്ഷകനും ധൈര്യമായി ടിക്കറ്റെടുക്കാം. ടോണി സ്റ്റാർക് TRIBUTE ചിത്രം എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഗംഭീരമായ സിനിമ.

4/5 RGP VIEW

8.2/10 · IMDb
69% · Metacritic
93% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)