RGP VIEW : 85
(1957)
96 min
Drama
ENGLISH
Director: Sidney Lumet
ലോക ക്ലാസിക് സിനിമകളിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഒന്നാണ് 12 ആൻഗ്രി മെൻ... ഒന്നരമണിക്കൂർ ഉള്ള ഈ ചിത്രം പലവട്ടം ഞാൻ തുടങ്ങി വെച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല... എനിക്ക് പഴയ സിനിമകളോടുള്ള കാഴ്ചപ്പാട് ആകാം ഇതിന് കാരണം... ഒരു സിനിമാസുഹൃത്തിൻറെ പ്രേരണ കൊണ്ടാണ് ഈ ചിത്രം വീണ്ടും കാണാനിടയായത്...
ഒരു മുറിയിൽ നടക്കുന്ന 12 പേരുടെ ചർച്ചയിലൂടെയാണ് സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും...!!!! ശിക്ഷ ഉറപ്പായ ഒരു കേസിൽ അന്തിമ വിധി നിശ്ചയിക്കാനായി 12 അംഗങ്ങളുള്ള ജൂറിയെ തിരഞ്ഞെടുക്കുന്നു.. അവരുടെ തീരുമാനം അനുസരിച്ച് കേസ് വിധി നിശ്ചയിക്കുന്നു... ജൂറിയിലെ 12 അംഗങ്ങൾ പലരും പല മേഖലകളിൽ പ്രവർത്തിക്കുന്നവർ ആണ്.. പല സ്വഭാവങ്ങളും ഉള്ളവരാണ്... പല പ്രായക്കാരാണ്.. പല ചിന്താഗതിക്കാരാണ്... ഇങ്ങനെയുള്ള ഒരു കൂട്ടം ആളുകളിലേക്ക് കേസ് എത്തിപ്പെടുമ്പോൾ ഉണ്ടാവുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്....
ലൊക്കേഷൻ ചെയിഞ്ച് ഇല്ലാത്ത സിനിമകൾ അധികവും ചെറിയൊരു മുഷിപ്പ് അല്ലെങ്കിൽ ലാഗ് തരുന്നവയാണ്... പക്ഷേ ഈ സിനിമ ഒരു തരിപോലും എനിക്ക് ലാഗ് സമ്മാനിച്ചില്ല.. ഇതിലെ മികച്ച ക്യാമറ ഷോട്ടുകൾ സിനിമയുടെ കാണാൻ സാധിച്ചു... മിനിറ്റുകളോളം നീളുന്ന ഗംഭീരമായ സിംഗിൾ ഷോട്ടുകൾ സിനിമയിൽ കണ്ടു കോരിത്തരിച്ചു പോയി.... സംവിധാനമികവ് എടുത്തുപറയേണ്ട ഒരു സിനിമ തന്നെയാണ് 12 ആൻഗ്രി മെൻ... ഇതേപോലെ ഉള്ള ഒരു കഥ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ അതിന് ഒരു മികച്ച സംവിധായകനു മാത്രമേ സാധിക്കുകയുള്ളൂ... അതിൽ സംവിധായകൻ 100% വിജയിച്ചിട്ടുണ്ട്.....
എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന ഒരു എവർഗ്രീൻ ക്ലാസിക് ചിത്രമാണ് ആൻഗ്രി മെൻ.... മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ പറയാവുന്ന ഈ ചിത്രത്തെ ഒരു അഡ്വാൻജർ പാറ്റേൺ എന്ന രീതിയിൽ പ്രേക്ഷകർക്ക് ചിന്തിക്കാവുന്നതാണ്.... കാരണം സംഭാഷണങ്ങളിലൂടെ മാത്രം കഥ പറയുന്ന ഈ ചിത്രം ആ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്...
1957 ഇറങ്ങിയ 12 ആംഗ്രി മാൻ IMDb ടോപ് റേറ്റഡ് മൂവീസ് അഞ്ചാം സ്ഥാനത്താണ്..
കണ്ടില്ലെങ്കിൽ നിർബന്ധമായും കാണുക... സിനിമാ പ്രേമികൾ ഒരിക്കലും കാണാതിരിക്കരുത്...
എക്കാലത്തെയും മികച്ച ഗംഭീര സിനിമാനുഭവം...!
4.5/5▪RGP VIEW
8.9/10 · IMDb
100% · Rotten Tomatoes
96% · Metacritic
അഭിപ്രായം വ്യക്തിപരം...
RGP VIEW
![]() |
12 Angry Men |

No comments:
Post a Comment