RGP VIEW ▪71
(I)
(2019)
175 min
Action, Crime, Drama
MALAYALAM
Director: Prithviraj Sukumaran
കഴിഞ്ഞവർഷം വൈകിട്ട് ആരും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് അനോൻസ്മെൻറ് വന്നു... സാൾട്ട് ആൻഡ് പെപ്പർ ലുക്ക് സിഗരറ്റും വലിച്ചു കൊണ്ടിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോൾ പ്രേക്ഷകർക്ക് കിട്ടിയ പ്രതീക്ഷയും ആത്മവിശ്വാസവും കുറച്ച് അല്ലായിരുന്നു... അതിലും ഇരട്ടിയായിരുന്നു സംവിധാനരംഗത്തേക്ക് പൃഥ്വിരാജ് കടന്നുവരുന്നു എന്ന വാർത്ത.. പിന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ ചില്ലറക്കാരല്ലയിരുന്നു.. മുരളീഗോപി, സുജിത് വാസുദേവ് തുടങ്ങിയ ഗംഭീരമായ പിന്നണി പ്രവർത്തകരും കൂടിയായപ്പോൾ ലൂസിഫർ എന്ന സിനിമയ്ക്ക് പ്രോത്സാഹനം വളരെ കൂടുതലായിരുന്നു... മലയാളക്കര കണ്ട ഏറ്റവും വലിയ പ്രൊമോഷൻ ലൂസിഫരിന്റെത് തന്നെയായിരുന്നു... ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് വമ്പൻ താരനിരയുടെ പോസ്റ്ററുകൾ..!!! അതിനിടയിൽ ഒരു ചെറിയ ടീസറും കുറച്ചുകഴിഞ്ഞ് മലയാളക്കര ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ട്രെയിലറും കൂടിയായപ്പോൾ പിന്നെ സിനിമയ്ക്ക് മറ്റൊന്നും വേണ്ടി വന്നിരുന്നില്ല...പ്രേക്ഷകർ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു.. റിലീസ് ദിവസം ഒരു പത്രത്തിൽ പോലും ലൂസിഫറിന്റെ തിയേറ്റർ ലിസ്റ്റ് വരെ പുറത്തുവന്നില്ല.. അതിൽനിന്നുതന്നെ സിനിമ എത്രത്തോളം പ്രേക്ഷകർ സ്വീകരിച്ചു അല്ലെങ്കിൽ എത്രത്തോളം ആ സിനിമയുടെ ജനങ്ങളിലേക്ക് എത്തി എന്നതിന് ഉള്ള തെളിവാണ്..
കഥയിലേക്ക് വരാം... കേരളത്തിൻറെ മുഖ്യമന്ത്രി ഭരണത്തിലിരിക്കുന്ന നാലാം വർഷം മരണപ്പെടുന്നു.. ശേഷം അതിലേക്ക് കടന്നു വരുന്ന സംഭവവികാസങ്ങൾ തുടങ്ങി മാസ് ആക്ഷൻ ഡ്രാമ എന്നീ ഘടകങ്ങളിൽ സിനിമ വികസിക്കുന്നു...
പച്ചയായ രാഷ്ട്രീയം സിനിമ കാണിക്കുന്നുണ്ട്... മുരളി ഗോപിക്ക് പണ്ടേ ഇഷ്ടമുള്ള ഒരു വിഷയം തന്നെയാണ് രാഷ്ട്രീയം.. രാഷ്ട്രീയത്തിന് പച്ചയായ അവതരണം അതാണ് ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഘടകം...!!!
ലാലേട്ടൻ കൂടാതെ
മഞ്ജുവാര്യർ, പൃഥ്വിരാജ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി അത്യുഗ്രൻ താരനിര....!!!
ആദ്യപകുതി സിനിമ നല്ല രീതിയിൽ ഒരു ക്ലീഷേ കഥ പറഞ്ഞു പഠിപ്പിച്ചപ്പോൾ പ്രേക്ഷകനായ എനിക്ക് കിട്ടിയത് നല്ലൊരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെയും ഒപ്പം നമ്മുടെ പഴയ നരസിംഹത്തിൽ ഉണ്ടായ രാവണപ്രഭു ആയ നമ്മുടെ സ്വന്തം ലാലേട്ടനെയുമാണ്... ഒന്നേമുക്കാൽ മണിക്കൂറോളം നീളുന്ന ആദ്യപകുതി സത്യം പറഞ്ഞാൽ ചെറിയ രീതിയിൽ നല്ലൊരു ലാഗ് ഉടനീളം സിനിമയിൽ ഉണ്ടായിരുന്നു....
രണ്ടാം പകുതിയിൽ പല രാജ്യത്തിലേക്കും സംസ്ഥാനത്തിലേക്കും പോയ ലൂസിഫർ ക്ലീഷേ എന്ന പദത്തിനോട് നൂറു ശതമാനം നീതി പുലർത്തി... സെക്കൻഡ് ഹാഫിൽ കടന്നുവന്ന ടൊവിനോയും പൃഥ്വിരാജും വെറുതെ ഒരു നാടകത്തിന് ഭാഗമാകുന്നത് പോലെ അനുഭവപ്പെട്ടു... പിന്നെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും മുഖം കാണിച്ച് ഇന്ദ്രജിത്ത് നാടകത്തിലെ ഭാഗമായി... കഞ്ഞി കുടിച്ച ശേഷം മഞ്ജു വാര്യർ അത്യുഗ്രൻ പ്രകടനം തന്നെയാണു കാഴ്ച വെച്ചത്... ഒപ്പം അന്ന് ബോളിവുഡിൽ നിന്ന് ഇറക്കുമതിചെയ്ത വില്ലനും മികച്ചു നിന്നു... ഇതിലെ പല കഥാപാത്രങ്ങളും താരനിരയുണ്ട് എന്ന രീതിയിൽ മാത്രമായി ഒതുങ്ങി കൂടി...പക്ഷേ അവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്... അവർക്ക് ചെയ്യേണ്ട അത്രയൊന്നും സിനിമയിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..!!! പക്ഷേ സംവിധായകൻ ഫാസിൽ കഥാപാത്രമായി വന്നപ്പോൾ അതിശയിപ്പിച്ചു എന്ന് തന്നെ പറയണം... ഫാസിലിൻറെ പ്രകടനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...
ട്രെയിലർ ഇറങ്ങിയശേഷം പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമുണ്ട് "ലൂസിഫർ ഒരിക്കലും ഒരു രാഷ്ട്രീയ സിനിമയല്ല...!!!" എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് സിനിമ കണ്ടുകഴിഞ്ഞ് ഞാൻ പലവട്ടം ചിന്തിച്ചു.. പൂർണമായും ഒരു പൊളിറ്റിക്കൽ ഡ്രാമ എന്ന രീതിയിൽ ഒതുങ്ങി കൂടുന്ന ഈ ചിത്രത്തെ എന്തുകൊണ്ടാണ് ഇത് രാഷ്ട്രീയ സിനിമ അല്ല എന്ന് സംവിധായകൻ പറഞ്ഞത്..??? അതിൻറെ ലോജിക് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല...!!!!
പക്ഷേ പൃഥ്വിരാജ് പോലെ ഉള്ള ഒരു ഒരു നടനിൽ നിന്ന് ഇങ്ങനെ ഒരു പടം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.... പറയാൻ കാരണമുണ്ട്... മലയാളികൾക്ക് മലയാളീകരിച്ച് പുതുമകൾ സമ്മാനിച്ച ഒരു നടനാണ് പൃഥ്വിരാജ്... അപ്പോൾ അയാൾ ചെയ്യുന്ന സിനിമയിലും അത് ഉണ്ടാവും എന്നു ചിന്തിക്കുന്ന സിനിമ പ്രേമി ആണ് ഞാൻ... പക്ഷേ ഇത് അതല്ല..!!
സിനിമയുടെ പിന്നണിയിലേക്ക് കടന്നു വരാം.. ലാലേട്ടനെയും പൃഥ്വിരാജിനെയും കഴിഞ്ഞാൽ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സുജിത് വാസുദേവിന്റെ മനോഹരമായ ക്യാമറ കണ്ണുകളെയാണ്... മലയാളികളിൽ ഡാർക്ക് ഫ്രെയിമും വെക്കുന്നതിൽ എന്നും എൻറെ ഫേവറേറ്റ് സുജിത്ത് തന്നെ... ക്യാമറാമാനും ഡയറക്ടറും തമ്മിലുള്ള അസാധ്യമായ ഒരു കെമിസ്ട്രി ഈ സിനിമയിൽ നല്ല രീതിയിൽ കണ്ടു... ഒപ്പം BGM ചെയ്ത് ദീപക്ദേവ് പുള്ളിയുടെ പണി വെടുപ്പായി ചെയ്തു എന്ന് ഒരു പരിധിവരെ പറയാം... ആദ്യപകുതിയിലെ പശ്ചാത്തലസംഗീതം വളരെ മികച്ചതായിരുന്നു പക്ഷേ രണ്ടാം പകുതി എത്തിയപ്പോൾ അത് നഷ്ടപ്പെട്ടുപോയി....
ഈ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ പൃഥ്വിരാജും ലാലേട്ടനും ഒരുക്കുന്ന വിരുന്ന് തന്നെയാണ് ലൂസിഫർ... പുലിമുരുകന് ശേഷം ഫാൻസുകാർക്ക് ആഘോഷിക്കാൻ ഉള്ള ഒരു സിനിമ ഒന്നുംതന്നെ ഇറങ്ങിയിട്ടില്ല.. ഒരു തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ലൂസിഫറിൽ പുലിമുരുകനെകാൾ മികച്ച ഒരു കഥയുണ്ട്.. നല്ല കഥയും ഒപ്പം മാസ്സ് ഡയലോഗ് ഉണ്ട്... ഇതിലെല്ലാം ലൂസിഫർ നിറഞ്ഞാടിയപ്പോൾ ഫൈറ്റ് സീൻസ് പുലിമുരുകൻ വിജയിച്ചതായി പ്രഖ്യാപിച്ചു.. ഈ അടുത്ത് ലാലേട്ടനെ നല്ല രീതിയിൽ ഉപയോഗിച്ച് ഒരു സിനിമ കൂടിയാണ് ലൂസിഫർ...
രണ്ടുദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ടിക്കറ്റ് എടുത്ത് കണ്ട സിനിമയാണ് ലൂസിഫർ... നല്ല അടിപൊളി ചായ പ്രതീക്ഷിച്ചു പോയി എനിക്ക് മധുരം കുറഞ്ഞ അടിപൊളി ചായ തന്നു ലൂസിഫർ മാതൃകയായി .. ഗംഭീരമായ ഡയലോഗുകളും രോമാഞ്ചം കൊള്ളിക്കുന്ന ലാലേട്ടൻറെ പ്രകടനവും എല്ലാം ലൂസിഫറിൽ നമ്മുക്ക് കാണാം.. ഈ വർഷത്തെ ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ ഇടം നേടും എന്നത് തീർച്ച. പൃഥ്വിരാജ് സംവിധാനം തുടരണമെന്നും ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു.. പക്ഷേ മുരളിഗോപിയുടെ തിരക്കഥകളിൽ ലൂസിഫർ കുറച്ചു പിന്നോട്ട് പോയോ എന്നു സംശയമുണ്ട്...എന്റേത് മാത്രം ആകാം...
1) ഫാൻസിനെ തള്ളലുകൾ വഞ്ചിതരാകാതിരിക്കുക..
2) ഒരു പ്രതീക്ഷയും ഇല്ലാതെ ലൂസിഫർ കാണാൻ തയ്യാറാക്കുക...
3) കുറച്ചു ദിവസത്തേക്ക് സോഷ്യൽ മീഡിയ തുറക്കാതിരിക്കുക...
മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ലൂസിഫർ നിങ്ങളെ ചതിക്കില്ല...!!!
നല്ല ചിത്ര അനുഭവം...
3.25/5 ▪RGP VIEW
8.8 : IMDb
NB :- മധുരം കുറഞ്ഞ നല്ല അടിപൊളി ചായ കിട്ടി കഴിഞ്ഞു... ഇനി ത്രിബിൾ സ്ട്രോങ്ങ് ചായക്ക് വേണ്ടി കാത്തിരിക്കുന്നു...
അഭിപ്രായം വ്യക്തിപരം. ✅
RGP VIEW
![]() |
Lucifer |

നല്ല സിനിമ.
ReplyDelete❤❤
DeleteBiased review.... Enthayalum vyakthiparam ennu paranjathukond thankalude Oru aaswadhana parimithi manassilayi....
ReplyDeleteManushyar alle bro... 😊
ReplyDeleteLUCIFER oru political film alla ennu paranjathin oru karanam und. Prathyakshathil kanunna kadhayalla luciferinteth. Ettavum avasanam titles kodukkumbol kanikkunna paper cutings nokkiyal Luciferin puthiya oru anumanam labhikum. Athann illuminaty. Illuminaty enthanenn manassilakkiya sesham film kandal ninglk puthiya oru kadhayavum luciferil ninn kittuka.
ReplyDeleteSheriyaanu...
Delete