RGP VIEW 186
Trance (2020)
122 min | Drama, Thriller
ഒരു മഹാ സിനിമ, ഒരിക്കലും പിടിതരാത്ത മാർക്കറ്റിംഗ് സ്ട്രാറ്റജി, ഫഹദ് ഫാസിലിൻറെ വ്യത്യസ്തമായ ഗെറ്റപ്പുകൾ... എന്നിലെ പ്രാന്തൻ സിനിമ സ്നേഹിയെ ആദ്യ ദിവസം തിയേറ്ററിലേക്ക് എത്തിച്ച ഘടകങ്ങൾ ഇതെല്ലാമാണ്. പക്ഷേ തിയേറ്ററിലേക്ക് കയറുന്നതിനു മുമ്പ് വരെ മനസ്സിൽ ഒരു ദീർഘവീക്ഷണം ഉണ്ടായിരുന്നു. ഒന്നെങ്കിൽ പടം എട്ടുനിലയിൽ പൊട്ടും അല്ലെങ്കിൽ ബോക്സ് ഓഫീസ് തൂത്തുവാരി മറ്റൊരു വിപ്ലവം സൃഷ്ടിക്കും.
ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാട് ഒരു മലയാളി. അയാൾ ഒരു മോട്ടിവേഷൻ ട്രെയിനറാണ്. ജീവിക്കാൻ വേണ്ടി ചെറിയ തരികിടകൾ എല്ലാം നടത്തി ജീവിക്കുന്ന നായകൻ. തനിക്ക് കൂട്ടായി അനുജൻ മാത്രം. ഒരു പ്രത്യേക സാഹചര്യം കൊണ്ട് മുംബൈയിലേക്ക് വണ്ടി കയറുന്നു. അവിടെവച്ച് അയാളുടെ ജീവിതം മിന്നി മാറുന്നു. തുടർന്ന് കഥ വികസിക്കുന്നു.
ആദ്യപകുതി ഗംഭീരം. എൻറെ പ്രതീക്ഷകളെ ഒരു അരിമണി വലുപ്പം പോലും കുറയ്ക്കാതെ എല്ലാം വേണ്ട രീതിയിൽ പാകത്തിന് അൻവർ റഷീദ് സിനിമയിൽ ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച അനുഭവം തന്നെയാണ് ആദ്യ പകുതിയിൽ സിനിമ എനിക്ക് സമ്മാനിച്ചത്. എടുത്തുപറയേണ്ടത് ചിത്രത്തിൻറെ പശ്ചാത്തലസംഗീതവും ക്യാമറയും തന്നെയാണ്. ഇവ രണ്ടും പലപ്രാവശ്യവും ഇതൊരു മലയാള സിനിമയുടേത് തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം പ്രസൻറ്റ് ചെയ്തിട്ടുണ്ട്.
കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് വളരെ മികച്ചതായി അനുഭവപ്പെട്ടു. കഥാപാത്രങ്ങളെ ഏതുരീതിയിൽ പ്രേക്ഷകരിൽ അവതരിപ്പിക്കണമെന്ന് അൻവർ റഷീദിന് വ്യക്തമായി അറിയാം. അത് പുള്ളി മുമ്പ് പല സിനിമകളിലും തെളിയിച്ചതുമാണ്. ആ ഒരു കാസ്റ്റിംഗ് പെർഫെക്ഷൻ ചിത്രത്തിൻറെ നിലവാരം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നു എന്നതുമാത്രമല്ല സിനിമയ്ക്ക് ഒരു റിച്ച് ഫീൽ കൂടി നൽകുന്നുണ്ട്.
സിനിമയുടെ ബാക്കി പ്രൊഡക്ഷൻ രീതികളിൽ ഒന്നും എനിക്ക് യാതൊരു കുറ്റവും പറയാനില്ല. അവരെല്ലാം അവരുടെ ദൗത്യം വൃത്തിയായി നിറവേറ്റിയിട്ടുണ്ട്. പക്ഷേ സ്ക്രിപ്റ്റിംഗ് ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. രണ്ടാം പകുതിയിൽ വ്യക്തമായി പറഞ്ഞാൽ ക്ലൈമാക്സിൽ കെട്ടുറപ്പുള്ള തിരക്കഥയുടെ പോരായ്മ എൻറെ സിനിമ ആസ്വാദനത്തെ കാര്യമായ രീതിയിൽ ബാധിച്ചു. ആ ഒരൊറ്റ കാരണം കൊണ്ട് സിനിമയുടെ ഗ്രാഫ് നല്ല രീതിയിൽ വെട്ടി ചുരുങ്ങി എന്നുതന്നെ പറയാം.
ഒരു ഉദാഹരണം പറയാം. നായകൻ രണ്ടു പേരെ കൊന്നു എന്ന് കരുതുക. നായകനെ പോലീസ് പിടിക്കാനും പിടിക്കാതിരിക്കാൻ സാധ്യതയുണ്ട്. അത് സിനിമ സഞ്ചരിക്കുന്ന രീതി പോലെ ഇരിക്കും. കഥാപാത്രങ്ങളുടെ ഐഡൻഡിറ്റി അതിൽ വളരെ പ്രധാനമാണ്. നായകനെ പിടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമാണ്. പക്ഷേ പ്രേക്ഷകനെ അത് വ്യക്തമായി പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് ഇവരുടെ ഉത്തരവാദിത്വവുമാണ്. പക്ഷേ അത് ഈ സിനിമയിൽ നടന്നില്ല എന്നുതന്നെ പറയാം. അതു തന്നെയാണ് സിനിമയുടെ അടിത്തറ തകർത്തത്.
കഥയിൽ ചോദ്യം ഇല്ല എന്നു പറഞ്ഞു വേണമെങ്കിൽ ഇതിനെ തള്ളി പറയാം. പക്ഷേ ലോജിക് എന്നൊരു സംഭവം ഉണ്ടല്ലോ. അത് ഇവിടെ വർക്കൗട്ട് ആയതുപോലെ അനുഭവപ്പെട്ടില്ല. 2 മണിക്കൂറും 50 മിനിറ്റ് നീളുന്ന ഈ ചിത്രം ബോറിങ് ഒന്നുമല്ല. ആദ്യ പകുതി എനിക്ക് തന്ന അമിത വിശ്വാസമാണ് ചിലപ്പോൾ ഇതിനെല്ലാം കാരണം ആയിട്ട് ഉണ്ടാവുന്നത്.
വൻ ഹൈറ്റിൽ വരുന്ന ഒരു ചിത്രം നല്ല രീതിയിൽ പ്രേക്ഷകൻ വർക്കൗട്ട് ആയില്ലെങ്കിൽ സ്വാഭാവികമായും സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കപ്പെട്ടു.
ഞാൻ പ്രതീക്ഷിച്ച അത്രയ്ക്ക് സിനിമയ്ക്ക് വരാൻ സാധിച്ചില്ല. അത് എനിക്ക് നിരാശ തന്നെയാണ് സമ്മാനിച്ചത്. പക്ഷേ ഞാൻ മുകളിൽ പറഞ്ഞ പോലെ ഒന്നും അല്ല നടന്നത്. ചിത്രം എട്ടുനിലയിൽ പൊട്ടാനും സാധ്യതയില്ല നേരെമറിച്ച് ബോക്സ്ഓഫീസ് തകർക്കാനും പോകുന്നില്ല. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സാധാരണ സിനിമ. തീയേറ്ററിൽ നിന്ന് കാണാൻ ഉള്ളത് ചിത്രത്തിലുണ്ട്. അമിത പ്രതീക്ഷ ഇല്ലാതെ സിനിമയെ സമീപിക്കുക.
3/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment