Halen ശേഷം മലയാളത്തിൽ മികച്ച ഒരു സർവേൽ സിനിമ കൂടി പിറന്നിരിക്കുന്നു..
മലയോര ഗ്രാമത്തിൽ ഇലക്ട്രീഷ്യനായി ജീവിക്കുന്ന നായകൻ. അധികം ആരോടും സംസാരിക്കാത്ത സമൂഹമായി അധികം ബന്ധമില്ലാത്ത അത്ര പെട്ടെന്ന് ആർക്കും ഇഷ്ടപ്പെടാത്ത സ്വഭാവക്കാരനായ നായകൻ..!
അയാളുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടക്കുന്നു. അതിൽനിന്ന് അതിജീവിക്കാനുള്ള ശ്രമമാണ് പിന്നീട് ചിത്രം ചർച്ച ചെയ്യുന്നത്..!
ഒരു വൺമാൻഷോ സിനിമ. ഫഹദ് ഫാസിൽ എന്ന നടൻറെ മികച്ച പ്രകടനങ്ങളിൽ മറ്റൊന്ന് കൂടി. പക്ഷേ ഇതൊരു നടൻറെ സിനിമയല്ല. പകരം ഒരു മേക്കർ സിനിമയാണ്..!
ഓരോ സീനും കീറിമുറിച്ച് പോസ്റ്റുമോർട്ടം ചെയ്തിട്ടാണ് സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്..! ബൈക്കിന്റെ സ്റ്റാൻഡ് റെഡിയാക്കുന്ന ഒരു സീൻ എല്ലാം വരുന്നുണ്ട്. രണ്ട് കട്ട് ഷോട്ടുകൾ ആയിട്ടാണ് വരുന്നത്. രണ്ടിലും കണ്ടിന്യൂ കൊണ്ടുവരാൻ ഒക്കെയുള്ള ഒരു ശ്രമം..! വളരെ അഭിനന്ദാർഹമാണ്..! ചില ഹോളിവുഡ് സിനിമകളിലെല്ലാം കാണുന്ന പല കണ്ടിന്യൂറ്റി രീതികളും ഈ സിനിമയിൽ കാണാൻ സാധിച്ചു. വളരെ ഡെപ്ത് ആൻഡ് ഡീറ്റൈൽ ആയിട്ടാണ് ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്.
എ ആർ റഹ്മാനെ കൊണ്ട് നന്നായി പണിയെടുപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ ജീവൻ പശ്ചാത്തല സംഗീതം തന്നെയായിരുന്നു.. രണ്ടു ഗാനങ്ങളും കൊള്ളാം. ആദ്യപകുതി ഒരു ഡ്രാമയിലൂടെ ക്യാരക്ടറിനെ വ്യക്തമായി പ്രേക്ഷകനെ പരിചയപ്പെടുത്തുന്നു. ഫഹദ് ഒരു നെഗറ്റീവ് റോൾ പോലെയാണ് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. 24 കാതം പോലെ കുറച്ച് വ്യത്യസ്തമായ കഥാപാത്രം. ആദ്യ പകുതിയിലെ ഇൻറർവെൽ ബ്ലോക്ക് ഗംഭീരം ആയിരുന്നു..!
ആദ്യപകുതി ഡ്രാമയാണെങ്കിൽ രണ്ടാം പകുതി സർവ്വേൽ ത്രില്ലർ എന്ന രീതിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആർട്ട് വർക്ക് ഗംഭീരം. ആർട്ട് എല്ലാം വളരെ റിയലിസ്റ്റിക് ഫീൽ നൽകുന്നുണ്ട്. ക്യാമറ അഭ്യാസങ്ങളും ഗംഭീരം. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ഫഹദ് പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. അദ്ദേഹം ഏറ്റവും കഷ്ടപ്പെട്ട് അഭിനയിച്ച ഒരു സിനിമ ഇതാണെന്ന്. ചിത്രം കണ്ടപ്പോൾ അത് ശരി വയ്ക്കാനാണ് തോന്നിയത്. എങ്ങനെയാണ് ഇത് ഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്ന് തന്നെയായിരുന്നു എൻറെ ചിന്ത.
ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു മേക്കിങ് വീഡിയോ ഈ സിനിമയുടേതാക്കും..
ചിത്രം കാണണമോ വേണ്ടേ ?
തീർച്ചയായും തിയേറ്റർ വെച്ച് കാണേണ്ട ഒരു സിനിമ തന്നെയാണ്. മൊബൈൽ സ്ക്രീനിൽ നിന്ന് കാണുന്നതിനോട് എനിക്കൊരു യോജിപ്പുമില്ല. കുറച്ചുപേരെ തിയേറ്ററിൽ ഉണ്ടായിരുന്നല്ലോ.. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ച് നിന്ന് കയ്യടിച്ചു. സിനിമ കൂടുതൽ ആളുകളിലേക്ക് എത്തും എന്ന കാര്യം ഉറപ്പാണ്.. പക്ഷേ അത് തീയേറ്ററുകളിൽ നിന്ന് തന്നെ ആകണം എന്നാണ് ആഗ്രഹം..
4/5 RGP DIARIES
നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
.
No comments:
Post a Comment