Sunday, April 7, 2019

Aviator (2004) ENG

RGP VIEW 90
Aviator
(2004)
PG-13
170 min
Biography, Drama
English

Director: Martin Scorsese

കരയിലൂടെയും കടലിലൂടെയും മാത്രം ഗതാഗത സൗകര്യം ഉള്ള സമയത്ത് റൈറ്റ് സഹോദരന്മാർ ഒരു വിപ്ലവം നടത്തി... അവരുടെ സ്വപ്നത്തിന് ചിറകുമുളച്ചു;അതെ മനുഷ്യൻ പറക്കാൻ തുടങ്ങി... പക്ഷേ അതിനുശേഷം 1968ൽ ചന്ദ്രനിലേക്ക് വരെ മനുഷ്യൻ പറന്നെത്തി... ആ പറന്നത് പ്രധാന പങ്ക് സംവിധായകനും പ്ലെയിന് ഈ കാണുന്ന ലെവലിലേക്ക് എത്തിച്ച Howard Hughes എന്ന മഹത് വ്യക്തിയാണ്... അയാളുടെ ജീവിതകഥയാണ് ഏവിയേറ്റർ എന്ന സിനിമ പറയുന്നത്...

Aviator (2004) ENGLISH

ഇൻസ്പിറേഷൻ എന്ന വാക്കിനോട് അവസാനം വരെ നീതി കാണിച്ച സിനിമ... പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത ആ മഹത് വ്യക്തിയെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല... സിനിമ കണ്ടു തന്നെ വിലയിരുത്തുക...


3 മണിക്കൂറോളം വരുന്ന ഈ സിനിമ ആദ്യപകുതി കട്ട ലാഗ് അനുഭവപ്പെട്ടു... പക്ഷേ മൂന്നുമണിക്കൂർകൊണ്ട് അദ്ദേഹത്തിൻറെ ഒരു വലിയ കാലഘട്ടം പ്രേക്ഷകർക്ക് വ്യക്തമായി പറഞ്ഞു തന്നതിൽ സംവിധായകൻ അഭിനന്ദനമർഹിക്കുന്നുണ്ട്... കാരണം ഈ വ്യക്തിയെ കുറിച്ചു പറഞ്ഞാൽ തീരില്ല.... സിനിമ കണ്ടവർക്ക് കലങ്ങും..

Aviator (2004) ENGLISH

വളരെ എക്സ്പെൻസീവ് ആയ ഒരാളുടെ ജീവിതം വരച്ചു കാട്ടുവാൻ അതിലും എക്സ്പെൻസീവ് ആയ സിനിമ എടുക്കണം... എവിടെയോ വായിച്ചതായി ഓർക്കുന്നു.." ടൈറ്റാനിക് കപ്പലിനേക്കാൾ ചെലവു വന്നു ടൈറ്റാനിക് സിനിമയുണ്ടാക്കാൻ എന്ന്..." ഇതു പറയാനുണ്ടായ കാരണം സിനിമ ആ രീതിയിലാണ് പ്രേക്ഷകർക്കു മുന്നിലേക്ക് അവതരിപ്പിച്ചത്... സിനിമയുടെ ഷോട്ടുകൾ എല്ലാം വളരെ നന്നായിരുന്നു... അവതരണവും മികച്ചുനിന്നു...


നായകനായി വന്ന ഡികാപ്രിയോ നല്ല പ്രകടനം തന്നെ കാഴ്ചവച്ചു... സത്യത്തിൽ സിനിമ ഒരു വൺ മാൻ ഷോയാണ്.... സാധാരണയായി കണ്ടുവരുന്ന ക്ളീഷേ ബയോഗ്രാഫി സിനിമകളിൽനിന്ന് ഈ സിനിമ വ്യത്യസ്തമാകാൻ ഒരു കാരണമുണ്ട്... നായകനെ ബൂസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രകടനങ്ങൾ നമ്മൾ അധിക ബയോഗ്രാഫി സിനിമകളിലും കാണാറുണ്ട്... അയാളുടെ നെഗറ്റീവ് പറയാതെ അയാളുടെ പോസിറ്റീവ് വശങ്ങൾ മാത്രം കാണിച്ചുകൊണ്ട് ആ തരത്തിൽ ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്... പക്ഷേ ഇത് നേരെ തിരിച്ചാണ്...  (സത്യസന്ധമായിയുള്ള ബയോഗ്രാഫി സിനിമകളും നമുക്കുചുറ്റുമുണ്ട്...

Aviator (2004) ENGLISH

ഒന്നും രണ്ടുമല്ല അഞ്ച് ഓസ്കാർ അവാർഡുകൾ ആണ് ഈ സിനിമ വാരിക്കൂട്ടിയത്...
ഒരു മികച്ച ചരിത്രകഥ... എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന അല്ലെങ്കിൽ കണ്ടിരിക്കേണ്ട ചിത്രം..

3.5/5▪RGP VIEW

7.5/10 · IMDb
86% · Rotten Tomatoes
77% · Metacritic

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)