Monday, April 15, 2019

Gone Girl (2014) ENGLISH

RGP VIEW 99
Gone Girl
(2014)
R
149 min
Drama, Mystery, Thriller
English

With his wife's disappearance having become the focus of an intense media circus, a man sees the spotlight turned on him when it's suspected that he may not be innocent.

Director :- David Fincher

"When I think of my wife, I always think of her head. The shape of it, to begin with."

   ഈ സിനിമ തുടങ്ങുമ്പോൾ ഉള്ള സംഭാഷണം ആണ് ഞാൻ മുകളിൽ കൊടുത്തത്.
ആദ്യകാഴ്ചയിൽ ഒന്നും തോന്നിയില്ലെങ്കിലും സിനിമയുടെ അവസാനത്തിൽ ആ സംഭാഷണത്തിൻറെ ആഴം എൻറെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.
ആ സംഭാഷണം വീര്യംകൂടിയ ഒന്നു തന്നെയായിരുന്നു. സിനിമ കണ്ടവർക്ക് കൃത്യമായി അത് മനസ്സിലാകും.


ഒരുപാട് കാലമായി കയ്യിൽ കിടക്കുന്ന ചിത്രമാണിത്. നല്ല അഭിപ്രായങ്ങൾ കേട്ടതുകൊണ്ട് ഇരുന്നു കണ്ടു. സിനിമ തുടങ്ങി... സാധാരണ കണ്ടുവരുന്ന ഭാര്യയുടെയും ഭർത്താവിന്റെയും കഥ..
കുറച്ച് ലാഗും കൂടിയായപ്പോൾ നല്ല അഭിപ്രായം പറഞ്ഞവരുടെ മുഖമാണ് മനസ്സിലേക്ക് ഓടി വന്നത്.


സിനിമയുടെ പേര് കേട്ടപ്പോൾ മിസ്സിംഗ് കേസ് വല്ലതും ആണെന്ന് ആദ്യമേ ഊഹിച്ചു.അതെ സംഭവം അത് തന്നെ. പക്ഷേ സാധാരണ പോലെയുള്ള ഒരു മിസ്സിംഗ് കേസ് അല്ല ഇത്. സിനിമ ട്രാക്കിലേക്ക് വന്നതിനുശേഷം സിനിമയുടെ തലം മാറാൻ തോന്നുന്നു. മികച്ച ത്രില്ലറിലേക്ക് സിനിമ മാറിത്തുടങ്ങി. പിന്നീട് ഓരോ നിമിഷവും സിനിമ എന്നെ വിസ്മയിപ്പിച്ചു..


ഡേവിഡ് ഫിഞ്ചറിന്റെ സംവിധാന മികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അദ്ദേഹത്തിൻറെ റിലീസ് ആയ അവസാനത്തെ ചിത്രം Gone Girl ആണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ
കിടുകച്ചി..
കൂടുതൽ ഒന്നും പറയുന്നില്ല.. കണ്ടു വിലയിരുത്തുക.

Must Watch

4/5 ▪ RGP VIEW

8.1/10 · IMDb
87% · Rotten Tomatoes
79% · Metacritic

NB : ഇതുപോലെ ഒരു ഭാര്യയെ കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ എല്ലാവർക്കും ഉള്ളൂ.

RGP VIEW

No comments:

Post a Comment

Latest

Get out (2017)