RGP VIEW 114
![]() |
Stranger Things |
(2016– ) | TV Series | TV-14 | 51 min | Drama, Fantasy, Horror
Creators: Matt Duffer, Ross Duffer
വളരെ കൗതുകമുള്ള വിഷയങ്ങളിൽ ഒന്നാണ് പാരലൽ യൂണിവേർസ്. നമ്മുടെ ഭൂമി പോലെ വേറൊരു ഭൂമി അതിൽ നമ്മളെ പോലെ അതേ രൂപത്തിലും ഭാവത്തിലും ഉള്ള മനുഷ്യർ. പക്ഷേ അവരുടെ പേരും നാടും വിലാസവും എല്ലാംതന്നെ മാറിയിട്ടുണ്ടാവും. അതെ വേറെ ഒരു ഡെഫിനിഷനിൽ ജീവിക്കുന്ന ആളുകൾ ആയിരിക്കും അവർ. ശാസ്ത്രലോകം ഇപ്പോഴും ഉറ്റുനോക്കുന്ന സംഭവങ്ങളിലൊന്നാണ് പാരലൽ-യൂണിവേഴ്സ്. ഇത് ശരിക്കും ഉള്ളതാണെന്ന് പല ശാസ്ത്രജ്ഞന്മാരും പറഞ്ഞിട്ടുണ്ട്. പാരലൽ-യൂണിവേഴ്സ്ൽ നിന്നു വന്ന ഒരാളുടെ സിസിടിവി ക്ലിപ്പ് യൂട്യൂബിലും കിടപ്പുണ്ട്. ഇതെല്ലാം ഇവിടെ പറയാൻ കാരണം ഇതിനെ കുറിച്ച് ഞാൻ ഒരു ചെറിയ പഠനം നടത്തിയിരുന്നു. അതിൻറെ ഭാഗമായാണ് സ്ട്രെയിഞ്ചർ തിങ്സ് സീരീസ് കാണാനിടയായത്. പക്ഷേ പാരലൽ-യൂണിവേഴ്സിന്റെ വേറൊരു വേർഷനാണ് ഈ സീരിയസ് പരിചയപ്പെടുത്തുന്നത്. പാരലൽ-യൂണിവേഴ്സ് എന്ന് ഈ സീരീസിനെ പൂർണ്ണമായി വിശേഷിപ്പിക്കാനും സാധിക്കില്ല.
1983 അമേരിക്കയിലെ നഗരത്തിലാണ് കഥ നടക്കുന്നത്. ശാസ്ത്രലോകത്തിന് വലിയ ഒരു പരീക്ഷണം പരാജയപ്പെടുകയും ശേഷം ആ നാടിന് സംഭവിക്കുന്ന ഭീതി നിറഞ്ഞ കുറേ മാറ്റങ്ങളുമാണ് സ്ട്രെയിഞ്ചർ തിങ്സ് എന്നാ സീരീസ് പറയുന്നത്.
വളരെ രസകരമായി ഓരോ എപ്പിസോഡുകളും കൊണ്ടുപോയിട്ടുണ്ട്. മിസ്റ്ററി ഹൊറർ ത്രില്ലർ എന്ന രീതിയിൽ ഈ സീരീസിനെ വിശേഷിപ്പിക്കാം. പേടിപ്പെടുത്തുന്നതും നിഗൂഢത നിറഞ്ഞതുമായ കഥാഗതിയാണ് ഈ സീരീസ് പ്രേക്ഷകർക്ക് കൊടുക്കുന്നത്.
കുട്ടികളിലൂടെ കഥ പറഞ്ഞു പോയ സ്ട്രെയിഞ്ചർ തിങ്സ് നെറ്റ്ഫ്ലിക്സാണ് നിർമ്മിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സീരീസുകളും സിനിമകളും എല്ലാം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എൻറെ പേർസണൽ ഫേവറേറ്റ് ആയ ഡാർക്ക് എന്ന ജർമ്മൻ സീരീസും അവതരിപ്പിച്ചത് നെറ്റ്ഫ്ലിക്സ് ആണ്. ഞാൻ ആദ്യമായി കാണുന്ന സീരീസും നെറ്റ്ഫ്ലിക്സ്ൻറെ ആണ്. ഞാനും നെറ്റ്ഫ്ലിക്സ് ഉം തമ്മിൽ ഇങ്ങനെ ചില അഗാധമായ ബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവരോട് എനിക്ക് ഒരു പ്രത്യേകതരം വിശ്വാസവുമാണ്.
ഒരു പ്രത്യേകതരം കഥ. കഥ പറഞ്ഞു പോകുന്നത് ഫാൻറസിയിലേക്ക്. ഫാൻറസി എന്ന് ഉറപ്പിച്ചു പറയാൻ ഒന്നും പറ്റില്ല. കാരണം സംഭവം ചിലപ്പോൾ ഉണ്ടെങ്കിലോ...? ഹൊറർ സിനിമകൾ മാത്രം ചെയ്ത Duffer Brothers ആണ് ഈ സീരിയസ് ചെയ്തിരിക്കുന്നത്. ഫാൻറസിയോടൊപ്പം ത്രില്ലറും ഹൊററും കുറച്ച് ഡ്രാമയും എല്ലാം കൂടി കലരുമ്പോൾ നല്ല ഒരു വിരുന്ന് തന്നെയാണ് ഇതിൻറെ ക്രിയേറ്റർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ബോറടിക്കാതെ ത്രില്ലടിച്ചു കൊണ്ട് ഇതിൻറെ 2 സീസണുകൾ ഉം കണ്ടു തീർക്കാവുന്നതാണ്. 20 എപ്പിസോഡുകൾ ആണ് നിലവിൽ ഇറങ്ങിയിട്ടുള്ളത്. അടുത്ത സീസൺ ഈ വർഷം തന്നെ ഇറങ്ങുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സീരീസ് തന്നെയാണ് സ്ട്രെയിഞ്ചർ തിങ്സ്. അധികം വൾഗറായി ഒന്നും തന്നെ ഈ സീരീസിൽ ഇല്ല. അതുകൊണ്ട് എല്ലാ പ്രേക്ഷകർക്കും നല്ലരീതിയിൽ ആസ്വദിക്കാൻ കഴിയുന്ന സീരിയലുകളിൽ ഒന്നാണ് സ്ട്രെയിഞ്ചർ തിങ്സ്.
മികച്ച അനുഭവം.
4/5 RGP VIEW
8.9/10 · IMDb
95% · Rotten Tomatoes
8.9/10 · TV.com
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment