RGP VIEW 166
Midsommar (I) (2019)
R | 147 min | Drama, Horror, Mystery
എത്ര വലിയ അന്ധവിശ്വാസി ആണെങ്കിലും ചില ആചാരങ്ങൾ ഒക്കെ എല്ലാവരും രഹസ്യമായി ഫോളോ ചെയ്യുന്നുണ്ട്. നമ്മുടെ കേരളത്തിൻറെ ഈ സ്ഥിതി അനുസരിച്ച് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒരു ഘോഷയാത്ര തന്നെയാണ്. ചില ആചാരങ്ങൾ കൗതുകം നിറയ്ക്കുന്നത് ആണെങ്കിലും മറ്റുചിലത് കേട്ടാൽ ചിരി വരും. കേരളത്തിൽ തന്നെ നമ്മൾ അറിയാത്ത പല ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്നുണ്ട്. അങ്ങനെ ഒരു ആചാരാനുഷ്ഠാനങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ആദ്യമേ പറയാം ഈ ചിത്രം നിങ്ങൾ കാണണം എന്ന് യാതൊരു നിർബന്ധവും എനിക്കില്ല. കാരണം ഈ ചിത്രത്തിലുടനീളം നടക്കുന്ന സംഭവങ്ങൾ അത്ര സുഖകരമല്ല. ഈ ചിത്രം കണ്ട ശേഷം മണിക്കൂറുകളോളം ഡിപ്രഷൻ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ചിലപ്പോൾ ഇങ്ങനെയുള്ള ചിത്രങ്ങൾ അധികം ഞാൻ കാണാത്തത് കൊണ്ടായിരിക്കാം.
ഒരു ഫീമെയിൽ ഓറിയൻറൽ ചിത്രമാണിത്. പക്ഷേ കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം ഉണ്ടെന്നു തന്നെ പറയാം. നായികയും നായകനും പ്രണയത്തിൽ ആണെങ്കിലും അവരുടെ റിലേഷൻഷിപ്പ് അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഈ സമയത്താണ് അവർ സ്വീഡനിൽ 90 വർഷം കൂടുമ്പോൾ മാത്രം വരുന്ന ഒരു ഫെസ്റ്റിവലിൽ പോകാൻ അവസരം കിട്ടുന്നത്. അവരും കൂട്ടുകാരും സ്വീഡനിലേക്ക് പോവുകയും ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
സ്വീഡൻ ഗോത്ര വർഗ്ഗക്കാർക്ക് ഇതൊരു ആചാരം ആണെങ്കിലും കാണുന്ന പ്രേക്ഷകർക്കും സിനിമയിലെ കഥാപാത്രങ്ങൾക്കും പുതിയൊരു അനുഭവം എന്നതിനുപരി സന്തോഷിക്കാനുള്ള ഒരു വകയും ഈ ആചാര-അനുഷ്ഠാനങ്ങൾ കൊണ്ട് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അറപ്പും വെറുപ്പും തോന്നിക്കുന്ന ദൃശ്യങ്ങളാണ് സിനിമയിൽ മുഴുനീളം ഉള്ളത്.
ഡാർക്ക് മൂഡിലുള്ള കഥയാണെങ്കിലും സിനിമയുടെ ഭൂരിഭാഗ സമയവും ഡേ ലൈറ്റിൽ ആണ് ചിത്രീകരിച്ചിട്ടുള്ളത്. കൂടാതെ മനോഹരമായ ഫ്രെയിമുകളും ഒപ്പം ആർട്ട് വർക്കും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. സിനിമയുടെ മേക്കിങ് ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ഒരു സ്ലോ പെയ്സ് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. നിഗൂഢത സിനിമയിലുടനീളം പ്രതിഫലിച്ചിട്ടുണ്ട്. എന്താണ് അടുത്തത് നടക്കാൻ പോകുന്നത് എന്ന് അറിയാമെങ്കിലും ഒരു ഐഡിയ കിട്ടാത്ത അവസ്ഥ. ഈ രീതിയിലാണ് ചിത്രം നീങ്ങുന്നത്.
ഡയറക്ടർ കട്ട് ആണ് ഞാൻ കണ്ടത്. ഏകദേശം മൂന്നു മണിക്കൂറോളം വരുന്നുണ്ട് ഈ ചിത്രം. ചില ഏരിയകളിൽ ലാഗ് അനുഭവപ്പെടുന്നുണ്ട്. പക്ഷേ അടുത്ത സീൻ അത് കവർ ചെയ്തു പോകുന്നുമുണ്ട്.
ഒരുപാട് കാലത്തിനു ശേഷം തലയ്ക്ക് കൈവെച്ച് കണ്ടിരുന്ന സിനിമ ഇതാണ്. ചിത്രത്തിൻറെ ഹാങ്ങോവർ വിട്ടു പോകാൻ വേണ്ടി രണ്ട് ഫീൽ ഗുഡ് സിനിമകൾ കാണേണ്ടി വന്നു എന്നതും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. പുതിയ ആചാരവും പുതിയ അനുഭവമാണ് സിനിമ നമ്മളോട് പറയുന്നു. ഒരുതരത്തിൽ മാസ്റ്റർപീസ് എന്നൊക്കെ വിളിക്കാം. പക്ഷേ സ്നേഹത്തോടെ ഞാൻ വിളിക്കും " ഒരു ഒലക്കമ്മലെ സിനിമ"
വയലൻസും അറപ്പും വെറുപ്പും എല്ലാം അടങ്ങിയ ഒരു മനോഹര സിനിമയാണിത്. സിനിമ കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഒരു സിനിമ സ്നേഹിയാണ് നിങ്ങൾ എങ്കിൽ കാണാം. അല്ലെങ്കിൽ കണ്ടം വഴി ഓടാം.. എന്തായാലും ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും എന്ന കാര്യം തീർച്ച..
വളരെ വ്യത്യസ്തമായ അനുഭവം.
4/5 RGP VIEW
7.3/10 IMDb
83% Rotten Tomatoes
4/5 Firstpost
65% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment