RGP VIEW 109
![]() |
Ready Player One |
(2018) | PG-13 | 140 min | Action, Adventure, Sci-Fi
Director: Steven Spielberg
_"A creator who hates his own creation. A hidden key: a leap not taken. Retrace your steps, escape your past. And the key of Jade will be yours at last."_
വലിയ അഭിപ്രായങ്ങളോ അല്ലെങ്കിൽ യാതൊരു മുൻവിധിയും ഇല്ലാതെ കാണാൻ തുടങ്ങിയ ചിത്രമാണ് റെഡി പ്ലെയർ വൺ.
പണ്ട് മുതലേ കണ്ടു തഴമ്പിച്ച സിനിമകളാണ് ഗെയിം പശ്ചാത്തലമായി വന്ന ചിത്രങ്ങൾ. കുട്ടിക്കാലത്ത് spy kids കണ്ടത് ഓർമ്മയുണ്ട്. സിനിമയെ കുറിച്ച് കൂടുതലായി പഠിക്കുകയും കാണുകയും ചെയ്യുന്ന ഈ സമയത്ത് ഗെയിം എന്ന വിഷയം കേന്ദ്രീകരിച്ച് വന്ന സിനിമകളിൽ ആദ്യമാണ് ഈ ചിത്രം.
കഥയുടെ പശ്ചാത്തലം ഭാവിയിലാണ് നടക്കുന്നത്. ജീവിതംതന്നെ ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടം. ചിന്തിച്ചു കഴിഞ്ഞാൽ അൽഭുതവും ചിലപ്പോൾ നടക്കാൻ സാധ്യതയുള്ളതുമായ ഒരു വിഷയം തന്നെയാണ് ഈ കഥ മുന്നോട്ടു കൊണ്ടു വരുന്നത്. ഹലോ ഗെയിമുകളിലും അകപ്പെട്ടുപോയ യുവ തലമുറയിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പൊതുവേ ഗെയിം കളിക്കുന്നത് എന്തിനാണ് ? വിജയിക്കാൻ അല്ലേ ? പിന്നീട് നായകൻ വിജയത്തിലേക്കുള്ള പാതയാണ് സിനിമ സൃഷ്ടിക്കുന്നത്. ഗെയിം കൂടാതെ സിനിമയിൽ തരക്കേടില്ലാത്ത കഥയുമുണ്ട്.
ആനിമേഷൻ എന്ന കാറ്റഗറിയിലും ഈ സിനിമയെ ഉൾപ്പെടുത്താം.
അടിപൊളി ഗ്രാഫിക്സിൽ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഗ്രാഫിക്സ് ക്യാമറ ബിജിഎം സംവിധാനം തുടങ്ങി എല്ലാറ്റിലും മികച്ച ടീമിനെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആദ്യം ത്രില്ലടിച്ച് ഇരുന്നു കാണാവുന്ന ചിത്രം. പക്ഷേ അവസാനമാകുമ്പോൾ ആദ്യത്തെ ഫ്ലോ അങ്ങ് നഷ്ടപ്പെട്ട പോലെ എനിക്ക് ഫീൽ ചെയ്തു.
ലിവിംഗ് ലെജൻഡ് ആയ സ്റ്റീഫൻ സ്പിൽബർഗ് ആണ് സിനിമയുടെ സംവിധാനം. അദ്ദേഹത്തിൻറെ സിനിമകൾ എന്നും ഹോളിവുഡിലെ മികച്ച സിനിമകളിൽ ഉൾപ്പെടുന്നവയാണ്.
കഥാഗതി കുറച്ചു പിറകോട്ട് ആണെങ്കിലും ത്രില്ലർ സിനിമ അല്ലെങ്കിൽ ഒരു എൻറർടെയ്നർ സിനിമക്ക് വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട്. ബോറടിക്കാതെ ഈ സിനിമ കണ്ടു തീർക്കാമെന്ന് ഉറപ്പ്. എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ് സ്റ്റീഫൻ സ്പിൽബർഗ് ഒരുക്കിയത്. അമിത പ്രതീക്ഷ ഇല്ലാതെ കാണുകയാണെങ്കിൽ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.
3.5/5 RGP VIEW
7.5/10 · IMDb
72% · Rotten Tomatoes
64% · Metacritic
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment