Wednesday, February 12, 2020

183. 1917 (2019) ENGLISH

RGP VIEW 183

1917 (2019)
R   |  119 min   |  Drama, War

ഒന്നാം ലോക മഹായുദ്ധ കാലഘട്ടം, ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള യുദ്ധം വളരെ രൂക്ഷമാണ്. അങ്ങനെയിരിക്കെ ബ്രിട്ടീഷ് സൈന്യം മറ്റൊരു ഭാഗത്ത് ജർമ്മനിക്കെതിരെ അക്രമിക്കാൻ തുനിഞ്ഞിറങ്ങുന്നു. പക്ഷേ ഈ അക്രമം ജർമ്മനിയുടെ തന്ത്രമാണെന്ന കാര്യം യുദ്ധത്തിന് പുറപ്പെട്ട ശേഷമാണ് ഇംഗ്ലണ്ട് മേജർ അറിയുന്നത്. അവിടെ അക്രമം നടന്നാൽ ആയിരത്തോളം ബ്രിട്ടീഷ് പട്ടാളക്കാർ മരണപ്പെടും. യുദ്ധത്തിനു വേണ്ടി ഒരു കൂട്ടർ പുറപ്പെടുകയും ചെയ്തിരുന്നു. അവരെ തടയാൻ വേണ്ടി രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ സന്ദേശവുമായി ബ്രിട്ടീഷ് സൈന്യം അയക്കുന്നു. പക്ഷേ അവിടേക്ക് പെട്ടെന്ന് എത്തണമെങ്കിൽ ജർമനിയുടെ അതിർത്തി കടന്നു പോകണം.  ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം വിശദീകരിക്കുന്നത്.

ആദ്യമേ പറയട്ടെ, ആസ്വാദ്യ സിനിമ എക്സ്പീരിയൻസ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഞെട്ടിച്ച അല്ലെങ്കിൽ അത്ഭുതപ്പെടുത്തിയ സിനിമ. നമ്മളും യുദ്ധത്തിൻറെ ഒരു ഭാഗമായി മാറും. ആ രീതിയിലാണ് സിനിമ കൊണ്ടു പോകുന്നത്. സിനിമയുടെ സംവിധാനം, ആർട്ട്, പശ്ചാത്തലസംഗീതം, ക്യാമറ, എഡിറ്റിംഗ്, കാസ്റ്റിംഗ് തുടങ്ങി എല്ലാ മേഖലയും കിടിലൻ ആയിരുന്നു. 

രണ്ടുമണിക്കൂർ സിനിമ സിംഗിൾ ഷോട്ടിൽ ! അതും വേറിട്ട ലൊക്കേഷനിൽ..?! അതും രാത്രിയും പകലും..! How is Possible..? ഒരു നോട്ടത്തിൽ കണ്ടാൽ ഒറ്റ ഷോട്ട് കൊണ്ട് കമ്പ്ലീറ്റ് ചെയ്ത സിനിമ. ഒന്നുകൂടി ശ്രദ്ധിച്ചാൽ രണ്ട് ഷോട്ടിൽ തീർത്ഥ ചിത്രം എന്ന രീതിയിലെ പ്രേക്ഷകന് അനുഭവപ്പെടുകയുള്ളൂ. കാരണം നാല് മാസത്തോളം ഷൂട്ട് ചെയ്ത ഈ ചിത്രം കണ്ടുകഴിഞ്ഞാൽ രണ്ടു മണിക്കൂർ കണ്ടിന്യൂസ് ആയി ഷൂട്ട് ചെയ്ത സിനിമ പോലെ തോന്നുകയുള്ളൂ. അത്രയ്ക്കും ബ്രില്ല്യൻസ് ഈ ചിത്രത്തിലെ എല്ലാ മേഖലയിലും നമുക്ക് കാണാൻ സാധിക്കും.

എല്ലാ മേഖലയും ഗംഭീരമായി വൃത്തിക്ക് പണിയെടുത്തു എന്ന് ചുരുക്കം. ഡിഫറെൻറ് ആംഗിളിൽ നിന്ന് ഷോട്ട് വരുമ്പോൾ പ്രേക്ഷകരെ കയ്യിലെടുക്കാൻ ആകാംക്ഷ കൊണ്ടും മറ്റു ഘടകങ്ങൾ കൊണ്ടും എളുപ്പമാണ്. സിംഗിൾ ഷോട്ടിൽ വരുന്ന സിനിമയ്ക്ക് ഇത് അധികം സാധിക്കാറില്ല. പക്ഷേ ഇവിടെ അതും വ്യത്യസ്തമാണ്. ഡയലോഗ് പോലും പറയാതെ സീനിൻറെ ഇംപോർട്ടൻസ് കൃത്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പിന്നെ ക്യാമറയുടെ കാര്യം..! പണ്ട് ശ്രീനിവാസൻ പറഞ്ഞതുപോലെ ക്യാമറയും വെള്ളത്തിലേക്ക് ചാടുന്ന അവസ്ഥയായിരുന്നു.. പുള്ളിക്ക് ഓസ്കാർ വെറുതെ കിട്ടിയതല്ല..! പല ഷോട്ടുകളും റിപീറ്റ് ചെയ്തു കണ്ട സിനിമ ഇതായിരുന്നു. പലവട്ടം എന്നോട് തന്നെ ഞാൻ ചോദിച്ചു ഈ ഷോട്ട് എങ്ങനെയാണ് എടുത്തത് എന്ന് ? ക്യാമറ വർക്ക് വണ്ടർ അടിപ്പിച്ച സിനിമ ഇത് മാത്രമാണ്..

ഏതെങ്കിലും ചിത്രം നിങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടോ ? എന്നാൽ നീണ്ട ഒരു വർഷത്തിനുശേഷം ഒരു ഹോളിവുഡ് ചിത്രം എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. ആദ്യമായി ഇങ്ങനെ ഒരു അനുഭവം സമ്മാനിച്ചത് 1967 സ്റ്റാലിൻ കുബ്രിക്ക് സംവിധാനം ചെയ്ത 2001 എ സ്പേസ് ഒഡീസി എന്ന ചിത്രത്തിലൂടെയാണ്. അന്ത കാലം ഇങ്ങനെ ഒരു സിനിമ എങ്ങനെ എടുത്തു എന്ന് പലവട്ടം ചിന്തിച്ചതാണ്. ഒരു വർഷം മുമ്പാണ് ആ ചിത്രം തന്നെ കാണുന്നത്. ശേഷം അങ്ങനെയൊരു സിനിമ എക്സ്പീരിയൻസ് എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ 1917 എന്ന ഹോളിവുഡ് ചിത്രം വീണ്ടും എന്നെ മറ്റൊരു സിനിമ വിസ്മയ ലോകത്തേക്ക് എത്തിക്കുകയായിരുന്നു. അത്ഭുതപ്പെടുത്തിയത് പോരാഞ്ഞിട്ട് എൻറെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി മാറുകയും ചെയ്തു.

ഏതൊരു സിനിമ സ്നേഹിയും കണ്ടിരിക്കേണ്ട മനോഹരമായ ചിത്രം. ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അവാർഡ് ഒരു കൊറിയൻ ചിത്രത്തിന് ലഭിച്ചെങ്കിലും കാണാൻ സാധിച്ചില്ല. അത് വലിയൊരു ഒരു പ്രതീക്ഷയുടെ തുടക്കമാണ്, സമ്മതിക്കുന്നു. പക്ഷേ മനസ്സുകൊണ്ട് ഈ ചിത്രത്തിന് ആ അംഗീകാരം ലഭിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

NB: "ദൈവം സിനിമയാണെങ്കിൽ ഇങ്ങനെ ഇരിക്കും. നമ്മളെ ഇങ്ങനെ അത്ഭുതപ്പെടുത്തും."

RGP VIEW : 4.75/5

അഭിപ്രായം വ്യക്തിപരം

Rgp's followers 77% Liked This Film

8.5/10
IMDb
89%
Rotten Tomatoes
91% liked this film
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)