RGP VIEW 119
![]() |
The Impossible |
(2012) | PG-13 | 114 min | Drama, History, Thriller | Spanish
Director: J.A. Bayona
2004 ഡിസംബർ 24ന് സുനാമി ഞെട്ടിച്ചു നമ്മുടെ അടുത്തേക്ക് വന്നു. നമ്മുടെ കേരളം ഉൽപ്പെടെ ലോകമെമ്പാടും സുനാമി ആഞ്ഞടിച്ചു. വൻ നാശനഷ്ടങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും സുനാമി കാരണമായി. ഈ സംഭവവുമായി ബന്ധപ്പെട്ട് 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ ഇംപോസിബിൾ.
ക്രിസ്മസ് വെക്കേഷൻ ആഘോഷിക്കാനായി തായ്‌ലാൻഡ്ലേക്ക് വരുന്ന യൂറോപ്പ്യൻ ഫാമിലി. അവിടെവെച്ച് അപകടം സംഭവിക്കുകയും വെള്ളത്തിൽ അഞ്ച് അംഗങ്ങൾ അടങ്ങുന്ന കുടുംബം ഭാഗങ്ങളിലേക്ക് ഒലിച്ചു പോകുകയും ചെയ്യുന്നു. തുടർന്നു നടക്കുന്നത് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കഥയാണ് പിന്നീട് സിനിമ പറയുന്നത്.
ചെറുപ്രായത്തിൽ ടിവിയിൽ ആണ് ആദ്യമായി സുനാമി കാണുന്നത്. ആ സമയത്ത് അതിൻറെ ഭീകരത അത്രയ്ക്ക് മനസ്സിലായിട്ടില്ലായിരുന്നു. സ്വാഭാവികമായും പ്രായംകൂടുന്തോറും ഏതൊരു വിഷയത്തെക്കുറിച്ചുള്ള അറിവും കൂടും. പക്ഷേ ഈ സിനിമയിലൂടെ അതു അനുഭവിച്ചറിഞ്ഞു എന്നുതന്നെ പറയാം.
മിറാക്കിൾ എന്നു വിശേഷിപ്പിക്കാവുന്ന യഥാർത്ഥ സംഭവം. അതു പച്ചയായി സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. ജീവിതമായി ബന്ധപ്പെട്ട സർവൈവൽ സിനിമയ്ക്ക് ഒരേ ഗണത്തിൽ പെടുന്നതാണ്; എങ്കിലും അതിൽ നിന്നും ഈ സിനിമയുടെ വീരം കുറച്ചുകൂടി കൂടുന്നു. ഒരു ഗണത്തിൽ എന്ന് വിശേഷിപ്പിക്കാൻ കാരണമുണ്ട്. അവസാനം മരണം ആണല്ലോ...!
ചിത്രത്തിലെ ടെക്നിക്കൽ സൈഡ് ബ്രില്യൻസ് എടുത്തുപറയേണ്ടതാണ്. സുനാമി നേരിട്ട് കാണുന്നു പ്രതീകമായിരുന്നു. ആക്ടേഴ്സ് പെർഫോമൻസ് പൊളിച്ചടുക്കി. Tim Holland പ്രകടനം വളരെ മികച്ചതായിരുന്നു. മികച്ച ഗ്രാഫിക്സിൽ സംവിധായകൻ ഒരുക്കിയ ഗംഭീര സിനിമ തന്നെയാണ് ദ ഇംപോസിബിൾ.
എല്ലാത്തരം പ്രേക്ഷകരെയും കണ്ടിരിക്കേണ്ട ചിത്രമാണിത്. സിനിമയിൽ നിന്നു കിട്ടുന്ന പ്രചോദനം ഒരുപാടുണ്ട്. അതു കണ്ടു തന്നെ അറിയണം. പക്ഷേ ഒന്നുണ്ട്, സിനിമ അവസാനിക്കുമ്പോൾ അപ്പോൾ നിങ്ങളുടെകണ്ണിൽ നിന്ന് കണ്ണീർ വീണിരിക്കും..!
മികച്ച സിനിമാ അനുഭവം.
4/5 ▪ RGP VIEW
അഭിപ്രായം വ്യക്തിപരം
NB: വലിയ ദുരന്തത്തിൽ നിന്നും ചെകുത്താൻ നമ്മളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കാം.
RGP VIEW
No comments:
Post a Comment