RGP VIEW 163
KALKI
2019
Crime, action, Drama
മലയാളസിനിമയിൽ എല്ലാ നടന്മാർക്കും ഒരു സമയമുണ്ട്. നായക നടന്മാർ ഈ വർഷം ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്തത് ടോവിനോ തോമസിനെ ചിത്രങ്ങളാണ്. ഒരു നടനെന്ന രീതിയിൽ കഴിവ് തെളിയിച്ച ഒരാൾ ആണെങ്കിലും ഇപ്പോൾ ടോവിനോയുടെ സമയമാണ്. എല്ലാ സിനിമകളും അതിൻറെതായ കോളിറ്റി കീപ്പ് ചെയ്തിട്ടുണ്ട്. നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് ലഭിച്ചാൽ തുടർന്നു ഈ നടനെ പ്രേക്ഷകർ കൈവിടില്ല.
പലരും ട്രൈ ചെയ്തെങ്കിലും മാസ്സ് സിനിമകൾ പല പുതുമുഖ നടന്മാർക്കും പാളി പോയാ ഒരു ഏരിയ ആണ്. ഈയൊരു ജോണറിലേക്ക് ടോവിനോ കാലെടുത്തു വയ്ക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ പ്രതീക്ഷയുണ്ട്. കാരണം ഉണ്ണി മുകുന്ദൻ, ടോവിനോ കൂട്ടുകെട്ടിൽ പിറന്ന സ്റ്റൈൽ എന്ന ചിത്രം വിജയം ഒന്നുമല്ലെങ്കിലും അതിൽ ടോവിനോ കൈകാര്യം ചെയ്ത വില്ലൻ പരിവേഷം എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഈ കഥാപാത്രവും ടോവിനോയിൽ ഭദ്രമായിരിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.
നാടിനും നാട്ടുകാർക്കും പിന്നെ അവിടത്തെ പോലീസുകാർക്കും വേണ്ടാത്ത ഒരു പോലീസ് സ്റ്റേഷൻ. അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്. പോലീസ് സ്റ്റേഷനിൽ പുതിയ എസ് ഐ ചാർജ് എടുക്കുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ആദ്യപകുതി കട്ട മാസ്സ്..
രണ്ടാം പകുതി ആക്ഷൻ വിഭാഗത്തിലും ആണ് സിനിമ സഞ്ചരിക്കുന്നത്.
ട്രെയിലറിൽ പറഞ്ഞതുപോലെ മാസ്സ് പരിവേഷം തന്നെയാണ് സിനിമ ചർച്ച ചെയ്യുന്നത്. മാസ്സ് സിനിമ എന്ന് കണ്ണടച്ചു പറയാം. നല്ല രീതിയിൽ തന്നെ അതിനെ പാകപ്പെടുത്തി എടുത്തിട്ടുണ്ട്.
നായകൻറെ ഇൻട്രോ വളരെ മികച്ചതായിരുന്നു. സംഭാഷണങ്ങളും ഒപ്പത്തിനൊപ്പം നിന്നു. നായകനായി ടോവിനോ തകർത്തു എന്ന് തന്നെ പറയാം. ഈ നടൻറെ കയ്യിൽ മാസ്സ് സിനിമകളും ഭദ്രമാണ്. ഇത്തരത്തിലൊരു സിനിമയാകുമ്പോൾ അതിൽ നല്ലൊരു വില്ലനെ ആവശ്യമാണ്. പേര് അറിയില്ലെങ്കിലും പുള്ളി തകർത്തു. ടോവിനോയെ പോലെ തന്നെ സിനിമയിൽ കയ്യടി നേടിയ ഒരു താരം വില്ലൻ തന്നെയായിരുന്നു.
തമാശകൾ അധികം ഒന്നും ഇല്ലെങ്കിലും നല്ലത് കുറച്ചുമതി എന്ന് പറയുന്നതുപോലെ സിനിമയിലുള്ള തമാശകൾ പൊട്ടിച്ചിരിപ്പിക്കുന്ന തന്നെയായിരുന്നു.
മികച്ച സംവിധാനം തന്നെയാണ് സിനിമയിൽ ഉടനീളം കാണാൻ സാധിച്ചത്. ഒപ്പം ഗംഭീര ബിജിഎം സിനിമയുടെ ജോണർ ഒന്നുകൂടി ഉറപ്പ് വരുത്തുന്നു. ചിത്രത്തിൻറെ ദൃശ്യഭംഗി ക്യാമറാമാൻറെ കയ്യിൽ 100 ശതമാനം ഭദ്രമായിരുന്നു.
ഇൻറർവെൽ പഞ്ച് സിനിമയ്ക്ക് ഒത്തിണങ്ങിയ രീതിയിൽ തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഫൈറ്റ് രംഗങ്ങൾ മികച്ചു നിന്നു. സെക്കൻഡ് ഹാഫിൽ തുടക്കത്തിലുള്ള ഫൈറ്റ് മേക്കിങ് എടുത്ത് പറയേണ്ട ഒന്നുതന്നെയായിരുന്നു. ആ ട്രീറ്റ്മെൻറ് വളരെയധികം പുതുമ സമ്മാനിച്ച ഒന്നാണ്.
സിനിമയുടെ മെയിൻ പാളിച്ച കണ്ടുമറന്ന കഥാഗതി തന്നെ. തുടക്കം ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം എന്ന സിനിമയുമായി കുറച്ച് സാമ്യമുള്ളത് പോലെ അനുഭവപ്പെട്ടു. പിന്നീട് സിനിമ ചെറുതായി മമ്മൂക്ക ചിത്രം കസബയിലേക്ക് തിരികൊളുത്തി. ടോവിനോയുടെ അപ്പിയറൻസ് കസബയിലെ മമ്മൂട്ടിയുടെ ബോഡി ലാംഗ്വേജ്മായി കുറച്ചു ബന്ധങ്ങൾ ഉള്ളതുപോലെ അനുഭവപ്പെട്ടു.
ഗാനങ്ങൾ എല്ലാം ശരാശരി അനുഭവം സമ്മാനിച്ചപ്പോൾ രണ്ടാംപകുതിയിലെ തമിഴ് ഗാനം നിരാശയാണ് സമ്മാനിച്ചത്. ചിലയിടങ്ങളിലെ മോശം വിഎഫ്എക്സ് വല്ലാതെ മുഴച്ചു നിന്നു. ആദ്യപകുതിയിൽ കണ്ടിന്യൂയിറ്റി പ്രശ്നങ്ങൾ ഒരുപാട് കണ്ടു. രണ്ടാം പകുതിയോടെ സിനിമ വീണ്ടും ക്ലീഷേയിലേക്ക് മുട്ടുകുത്തി. രണ്ടാംപകുതിയിൽ ലാഗ് സിനിമയെ കാര്യമായി ആദ്യപകുതിയുടെ നിലവാരത്തിൽ നിന്ന് താഴേക്ക് വലിച്ചിട്ടു.
സിനിമയിൽ പോസിറ്റീവും നെഗറ്റീവും ഒരുപോലെ നമുക്ക് കാണാൻ സാധിക്കും. ഒരു മാസ് സിനിമ പ്രതീക്ഷിച്ചു ധൈര്യമായി ഈ സിനിമയ്ക്ക് തല വെയ്ക്കാം. മുകളിൽ പറഞ്ഞ ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ. കാര്യമായ അപാകതകൾ ഒന്നും തന്നെ സിനിമയിൽ എനിക്ക് കാണാൻ സാധിച്ചിട്ടില്ല. ഒരു മാസ് സിനിമ ഫോളോ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഈ സിനിമയും ഫോളോ ചെയ്തിട്ടുള്ളൂ.
തിയേറ്ററിൽ ആഘോഷിച്ചിരുന്ന കാണാനുള്ള കണ്ടൻറ് കൽക്കി എന്ന ഈ ചിത്രത്തിനുണ്ട്. ഈ ജോണർ പ്രതീക്ഷിച്ചാണ് നിങ്ങൾക്ക് കേറുന്നത് എങ്കിൽ 100 രൂപ നിങ്ങൾക്ക് വസൂൽ ആണ്.
സിനിമയുടെ പിന്നണിയുടെ കുഴപ്പം അല്ല ഇനി ഞാൻ പറയുന്നത്. ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എൻറെ അഭിപ്രായമാണ്. സെൻസർ ബോർഡ് വയലൻസ് ബ്ലർ ചെയ്യുന്നത് സിനിമ ആസ്വാദനത്തെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഒരു സിനിമയോട് ചെയ്യുന്ന നീതി കേടായി ഈ സംഭവം എനിക്ക് അനുഭവപ്പെട്ടു. കാലഘട്ടവും സിനിമയും മാറുമ്പോൾ സിനിമയുടെ സെൻസർ ബോർഡ് മാത്രം എന്താണ് മാറാത്തത് എന്ന് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കുറച്ചു പോരായ്മകൾ മാറ്റിനിർത്തിയാൽ കൽക്കി മികച്ച ഒരു തെലുങ്കു സിനിമ അനുഭവം തന്നെയാണ് എനിക്ക് സമ്മാനിക്കുന്നത്.
3.25/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment