Showing posts with label Music. Show all posts
Showing posts with label Music. Show all posts

Wednesday, January 8, 2020

175. Lagaan: Once Upon a Time in India (2001) HINDI



RGP VIEW 175

Lagaan: Once Upon a Time in India
 (2001)
PG   |  224 min   |  Adventure, Drama, Musical, Sports

ചെറുപ്പത്തിൽ വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയ സിനിമ. ആ സമയം ഒരു ചിത്രത്തെ നല്ല രീതിയിൽ വിലയിരുത്താൻ അറിയില്ല എന്ന് ചുരുക്കം. ഒരുപാട് കാലത്തിനു ശേഷം ഈ ചിത്രം വീണ്ടും കാണുമ്പോൾ സത്യം പറഞ്ഞാൽ സിനിമയുടെ കഥയൊന്നും ഓർമ്മയില്ല. അതുതന്നെയാണ് ചിത്രം വീണ്ടും കാണാൻ ഉണ്ടായ പ്രേരണ.

കഥ ഇവിടെ പറയേണ്ട ആവശ്യമില്ല എന്ന് അറിയാം. എന്നാലും എന്നെ പോലെ കഥ മറന്ന വർക്കും സിനിമ കാണാത്തവർക്ക് വേണ്ടി ഒന്ന് ചുരുക്കി പറയാം.

1893, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയം. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തിലെ അധികപേരും കർഷകരാണ്. അവർ കൃഷി ചെയ്യുന്നതിൻറെ വലിയൊരു തുക നികുതിയായി ബ്രിട്ടീഷുകാർ ഈടാക്കിയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അതിൻറെ രണ്ടിരട്ടി നികുതി ബ്രിട്ടീഷുകാർ ചുമത്തുന്നു.

മഴ പെയ്യാത്ത സാഹചര്യം ആയതുകൊണ്ട് മുൻ നികുതി തന്നെ അടച്ചുകഴിഞ്ഞാൽ കുടുംബം പട്ടിണിയാകും. അതുകൊണ്ട് നികുതി ഒഴിവാക്കണമെന്ന് രാജാവിനോട് സംസാരിക്കുവാൻ ഗ്രാമവാസികൾ തീരുമാനിച്ചു. അവരുടെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചു. പക്ഷേ, നടപ്പിലാക്കണമെങ്കിൽ അതുവരെ കേട്ടു പരിചയം പോലുമില്ലാത്ത ക്രിക്കറ്റ് കളിയിൽ ബ്രിട്ടീഷുകാരെ ആ ഗ്രാമവാസികൾ പരാജയപ്പെടുത്തണം.

 മൂന്നര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം. ഒരു തരി പോലും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്ന കഥാതന്തു, എ ആർ റഹ്മാൻറെ മനോഹരമായ ഗാനങ്ങൾ. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിഎഫ്എക്സ്, ആർട്ട് വർക്കുകൾ ഗംഭീരം, കെട്ടുറപ്പുള്ള തിരക്കഥ, മാസ്റ്റർപീസ് സംവിധാനം, നർമ്മത്തിൽ ചാലിച്ച് ഉള്ള കഥാഗതി, കഥാപാത്രങ്ങളുടെ മികച്ച പെർഫോമൻസ്  തുടങ്ങി ചിത്രത്തിൻറെ മേന്മകൾ പറയുകയാണെങ്കിൽ തീരില്ല.

നടന്ന കഥയാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. പക്ഷേ ചിത്രം കണ്ടിട്ടില്ലെങ്കിൽ നിർബന്ധമായും കാണുക. ലോക സിനിമാ പ്രേക്ഷകർക്ക് ധൈര്യമായി കാണിച്ചു കൊടുക്കാൻ പറ്റുന്ന ഇന്ത്യ ചിത്രം.. അതാണ് ലഗാൻ. 

4/5 RGP VIEW

Rgp's followers 77% Liked This Film

8.1/10
IMDb
95%
Rotten Tomatoes
84%
Metacritic
91% liked this film
Google users

അഭിപ്രായം വ്യക്തിപരം.

Monday, June 24, 2019

133. Departures (2008) JAPANESE

RGP VIEW 133
Departures

(2008)  |   PG-13   |  130 min   |  Drama, Music.  |   Japan

Director: Yôjirô Takita

ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേരുടെ നടുവിൽ ആണ് നമ്മൾ ജീവിക്കുന്നത്. സ്വപ്നങ്ങൾ വരെ മറന്നു മറ്റെന്തിനോ വേണ്ടി ഓടുന്ന പാവം മനുഷ്യർ. ഈയടുത്ത് കണ്ട സിനിമയിലെ ഒരു സംഭാഷണമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. " ഒരു ദിവസം സിനിമയും ജീവിതവും എൻറെ മുന്നിൽ നിന്ന് വന്നിട്ട് പറഞ്ഞു. ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ. ഞാൻ ജീവിതം തിരഞ്ഞെടുത്തു. എനിക്കു വേണ്ടിയല്ല, എൻറെ കുടുംബത്തിനുവേണ്ടി." ഈ സംഭാഷണമാണ് ചുരുക്കിപ്പറഞ്ഞാൽ ഈ സിനിമയുടെ കഥാതന്തു. 

 2008ൽ വർഷം റിലീസായ Yôjirô Takita സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രമാണ് Departures.
നായകൻ ഒരു സംഗീതജ്ഞനാണ്. അദ്ദേഹവും ഭാര്യയും പട്ടണത്തിലാണ് താമസിക്കുന്നത്. അദ്ദേഹം ഒരു ഓർക്കസ്ട്രയിൽ വർക്ക് ചെയ്യുന്നു. പെട്ടെന്നൊരു ദിവസം അദ്ദേഹത്തിൻറെ ജോലി നഷ്ടപ്പെടുന്നു. അവർ ഹോം ടൗണിലേക്ക് ജീവിക്കാൻവേണ്ടി ഒളിച്ചോടുന്നു. ഗ്രാമം ആയതിനാൽ അവിടെ ജോലി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. ഒരു ജോബ് കൺസൾട്ടൻസി വഴി അവസാനം അയാൾക്ക് ജോലി ലഭിക്കുന്നു. പക്ഷേ ആ ജോലി അത്ര സുഖകരം ഉള്ള കാര്യമായിരുന്നില്ല. എല്ലാ ജോലിക്കും അതിൻറെതായ അന്തസ്സുണ്ട്. പക്ഷേ ഏതൊരു മനുഷ്യനും അത്ര പെട്ടെന്ന് സ്വീകരിക്കാൻ പറ്റാത്ത ഒരു ജോലിയായിരുന്നു അത്. ഒട്ടും ഇഷ്ടമില്ലാതെ ജീവിക്കാൻ വേണ്ടി ജോലിയിൽ തുടരേണ്ട അവസ്ഥ വരുന്നു. തുടർന്ന് കഥ വികസിക്കുന്നു.

ഒരു മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം പണം തന്നെയാണ്. കൂടുതലൊന്നും ഇല്ലെങ്കിലും കുറച്ചെങ്കിലും അതുണ്ടെങ്കിൽ സമാധാനം പിന്നാലെ വരും. എല്ലാവരും പണത്തിന് പിന്നാലെ ഓടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. രണ്ടുതരം ആളുകളുണ്ട്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വരും ജീവിക്കാൻ വേണ്ടി എന്തും ചെയ്യുന്നവരും..!!!
ജീവിക്കാൻ വേണ്ടി ഇഷ്ടപ്പെടാത്ത ജോലി ചെയ്യപ്പെടേണ്ട വന്ന നായകൻറെ കഥയാണ് സിനിമ അവതരിപ്പിക്കുന്നത്. നമ്മളിൽ പലരിലും ഈ നായകൻ ഒളിച്ചിരിപ്പുണ്ട് എന്നതാണ് വാസ്തവം.

വളരെ പതുക്കെ പോകുന്ന കഥാഗതി, ഒരുപാട് മരണങ്ങൾ, വെറുപ്പ് തോന്നുന്ന സീനുകൾ ഇതെല്ലാം ഈ ചിത്രത്തിലുണ്ടെങ്കിലും സിനിമയോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നും. കാരണം ആ രീതിയിലാണ് ചലച്ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് ആയ ഒരുപാട് ചിന്താഗതികൾ കൊണ്ടുവന്നു മനോഹരമായി അതിനെ ആവിഷ്കരിക്കുകയാണ് സംവിധായകൻ ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ ഒരു നാണയത്തിന് രണ്ടു വർഷങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ എല്ലാ കാര്യങ്ങൾക്കും നെഗറ്റീവും പോസിറ്റീവും ആയ ഉള്ളടക്കങ്ങൾ ഉണ്ടെന്നു സംവിധായകൻ തുറന്നുപറയുന്നു.

വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ. നായകനും സഹതാരങ്ങളും  അവരുടെ പ്രകടനം മോശമാക്കിയില്ല. വളരെ മികച്ചതായി തോന്നിയത് നായകൻറെ മുതലാളിയായി അഭിനയിച്ച വ്യക്തിയുടേതാണ്. ആ കഥാപാത്രത്തിൽ അദ്ദേഹം ജീവിക്കുകയായിരുന്നു. ഇടയ്ക്കിടെ വരുന്ന ഗംഭീര സംഗീതവും ചിത്രത്തെ നല്ല ആഴത്തിൽ സ്പർശിക്കാൻ കാരണമായി. മുകളിൽ പറഞ്ഞതുപോലെ പോലെ മികച്ച സംവിധാനത്തിന് ഉദാഹരണമാണ് ഈ സിനിമ. നല്ല തിരക്കഥ സംവിധാനത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്.

മികച്ച ഫോറിൻ സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് 2009ൽ കരസ്ഥമാക്കിയ ചിത്രമാണ് departures. കൂടാതെ ബോക്സ് ഓഫീസിൽ തന്നെ ഒരുപാട് പണം നേടിയ സിനിമകളിലൊന്നാണ് Departures. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥയാണ് ഈ ജപ്പാനീസ് ചലച്ചിത്രം പറയുന്നത്.  സിനിമ നിങ്ങളെ  ഒരുപാട് നൊമ്പരപ്പെടുത്തും ചിത്രത്തിൻറെ അവസാനത്തിൽ മികച്ച ഒരു അനുഭവം സമ്മാനിക്കും. ഇമോഷണൽ ഡ്രാമ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്. 

4/5 RGP VIEW

8.1/10
IMDb
4/4
Roger Ebert
79%
Rotten Tomatoes
92% liked this film
Google users

അഭിപ്രായം വ്യക്തിപരം.


RGP VIEW

Wednesday, May 1, 2019

Veer-Zaara (2004) HINDI

RGP VIEW 124
Veer-Zaara


(2004)   |  192 min   |  Drama, Family, Musical

Director: Yash Chopra

ബോളിവുഡ് സിനിമയിലെ എവർഗ്രീൻ റൊമാൻറിക് ഹീറോ ആരാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരം മാത്രമേ ഉണ്ടാവുകയുള്ളൂ. "ഷാരൂഖാൻ". അദ്ദേഹം സിനിമാ രംഗത്തേക്ക് ഇറങ്ങിയത് തന്നെ റൊമാൻറ്റിക് സിനിമയിലൂടെയാണ്. ആ സിനിമ ഇപ്പോഴും ഒരു തിയേറ്ററിൽ പ്രദർശനം തുടരുന്നു. സത്യത്തിൽ ഒരു അഭിമാന നിമിഷം തന്നെയാണത്, ആ കാര്യത്തിൽ സംശയമില്ല.

2004 ഷാരൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്ര സംവിധാനം ചെയ്ത റൊമാൻറിക് സിനിമയാണ് വീർ സാറ.
 ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് അതിൽ നിന്ന് നായികയെ രക്ഷിക്കാൻ വരുന്ന എയർഫോഴ്സിൽ ജോലി ചെയ്യുന്ന നായകൻ. അവിടെ വെച്ച് രണ്ടുപേരും പരസ്പരം പരിചയപ്പെടുന്നു. നായകൻ നായികയോട് ഇഷ്ടം തോന്നുന്നു. പക്ഷേ അവൾ പാകിസ്താനി ആണെന്ന വിവരം നായകൻ അറിയുന്നു. കഥ വികസിക്കുന്നു.

"പ്രണയം ദിവ്യമാണ്. അതിൻറെ ആഴം വളരെ കൂടുതലാണ്. അത് എന്തു ചെയ്യാനും ധൈര്യം തരും." ഇതിൻറെ സുഹൃത്ത് കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞ കാര്യമാണ്. പക്ഷേ ഈ സിനിമയും പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ  ഇതുതന്നെ. ഒന്നും നേടാൻ വേറൊന്നു നഷ്ടപ്പെടുത്തണം എന്ന സൈക്കോളജിയിലൂടെയാണ് സിനിമ പോകുന്നത്. ക്ഷമ, വിട്ടുവീഴ്ച തുടങ്ങി പലതരം ചിന്താഗതിയിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്.

സിനിമ തുടങ്ങുന്നതു മുതൽ ശ്രദ്ധിച്ച കാര്യം ഇത് കോളിറ്റി സിനിമയിൽ പെടുന്ന ചിത്രമാണ്. കാരണം ടെക്നിക്കൽ ബ്രില്ല്യൻറ് എന്നു വിളിക്കാവുന്ന പിന്നണി പ്രവർത്തകരാണ് ഇതിൽ പ്രവർത്തിച്ചത്. വളരെ മികച്ച കോളിറ്റി സിനിമയ്ക്ക് നൽകാനും സാധിച്ചിട്ടുണ്ട്. സംവിധാന മികവ് ടെക്നിക്കൽ സൈഡ് ഹൈലൈറ്റാണ്. ഈ സംഭവം എടുത്തു പറയാനുള്ള കാരണം 2004 ഇറങ്ങിയ സിനിമയുടെ ക്വാളിറ്റി അല്ല സിനിമ സമ്മാനിക്കുന്നത്. ഈ അടുത്തിറങ്ങിയ ചിത്രം എന്ന രീതിയിലായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. മൂന്നേകാൽ മണിക്കൂറോളം വരുന്ന ചിത്രത്തിൽ എട്ടു ഗാനങ്ങളുണ്ട്. സത്യത്തിൽ പാട്ടു നന്നായി വെറുപ്പിച്ചു. കാണുമ്പോൾ പാട്ട്, ഭക്ഷണം കഴിക്കുമ്പോൾ പാട്ട്, ഓടുമ്പോൾ പാട്ട്, ഉറങ്ങുമ്പോൾ പാട്ട് തുടങ്ങി അങ്ങനെ പോകുന്നു  പാട്ടിൻറെ വിശേഷങ്ങൾ. നല്ല രീതിയിൽ സിനിമ ആസ്വാദനത്തെ ബാധിച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത്. ചില ഗാനങ്ങൾ മനോഹരമായിരുന്നു. പിന്നെ ശ്രദ്ധിച്ച പ്രധാന കാര്യം സിനിമ വെറുതെ നീട്ടി വലിച്ച പോലെ തോന്നി. കുറച്ചുകൂടി പെട്ടെന്ന് തീർക്കാമായിരുന്നു. അതുകൊണ്ടു തന്നെ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ചെറിയ ലാഗ് അനുഭവപ്പെട്ടു.സിനിമയുടെ ചിലഭാഗങ്ങളിൽ ലോജിക്കിന് പോരായ്മകൾ കാണുന്നുണ്ട്.

മുകളിൽ പറഞ്ഞ ചെറിയ പോരായ്മകൾ ഒഴിച്ചുനിർത്തിയാൽ സിനിമ കഴിയുമ്പോൾ പ്രേക്ഷകർക്ക് മനോഹരമായ ഒരു ചിത്രം തന്നെയാണ് സംവിധായകൻ സമ്മാനിക്കുന്നത്. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങൾക്ക് മികച്ച ഒരു അനുഭവമായിരിക്കും. അല്ലാത്തപക്ഷം അമിത പ്രതീക്ഷയില്ലാതെ കാണാവുന്ന ഒരു ചിത്രം മാത്രമായി ഈ സിനിമ ചിലപ്പോൾ മാറിയേക്കാം. എല്ലാത്തരം പ്രേക്ഷകർക്കും  കാണാവുന്ന ഒരു ചിത്രം തന്നെയാണ് വീർ സാറ.

നല്ല റൊമാൻറിക് സിനിമ.

3.25/5  RGP VIEW

7.9/10 · IMDb
92% · Rotten Tomatoes
67% · Metacritic

അഭിപ്രായം വ്യക്തിപരം


RGP VIEW

June (2019) MALAYALAM

RGP VIEW 123
June

(I)   (2019)  |  141 min   |  Drama, Musical, Romance

Director: Ahammed Khabeer

പുതുമുഖ സംവിധായകർക്ക്  ഡേറ്റ് കൊടുക്കുന്ന നടൻ ഉണ്ടെങ്കിൽ എങ്കിൽ അതു മമ്മൂക്ക കഴിഞ്ഞേ മറ്റാരുമുള്ളൂ. പക്ഷേ ഏറ്റവും കൂടുതൽ  സംവിധായകർക്ക് അവസരം കൊടുക്കുന്ന പ്രൊഡ്യൂസർ ഉണ്ടെങ്കിൽ അത് വിജയ് ബാബു മാത്രമാണ്. മികവുറ്റ ഒരുപാട് കലാകാരന്മാരെ അദ്ദേഹം  കൈ പിടിച്ചുയർത്തിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് പുതിയൊരാൾ കൂടി.

ജൂൺ, സാധാരണക്കാരിൽ സാധാരണക്കാരിയായ യുവതി, ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന പെൺകുട്ടി. അവളുടെ പഠനകാലം മുതലുള്ള ജീവിതമാണ് സിനിമയിൽ പരാമർശിക്കുന്നത്. ഒരു തനി നാടൻ സിനിമ എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും മനോഹരമായ ചിത്രം തന്നെയാണ് ജൂൺ.

ഒരു പെൺകുട്ടിയുടെ ജീവിതത്തിൻറെ ഓരോ സ്റ്റെപ്പും  സംവിധായകൻ അവരുടെ  താളത്തിനനുസരിച്ച് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ പഠനകാലം, പ്രണയം, ജോലി, കുടുംബ ബന്ധം, അവളുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി എല്ലാം സിനിമ കാഴ്ചക്കാർക്ക് നല്ല രീതിയിൽ കാണിക്കുന്നു. സത്യത്തിൽ  ജൂണിലൂടെ നമ്മുടെ വീട്ടിലെ പെൺകുട്ടികളെ തന്നെയാണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. 

സിനിമയുടെ അവതരണമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ എൻറെ പഴയ സ്കൂൾ ജീവിതത്തിലേക്കും കോളേജ് ജീവിതത്തിലേക്കും പതിയെ കടന്നു ചൊല്ലുകയായിരുന്നു. ആ ഒരു ഫീൽ ചിത്രത്തിന് എനിക്ക് നൽകാൻ കഴിഞ്ഞെങ്കിൽ ഈ സിനിമ മനോഹരമാണ് എന്നല്ലാതെ മറ്റൊന്നും ഒന്നും എനിക്ക് പറയാൻ സാധിക്കില്ല. അവളുടെ ജീവിതത്തിൻറെ 
 ഓരോ പടിയിലും ഞാനുണ്ടായിരുന്നു. സിനിമയുടെ ഓരോ സ്റ്റെപ്പും പ്രേക്ഷകരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നുപോയ നിമിഷങ്ങളിലൂടെയാണ് ചിത്രം പോയതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

മനോഹരമായ ഗാനങ്ങൾ കൊണ്ടും ഒപ്പം മനസ്സിന് കുളിർമ ഏകുന്ന പശ്ചാത്തലസംഗീതവും സിനിമയുടെ അനുഭവത്തെ ഒന്നുകൂടി ഉണർത്തി.  ഒരു സിമ്പിൾ തിരക്കഥ മനോഹരമായി അവതരിപ്പിച്ച സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. രജീഷ വിജയൻ വളരെ നന്നായി ചെയ്തു. കാലഘട്ടത്തിൻറെ മേക്കോവറുകൾ അതിന് അനുയോജ്യമായി വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ ജീവിതത്തിൽ വന്ന കാമുകനും കുറച്ചു സീനുകളിൽ മാത്രം ഉള്ളൂ എങ്കിലും അർജുൻ അശോകനും വളരെ നന്നായി ചെയ്തിട്ടുണ്ട്. പിന്നെ ഒരുപിടി പുതുമുഖ അഭിനേതാക്കളും അവരുടെ ഭാഗം വൃത്തിയായി ചെയ്തു എന്ന് തന്നെ ഉറപ്പിച്ചു പറയാം.

മനോഹരമായ ചലച്ചിത്ര ആവിഷ്കാരമാണ് ജൂൺ. ഫീൽ ഗുഡ് സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് മലയാളത്തിലെ ഈ വർഷത്തെ മികച്ച ചിത്രത്തിൽ ഒന്നു തന്നെയാണ് എന്ന കാര്യം തീർച്ച. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം.

സിനിമ ഒരുപാട് ഇഷ്ടമായി.

4.25/5  RGP VIEW

7.7/10 · IMDb



RGP VIEW

Saturday, January 26, 2019

A Star Is Born (2018) ENGLISH

RGP VIEW : 55
A Star Is Born

2018
136 min   
Drama, Music, Romance

സംവിധാനം : Bradley Cooper

ഇൗ അടുത്തായി നടന്ന പല അവാർഡ്‌സിലും ഒരുപാട് നോമിനേഷൻ വന്ന ചിത്രം... ഓസ്‌കറിൽ മാത്രം 8 നോമിനേഷനുകൾ... മികച്ച സിനിമയ്ക്കുള്ള ഗോൾഡൺ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം... എ സ്റ്റാർ ഇസ് ബോൺ..
സിനിമ കുറച്ച് മുമ്പ് കണ്ടതാണ്... പക്ഷേ സിനിമകളുടെ എണ്ണം കൂടുമ്പോൾ റിവ്യൂ എഴുതാനുള്ള ബുദ്ധിമുട്ടുകൾ അറിയാമല്ലോ... അതാണ് കുറച്ച് വൈകി പോയത്...


മനോഹരമായ ഗാനങ്ങൾ കൊണ്ട് കുത്തി നിറച്ച വണ്ടർഫുൾ സിനിമ... ഓരോ ഗാനവും ഒന്നിനോട് ഒന്ന് മെച്ചം.. എല്ലാം തന്നെ പ്ലേ ലിറ്റിൽ കിടക്കുന്നുണ്ട്...ഇതിന് മുമ്പ് ഇൗ രീതിയിൽ ഉള്ള മുസിക്കൽ സിനിമ കണ്ടത് the Greatest Showman ആണെന്നാണ് എന്റെ ഓർമ്മ..!!

ഒരുപാട് ആരാധകരുള്ള  ബാൻഡ് സിംഗർ.. മയക്കുമരുന്നിന് അടിമപെട്ട അയാൾ ബാറിൽ വെച്ച് ഒരു യുവതിയെ പരിചയപ്പെടുന്നു... അവളും നല്ല ഗായികയാണെന്ന് മനസ്സിലാക്കിയ നായകൻ അവൾക്ക് തന്റെ പ്രോഗ്രാമിൽ പാടാനുള്ള അവസരം കൊടുക്കുന്നു... അവർ പരസ്പരം അടുക്കുന്നു..പ്രണയത്തിലാകുന്നു..


നല്ല വെടിക്കെട്ട് മുസികൽ റൊമാന്റിക് മൂവി..
പക്ഷേ ഇൗ സിനിമ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്...കഥയുടെ ചെറിയ രൂപം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എന്ന് വിശ്വസിക്കുന്നു...
സിനിമയുടെ അവസാനം 2 ഹോളിവുഡ് ചിത്രങ്ങൾ (പ്ലേ) ഇതെ കഥയിൽ മുമ്പ്  വന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു.. ആ രണ്ടു സിനിമയുടെ പേരും ഇത് തന്നെ..പക്ഷേ ഞാൻ കണ്ടത് സിനിമ ഹോളിവുഡിൽ അല്ല.. നമ്മുടെ ബോളിവുഡിൽ..!!! Ashique 2; പാട്ടുകൾ എല്ലാം കിടു ആയിരുന്നു..ഇപ്പോഴും അതിലെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്... പക്ഷേ ആ ഹിന്ദി സിനിമ എനിക്ക് ദഹിച്ചില്ല....അതിനെ അപേക്ഷിച്ച് A Star is born മനോഹരമാണ്...കിടുവാണ്... സംഭവമാണ്..


ഒരു പ്രമുഖ ഡയറക്ടറുടെ സിനിമകൾ എല്ലാം കോപ്പി ആണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്... കോപ്പി എന്ന് പറയരുത്..!!!
ഇൻസ്പ്രേഷൻ..!!!
പക്ഷേ പുളി അടിച്ച് മാറ്റുന്ന സിനിമകൾ പുളി കിടുക്കാചിയായി make ചെയ്യും..അതുകൊണ്ട് തന്നെ ആ സിനിമകൾക്ക് ആരാധകരും കൂടുതലാണ്.. ഇതെ അവസ്ഥ തന്നെയാണ് ഇൗ സിനിമക്കും... അടിപൊളി making... അസാധ്യം... നായകനായി വന്ന Bradley Cooper മികച്ച പെർഫോമൻസ്... ഞാൻ കണ്ടതിൽ ബെസ്റ്റ്... അടിപൊളി എന്നതിന് ഒരു അവസാന വക്കില്ല...!!! അദ്ദേഹത്തിന്റെ ആദ്യ സംവിധാനം ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ബ്രില്ലന്റ്‌ വർക്ക്..!!! സിനിമയുടെ അവതാരമാണ് സിനിമ മുഴുവൻ കാണാനുള്ള പ്രധാന കാരണം... ബികോസ് ഞാൻ അധികം റീമേക്ക് സിനിമകൾ കാണാറില്ല..ഒരു സിനിമ ഒരു വട്ടം മാത്രം കാണുക..അതാണ് എന്റെ പോളിസി...!!!


നായകനെ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ടത് Sam Elliottയുടെ പെർഫോമൻസ്... കാർ റിവേഴ്സ് ചെയ്യുന്ന സമയത്തെ ആ നോട്ടം വല്ലാതെ മനസ്സിൽ തങ്ങി നിന്നു...അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ....


ഗംഭീരമായി make ചെയ്ത ഫിലിം എന്ന രീതിയിൽ ധൈര്യമായി ഇൗ സിനിമ കാണാം..remake സിനിമകൾ ഇഷ്ടം ഇല്ലെങ്കിൽ ഒഴിവാക്കാം...ഹിന്ദി സിനിമയുടെ 2 മടങ്ങ് കൂടുതലാണ് ഇൗ ചിത്രം എന്നത് ഞാൻ ഉറപ്പ് നൽകുന്നു...


മികച്ച സിനിമ അനുഭവം...!!!

MUST WATCH MOVIE

3.75/5 ▪ RGP VIEW

8/10 IMDb
4.9/5 Facebook
90% Rotten Tomatoes
95% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB: മലയാള സിനിമ ഒന്നും കോപ്പി അല്ല..!!! സൃഷ്ടികളാണ്..അതുകൊണ്ട് പൂട്ടികരുത്..!!!

RGP VIEW

Monday, January 14, 2019

Beauty and the Beast (2017) [ENGLISH]

RGP VIEW :52
Beauty and the Beast
CBFC: U/A
2017
PG   
129 min  
Family, Fantasy, Musical

Director : Bill Condon

ഇൗ സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് പഴയ ഓർമ്മയാണ് മനസ്സിലേക്ക് കടന്നു വരുന്നത്.. നൊസ്റ്റാൾജിയ എന്നൊക്കെ പറയാം...

പോഗോയിൽ Harry Potter വരുന്നതും കാത്തിരുന്ന കാലം.. ആ സമയത്ത് Harry Potter'നേക്കാൾ ഇഷ്ടം അതിലെ കൊച്ചു സുന്ദരിയെ ആയിരുന്നു... Emma Watson..! ഇൗ സിനിമ കാണുമ്പോൾ ആ ഓർമ്മകൾ എല്ലാം വീണ്ടും എനിലേക്ക് വന്നു...


സിനിമയിലേക്ക് വരാം...
എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ചെറിയ ഗ്രാമം.. എല്ലാവരും പരസ്പര സഹകരണത്തോടെ അവിടെ ജീവിച്ചു പോകുന്നു. അവിടെ ഉള്ളവർക്ക് എല്ലാം നായികയെ വളരെ ഇഷ്ടമായിരുന്നു...
ഒരു ദിവസം ദൂരെ ചന്തയിലേക്ക് പോയ നായികയുടെ അച്ഛൻ പിന്നീട് തിരിച്ചു വരുന്നില്ല... നായിക അച്ഛനെ അന്വേഷിച്ച് എത്തി പെടുന്നത് ഒരു രാക്ഷസന്റെ മടയിൽ....രാക്ഷസൻ അവളെ അവിടെ പിടിച്ച് വെക്കുന്നു.. ശേഷം അവളോട് തോന്നുന്ന രാക്ഷസന്റെ പ്രണയമാണ് സിനിമ പറയുന്നത്..

പണ്ട് കേട്ട് മറന്ന അല്ലെങ്കിൽ മുത്തശ്ശി കഥ എന്നൊക്കെ ഇൗ സിനിമയെ വിശേഷിപ്പിക്കാം...
ഒരു ഫാന്റസി ലൗ സ്റ്റോറി...
രാവണനെ എല്ലാം നമ്മുക്ക് ഇൗ കഥയുമായി വേണ്മെങ്കിൽ ബന്ധപ്പെടുത്താം..പ്രണയിനിയെ കിട്ടില്ല എന്ന് ഉറപ്പുണ്ടയിട്ടും അവളെ പ്രണയിച്ച രാവണൻ..!!


സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് വിഷ്വൽ തന്നെ... അത്രയും മനോഹരമാണ് സിനിമയുടെ ഓരോ ദൃശ്യവും... ഗംഭീരം എന്നല്ലാതെ വേറെ ഒന്നും തന്നെ അതിനെ കുറിച്ച് പറയാനില്ല... വിഷ്വൽ എഫക്റ്റ്സിന് ഫുൾ മാർക്ക് കൊടുക്കും...

ലോല ഹൃദയമുള്ളവർ ഇനി അങ്ങോട്ട് വായിക്കരുത്..

സിനിമ അനിമേഷൻ വിഭാഗം എന്ന് വേണം എങ്കിൽ പറയാം.. അനിമേഷൻ സിനിമകൾ ഒരുപാട് കാണുന്ന വ്യക്തിയാണ് ഞാൻ..!!
പക്ഷേ ഇൗ സിനിമ അനിമേഷൻ എന്ന രീതിയിൽ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം...
തുടക്കം മുതൽ നല്ല രീതിയിൽ പാട്ട് കുത്തി കയറ്റി വെറുപ്പിച്ചു... അവിടെയാണ് തുടക്കം... ഓരോ തവണ പാട്ട് വരുന്ന സമയത്തും അത് സിനിമയുടെ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിച്ചു...

തുടരെ തുടരെ ഉള്ള പ്രശ്നങ്ങൾ പിന്നീട് അവസാനിച്ചത് ലാഗിലേക്കാണ്...സിനിമ കുഴപ്പം ഇല്ലാത്ത രീതിയിൽ ലാഗ് തുടങ്ങി.. പക്ഷേ കഥ എപ്പോഴും തെറ്റില്ലാത്ത രീതിയിൽ പോയി...!!!


എന്താണ് ഇവർ കാണിക്കുന്നത് എന്ന ചിന്തയിലേക്ക് പലപോയും പോയി എന്നത് സത്യം...സിനിമയുടെ ക്ലൈമാക്സ് സിനിമ തുടങ്ങുന്നതിന് മുമ്പ് അറിയാം.. എന്നിട്ടും കണ്ടിരുന്നു എന്നത് എന്റെ ക്ഷേമയുടെ ഭയാനകമായ വെർഷൻ..!!!!

വിഷ്വൽ എഫക്റ്റ്സ് ഒഴിച്ച് ബാകി എല്ലാം പരാജയമാണ്..! ( MAKING ഒഴികെ..)
Emma ഫാൻസിന് കണ്ടിരിക്കാം..കുട്ടികൾക്കും ഇഷ്ടപ്പെടും... എല്ലാത്തവർ ആ വഴിക്ക് പോകണം എന്ന് യാതൊരു നിർബന്ധവും ഇല്ല....
ധൈര്യം ഉള്ളവർക്ക് രാക്ഷസന്റെ മടയിലേക്ക്‌ ചാടാം...


ഐ എന്ന തമിഴ് സിനിമയിൽ 5 മിനിറ്റ് പാട്ട് കൊണ്ട് ഇൗ സിനിമ മൊത്തം കാണിച്ച ശങ്കറിന്റെ മാസ്സ് ഒന്നും ഇവിടെ ഒറ്റ ഒരുത്തനും കാണിച്ചിട്ടില്ല എന്നാണ് എന്റെ ഒരു ഇത്...

സിനിമ അനുഭവം :- ശരാശരി തൊട്ട് താഴെ

2.25/5 ▪ RGP VIEW
(റേറ്റിംഗ് 75% വിഷ്വൽസിന് മാത്രം)

7.2/10 IMDb
71 %Rotten Tomatoes
4.3/5 Facebook
90% liked this film Google users

NB :- ദേവതയോട് "എന്ത് ദേവത ആണെങ്കിലും ഒരാളുടെ സംസാരം ഇഷ്ടപ്പെട്ടില്ല എങ്കിൽ കൊല്ലണം... അല്ലാതെ പാവം പ്രേക്ഷകനെ ഇങ്ങനെ പരീക്ഷിക്കരുത്..!!!"

അഭിപ്രായം വ്യക്തിപരം.

RGP VIEW

Sunday, December 16, 2018

The Pianist (2002) [ENGLISH]

RGP VIEW NO :- 18
The Pianist


(2002)    R   |  150 min   |  Biography, Drama, Music

Director: Roman Polanski

 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2002ൽ Roman Polanski സംവിധാനം ചെയ്തത് Adrien Brody നായകനായി എത്തിയ ഹോളിവുഡ് ചിത്രമാണ് ദി പിയാനിസ്റ്റ്.

യുദ്ധത്തിൻറെ തീവ്രത കാണിച്ചുകൊണ്ട് ഒരുപാട് സിനിമകൾ ലോകമെമ്പാടും ഇറങ്ങിയിട്ടുണ്ട്. ഹോളിവുഡ് സിനിമകൾക്ക് യുദ്ധ സിനിമകളോട് പ്രത്യേകതരം താല്പര്യം ഉള്ളതായി പലവട്ടം തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ സിനിമകളും രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടതാണ്...ഞാനിവിടെ പരിചയപ്പെടുത്തുന്നത് യുദ്ധത്തിൻറെ ഭീകരതയും തീവ്രതയും ഏറ്റവും കൂടുതൽ ഉൾക്കൊള്ളിച്ച് സിനിമകളിലൊന്നാണ്.

 1930-ലാണ് കഥ നടക്കുന്നത്.പിയാനിസ്റ്റ് ആയ നായകൻ. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമൻസ് ജൂതന്മാരോട് പോളണ്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. എല്ലാവരും യാത്രക്കുള്ള തയ്യാറെടുപ്പുകൾ എടുക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നായകന്റെ കുടുംബത്തെ മിസ്സാകുന്നു. ശേഷം നടക്കുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. അവരുടെ ആ സമയത്ത് നിസ്സഹായവസ്ഥ വ്യക്തമായി സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ജൂതൻ ആയതുകൊണ്ട് അയാൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ,  കുടുംബം, ജീവിതം, മരണം തുടങ്ങി അയാളുടെ ജീവിതത്തിലൂടെ യുദ്ധ സമയത്ത് കടന്നുപോയ സംഭവവികാസങ്ങൾ എല്ലാം പച്ചയായിത്തന്നെ ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്.

  പക്ഷേ ഇത്രയും മികച്ച രീതിയിൽ ഒരു യുദ്ധ സിനിമയെടുത്തപ്പോൾ അതിന്റെ വൈകാരികത വ്യക്തമായി പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിച്ചത് എങ്ങനെയെന്ന് പലവട്ടം ചിന്തിച്ച കാര്യമാണ്. ഇതിനെക്കുറിച്ച് ഒന്നു തിരഞ്ഞപ്പോൾ ചിത്രത്തിന്റെ ഡയറക്ടർ യുദ്ധം നേരിട്ട് ഒരു വ്യക്തിയാണ് എന്ന കാര്യം അറിയാൻ സാധിച്ചു. അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും രണ്ടു രാജ്യങ്ങളിലേക്ക് യുദ്ധസമയത്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. അച്ഛൻ സർവൈവ് ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ വേറെ രാജ്യത്ത് വച്ച് കൊല്ലപ്പെട്ടു. ഒരു നല്ല സിനിമ എടുക്കണമെങ്കിൽ സാധാരണക്കാരനെ പൾസർ അറിയണം എന്ന് പറയുന്നതുപോലെ; അതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്രയും ഹൃദയം തകർക്കുന്നതും തീവ്രമായതുമായ രംഗങ്ങൾ തന്റെ സിനിമയിൽ ഒപ്പിയെടുത്തത്.

Adrien Brody, Thomas Kretschmann, Frank Finlay, Emilia Fox തുടങ്ങി ഗംഭീര താരനിര. പക്ഷേ സിനിമ  ഒരു വൺമാൻഷോയാണ്.  ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് Ronald Harwood. ക്യാമറ Pawel Edelman. എഡിറ്റിംഗ് Hervé de Luze എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ക്യാമറ ആയാലും തിരക്കഥയാണെങ്കിലും മറിച്ച് എഡിറ്റിംഗ് ആണെങ്കിൽ പോലും ഈ സിനിമയോടെ 100% നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്.

 ഈ സിനിമയുടെ പ്രീപ്രൊഡക്ഷൻ സമയത്ത് യഥാർത്ഥ പിയാനിസ്റ്റ് ആയ Wladyslaw Szpilman അന്തരിച്ചു. സംവിധായകൻ ലണ്ടനിൽ വച്ച് തന്റെ നായകന് വേണ്ടി കാസ്റ്റിംഗ് കോൾ നടത്തുകയും അതിൽ 1400 പേർ പങ്കെടുക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന് വേണ്ട കഥാപാത്രത്തെ അവിടെ വന്നവരിൽ നിന്ന് ലഭിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ പാരീസിൽ വച്ച് Adrien Brodyനെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാണുകയും ശേഷം അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതിനുശേഷം നടന്നത് ചരിത്രമാണ്. ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് അതുവരെ ഉള്ളവരിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഓസ്കർ വാങ്ങിയ നടനായി Adrien Brody മാറി. അദ്ദേഹം തന്റെ ഇരുപത്തിയൊമ്പതാം വയസ്സിലാണ് ഓസ്കാർ കരസ്ഥമാക്കിയത്. ഈ റെക്കോർഡ് ഇപ്പോഴും തിരുത്തി എഴുതപ്പെട്ടിട്ടില്ല. സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഈ  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓസ്കാർ ജേതാവാണ് Roman Polanski. ഈ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 69 വയസായിരുന്നു. ആ റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. കുറച്ചുവർഷങ്ങൾക്ക് ശേഷം എഴുപത്തിനാലാം വയസ്സിൽ ക്ലീൻ ഈസ്റ്റ്വുഡ് ചരിത്രം മാറ്റിയെഴുതി. ഇതുകൂടാതെ മികച്ച തിരക്കഥ എന്ന വിഭാഗത്തിനും ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചിട്ടുണ്ട്. സത്യത്തിൽ ഈ ചലച്ചിത്രം അത് അർഹിക്കുന്നുണ്ട്. വളരെ കൗതുകമുള്ള ഒരു കാര്യം കൂടിയുണ്ട്. ആദ്യമായി ഒരക്ഷരം പോലും ഫ്രഞ്ച് ഭാഷ സംസാരിക്കാതെ ബെസ്റ്റ് ഫ്രഞ്ച് സിനിമയ്ക്കുവേണ്ടിയുള്ള ദേശീയ അവാർഡ് കിട്ടിയ സിനിമ കൂടിയാണ് ഇത്. ഈ ഫിലിമിനു കിട്ടിയ അംഗീകാരങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതുമാത്രമായി തന്നെ ഒരുപാട് പറയാനുണ്ടാവും.

35 ദശലക്ഷത്തോളം യുഎസ് ഡോളർ ചിലവ് വന്ന ഈ ചിത്രത്തിന് അതിൻറെ രണ്ടിരട്ടി അതായത് 120  ദശലക്ഷം യുഎസ് ഡോളർ സിനിമ കളക്ട് ചെയ്തു.
 ഞാൻ കണ്ട ഏറ്റവും മികച്ച യുദ്ധ സിനിമകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും ദി പിയാനിസ്റ്റ്. സിനിമ നിങ്ങളെ ഒരുപാട് വിഷമിപ്പിക്കും. വളരെ വേദനിപ്പിച്ചു കൊണ്ടായിരിക്കും സിനിമ അവസാനിക്കുന്നത്. അതിന്റെ ഒപ്പം യഥാർത്ഥ സംഭവമാണ് എന്ന് അവർ വീണ്ടും ധരിപ്പിക്കുമ്പോൾ എത്ര കഠിന ഹൃദയൻ ആണെങ്കിലും ഒന്നു വിറയ്ക്കും. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച സർവൈവൽ ചിത്രം തന്നെയാണ് ദി പിയാനിസ്റ്റ്. കണ്ടില്ലെങ്കിൽ നിർബന്ധമായും കാണുക.

4.25/5 ▪ RGP VIEW

8.5/10 · IMDb
95% · Rotten Tomatoes
85% · Metacritic


RGP VIEW

Latest

Get out (2017)