Showing posts with label Sci-fi. Show all posts
Showing posts with label Sci-fi. Show all posts

Wednesday, May 27, 2020

204. Upload (2020-) ENGLISH

RGP VIEW 204

Upload
(2020– )   |   TV Series   |  TV-MA   |  30 min   |  Comedy, Mystery, Sci-Fi   |   Episodes: 10

ജീവിതം ആണോ അല്ലെങ്കിൽ മരണശേഷം ആണോ ഏറ്റവും മനോഹരം ? മരണശേഷം നമ്മൾക്ക് എന്തു സംഭവിക്കും. സ്വർഗം, നരകം എന്നിങ്ങനെ പല തിയറികൾ ഉണ്ടെങ്കിലും വ്യക്തമായ ഒരു ഉത്തരം ഇതുവരെ നമുക്ക് ലഭിച്ചിട്ടില്ല.
അല്ലെങ്കിൽ ലാലേട്ടൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ മരണത്തിനുശേഷം ആണെങ്കിലോ ശരിക്കുമുള്ള ജീവിതം ?

മരണത്തിനു ശേഷമുള്ള ജീവിതമാണ് അപ്ലോഡ് എന്ന സീരീസ് കാണിക്കുന്നത്. ഒരു വ്യക്തി മരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞാൽ മരിക്കണോ വേണ്ടയോ എന്ന് അയാൾക്കും അയാളുടെ കുടുംബത്തിനും തീരുമാനിക്കാം. എങ്ങനെയെന്നല്ലേ..!

2030ൽ നടക്കുന്ന കഥയാണ് അപ്‌ലോഡ്. ചുരുക്കി പറഞ്ഞാൽ മരിക്കുന്നതിനുമുമ്പ് കുഴിമാടത്തിൽ പോകണോ അല്ലെങ്കിൽ കമ്പ്യൂട്ടറിലേക്ക് കയറണോ എന്ന് നമുക്ക് തീരുമാനിക്കാം. നമ്മുടെ ഓർമ്മകളായി ഒരിക്കലും മരിക്കാത്ത മനുഷ്യനായി കമ്പ്യൂട്ടറിനുള്ളിലെ ലോകത്ത് പാറി നടക്കാം.

ഞാൻ പറയുമ്പോൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആയി തോന്നാം. മനപ്പൂർവ്വം ചെയ്തതല്ല, ഈ ആമസോൺ സീരീസ് അധികം ആരും കണ്ടുകാണില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ കഥ വ്യക്തമായി ഞാൻ പറഞ്ഞിട്ടില്ല. അത് ചിലപ്പോൾ നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

കോമഡി രംഗങ്ങളും പ്രണയവും നിഗൂഢതയും ഒപ്പം ചെറിയ ത്രില്ലറും അടങ്ങുന്ന സീരീസാണ് അപ്‌ലോഡ്. ഒരു മിക്സഡ് ജോണർ എന്നെല്ലാം പറയാം. തിരക്കഥയും സംവിധാനവും ഒരുപാട് മികച്ചതായി അനുഭവപ്പെട്ടു. പശ്ചാത്തലസംഗീതവും ഗ്രാഫിക്സ് വർക്കുകൾ നല്ല ക്വാളിറ്റി അനുഭവപ്പെട്ടു. ലാഗ് അനുഭവപ്പെട്ട ഇല്ല എന്നതാണ് വാസ്തവം.

ബ്രഹ്മാണ്ഡം സീരീസ് എന്നൊന്നും ഞാൻ പറയുന്നില്ല. നേരെമറിച്ച് 13 Reasons Why (1st Season) എല്ലാം നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റിയ പ്രേക്ഷകരാണ് നിങ്ങളെങ്കിൽ ധൈര്യമായി ഇതും കാണാം. നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഒറ്റ ഇരിപ്പിന് വേണമെങ്കിൽ കണ്ടു തീർക്കാം. 30 മിനിറ്റ് ദൈർഘ്യം വരുന്ന അപ്‌ലോഡ് അടുത്ത സീസണിനുള്ള മരുന്നു ബാക്കിവെച്ചാണ് അവസാനിക്കുന്നത്.

3.5/5 RGP VIEW

8.1/10
IMDb
86%
Rotten Tomatoes
94% liked this TV show
Google users
Description

Tuesday, March 17, 2020

197, Battle Royale (2000) JAPANESE

RGP VIEW 197
197, Battle Royale (2000) JAPANESE

Battle Royale (2000)
Not Rated   |  114 min   |  Adventure, Drama, Sci-Fi

ഒരു കൂട്ടും കുട്ടികളെ ഒരു ഒറ്റപ്പെട്ട ദ്വീപിൽ കൊണ്ടിടുന്നു. അവരുടെ കയ്യിൽ മാരകായുധങ്ങൾ കൊടുക്കുന്നു. ശേഷം പരസ്പരം കൊല്ലാൻ ആവശ്യപ്പെടുന്നു. പരസ്പരമുള്ള യുദ്ധത്തിനു ശേഷം അവസാനമുള്ള ഒരു കുട്ടിക്ക് തിരിച്ചു വീട്ടിൽ പോകാം. ആ ഒറ്റപ്പെട്ട ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവിടെയുള്ള കുട്ടികൾ മൊത്തം ശ്രമിക്കുന്നതാണ് കഥ. പക്ഷേ അതിന് തൻറെ ഒപ്പമുള്ള സഹപാഠികളെ കൊല്ലണം.

ഈ കഥ എവിടെയോ കേട്ടത് പോലെ ഉണ്ടല്ലോ..?
സത്യം ഞാനും കേട്ടിരുന്നു. സിനിമയിലല്ല, ഒരു ഗെയിമിൽ...! അതെ വളരെ കുറഞ്ഞ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ പബ്ജി. ഗെയിമിൻറെ കഥ ഉടലെടുക്കുന്നത് 2000ൽ പുറത്തിറങ്ങിയ ബാറ്റിൽ റോയൽ എന്ന സിനിമയിൽ നിന്നാണെന്ന് പറയപ്പെടുന്നു.

ഗെയിമും സിനിമയും ഏകദേശം ഒരേ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. രണ്ടിലും ചെയ്യേണ്ടത് ഒപ്പമുള്ള സുഹൃത്തിനെ കൊല്ലുക എന്നു തന്നെയാണ്. സിനിമയിൽ അവരുടെ മാനസികാവസ്ഥ നല്ല വ്യക്തമായ രീതിയിൽ തന്നെ പകർത്തുന്നുണ്ട്. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഇറക്കിയ ചിത്രം ഒരുപാട് വയലൻസ് രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്.

കാലഘട്ടത്തിൽ ഇരുന്ന് സിനിമ കാണുക എന്നത് എനിക്ക് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ 2000ലും അതിനുമുമ്പും ഇറങ്ങിയ സിനിമകൾ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഈ ചിത്രം എനിക്ക് ഒരു പെർഫെക്ഷൻ തന്നില്ല. വയലൻസ് എല്ലാം ബോർ ആയിരുന്നു. അത് സിനിമ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വയലൻസ് രംഗങ്ങൾ വരുമ്പോൾ സിനിമയുടെ തട്ട് താഴ്ന്നു പോകുന്നതുപോലെ അനുഭവപ്പെട്ടു.

പബ്ജി ഭ്രാന്തന്മാർക്ക് വേണമെങ്കിൽ ഒരു വട്ടം കാണാം. അവർക്ക് ചിലപ്പോൾ നല്ല രീതിയിൽ ഇഷ്ടപ്പെടാം. ഈ സിനിമ പോലെ തന്നെയുള്ള  ഒരുപാട് ചിത്രങ്ങൾ ഇതിനുശേഷം ഇറങ്ങിയിട്ടുണ്ട്. അതൊന്നും കാണാൻ തൽക്കാലം എനിക്കിപ്പോൾ പ്ലാനില്ല. ഒരുപാട് സമയം നിങ്ങളുടെ ലൈഫിൽ ഉണ്ടെങ്കിൽ ഒന്നു കണ്ടു നോക്കുന്നതിൽ തെറ്റില്ല.

2.75/5 RGP VIEW

7.6/10
IMDb
87%
Rotten Tomatoes
89%
Fandango
85% liked this film
Google users

RGP VIEW

Sunday, March 15, 2020

195. Mirage (2018) Spanish

RGP VIEW 195

Mirage (2018)
TV-MA   |  128 min   |  Drama, Mystery, Romance

 ഭർത്താവിന് നല്ല ജോലി, നായിക ഡോക്ടറാണ്, സുന്ദരിയായ ഓമന മകൾ എല്ലാം കൊണ്ടും ആ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. നായിക വേരയും കുടുംബവും പുതിയ ഒരു വീട്ടിലേക്ക് താമസം മാറുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ആ പുതിയ വീട്ടിൽ അടച്ചിട്ട അലമാരയിൽ ഒരു പഴയ ടിവി ആ കുടുംബത്തിൻറെ ശ്രദ്ധയിൽ പെടുന്നു. ടിവി കൂടെ പഴയ കാസറ്റുകളും ഉണ്ടായിരുന്നു.

അവർ കൗതുകത്തോടെ ഓരോന്നായി കാസറ്റുകൾ പ്ലേ ചെയ്തു. ആ വീട്ടിൽ മുമ്പ് താമസിച്ച ഒരു ചെറിയ പയ്യൻ പാട്ടുപാടി സ്വന്തം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് അവർ ആ പഴയ ടിവിയിലൂടെ കണ്ടത്. പിന്നീടാണ് ആ പയ്യൻ മരണപ്പെട്ടു എന്നകാര്യം അവർ അറിയുന്നത്. അത് അവർക്ക് ഒരു ചെറിയ ഞെട്ടൽ ഉണ്ടാക്കി.

ആ ദിവസം നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. നായിക എന്തോ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഉണരുന്നു. അവൾ ഹാളിലേക്ക് പതുക്കെ നടന്നു. ഹാളിൽ നടക്കുന്ന ആ രംഗം കണ്ടു നായിക ഞെട്ടി. ടിവി തന്നാലെ ഓണായി  ഇരിക്കുന്നു. അവൾ ടിവിയുടെ അടുത്തേക്ക് ഒരു പേടിയോടെ നടന്നു. അവൾ ടിവിയുടെ അടുത്തെത്തിയതും അവളുടെ ജീവിതം മാറിമറിഞ്ഞു.

തുടക്കം പക്കാ ഹൊറർ മൂഡിലാണ് ഈ സ്പാനിഷ് ചിത്രം ആരംഭിക്കുന്നത്. കാര്യമായി പേടിക്കാൻ ഒന്നും ഇല്ലെങ്കിലും മനസ്സിൻറെ ഒരു മൂലയിൽ ഒരു ചെറിയ ഭയം സിനിമ നിലനിർത്തുന്നുണ്ട്. പിന്നീട് സയൻസ് ഫിക്ഷൻ ജോണറിൽ ചിത്രം മുന്നോട്ടു പോകുന്നു. ഒരുപക്ഷേ ടൈം ട്രാവൽ എന്നെല്ലാം വിശേഷിപ്പിക്കാം.

സത്യത്തിൽ സിനിമ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്. വളരെ നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവം സിനിമയെ കൂടുതൽ മികച്ചതാക്കുന്നു. സ്പാനിഷിൽ അധിക സിനിമകളൊന്നും കണ്ടില്ലെങ്കിലും വളരെ ഇഷ്ടമുള്ള ഒരു ആക്ടർ ഉണ്ട്. അദ്ദേഹത്തിൻറെ പേര് ഒന്നും എനിക്കറിയില്ല. പക്ഷേ, Money Heistലെ പ്രൊഫസർ എന്നുപറഞ്ഞാൽ ഒരുവിധം സിനിമ ആരാധകർക്ക് എല്ലാം അദ്ദേഹത്തെ മനസ്സിലാകുമെന്ന് കരുതുന്നു. അദ്ദേഹം അടങ്ങുന്ന കാസ്റ്റിംഗ് വളരെ മികച്ച പ്രകടനം തന്നെയാണ് എനിക്ക് വ്യക്തിപരമായി സമ്മാനിച്ചത്.

ഒരുപാട് മികച്ച പ്രതികരണങ്ങൾ ലഭിച്ചതു കൊണ്ടാണ് ഈ ചിത്രം കണ്ടത്. സിനിമയോട് പ്രതീക്ഷയുണ്ടായിരുന്നു. വളരെ ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ടു പോയ സിനിമ അവസാനം കൊണ്ടുപോയി നശിപ്പിച്ച പോലെ എനിക്ക് അനുഭവപ്പെട്ടു. ക്ലൈമാക്സ് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല. വളരെ ക്ലീഷേ സ്വഭാവമുള്ള അവസാനമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യമെല്ലാം ഒരുപാട് പുതുമകൾ തന്നു അവസാനം കൊണ്ടുപോയി കലമുടച്ചു.

എന്തൊക്കെ പറഞ്ഞാലും ഒരു മോശം സിനിമ ഒന്നുമല്ല Mirage. ഞാൻ പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് മാത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ ത്രില്ലർ ചിത്രമാണ് Mirage. ഒരുവട്ടം കണ്ടു രസിക്കാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്. ടൈം ട്രാവൽ സിനിമകളോട് താല്പര്യമുള്ളവർ അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ സിനിമ ഇഷ്ടപ്പെടും.

3.25/5 RGP VIEW

7.4/10
IMDb
75%
Rotten Tomatoes
6.4/10
FilmAffinity
94% liked this film
Google users

RGP VIEW

Saturday, February 15, 2020

184. Awe! (2018) TELUGU

RGP VIEW 184

Awe! (2018)
150 min   |  Comedy, Drama, Sci-fi, Thriller

ലോകസിനിമയിൽ വർഷങ്ങളായി ഇറങ്ങിയ പലതും ഇപ്പോഴും നമുക്ക് പരീക്ഷണ ചിത്രങ്ങളാണ്. മലയാളത്തിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ പൊതുവെ കുറവാണെങ്കിലും തമിഴിൽ ഇത് ഒരുപാട് ഇറങ്ങുന്നുണ്ട് താനും. അവിടം വിട്ടു കഴിഞ്ഞാൽ എൻറെ അറിവിൽ ഈ സംഭവത്തെ തിരി ഇട്ടാൽ കിട്ടില്ല. ചിലപ്പോൾ മറ്റു ഭാഷകൾ അധികം കാണാത്തതുകൊണ്ട് ആക്കാം. 

നേരെമറിച്ച് ആന്തോളജി സിനിമകൾ മലയാളത്തിൽ തന്നെ ഒരുപാട് ഒന്നും ഇല്ലെങ്കിലും അല്ലറചില്ലറ ഉണ്ട്. എൻറെ ഒരു ചെറിയ അറിവ് വെച്ച് വലിയ വിജയങ്ങൾ ഒന്നും ആയിട്ടില്ലെങ്കിലും നിരൂപകപ്രശംസ നേടിയ ചിത്രങ്ങൾ ആണ് അധികവും. കേരള കഫേ, അഞ്ചു സുന്ദരികൾ, ചാപ്റ്റേഴ്സ് തുടങ്ങി കുറച്ചു ചിത്രങ്ങൾ.

കേരളം വിട്ടാൽ ഈ സംഭവം ഞാൻ കണ്ടത് കുറച്ച് ദൂരെയാ…! ബാബേൽ, വൈൽഡ് ടൈൽസ് തുടങ്ങിയ ചിത്രങ്ങൾ എക്കാലത്തെയും എൻറെ ഫേവറേറ്റ് സിനിമകളാണ്. പക്ഷേ ഈയടുത്ത് ഒരു ഐറ്റം കണ്ടു. സംഭവം തെലുങ്ക് ആണ്. ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും മികച്ച ആന്തോളജി സിനിമ, Awe.

ഒരുപാട് കഥാപാത്രങ്ങൾ അവർക്ക് ഒരുപാട് കഥകൾ. ഈ രീതിയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. കഥകൾ പലതാണെങ്കിലും ഓരോ കഥയ്ക്കും അതിൻറെതായ പ്രാധാന്യം ചിത്രം കൊടുത്തിട്ടുണ്ട്. പല കഥകളും വളരെ പുതുമയുള്ളതാണ്. ടൈം ട്രാവൽ, ക്രൈം, റോബറി, സ്വവർഗ്ഗാനുരാഗം, ഫാമിലി തുടങ്ങി നിരവധി ഘട്ടത്തിലൂടെ സിനിമ സഞ്ചരിക്കുന്നു.

സിനിമയുടെ സംവിധാനവും തിരക്കഥയും ഒരുപാട് ഇഷ്ടപ്പെട്ടു. ക്യാമറ, പശ്ചാത്തലസംഗീതം, ഗാനങ്ങൾ മികച്ച അനുഭവം തന്നെയാണ് സമ്മാനിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിൽ മുഴുനീളം ഉണ്ട്. അവരുടെ ഭാഗങ്ങൾ അവർ ഭംഗിയാക്കി. ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയുടെ ക്ലൈമാക്സ് ആണ്.

ഈ സിനിമയിൽ ഉള്ള അധിക കഥകളും ഇന്ത്യയിൽ മുമ്പ് പരീക്ഷിച്ചത് ആയി കണ്ടിട്ടില്ല. സൈക്കോളജിക്കൽ ത്രില്ലർ, ഫാൻറസി, ഹോറർ, ഡ്രാമ എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ ആണ് സിനിമ നീങ്ങുന്നത്. സിനിമയുടെ മധ്യ ഭാഗങ്ങളിൽ ചെറുതായി ലാഗ് അനുഭവപ്പെട്ടിരുന്നു. പിന്നെ നല്ല ക്വാളിറ്റി ഉള്ള സിനിമയാണെങ്കിലും VFX നല്ല രീതിയിൽ മോശം അനുഭവം സമ്മാനിച്ചു.  ഹൊറർ സീനുകൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

കുറച്ചു പോരായ്മകൾ മാറ്റിനിർത്തിയാൽ ഒരു നല്ല സിനിമ തന്നെയാണ് Awe. ക്ലൈമാക്സ് രംഗങ്ങളിൽ എത്തുമ്പോൾ ചിലപ്പോൾ ചെറുതായി കിളി നാല് ഭാഗത്തേക്ക് ഓടാൻ സാധ്യതയുണ്ട്. പുതിയ ചിന്താഗതികളും പുതിയ അനുഭവങ്ങളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്.  മറ്റു പ്രേക്ഷകർക്ക് പൂർണ്ണ തൃപ്തി ലഭിക്കുമോ എന്ന കാര്യം എനിക്ക് സംശയമാണ്. എന്തായാലും നിരാശ ആകാൻ വഴിയില്ല.

മികച്ച സിനിമാ അനുഭവം.

3.75/5 RGP VIEW

Rgp's followers 73% Liked This Film

7.9/10 · IMDb
91% liked this film
Google users

RGP VIEW

Friday, September 13, 2019

154. Entangle (2019) MALAYALAM

RGP VIEW 154
ENTANGLE

Duration: 24 Min
Genre : Sci-fi, Thriller, Mystery

Director: Hariprasad


"Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee."

പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ  പറഞ്ഞ വാക്കുകളാണിവ. സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് ഒരുപാട് പ്രചോദനം വാക്കുകൾ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഒരു സിനിമ പരാജയം ആണെങ്കിലും വിജയം ആണെങ്കിലും അതിൻറെ പിന്നിൽ പ്രവർത്തിച്ചവരുടെ  കഠിനാദ്ധ്വാനം ചില്ലറയൊന്നുമല്ല. പക്ഷേ ഈ കാലഘട്ടത്തിൽ ഒരുപാട് ഷോർട്ട് സിനിമകൾ പ്രതിദിനം ഇറങ്ങുന്നുണ്ട്. അതിൽ ക്വാളിറ്റിയുടെ കാര്യം പലപ്പോഴും സംശയമാണ്. നിലവാരം കുറഞ്ഞ ഷോർട്ട് സിനിമകൾ ഇറങ്ങുന്ന  ഒരു ഇൻഡസ്ട്രി കൂടിയാണ് നമ്മുടെ മലയാളം . ഇങ്ങനെ വരുമ്പോൾ  പ്രധാന പ്രശ്നം നല്ല ഷോർട്ട് സിനിമകൾ പോലും കാണാത്ത ഒരു അവസ്ഥയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ  ഷോർട്ട് സിനിമയ്ക്ക് വലിയ വിലയൊന്നും ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.

ഷോർട്ട് സിനിമകൾ പൊതുവെ പരീക്ഷണങ്ങളാണ്. അല്ലെങ്കിൽ ഒരു പഠനത്തിൻറെ ഭാഗമായി കാണുന്നവരും ഉണ്ട്. അതിൽനിന്ന്  experiment വിഭാഗത്തിലേക്ക് സിനിമകൾ മാറുമ്പോൾ അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥ വന്നു കൊണ്ടിരിക്കുന്നു. നമ്മൾ മലയാളികൾക്ക്  പലപ്പോഴും സുപരിചിതമല്ലാത്ത ഒരു വിഷയം സംസാരിക്കുമ്പോൾ ആണല്ലോ അത് പരീക്ഷണങ്ങൾ ആയി മാറുന്നത്. അങ്ങനെയുള്ള ഒരു സിനിമയാണ് Entangle.

ചിത്രത്തിൻറെ പോസ്റ്റർ,  സോങ്ങ്, ട്രെയിലർ തുടങ്ങിയവയിൽ എന്നെ വളരെ അധികം  ആകർഷിച്ച  ഷോർട് സിനിമകളിലൊന്നാണ് Entangle. സാധാരണ കണ്ടുവരുന്ന ഒരു ഷോർട്ട് സിനിമ ട്രെയിലർ  അല്ലായിരുന്നു ഈ ചിത്രം ഫോളോ ചെയ്തിരുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണം സമയം എന്ന ഫാക്ടർ തന്നെ ആയിരുന്നു. 

നായകനും നായികയും പ്രേമിച്ച് കല്യാണം കഴിച്ചതാണ്. അതുകൊണ്ടുതന്നെ അവർക്ക്  കുടുംബ പശ്ചാത്തലം ഒന്നും തന്നെയില്ല. അയാൾ ജോലിക്ക് പോകുന്ന സമയത്ത് ചില അസ്വഭാവികമായ സംഭവങ്ങൾ വീട്ടിൽ നടക്കുന്നു. ശേഷം ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ്  ചിത്രം ചർച്ച ചെയ്യുന്നത്.

മലയാളത്തിൽ ഒരുപാട് പരീക്ഷണ ഷോർട്ട് സിനിമകൾ വന്നുകഴിഞ്ഞു. അതിലേക്ക് മികച്ച ഒരു സിനിമ കൂടി പിറവിയെടുത്തു എന്ന് നിഷ്പ്രയാസം പറയാം. സയൻസ് ഫിക്ഷൻ സിനിമകൾ പൊതുവെ മലയാളത്തിൽ കുറവാണ്. പക്ഷേ ആ ലെവലിലേക്ക് ഒരുപാട് ഷോർട്ട് സിനിമകൾ കടന്നുവരുന്നുണ്ട്. ടൈം ട്രാവൽ പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ചിത്രമാണ് Entangle. പക്ഷേ പുതിയൊരു തിയറിയാണ് ചിത്രം സംസാരിക്കുന്നത്. പരിചിതമല്ലാത്ത പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവം തന്നെയാണ്.

കഥാപാത്രങ്ങളും പിന്നണിയും വളരെ നല്ല രീതിയിൽ തന്നെ ചിത്രത്തെ തയ്യാറാക്കിയിട്ടുണ്ട്. എന്നെ വളരെയധികം അതിശയിപ്പിച്ച കാര്യം, ഇതിൻറെ ടെക്നിക്കൽ ക്രൂസ് എല്ലാം ആദ്യമായി സിനിമയിലേക്ക് ചുവട് ചുവടുവയ്ക്കുന്നവരാണ്.  പക്ഷേ ആദ്യമായി ചെയ്ത ഒരു വർക്ക് പോലെ എവിടെയും അനുഭവപ്പെട്ടില്ല. ചിത്രത്തിൻറെ സംവിധാനം, പക്വതയാർന്ന തിരക്കഥ, പശ്ചാത്തലസംഗീതം, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലയിലും അവരവരുടേതായ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇന്ന് രാത്രി 7 മണിക്കാണ് ഈ ഷോർട്ട് സിനിമ റിലീസ് ചെയ്യുന്നത്. ഉണ്ണിമുകുന്ദൻ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രം പുറത്തു വരുന്നത്. ഇന്നലെ രാത്രി ഓൺലൈൻ വഴി എനിക്ക് ഈ സിനിമയുടെ പ്രിവ്യൂ ഷോ കാണാൻ അവസരം ലഭിച്ചു. 

24 മിനിറ്റ് വരുന്ന ഈ ഷോർട്ട് സിനിമ ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കില്ല. ഒരു മികച്ച സയൻസ് ഫിക്ഷൻ ത്രില്ലർ തന്നെയാണ് സംവിധായകൻ പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാണിക്കുന്നത്. പൊതുവേ ഞാൻ ഷോർട്ട് സിനിമകളുടെ റിവ്യൂ പോസ്റ്റ് ചെയ്യാറില്ല. മികച്ച വർക്ക് ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.

സിനിമയുടെ തുടക്കത്തിൽ ചില ഭാഗങ്ങളിൽ ഡബ്ബിങ് sync അല്ലാത്ത  ഒരു അവസ്ഥ അനുഭവപ്പെട്ടു. ഹോളിവുഡ് സിനിമകൾ അധികമായി കാണുന്നവർക്ക് ഈ ചിത്രത്തിൻറെ ആസ്വാദനം ഒരു ചെറിയ പരിധിവരെ പിറകോട്ട് ആവാൻ സാധ്യതയുണ്ട്. ഈ രണ്ടു പ്രശ്നങ്ങളാണ് കാര്യമായിട്ട് തോന്നിയത്. പക്ഷേ സത്യത്തിൽ ഇത് രണ്ടും വലിയ പ്രശ്നം ഒന്നും അല്ല താനും. പിന്നെ ഒരു റിവ്യൂ ആകുമ്പോൾ എല്ലാം പറയണമല്ലോ..!

മലയാളികൾ ഇതുവരെ കാണാത്ത അല്ലെങ്കിൽ മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു പുതിയ തിയറി ആണ് സിനിമ മുന്നോട്ടു കൊണ്ടു വരുന്നത്. മുമ്പ്  പല സിനിമകളിലായി ആയി മറ്റു ഭാഷകൾ ചർച്ച ചെയ്ത വിഷയം ആണെങ്കിലും അതിനെ നല്ല രീതിയിൽ തന്നെ മലയാളീകരിച്ച് പുറത്തിറക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തും എന്നത് എനിക്ക് ഇപ്പോഴും സംശയമാണ്. സ്പൂൺ ഫീഡിംഗ് ആഗ്രഹിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഈ ചെറു സിനിമ എത്രത്തോളം  മലയാളികൾ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണാം. ഭാവിയുടെ സിനിമയ്ക്ക് ആശംസകൾ.

RGP VIEW : Very Good

അഭിപ്രായം വ്യക്തിപരം മാത്രം.

Tuesday, July 30, 2019

153. The Fountain (2006) ENGLISH

RGP VIEW 153

The Fountain (2006)
PG-13   |  96 min   |  Drama, Sci-Fi

Director: Darren Aronofsky

ജീവിതം, പ്രവർത്തി, മനസ്സാക്ഷി, ജീവിക്കുന്ന ഓരോ മനുഷ്യരിലും നാമറിയാതെ അടങ്ങിയിരിക്കുന്ന മൂന്ന് ഘടകങ്ങളാണ് ഇവ. പക്ഷേ ഇത് ഏത് രീതിയിൽ ബന്ധപ്പെട്ടു എന്ന് ചിന്തിച്ചാൽ അവസാനം എന്താകുമെന്ന് ഉത്തരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഇതു മൂന്നിനെയും കണക്ട് ചെയ്യുന്നത് നമ്മൾ തന്നെയാണ്. ഇതിനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാൽ ജീവിതത്തിന് അർത്ഥമില്ലാതെ പോകാം. അതുകൊണ്ടുതന്നെ നമ്മുടെ ഫ്യൂച്ചർ എന്താണെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അത് നമ്മൾ ചെയ്യുന്ന പ്രവർത്തിയും ഒപ്പം നമ്മുടെ കാഴ്ചപ്പാടുകളും ബന്ധപ്പെട്ടിരിക്കും.

ഞാൻ മുകളിൽ പറഞ്ഞ സംഭവം എത്രപേർക്ക് വ്യക്തമായി മനസ്സിലായി എന്ന കാര്യം എനിക്ക് സംശയമാണ്. ഈയൊരു കഥാപശ്ചാത്തലത്തിലൂടെയാണ് The Fountain എന്ന സിനിമ സഞ്ചരിക്കുന്നത്. മാരക രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു ഭാര്യ. ഇത് രോഗത്തിന് മരുന്ന് അന്വേഷിച്ചു നടക്കുന്ന  ഭർത്താവായ ഗവേഷകൻ. ഈ സമയം ഭാര്യ അയാൾക്ക് താൻ എഴുതിയ ഒരു പുസ്തകം വായിച്ചു നോക്കാൻ ഏൽപ്പിക്കുന്നു. തൻറെ ജീവിതവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന പുസ്തകത്തിൻറെ അർത്ഥം തേടി നടക്കുന്ന നായകൻ. 

പ്രണയം, വിരഹം, അത്യാഗ്രഹം, കുടുംബം, സമയം തീരുമാനം, തുടങ്ങി നിരവധി വികാരങ്ങളിലൂടെ ആണ്  സിനിമ നീങ്ങുന്നത്. അതിനെ കാലഘട്ടം എന്നോ മനുഷ്യൻറെ തീരുമാനങ്ങൾ എന്നോ അല്ലെങ്കിൽ സന്ദർഭങ്ങൾ എന്നോ വിശേഷിപ്പിക്കാം.
മൈ ബെൻഡിങ് സിനിമകളുടെ പട്ടികയിൽ പെടുത്താൻ പറ്റുന്ന ചിത്രമാണ് The Fountain. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ സംശയങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓപ്പൺ ബോക്സ് തിങ്കിംഗ് എന്ന കൺസെപ്റ്റ് ആണ് ഈ സിനിമ ഉപയോഗിച്ചിട്ടുള്ളത്. ചിന്തകൾക്കുമപ്പുറം പല അർത്ഥങ്ങൾ സിനിമ അവശേഷിക്കുന്നുണ്ട്. അതിനോടൊപ്പം ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും സിനിമ തന്നെ മുന്നോട്ടു വയ്ക്കുന്നു. അതിൻറെ ഉത്തരവും ചോദ്യങ്ങളും പ്രേക്ഷകർക്ക് തന്നെ എന്നെ തിരഞ്ഞെടുക്കാം, കണ്ടുപിടിക്കാം.

ഇതേ രീതിയിലുള്ള ഒരു ചിത്രം ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ Nocturnal Animals എന്ന ചിത്രം ഈ സിനിമയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളുടെയും കഥാഗതിക്ക് ചില സാമ്യങ്ങൾ തോന്നിയെങ്കിലും രണ്ട് ജോണർ ആണ്.
എന്താണ് ചോദ്യം എന്നും എന്താണ് അതിൻറെ വ്യക്തമായ ഉത്തരം എന്ന് പ്രേക്ഷകന് ചിന്തിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥ. ചുരുക്കി പറഞ്ഞാൽ നല്ല രീതിയിൽ കിളി പറക്കും. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ. നായികാനായകന്മാരുടെ പ്രകടനം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നു. അതിനോടൊപ്പം മികച്ച രീതിയിലുള്ള മേക്കോവറുകൾ സിനിമയുടെ നിലവാരം കൂട്ടുന്നു.

സാധാരണയായി കണ്ടുവരുന്ന അവതരണരീതി അല്ല ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. മികച്ച ആർട്ട് വർക്ക് സിനിമയുടെ പ്രത്യേകതകളിൽ പെട്ടതാണ്. ക്ലോസപ്പ് ഷോട്ടുകളുടെ കലവറയാണ് ഈ സിനിമ. പല ഷോട്ടുകളും ഒരുപാട് അർത്ഥങ്ങൾ സമ്മാനിക്കുന്നതാണ്. ഒരു വ്യക്തിയുടെ മനസ്സിനെ ഭംഗിയായിത്തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയം വളരെ നല്ല രീതിയിൽ തന്നെ സംവിധായകൻ പ്രേക്ഷകർക്കു മുമ്പിൽ ഒരുക്കിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമയല്ല ഇത്. മൈൻഡ് ബെൻഡിങ് സിനിമകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി ഈ ചിത്രം കാണാം. ഈ ജോണർ സിനിമകൾ കൊണ്ടുവരുന്ന ഒരു കാലഘട്ടത്തെയും  സന്ദർഭത്തെയും അല്ല ചിത്രം വിവരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു ചിത്രങ്ങളിൽ നിന്ന് ഈ സിനിമ വളരെ വ്യത്യസ്തമാണ്. ശ്രദ്ധിച്ച് കണ്ടില്ലെങ്കിൽ  കിളി പറക്കാനും ഒന്നും മനസ്സിലാവാത്ത അവസ്ഥ വരാനും ചിലപ്പോൾ കാരണമായേക്കാം. അതുകൊണ്ട് സ്വന്തം റിസ്കിൽ മാത്രം ഈ ചിത്രം കാണുക.  കിളി കുറച്ചു പറന്നു എങ്കിലും കുറച്ചുനേരം ചിന്തിച്ചപ്പോൾ ഹൃദയ സ്പർശിയായ ഒരു കഥ തന്നെ ചിത്രത്തിൽ നെയ്തു എടുത്തിട്ടുണ്ടെന്ന് ഉണ്ടെന്ന് മനസ്സിലായി. മികച്ച സിനിമ അനുഭവം.

3.75/5 RGP VIEW

7.3/10
IMDb
52%
Rotten Tomatoes
2.5/4
Roger Ebert
87% liked

അഭിപ്രായം വ്യക്തിപരം.


RGP VIEW

Thursday, July 4, 2019

137. Spider-Man: Far from Home (2019) ENGLISH

RGP VIEW 137

Spider-Man: Far from Home 

(2019)
PG-13   |  129 min   |  Action, Adventure, Sci-Fi

Director: Jon Watts

ലോക സിനിമകളിൽ ഒരുപാട് ആരാധകരുള്ള മൂവി സീരീസുകൾ വളരെ കൂടുതലാണ്. അതിൽ ഒഴിച്ചുകൂടാനാവാത്ത സിനിമകളാണ് മാർവെൽ മൂവീസ്. അവഞ്ചേഴ്സ് സിനിമയുടെ അവസാന പതിപ്പ് END GAME ഈ വർഷം പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായങ്ങൾ കൊണ്ടും ബോക്സ് ഓഫീസ് റെക്കോർഡുകളും സിനിമയ്ക്ക് മികച്ച ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു. END GAME എന്ന സിനിമ വൻപ്രതീക്ഷ തരുകയും അതിനേക്കാൾ മികച്ച സിനിമ അനുഭവം നൽകാൻ സാധിക്കുകയും  ചെയ്‌തു. പക്ഷേ അവഞ്ചേഴ്സ് ആരാധകർക്ക് ഒരു തരത്തിൽ നിരാശയായിരുന്നു. കാരണം ഇനി  അവരുടെ സൂപ്പർഹീറോസ് ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ സാധിച്ചില്ല. സിനിമ ആരാധകർക്ക് സഹിക്കാവുന്ന കാര്യം തന്നെ ആയിരുന്നു അത്. ഭാവിയിൽ ഇനിയും അവഞ്ചേഴ്സ് വരും എന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി എവിടെയും പ്രഖ്യാപിച്ചതായി കണ്ടിട്ടില്ല. എന്നാൽ പോലും ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ഇനി മാർവൽ സീരീസുകൾ എന്താവും ? അതിനുള്ള ഉത്തരമാണ് സ്പൈഡർമാൻ ഫാർ ഫ്രം ഹോം.

 മാർവെൽ യൂണിവേഴ്സിന്റെ ഇരുപത്തിമൂന്നാം ചിത്രം. മുമ്പ് വന്ന സിനിമകളുടെ തുടർക്കഥയിൽ നിന്നും തന്നെയാണ് സിനിമയുടെ ആരംഭം. പീറ്ററും കൂട്ടുകാരും സ്കൂളിൽ നിന്നും യാത്ര പോകുകയാണ്.അതുകൊണ്ട് തന്നെ തന്റെ സൂപ്പർ ഹീറോ വേഷം ഒന്ന് അയച്ചു വെക്കാൻ ഒരുങ്ങുകയാണ് പീറ്റർ. പക്ഷേ യാത്ര സ്ഥലത്ത് എത്തിയപ്പോൾ കാര്യങ്ങൾ  എല്ലാം കുഴഞ്ഞു മറിഞ്ഞു.  ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സിനിമയ്ക്ക് മുമ്പുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമായതും വ്യത്യസ്തമായതും ആയ ഒരു കഥ ഉള്ളത് പോലെ അനുഭവപ്പെട്ടു. സാധാരണയായി കണ്ട് വരുന്ന കഥകളിൽ നിന്നും വേറിട്ട അനുഭവമാണ് സിനിമ പങ്കുവെച്ചത്. സൂപ്പർ ഹീറോ സിനിമകളിൽ ലോജിക് നോക്കിയിട്ട് ഒരു കാര്യവും ഇല്ല. പക്ഷേ ഇൗ സിനിമയുടെ കഥയിൽ കുറച്ച് ലോജിക് ഉള്ളത് പോലെ ഫീൽ ചെയ്തു. മികച്ച സിനിമയുടെ തിരകഥ തന്നെയാണ് ചിത്രം പങ്ക് വെച്ചത്. ആക്ഷൻ സീനുകൾ എല്ലാം ഗംഭീരമായിരുന്നു. മികച്ച ഫീൽ നൽകാൻ ഇൗ സീനുകൾ സാധിച്ചു. കൂടാതെ വിഷ്വൽ എഫക്റ്റ്, കിടിലൻ എക്സ്പീരിയൻസ് തന്നെയാണ് സമ്മാനിച്ചത്. സീനുകളുടെ ആഴം മനസ്സിലേക്ക് കടത്തിവിടാൻ VFXന് സാധിച്ചു. സംവിധാനവും പശ്ചാത്തലസംഗീതവും ഒപ്പത്തിനൊപ്പം നിന്നു. പുതിയ സൂപ്പർ ഹീറോ മിസ്റ്റീരിയോ ആയി Jake Gyllenhaal വേഷമിട്ടു. പുതിയ സൂപ്പർ ഹീറോയും Jake Gyllenhaalഉം  കൊള്ളാം. അദ്ദേഹത്തിൻറെ കഴിവുകൾ അപാരം തന്നെയാണ്. വല്ലാത്ത ഒരു സൂപ്പർഹീറോ. അയാളുടെ കൈയൊപ്പ് ചിത്രത്തിലുടനീളം പതിക്കുന്നുണ്ട്. വില്ലൻ വളരെ നന്നായിട്ടുണ്ട്. കോമഡി രംഗങ്ങളും സിനിമയ്ക്ക്  അനുയോജ്യമാകുന്ന തരത്തിലുള്ളവ തന്നെ ആയിരുന്നു. സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റിനുശേഷമുള്ള സീൻ ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. സ്ഥിരം നൽകുന്നതു പോലെയുള്ള വൗ ഫാക്ടർ നിറഞ്ഞ രംഗം തന്നെയാണ് ചിത്രം ഇത്തവണയും പറഞ്ഞവസാനിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒരിക്കലും മിസ്സ് ചെയ്യരുത്.

 സിനിമയുടെ കഥാഗതിയ്ക്ക് ആവശ്യകത ഉണ്ടായിരുന്നു എന്നാലും വിനോദയാത്രയിലെ ഇടയ്ക്കിടയ്ക്ക് വരുന്ന സ്ഥലം മാറ്റങ്ങൾ ചെറുതായി ആസ്വാദനത്തെ ബാധിച്ചു. ആദ്യം കണ്ടപ്പോൾ രസകരമായി തോന്നി എങ്കിലും വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ വിരസ മനോഭാവം ഉണ്ടാക്കി എന്നു പറയുന്നതാവും സത്യം. വലിയ പോരായ്മകൾ ഒന്നുമല്ലെങ്കിലും ഒരു പോരായ്മയായി  സംഭവം നിലനിന്നു.

എന്തുകൊണ്ടും മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ഇത്തവണയും ഈ സിനിമ സീരീസ് നൽക്കുന്നത്. മികച്ച ത്രീഡി  എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ തന്നെ തിയേറ്ററിൽ നിന്നു തന്നെ കാണാൻ ശ്രമിക്കൂ. മാർവൽ ആരാധകർക്ക് ഒരിക്കലും ഈ സിനിമ നിരാശ സമ്മാനിച്ചില്ല. ചുരുക്കിപ്പറഞ്ഞാൽ എന്റെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കിട്ടി. ചിത്രം കണ്ടു കഴിയുമ്പോൾ അവഞ്ചേഴ്സ് കൊണ്ടുമാത്രം കെട്ടിപ്പെടുത്ത ഒന്നല്ല മാർവെൽ എന്ന് തെളിയിക്കുന്നു.  ഭാവിയിൽ റിലീസിന് ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കും എന്ന കാര്യം തീർച്ച. മാർവൽ സീരിയസ് കാണാത്ത ഒരാളാണ് നിങ്ങളെങ്കിൽ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ല. ഏതൊരു പ്രേക്ഷകനും ധൈര്യമായി ടിക്കറ്റെടുക്കാം. ടോണി സ്റ്റാർക് TRIBUTE ചിത്രം എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഗംഭീരമായ സിനിമ.

4/5 RGP VIEW

8.2/10 · IMDb
69% · Metacritic
93% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.

RGP VIEW

Sunday, April 28, 2019

Timecrimes (2007) SPANISH

RGP VIEW 117

Timecrimes


 (2007)   R   |  92 min   |  Horror, Mystery, Sci-Fi

Director: Nacho Vigalondo

ഒരുപാട് പേരുടെ കിളി പോക്കിയ സിനിമയാണ് 2008 പുറത്തിറങ്ങിയ ട്രയാങ്കിൾ. ടൈം ട്രാവൽ സിനിമകളോട് എനിക്കൊരു പ്രത്യേകതരം പ്രിയമുള്ള കാലമുണ്ടായിരുന്നു. ആ സമയത്ത്  കണ്ട ചിത്രമാണ് ട്രയാങ്കിൾ. ഈ സിനിമ ഇറങ്ങുന്ന ഒരു വർഷം മുമ്പ് സ്പാനിഷിൽ ഇറങ്ങിയ ചിത്രമാണ് ടൈംക്രൈംസ്.

ഭാര്യ ക്ലാരയോടൊപ്പം സന്തോഷകരമായി ജീവിക്കുന്ന നായകൻ. ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തി ഭാര്യയുടെ കൂടെ ചിലവഴിക്കുമ്പോൾ  അയാൾ തൻറെ  വീടിൻറെ അടുത്തുള്ള  കാട്ടിൽ എന്തോ സംഭവിക്കുന്നതായി അയാളുടെ ശ്രദ്ധയിൽ പെടുന്നു. ആകാംക്ഷയോടെ അവിടെ എത്തിയ നായകന് സംഭവിക്കുന്നത് മറ്റു പലതുമാണ്. പിന്നീട് കഥ വികസിക്കുന്നു.

ഹൊറർ വിഭാഗത്തിൽപ്പെടുന്ന ടൈം ട്രാവൽ മൂവിയാണ് ടൈംക്രൈംസ്. തുടക്കം മുതൽ അവസാനംവരെ പേടിപ്പെടുത്തി കൊണ്ട് നീങ്ങുന്ന കഥാഗതി. ഒപ്പം വേറിട്ട കഥയും സന്ദർഭങ്ങളും. സിനിമയിൽ ആകെ നാലു കഥാപാത്രങ്ങൾ മാത്രമേ  ഉള്ളൂ. നാലുപേരും ആരും അവരുടെ ജോലി ഗംഭീരമായി ചെയ്തിട്ടുണ്ട്. സിനിമയുടെ ബിജിഎം ഒരുപാട് ഇഷ്ടപ്പെട്ടു. ചിത്രത്തിൻറെ മൂഡ് നിലനിർത്താൻ ബിജിഎം വഹിച്ച പങ്ക് ചില്ലറയല്ല. മിസ്റ്ററി ത്രില്ലർ എന്ന രീതിയിലാണ് സംവിധായകൻ ഈ സിനിമ അവതരിപ്പിച്ചത്.

ട്രയാങ്കിൾ എന്ന സിനിമയുമായി ചെറിയ ബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടും രണ്ടു തലങ്ങളാണ്.  രണ്ടു സിനിമകളുടെയും കഥകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ട്രയാങ്കിൾ  കണ്ടവർക്കും ടൈംക്രൈംസ് കാണാം. ട്രയാങ്കിൾ എന്ന സിനിമ കണ്ടത് കൊണ്ടാണോ എന്നെനിക്കറിയില്ല; സിനിമയുടെ കുറച്ചു ഭാഗങ്ങൾ എല്ലാം ചിന്തിച്ച് എടുക്കാവുന്ന തരത്തിൽ ഉള്ളവയായിരുന്നു. അവസാന ഭാഗത്തേക്ക് വരുന്ന സമയത്ത് ഈ ഒരു ചിന്താഗതി സിനിമ മാറ്റി എടുക്കുന്നുണ്ട്.

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന സിനിമ തന്നെയാണ് ഇത്. ചെറിയ രീതിയിൽ ചിത്രം കണ്ടു കിളി പോകാനും സാധ്യതയുണ്ട്. പക്ഷേ സയൻസ് ഫിക്ഷൻ സിനിമകൾ കാണുന്ന  പ്രേക്ഷകർക്ക് മാത്രമേ ഞാൻ ഈ ഫിലിം കൂടുതൽ സജസ്റ്റ് ചെയ്യുകയുള്ളൂ. ട്രയാങ്കിൾ കാണാതെ കാണുന്ന പ്രേക്ഷകന് ടൈംക്രൈംസ് നല്ല രീതിയിൽ ഇഷ്ടപ്പെടും എന്ന കാര്യം തീർച്ച.
മികച്ച സിനിമാനുഭവം.

3.25/5 ▪RGP VIEW

7.2/10 · IMDb
89% · Rotten Tomatoes
68% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW




Saturday, April 20, 2019

Ready Player One (2018) ENGLISH

RGP VIEW 109
Ready Player One

(2018)   |    PG-13   |  140 min   |  Action, Adventure, Sci-Fi

Director: Steven Spielberg

_"A creator who hates his own creation. A hidden key: a leap not taken. Retrace your steps, escape your past. And the key of Jade will be yours at last."_

വലിയ അഭിപ്രായങ്ങളോ അല്ലെങ്കിൽ യാതൊരു മുൻവിധിയും ഇല്ലാതെ കാണാൻ തുടങ്ങിയ ചിത്രമാണ് റെഡി പ്ലെയർ വൺ.

പണ്ട് മുതലേ കണ്ടു തഴമ്പിച്ച സിനിമകളാണ് ഗെയിം പശ്ചാത്തലമായി വന്ന ചിത്രങ്ങൾ. കുട്ടിക്കാലത്ത് spy kids കണ്ടത് ഓർമ്മയുണ്ട്. സിനിമയെ കുറിച്ച് കൂടുതലായി പഠിക്കുകയും കാണുകയും ചെയ്യുന്ന ഈ സമയത്ത് ഗെയിം എന്ന വിഷയം കേന്ദ്രീകരിച്ച് വന്ന സിനിമകളിൽ ആദ്യമാണ് ഈ ചിത്രം.

കഥയുടെ പശ്ചാത്തലം ഭാവിയിലാണ് നടക്കുന്നത്. ജീവിതംതന്നെ ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടം. ചിന്തിച്ചു കഴിഞ്ഞാൽ അൽഭുതവും ചിലപ്പോൾ നടക്കാൻ സാധ്യതയുള്ളതുമായ ഒരു വിഷയം തന്നെയാണ് ഈ കഥ മുന്നോട്ടു കൊണ്ടു വരുന്നത്. ഹലോ ഗെയിമുകളിലും അകപ്പെട്ടുപോയ യുവ തലമുറയിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പൊതുവേ ഗെയിം കളിക്കുന്നത് എന്തിനാണ് ? വിജയിക്കാൻ അല്ലേ ? പിന്നീട് നായകൻ വിജയത്തിലേക്കുള്ള പാതയാണ് സിനിമ സൃഷ്ടിക്കുന്നത്. ഗെയിം കൂടാതെ സിനിമയിൽ തരക്കേടില്ലാത്ത കഥയുമുണ്ട്.

ആനിമേഷൻ എന്ന കാറ്റഗറിയിലും ഈ സിനിമയെ ഉൾപ്പെടുത്താം.
അടിപൊളി ഗ്രാഫിക്സിൽ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഗ്രാഫിക്സ് ക്യാമറ ബിജിഎം സംവിധാനം തുടങ്ങി എല്ലാറ്റിലും മികച്ച ടീമിനെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആദ്യം ത്രില്ലടിച്ച് ഇരുന്നു കാണാവുന്ന ചിത്രം. പക്ഷേ അവസാനമാകുമ്പോൾ ആദ്യത്തെ ഫ്ലോ അങ്ങ് നഷ്ടപ്പെട്ട പോലെ എനിക്ക് ഫീൽ ചെയ്തു.

ലിവിംഗ് ലെജൻഡ് ആയ സ്റ്റീഫൻ സ്പിൽബർഗ് ആണ് സിനിമയുടെ സംവിധാനം. അദ്ദേഹത്തിൻറെ സിനിമകൾ എന്നും ഹോളിവുഡിലെ മികച്ച സിനിമകളിൽ ഉൾപ്പെടുന്നവയാണ്.

കഥാഗതി കുറച്ചു പിറകോട്ട് ആണെങ്കിലും ത്രില്ലർ സിനിമ അല്ലെങ്കിൽ ഒരു എൻറർടെയ്നർ സിനിമക്ക് വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട്. ബോറടിക്കാതെ ഈ സിനിമ കണ്ടു തീർക്കാമെന്ന് ഉറപ്പ്. എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ് സ്റ്റീഫൻ സ്പിൽബർഗ് ഒരുക്കിയത്. അമിത പ്രതീക്ഷ ഇല്ലാതെ കാണുകയാണെങ്കിൽ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.

 3.5/5  RGP VIEW

7.5/10 · IMDb
72% · Rotten Tomatoes
64% · Metacritic

അഭിപ്രായം വ്യക്തിപരം

RGP VIEW

Thursday, February 7, 2019

9: Nine (2019) MALAYALAM

RGP VIEW : 60
9: Nine

159 min
Fantasy, Horror, Sci-Fi

Director: Jenuse Mohammed

ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പ്രൊമോഷൻ അത്യവിഷമാണ്...ചില സിനിമകളുടെ പോസ്റ്റർ തുടങ്ങി പലതിലും പുതുമ തരാറുമുണ്ട്... പക്ഷേ മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ എന്ന പേരിൽ ഇറങ്ങിയ സിനിമയാണ് *9*. അത് തന്നെ മതിയായിരുന്നു 9 എന്ന സിനിമയുടെ പ്രൊമോഷന്. തുടക്കം തന്നെ തള്ളു മനസ്സിലാക്കിയ ഞാൻ പിന്നീട് ആ വഴിക്ക് പോയില്ല...കാരണം 1967യിൽ കറുത്ത രാത്രിയിൽ തുടങ്ങി ജൈത്ര യാത്ര, എവർ ഗ്രീൻ ഹൽക്ക്‌ "അതിശയൻ",ബാരതൻ എഫക്റ്റ്,റെഡ് രൈൻ വരെ സയൻസ് ഫിക്ഷൻ അല്ല എന്നാണ് 9 സിനിമയുടെ പിന്നണി പറയുന്നത്.അതിനെ അങ്ങനെ വേണമെങ്കിലും ചിന്തിക്കമല്ലോ..! ബുദ്ധിയുള്ള ഏതൊരു പ്രേക്ഷകനും അത് ചിന്തിക്കുന്നതാണ്.... അതിലേക്ക് കടക്കുന്നില്ല...സിനിമയുടെ റിലീസ് ഒരുപാട് നീണ്ടു പോയി... കലണ്ടറുകൾ മാറി തുടങ്ങി... പതിയെ 9 മറന്നു തുടങ്ങി....
പിന്നീട് സിനിമയുടെ ട്രൈലെർ പ്രതീക്ഷ തന്നെങ്കിലും കാണണം എന്ന് ചിന്ത വന്നില്ല..!!!!
പക്ഷേ ഇന്ന് രാവിലെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമാണ് 9. മലയാളത്തിൽ ആദ്യമായി ഒരു സയൻസ് ഫിക്ഷൻ ഇറങ്ങിട്ട് കാണാത്തത് മോശം അല്ലേ..!!!


മലയാള സിനിമയിൽ ചെറിയ മാറ്റങ്ങൾ കൊണ്ട് വന്നതിൽ ഫഹദ് ഫാസിൽ,പൃഥ്വിരാജ് ഒപ്പത്തിനൊപ്പം ആണ്...!!!
ഫഹദ് ആദ്യം അങ്ങനെ ചെയ്തിരുന്നു എങ്കിലും പിന്നീട് പതിയെ മാറാൻ തുടങ്ങി... പക്ഷേ പൃഥ്വിരാജ് അത് ഫോളോ ചെയ്തു... അതിൽ അധികവും വിജയിച്ചു..ചിലത് പരാജയപ്പെട്ടു..എന്തായാലും മിനിമം ഗരണ്ടി നടൻ എന്ന ലേബൽ പൃഥ്വി ഇതിലൂടെ സ്വന്തമാക്കി.. ഒപ്പം പുതുമ കൊണ്ട് വരുന്ന ഒരു നടൻ എന്നും ചിലർ വിളിച്ചു...അതുകൊണ്ട് തന്നെ പൃഥ്വിരാജ് സിനിമകളോട് എനിക്ക് ഒരു താൽപര്യമാണ്..!!!!
ആ വിശ്വാസമാണ് ഇൗ വർഷത്തെ ആദ്യത്തെ FDFS ചിത്രമായി 9 തിരഞ്ഞെടുക്കാൻ കാരണം...!!!!


ട്രെയിലറിൽ പറഞ്ഞപോലെ 9 ദിവസങ്ങൾ... കറന്റ് ഇല്ല...മൊബൈൽ ഇല്ല... കാർ ഇല്ല.. ഒപ്പം മകന്റെ ജീവനും..!! ഇതിനെ ചുറ്റിപറ്റി ഇരിക്കുന്ന നായക കഥാപാത്രം..!!!
കഥയിലേക്ക് കടക്കുന്നില്ല...

മലയാള സിനിമ അധികം കാണാത്ത ഒന്നായത്കൊണ്ട് തന്നെ കഥ വിശദമായി ആദ്യ 15 മിനിറ്റ് പറയുന്നുണ്ട്..അതുകൊണ്ട് തന്നെ കുഴപ്പമില്ലാത്ത ലാഗ് അവിടെ ഫീൽ ചെയ്തിരുന്നു... ടൈറ്റിൽ കാണിച്ച ശേഷം നമ്മൾ ഉദ്ദേശിച്ച അല്ലെങ്കിൽ പ്രതീക്ഷിച്ച സംഭവം വരും എന്ന് കരുതി കാത്തിരുന്നു...ഫ്ലാഷ് ബാക്ക് കരുതി ഇരുന്ന ഇടങ്ങളിൽ ഒന്നും സംഭവം വന്നില്ല.. പറ്റികപെട്ടു എങ്കിലും അത് സിനിമയുടെ ഒരു പ്ലസ് പോയിന്റ് ആയി തോന്നി..ആദ്യ പകുതിയിലെ പല സീനുകളും ക്ലീഷേയിൽ നിന്നും ഒഴിവാക്കാൻ സംവിധായകൻ നല്ല രീതിയിൽ ശ്രമിച്ചിട്ടുണ്ട്...മുകളിൽ പറഞ്ഞ കാമ്പ് സിനിമയിൽ അധികം വരാത്തത് പ്രേക്ഷക പ്രതീക്ഷക്ക് ചെറുതായി കോട്ടം തട്ടിയ പോലെ അനുഭവപ്പെട്ടു.. കുഴപ്പം ഇല്ലാത്ത ഇന്റർവെൽ പഞ്ചിൽ സിനിമ അവസാനിപ്പിച്ചു...എന്നാലും അര ടീ സ്പൂൺ ഭീതിയും ഒരു ടീ സ്പൂൺ മിസ്‌റ്ററിയും സിനിമ സമ്മാനിച്ചു എന്നത് വാസ്തവം...


സെക്കൻഡ് ഹാഫ് പല ദിശയിലേക്കുള്ള യാത്രയാണ് 9.അതിന്റെ ഒപ്പം കുറച്ച് അധികം ക്ലീഷയും സിനിമ സമ്മാനിക്കുന്നു...ഫസ്റ്റ് ഹാഫ് അപേക്ഷിച്ച് രണ്ടാം പകുതി ത്രില്ലെർ ഏലമെന്റ് കൊണ്ടും ഭീതി കൊണ്ടും സങ്കീർണമായിരുന്നു... അത് പ്രേക്ഷകനെ കൂടുതൽ സിനിമയിലേക്ക് അടുപിച്ചതായി തോന്നി...

സിനിമയുടെ രണ്ടാം പകുതി ഒരുപാട് സംശയങ്ങൾ കൊണ്ട് നിറഞ്ഞതാണ്.. എന്നാല് പോലും ആ സംശയങ്ങളെ ഒരു പരിധി വരെ ശരി വെച്ച് അവസാനിക്കുന്ന ക്ലൈമാക്സ് സിനിമക്ക് പുതു ജീവൻ നൽകുന്നു...



മികച്ച വിഷ്വൽ കൊണ്ടും കുഴപ്പമില്ലാത്ത ഡയറക്ഷൻ കൊണ്ടും സിനിമ ഒരു പരിധി വരെ വിജയിച്ചു എന്ന് പറയാം... ഒരു പാട്ട് ഉണ്ടായിരുന്നു.. അത് ഇഷ്ടമായി... എടുത്ത് പറയേണ്ടത് vfx തന്നെ... മലയാളത്തിലെ ഏറ്റവും മികച്ച vfx വർക്കുകളിൽ 9 എന്ന സിനിമ മുൻപന്തിയിൽ ഉണ്ടാവും.. vfx വർക്കുകൾ സിനിമയുടെ ഗ്രാഫ് ഉയർത്തി എന്നത് സത്യം...


സിനിമയുടെ പ്രധാനമായ പോയിന്റ് ആയി തോന്നിയത് ഒന്നു മാത്രം...മലയാളത്തിലെ ആദ്യത്തെ ഓപ്പൺ ബോക്സ് തിങ്കിങ് ആണ് സിനിമ.. ഏതു രീതിയിൽ വേണം എങ്കിലും ചിന്തിച്ച് എടുക്കാവുന്ന കഥയായി 9 മാറിയിരുന്നു..ക്ലൈമാക്സ് ഒരുപാട് ദിശയിൽ ചിന്തിച്ച് എടുക്കാനുള്ള സംഭവം 9 ഒരുക്കിയിട്ടുണ്ട്.. ചുരുക്കി പറഞ്ഞാല് എന്റെ ഒപ്പം വന്ന രണ്ട് പേരുടെയും കിളി കുറച്ച് പോയി...
9ന് മുമ്പേ ഞാൻ സംവിധാനം ചെയ്ത ലൂപ്പ് ഹോൾ എന്ന ഷോർട്ട് ഫിലിമിൽ ഇൗ സംഭവം പരീക്ഷിച്ചിരുന്നു...ചുരുക്കി പറഞ്ഞാല് ലൂപ്പ് ഹോൾ കണ്ട ഒരു പ്രേക്ഷകനെ മാനസികാവസ്ഥ ആയിരിക്കും അധിക പ്രേക്ഷകനും ഇൗ സിനിമ കണ്ട ശേഷം ലഭിക്കുന്നത്...(ലൂപ്പ് ഹോളിന്റ അത്ര വരില്ല എന്നാണ് എന്റെ ഒരു ഇത്)
കൂടാതെ മുണറിയിപ്പ്‌,കാർബൺ എന്നിവ ഒരു പരിധി വരെ ഇതിന്റെ ഒപ്പം നിൽക്കുന്നു...


സയൻസ് ഫിക്ഷൻ എന്ന ലേബലിന്റെ ബലത്തിലാണ് സിനിമ പോകുന്നത്... അത് ആ ഒരു തീമിനോട് എത്രമാത്രം നീതി പുലർത്തി എന്ന് ചോദിച്ചാൽ ഒന്നു ചിന്തിക്കേണ്ടി വരും..!!!
ഓപ്പൺ ബോക്സ് തിങ്കിംഗ് ആയത് കൊണ്ട് അധികം അതിനെ കുറിച്ചും ഞാൻ ഒന്നും പറയുന്നില്ല...പറയേണ്ട ആവശ്യം ഇല്ല..നിങ്ങൾക്ക് ചിന്തിക്കാം..


വേറിട്ട കഥ പശ്ചാത്തലവും ഒപ്പം നല്ല തീയേറ്റർ എക്സ്പീരിയൻസ് ആണ് ഉദ്ദേശം എങ്കിൽ സിനിമക്ക് ധൈര്യമായി കയറവുന്നതാണ്..ഒരു സാധാരണ പ്രേക്ഷകന് വേണ്ടി ഉള്ള സിനിമയായി എനിക്ക് 9 ഫീൽ ചെയ്തില്ല..അത്യവിഷം ലോക സിനിമകൾ കാണുന്നവർ 9 എന്ന സിനിമയെ സമീപിച്ചാൽ കുഴപ്പം ഇല്ലാത്ത ഒരു അനുഭവം ആയിരിക്കും എന്നത് തീർച്ച..!!!  എന്നാലും പൂർണ്ണ തൃപ്തി ഇൗ സിനിമക്ക് നൽകാൻ സാധിക്കുമോ എന്ന സംശയം ഇപ്പോഴും നില നിൽക്കുന്നു...! എന്തായാലും 9 കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്..!
സാധാരണ പ്രേക്ഷകന് അയാളുടെ ചിന്താഗതി അനുസരിച്ച് ചിത്രത്തെ ആസ്വദിക്കാം..!!

ശരാശരി അനുഭവം..

3/5 RGP VIEW

NB :- തീയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരാൾ അഭിപ്രായം ചോദിക്കുകയുണ്ടായി...! ഞാൻ പറയുന്നതിനേക്കാൾ മുമ്പ് ചാടി കയറി സഖാവായ ചങ്ങാതി പറഞ്ഞു.."ഉണ്ട പടം". ആ അഭിപ്രായം കേട്ട് ചെറിയ വിഷമത്തോടെ ഞാൻ തീയേറ്റർ വിട്ട് ഇറങ്ങി.

RGP VIEW

Thursday, January 31, 2019

Dark (2017) GERMAN

RGP VIEW : 59
Dark
(2017– )
TV Series 
TV-MA   
60 min
Crime, Drama, Mystery

Creators: Baran bo Odar, Jantje Friese

കിളി പോയി പടങ്ങളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ ഏറ്റവും അധികം വരുന്ന ഒരു ഘടകമാണ് ടൈം ട്രാവൽ...!!! ഇൗ ജോണർ യുസ് ചെയ്തു വരുന്ന സിനിമകൾ എണ്ണിയാൽ തീരില്ല... ടൈം ട്രാവൽ ആണെങ്കിലും കിളി പോയി സിനിമകൾ ആണെങ്കിലും ഇവ രണ്ടിന്റേയും കട്ട ഫാനാണ് ഞാൻ... ഇൗ രണ്ട് സിനിമയും കണ്ട് അതിന്റെ പ്രാന്ത് തലക്ക് പിടിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഇൗ സീരിസ് കാണുന്നത്..!!!
ഞാൻ കാണുന്ന ആദ്യത്തെ സീരീസ് എന്ന പ്രത്യേകത കൂടി ഇൗ ഇതിനുണ്ട്..!!!


ടൈ ട്രാവൽ + മിസ്റ്ററി + കട്ട ത്രില്ലെർ... ഇത് മൂന്നും കൂടി ആയപ്പോൾ സംഭവം ബോണസ് ആയി എന്ന് തന്നെ പറയാം..!!!
ഞാൻ പറഞ്ഞ് വരുന്നത് netflix 2017ൽ പുറത്ത് വിട്ട ഡാർക്ക് എന്ന ജർമൻ സീരിസിനെ കുറിച്ചാണ്...!!


ടൈം ട്രവലിന്റെ വേറെ ഒരു തലമാണ് ഡാർക്ക് പരിചയപ്പെടുത്തുന്നത്... അതായത് ഒരു യന്ത്രം എന്ന കൺസെപ്റ്റ് മാറ്റി കുറിക്കുകയാണ് ഇൗ മിനി സ്ക്രീൻ ചിത്രം..!
 ഒരാളുടെ ആത്മഹത്യയിൽ നിന്നാണ് കഥ തുടങ്ങുന്നത്.. ശേഷം ഒരു കുട്ടി മിസ്സ് അവുന്നു.. അതിന്റെ പിന്നാലെ ഉള്ള അനേഷണങ്ങളാണ് ഡാർക്ക് പറയുന്നത്...കൂടുതൽ എക്സ്പ്ലൈൻ ചെയ്താൽ    ആസ്വാദനത്തെ ബാധിക്കും എന്നത് തീർച്ച.. പക്ഷേ ഒരാൾക്കും ഇതിന്റെ കഥ വ്യക്തമായി പറഞ്ഞു കൊടുക്കാൻ പറ്റില്ല എന്നത് സത്യ കഥ... കാരണം അത്രയും കോംമ്പ്ലികേറ്റഡ് നിറഞ്ഞതാണ് കഥയാണ് ഡാർക്ക്...


ഇടയ്ക്ക് ഇടയ്ക്ക് പാറുന്ന കിളികളുടെ എണ്ണം കിട്ടില്ല എന്നത് വാസ്തവം... കാരണം അത്രയും wow factors നിറഞ്ഞ സീരിസാണ് ഇത്..!!!
ഹൊറർ അല്ലങ്കിലും ചില ഇടങ്ങളിൽ നല്ല രീതിയിൽ ഭീതി പരത്തി തന്നെയാണ് ഡർക്കിന്റെ മുന്നേറ്റം...


മികച്ച BGM,ഡയറക്ഷൻ,ക്യാമറാ തുടങ്ങി എല്ലാത്തിലും ഇൗ സീരീസ് മുന്നിലുണ്ട്...10 എപ്പിസോഡുകൾ നിറഞ്ഞ ഡാർക്ക് കണ്ട് തീരുന്നത് അറിയില്ല...ത്രില്ലെർ സിനിമക്ക് വേണ്ട എല്ലാം ഡർക്കിൽ ഉണ്ട്...കൂടാതെ ജർമൻ പശ്ചാത്തലം സിനിമക്ക് പുതു ജീവൻ നൽകുന്നു...!!!!


 സ്വപ്നത്തില് പോലും ചിന്തിക്കാത്ത സംഭവങ്ങളാണ് ഡാർക്ക് എന്ന സീരീസ് നമ്മുക്ക് വേണ്ടി ഒരുക്കുന്നത്. ഓരോ തവണയും ട്വിസ്റ്റുകൾ ഞെട്ടിക്കുന്നു... അതുകൊണ്ട് തന്നെ ഞാൻ ഹൈലി റികമെന്റ് ചെയുന്ന സീരിസുകളിൽ ഒന്നാണ് ഡാർക്ക്..!!!
സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരും ഒപ്പം മിസ്റ്ററി ത്രില്ലർ പ്രേമികളും ഡാർക്ക് നിർബന്ധമായും കാണണം...എല്ലാ ജോണറുകളും അടങ്ങിയ ഒരു കമ്പ്ലീറ്റ് പാക്ക് തന്നെയാണ് ഇൗ NETFLIXലെ ആദ്യ ജർമൻ സീരീസ്... ആദ്യമായി കണ്ട സീരീസ് ആയത് കൊണ്ട് ആണോ എന്ന് അറിയില്ല.. ഇതിനേക്കാൾ പ്രിയങ്കരമായ മറ്റൊരു സീരീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ...!!!!


MUST WATCH

4.75/5 ▪ RGP VIEW

8.6/10 IMDb
88% Rotten Tomatoes
96% liked this TV show Google users

അഭിപ്രായം വ്യക്തിപരം.

NB :-കഴിഞ്ഞ വർഷം 300+ സിനിമകൾ കണ്ടു. ജീവിതത്തിൽ ഏറ്റവും കൂടുതൽ RATING കൊടുത്ത സംഭവം ഇതാണ്..!!! ഇനിയും ഞാൻ പിശുകനാണ് എന്ന് പറയരുത്... 5 ഔട്ട് ഓഫ് 5 സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പാവാം സിനിമ പ്രാന്തൻ,ഒപ്പ്‌.

RGP VIEW.

Sunday, January 27, 2019

Black Mirror: Bandersnatch (2018) ENGLISH

RGP VIEW : 56
Black Mirror: Bandersnatch
2018
TV-MA  
90 min   
Drama, Mystery, Sci-Fi

Director: David Slade

സിനിമ..!!! ഒാരോ സിനിമയും പുതുമകൾ കൊണ്ടുവരുന്നു... പുതിയ അനുഭവങ്ങൾ..പുതിയ ചിന്താഗതികൾ... ഓരോ ദിവസം കൂടുമ്പോഴും സിനിമയോട് ഒപ്പം വളരുന്ന ടെക്നോളജി..!! അത് ക്യാമറാ, എഡിറ്റിംഗ്, BGM, ഗ്രാഫിക്സ് തുടങ്ങി എല്ലാ മേഖലയിലേക്കും ആഴത്തിൽ കടന്നു ചെല്ലുന്നു... ഇൗ അവസ്ഥയിൽ ഇതൊന്നും അല്ലാത്ത ഒരു മാറ്റം NETFLIX അവതരിപ്പിക്കുകയുണ്ടായി...


Black mirror സീരിസിനെ കുറിച്ച് കഴിഞ്ഞ കുറച്ച് റിവ്യൂവിൽ ഞാൻ പറയുകയുണ്ടായി...Black Mirror Event എന്ന ലേബലിൽ ആണ് ഇൗ സിനിമ അവതരിപ്പിക്കുന്നത്... ആ സീരിസ് പറയുന്നത് ഭാവിയുടെ ടെക്നോളജി വികസനവും അതിന്റെ പോസിറ്റീവ് & നെഗറ്റീവ് സൈഡുകളെയും കുറിച്ചാണ്...പക്ഷേ ഇൗ തവണ നമ്മളാണ് പുതിയ ടെക്നോളജിയുടെ ഭാഗം ആവുന്നത് എന്ന് മാത്രം...എങ്ങനെ എന്നല്ലേ..പറഞ്ഞു തരാം. പക്ഷേ അനുഭവിച്ച് അറിയേണ്ട കാര്യം തന്നെയാണ് ഇത്..

പുതിയ ടെക്നോളജിയുടെ പുതിയ സിനിമ .... ഒരു വലിയ വിപ്ലവം സിനിമ അല്ലെങ്കിൽ ഭാവിയുടെ സിനിമ എന്നലാം വേണം എങ്കിൽ ഇതിനെ കുറിച്ച് പറയാം.. അങ്ങനെ പറയുന്നതിന് തെറ്റില്ല എന്ന് വിശ്വസിക്കുന്നു...


സാധാരണയായി കണ്ടു വരുന്ന സ്പൂൺ ഫീഡിംഗ് സിനിമകളിൽ നിന്നും മൈൻഡ് ഫക്കിംഗ്‌ സിനിമകളിലേക്ക് ഉള്ള കുതിച്ചു ചാടം.. അത് സിനിമകളുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നു തന്നെയായിരുന്നു...പ്രേക്ഷകനെ ഓരോ സമയം ചിന്തിപ്പിക്കുകയും അതിന്റെ ഒപ്പം ആ സിനിമയുടെ കഥ അവസാനിപ്പിക്കാൻ അവർക്ക് തന്നെ ഒരു അവസരം കൊടുക്കുന്നു... അത് സിനിമയുടെ വലിയ മാറ്റമായി കണക്കാം...പക്ഷേ ഇവിടെ അതൊന്നും അല്ല കഥ...

സിനിമയുടെ തുടക്കം മുതൽ നമ്മൾ തീരുമാനിക്കുന്ന പോലെ സിനിമ മുന്നോട്ട് പോവും.. എങ്ങനെ എന്ന് പറയാം...
അതിന് മുമ്പ് ഒരു കാര്യം..!!!
ഇൗ സിനിമ netflixൽ നിന്ന് മാത്രം കാണുക...! അല്ലാത്ത പക്ഷം കാണാത്തത് ആവും നല്ലത്...!!!
വർഷങ്ങൾക്ക് മുമ്പാണ് കഥ നടക്കുന്നത്  നായകൻ ഒരു ഗെയിം ഡെവലപ്പറാണ്... അയാൾ തന്റെ സൃഷ്ടിയായി വലിയ ഗെയിമിംഗ് കമ്പനിയെ സമീപിക്കുന്നു... തുടർന്ന് നടക്കുന്നതുമാണ് സിനിമ...


തമാശ എന്തെന്ന് വെച്ചാൽ ഇൗ തുടക്കാമാണോ ബാകി ഉള്ളവർക്ക് കിട്ടുക എന്നതിൽ എനിക്ക് സംശയമുണ്ട്.. കാരണം netflixൽ ഓൺലൈൻ മാത്രമായി കാണാൻ പറ്റുന്ന സിനിമയാണിത്...ഞാൻ മുമ്പ് പറഞ്ഞപോലെ ഓരോ സീനും അടുത്തത് എന്ത് വേണം എന്ന് പ്രേക്ഷകന് തീരുമാനിക്കാം.. അതായത് ഓരോ സീൻ കഴിയുമ്പോഴും താഴെ സെലക്ട് ചെയ്യാൻ രണ്ട് ഒപ്പ്ഷൻസ് വരുന്നതായിരിക്കും... നമ്മൾ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് സിനിമ പോകും... വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഇത്... കാരണം അര മണിക്കൂർ മുതൽ 2  മണിക്കൂർ വരെ സിനിമ ഉണ്ട്... ഒരാൾ തിരഞ്ഞെടുക്കുന്ന രീതിയാണ് സമയം വരെ നിശ്ചയിക്കുന്നത്...!!!


ഞാൻ ഒന്നര മണിക്കൂറോളം സിനിമ കണ്ടു... വ്യത്യസ്തമായ 5 Ending എനിക്ക് ലഭിച്ചു... കിളികൾ എത് വഴി പോയി എന്ന് ഒരു ഐഡിയ ഇല്ല... പല കിളിയും കൂട്ടിൽ കയറിയില്ല എന്നത് വാസ്തവം...ഗംഭീര ട്വിസ്റ്റും സിനിമയിൽ ഉടനീളം ഉണ്ട്...

ഡൗൺലോഡ് ചെയ്ത് സിനിമ കാണേണ്ട ഒരു ആവശ്യവും ഇല്ല...അങ്ങനെ ചെയ്താൽ ഒരു സാധാരണ സിനിമ പോലെ ഇൗ ചിത്രം അവസാനിക്കും... നിങ്ങൾക്ക് പുതിയ അനുഭവം വേണോ... എങ്കിൽ Netflixൽ നിന്ന് മാത്രം സിനിമ കാണുക...
അത് നിങ്ങൾക്ക് മറക്കാനാവാത്ത ഒരു അനുഭവം ആവും എന്നതിന് ഒരു സംശയവും ഇല്ല..!!!!

സിനിമയുടെ പുതിയ ചരിത്രം ഇൗ ചിത്രം രചിച്ചു കഴിഞ്ഞു...വരും തലമുറയുടെ സിനിമ എത്രത്തോളം ഇൗ പുതുമ നിലനിർത്തും എന്നതിനും സംശയമുണ്ട്...മാറ്റങ്ങളുടെ പുതുമ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ എന്ന രീതിയിൽ ഇൗ സിനിമയെ രണ്ടു കൈയും നീട്ടി ഞാൻ സ്വീകരിക്കുന്നു...

പുതിയ അനുഭവം ... പുതിയ ചിന്ത...
പുതിയ ദൃശ്യാനുഭവം...
ഒപ്പം മികച്ച സിനിമ അനുഭവം...

3.75/5 ▪ RGP VIEW

7.4/10 IMDb
73% Rotten Tomatoes
61% Metacritic
86% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB : BLACK MIRROR കണ്ട് വിഷാദം വന്നാൽ അത് സാധാരണ മാത്രം...

RGP VIEW

Wednesday, January 23, 2019

The Entire History of You [Black Mirror] S1 E3 (Eng/2011)

RGP VIEW : 53
The Entire History of You

Black Mirror episode (season 1, episode 3)

TV Episode  
TV-MA  
49 min    
Drama, Sci-Fi, Thriller

Director: Brian Welsh

ലോകത്ത് ഭാവിയിൽ വരാൻ വളരെ സാധ്യത ഉള്ള ടെക്നോളജിയാണ് ഇൗ എപ്പിസോഡ് പരിചയപ്പെടുത്തുന്നത്... നമ്മൾ ആരെ കാണുന്നു; സംസാരിക്കുന്നു എന്നതിന്റെ കമ്പ്ലീറ്റ് ഡാറ്റ നമ്മൾ തന്നെ സൂക്ഷിക്കുന്നു... അതായത് നമ്മുടെ ഓർമ്മ ശക്തി ചെയ്യുന്ന പണി ഇൗ ഡിവൈസ് ചെയ്യും..എപ്പോൾ വേണമെങ്കിലും അത് വീണ്ടും കാണുവാൻ സാധിക്കും.. നമ്മുടെ കണ്ണ് കൊണ്ട് തന്നെ റെക്കോർഡ് ചെയ്യാം...


ഭാവിയിൽ വരാം എന്ന് കരുതുന്ന ഒന്ന് തന്നെയാണ് ഇൗ സംഭവം ...!!

ജോബ് ഇന്റർവ്യൂ കഴിഞ്ഞ് അതിൽ പരാജയപ്പെട്ട നായകൻ പോകുന്നത് ഒരു  പാർട്ടിക്കാണ്... തന്റെ ഭാര്യയുടെ സുഹൃത്തുകൾ ഒന്നിക്കുന്ന പാർട്ടി... നായകന്‌ അവിടെ വെച്ച് പല അവഗണനയും നേരിടേണ്ടി വരുന്നു...


 കഥ പിന്നീട് പോകുന്നത് പക്ക ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക്‌...ഏതൊരു കാര്യത്തിനും ഓസർവേഷൻ അല്ലെങ്കിൽ ശ്രദ്ധ അത് അത്യവിഷമാണ്... അതിന്റെ ഒപ്പം ഇൗ ടെക്നോളജി കൂടി ആണെങ്കിൽ ഒന്നു ചിന്തിച്ച് നോക്കൂ...

ഏതൊരു കാര്യത്തിനും രണ്ട് വശങ്ങൾ ഉണ്ട്.. നല്ലതും ചീത്തയും..!ഇൗ രണ്ടു കാര്യങ്ങളും അനുഭവിച്ചേ മതിയാവൂ...

 ചില കളവുകൾ പലപ്പോഴും ജീവിതത്തിൽ സന്തോഷങ്ങൾ കൊണ്ട് വരാറുണ്ട്..കളവ് വരെ പിടികപെടുന്ന അവസ്ഥ...പക്ഷേ ഇൗ ടെക്നോളജി വന്നതോടെ കളവ് പറയുക എന്നത് വംശനാശ ഭീഷണിയിലാണ്...!!


ഒരു മികച്ച ത്രില്ലെർ ഡ്രാമ...
നന്നായി ഇഷ്ടപ്പെട്ടു...
കണ്ടിരിക്കണം...

4/5 ▪ RGP VIEW

8.6/10 IMDb

അഭിപ്രായം വ്യക്തിപരം.

(Black mirror സീരിസിന്റെ എപ്പിസോഡ് റിവ്യൂ ഇനി ഉണ്ടായിരിക്കുന്നതല്ല.. BLACK MIRROR കമ്പ്ലീറ്റ് റിവ്യൂ ഉടനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും..!)

RGP VIEW

Saturday, January 12, 2019

Fifteen Million Merits [BLACK MIRROR] S1 E2 (ENG/2011)

RGP VIEW : 51
Fifteen Million Merits
(BLACK MIRROR)

 ( 2011)

TV Episode   
TV-MA   
62 min   
Drama, Sci-Fi, Thriller
Season1 
Episode 2

Director: Euros Lyn

പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥയാണ് ഇൗ എപ്പിസോഡ് പറയുന്നത്...

ഒരു വലിയ റിയാലിറ്റി ഷോ.. അതിൽ പങ്കെടുക്കാൻ ഒരുപാട് കടമ്പകൾ കടക്കണം...അതിന് വേണ്ടി ലക്ഷ്യ കണക്കിന് ആളുകളാണ് പരിശ്രമിക്കുന്നത്...


നായകൻ അതിൽ പങ്കെടുക്കുന്നുണ്ട്..അതിന്റെ ട്രെയിനിംഗ് സ്ഥലത്ത് വെച്ച് നായകന് ഒരു പെണ്ണ് കുട്ടിയെ പരിചയപ്പെടുന്നു... അവളോട് അവന് പ്രണയം തോന്നുന്നു... അവൾക്ക് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായി അവനെകൊണ്ട് കഴിയുന്നത് എല്ലാം അവൻ അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു...അവസാനം അവൾ സ്റ്റേജിൽ കയറി..
പക്ഷേ പിന്നീട് നടക്കുന്നത് എല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്...


രണ്ടാം ഭാഗം മുതൽ ഒരു കാര്യം വ്യക്തം... ഇൗ സിരീസ്‌ ടെക്നോളജിയും അതിന്റെ വളർച്ചയുമാണ് പറയുന്നത് .. അത് മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ... കഴിഞ്ഞ രണ്ടു എപ്പിസോഡുകൾ കണ്ട ശേഷം രണ്ടും അവസാനിച്ചത് മനസ്സിനെ വല്ലാതെ തളർത്തിയ രീതിയിലാണ്...ഇത് ഞാൻ തുടർന്നും പ്രതീക്ഷിക്കുന്നു...!!!


ആദ്യതെത്തിനെ അപേക്ഷിച്ച് രണ്ടാമത്തെ എപ്പിസോഡ് അത്രക്ക് ദഹിച്ചില്ല...പക്ഷേ മോശവും അല്ല...!!
കണ്ടിരിക്കാവുന്ന പലതും ഇതിൽ ഉണ്ട് താനും...
കണ്ടിരിക്കാം...

3/5 ▪ RGP VIEW

IMDB : 8.2

അഭിപ്രായം വ്യക്തിപരം.

RGP VIEW

Friday, January 11, 2019

Wonder Woman (2017) [ENGLISH]

RGP VIEW : 50
Wonder Women

2017

PG-13    
141 min   
Action, Adventure, Fantasy

Director: Patty Jenkins

ഡിസി,മർവേൽ ചിത്രങ്ങളെ ഓരോ രീതിയിൽ മാത്രമേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളൂ...  V For V എക്കാലത്തേയും എന്റെ പ്രിയപെട്ട DC ചിത്രങ്ങളിൽ ഒന്ന്....അതിന് ശേഷം WATCHMEN കണ്ടു... ഇഷ്ടപ്പെട്ടില്ല.... പിന്നെ ആ വഴിക്ക് പോയിട്ടില്ല...!!!
Watchmen നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നു..അതുകൊണ്ടാണ് തല വെച്ചത്... ആ സിനിമ നിരാശയായത്തിനാൽ ഇൗ സിനിമയും സൈഡിൽ കിടന്നു...


സിനിമ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധ കാലത്താണ്..യുദ്ധം ലോകമെമ്പാടും ശക്തം..ഇതൊന്നും അറിയാതെ ലോകത്തിന്റെ ഒരു ഭാഗത്ത് ഫാന്റസി രാജ്യം...ഇപ്പോഴും പുരോഗമനം ഒന്നും സംഭവിക്കാതെ രാജാക്കന്മാരുടെ പത പിന്തുടരുന്ന ലോകം.. പക്ഷേ അവിടെ രാജാക്കന്മാർ ഒന്നും ഇല്ല... സ്ത്രീകൾ മാത്രമേ ഉള്ളൂ..


 ആ രാജ്യത്തിലെ അവസാന യുവതിയാണ് നമ്മുടെ നായിക ... അവിടേക്ക് നായകനായ പട്ടാളക്കാരൻ എത്തുന്നു.. അയാൾ വഴി ലോകത്ത് നടക്കുന്ന വലിയ യുദ്ധത്തെ പറ്റി നായികയും ആ രാജ്യവും അറിയുന്നു.. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നായികയും നായകനും യുദ്ധ ഭൂമിയിലേക്ക് പോകുന്നു... ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്...


ഒരു സൂപ്പർ ഹീറോയിൻ സിനിമ... അമാനുഷിക കഴിവുകൾ ഉള്ള നായിക.. നായികയെ മണ്ണ് കൊണ്ടാണ് സൃഷ്ടിച്ചത് എന്ന് സിനിമയിൽ ഒരു ഭാഗത്ത് പറയപ്പെടുന്നു...

ഇൗ genre സിനിമയുടെ ലിസ്റ്റിൽ നല്ല അനുഭവം തന്നെയാണ് ഇൗ സിനിമ എനിക്ക് സമ്മാനിക്കുന്നത്... ഏതൊരു പ്രേക്ഷകനെയും മുൾമുനയിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളും വിഷ്വൽസും സിനിമയുടെ പോസിറ്റീവ് വശങ്ങളാണ്‌...


ഒരു സൂപ്പർ ഹീറോ ഉണ്ടാവുന്നു... അയാളെ പോലെ പവർ ഉള്ള വില്ലൻ... അവസാനം വില്ലനെ കൊല്ലുന്ന നായകൻ..
സാധാരണയായി കണ്ടു വരുന്ന സൂപ്പർ ഹീറോ ക്ലീശേ ഇൗ സിനിമ ഒരു പരിധി വരെ ഫോളോ ചെയ്യുന്നില്ല...!!കുറച്ച് ഫാന്റസി ആണെങ്കിലും ശക്തമായ ഒരു കഥ സിനിമയിലുണ്ട്..  അത് ഇൗ സിനിമയുടെ പ്രത്യേകതയായി തോന്നി...

ക്ലൈമാക്സിൽ നായകന്റെ ഹീറോയിസം. കൂടാതെ ഡയറക്ടർ സൈഡ് മികച്ച അവതരണം,നായികയുടെ പ്രെഫോമൻസ് തുടങ്ങിയവ മറ്റു ചില സിനിമയുടെ പ്ലസ് പോയിന്റ്..


എന്തുകൊണ്ടും എല്ലാവർക്കും കാണാവുന്ന ഒരു നല്ല DC സിനിമ...സൂപ്പർ ഹീറോ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇൗ ചിത്രം വസൂൽ...!
ധൈര്യമായി തല വെക്കാം..!

3.5/5 ▪ RGP VIEW

7.5/10 IMDb
4.5/5 Facebook
76% Metacritic
91% liked this film Google users

അഭിപ്രായം വ്യക്തിപരം.

RGP VIEW

The National Anthem [BLACK MIRROR] S1 E1 (2011/ENGLISH)


RGP VIEW : 49 

The National Anthem
(BLACK MIRROR)
 2011
Season 1  
Episode 1 
TV Episode   
TV-MA   
44 min    
Drama, Sci-Fi, Thriller

Director: Otto Bathurst

Netflix അവതരിപ്പിക്കുന്ന Black Mirror.. ഇത് ഒരു Anthology സിരീസാണ്.. ഓരോ എപ്പിസോഡും ഓരോ കഥകൾ.അതാണ് ഇൗ സീരിസിന്റെ പ്രത്യേകത..അതുകൊണ്ട് തന്നെ ഇഷ്ടമുള്ള എപ്പിസോഡ് കാണാവുന്നതാണ്... എന്നാലും എപ്പിസോഡ് ഒന്നു മുതൽ ഫോളോ ചെയ്യുവാൻ ശ്രമിക്കുക..


ലണ്ടൻ അതിരാവിലെ തന്നെ ഉണരുന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയിലൂടെയാണ്...ലണ്ടൻ രാജകുമാരിയെ കാണാനില്ല..രാജകുമാരിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നു ..ഇൗ വാർത്ത സമൂഹം അറിയുന്നത് യൂട്യൂബ് വഴിയാണ്...


ആരുടെ കൈയിലാണ് രാജകുമാരി ഉള്ളതെന്ന് ഒരു പിടിയുമില്ല....പണം, തീവ്രവാദം എന്നിവ ഒന്നുമല്ല തട്ടി കൊണ്ട് പോയവർക്ക് വേണ്ടത്.. പകരം ലണ്ടൻ പ്രധാന മന്ത്രി ഒരു പന്നിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം അവർ ആവശ്യപ്പെടുന്നത്...അതും ആ ദിവസം തന്നെ നാലു മണിക്ക്.... ഒപ്പം ലണ്ടൻ മൊത്തം ആ ക്ലിപ്പ് ലൈവ് ടെലികാസ്റ്റ് ചെയ്യുകയും വേണം. പിന്നീട് നടക്കുന്നതാണ് കഥ...


നല്ല രീതിയിൽ ത്രില്ലടിച്ച് കണ്ട് തീർത്ത ഒന്നാം ഭാഗം...
 ഇൗ കഥ മാനസികമായി നല്ല രീതിയിൽ തളർത്തിയ രീതിയിലാണ് അവസാനിപ്പിച്ചത്...ഒരു സിനിമ കാണുന്ന ഫീൽ കിട്ടി എന്നത് വാസ്തവം...

 അടുത്ത എപ്പിസോഡ് കണ്ട് പുതിയ ഒരു കഥയുമായി വീണ്ടും വരാം... 
 കാണാത്തവർ നിർബന്ധമായും കാണുക... 

Must Watch

3.75/5 ▪ RGP VIEW

IMDB 7.9/10

അഭിപ്രായം വ്യക്തിപരം.

RGP VIEW

Wednesday, January 9, 2019

A Quiet Place (2018) [ENGLISH]

RGP VIEW : 47
A Quiet Place
2018
PG-13   
90 min    
Drama, Horror, Mystery

Director: John Krasinski

കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ നല്ല അഭിപ്രായങ്ങൾ കിട്ടിയ ചിത്രം.. പക്ഷേ ഹൊറർ എന്ന് കേട്ടപ്പോൾ നെറ്റി ചുളിഞ്ഞു.കാരണം ഹൊറർ സിനിമകൾ അധികം കാണാറില്ല... Bird Box കണ്ട ശേഷം ഇൗ സിനിമ കാണണം എന്ന് ഒരു ആഗ്രഹം.. പിന്നെ ഒന്നും നോക്കിയില്ല... ഡൗൺലോഡ് ചെയ്ത് രാത്രി ഇരുന്ന് അങ്ങ് കണ്ടു...!!!


അച്ഛനും അമ്മയും 3 കുട്ടികളും അടങ്ങുന്ന കുടുംബം... ആ രാജ്യത്തിൽ അവർ മാത്രമേ ഉള്ളൂ... ബാകി ഉള്ളവരെ എല്ലാം ഒരു ഭീകര ജീവി കൊന്നു..!! കണ്ണ് കാണാത്ത ചെവി മാത്രം കേൾക്കുന്ന ഒരു ജീവി... ആരെങ്കിലും ശബ്ദം വെച്ചാൽ അയാളുടെ ജീവൻ കുറച്ച് നിമിഷം കൊണ്ട് തന്നെ തീരുമാനം ആവും..അത്രയും വേഗതയും കേൾവി ശക്തിയാണ് ആ ജീവിക്ക്... ഇവർ മാത്രം ഇങ്ങനെ ബാക്കിയായി എന്നാവും ചിന്ത...!!!


 കുടുംബത്തിലെ 3 കുട്ടികളിൽ ഒരാൾക്ക് ചെവി കേൾക്കില്ല.. അതുകൊണ്ട് തന്നെ പണ്ട് മുതലെ ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്താൻ ഇൗ കുടുംബം പരിശീലിച്ചു... അത് ഇവർക്ക് ഇൗ അവസ്ഥയിൽ വലിയ സഹായമായി..അതുകൊണ്ട് തന്നെ അവർ ഇത്രയും പിടിച്ച് നിന്നു...


ഒരു സ്ഥലത്ത് ഇൗ കുടുംബം അധികം നൽകാറില്ല... അധികവും യാത്രയിലാണ്... ചെരുപ്പ് ധരിക്കാതെ പോകുന്ന വഴിയിൽ പുഴി മണ്ണ് വിതറി അതിലൂടെയാണ് യാത്ര.. കാരണം വളരെ ചെറിയ ശബ്ദം പോലും ജീവന് ഭീഷണിയാണ്...  രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര...ഒരു യാത്രയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്...ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്...


ഒരു കമ്പ്ലീറ്റ് ഹൊറർ ത്രില്ലർ സിനിമ...പല സീനുകളും നന്നായി പേടിപ്പിച്ചു...പക്ഷേ അധികം പേടികാനും ഇല്ല...!!! നല്ല അടിപൊളി ത്രില്ലെർ എലേമന്റും സിനിമയിലുണ്ട്...!!!
സൗണ്ട് എന്നത് സിനിമയുടെ ജീവനായിരുന്നു.. അതുകൊണ്ട് തന്നെ അധികവും "സൈലൻസ്" ആയിരുന്നു... അത് സിനിമയുടെ വീരം കൂട്ടി...
മൊത്തത്തിൽ "കട്ട സൈലൻസ്". പ്രേക്ഷകനായ എനിക്ക് വരെ സൈലന്റ് ആവേണ്ടി വന്നു... ഓരോ സീനും പേടി കൂടി കൂടി വന്നു...


സിനിമയിൽ ഒരുപാട് ഇഷ്ടപെട്ട സീനുകൾ ഉണ്ട്...
 സ്വന്തം മകളോട് "I Love You" എന്ന് പറയുന്ന അച്ഛനെ ഇത്രയും മനോഹരമായി ചിത്രീകരിച്ച സിനിമ ഇൗ അടുത്ത് കണ്ടില്ല... ആ സീനിന് ഒടുക്കത്തെ ഫീൽ ആയിരുന്നു...
2) ട്രെയിലറിൽ കണ്ട പ്രസവ വേദനയുടെ രംഗം... മരണം കഴിഞ്ഞാൽ ഏറ്റവും വലിയ വേദന പ്രസവ വേദനയാണ് എന്ന് പറയാറുണ്ട്.. ആ സീൻ ഭയങ്കരമായി ഭീതി നിരത്തി..


സിനിമയുടെ MAIN ഹൈ ലൈറ്റ് സൗണ്ട് ഡിപ്പാർട്ട്മെന്റ് തന്നെ..!!!
അസാധ്യം.. !! കാരണം സിനിമയുടെ ഭീതി സൗണ്ടിൽ തന്നെ ആയിരുന്നു... വളരെ ശ്രദ്ധയോടെ തന്നെ അവർ അത് ചെയ്തു..!!
മികച്ച അവതരണം ഒരു നാഴിക കല്ലാണ്...! അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം ഇറങ്ങിയ ഹൊറർ ത്രില്ലർ പട്ടികയിൽ മുകളിൽ ഇൗ സിനിമ നിൽക്കുന്നു..


Bird box & A Quiet Place..!!!
ഇവ തമ്മിൽ കുറച്ച് ബന്ധങ്ങൾ എല്ലാം ഉണ്ട്...
ഇൗ സിനിമയിൽ ചെവി ആണെങ്കിൽ bird boxൽ കണ്ണ്.. ഗർഭിണി...ലോക അവസാനം.. തുടങ്ങി ചില ബന്ധങ്ങൾ... അതിക പേരും ബോർഡ് box കോപ്പിയാണ് എന്ന് പറയുകയുണ്ടായി... പക്ഷേ ഞാൻ അറിഞ്ഞ വിവരം വെച്ച് A Quiet Place ആണ് കോപ്പി ചെയ്തത്..കോപ്പി എന്നൊന്നും പറയാൻ പറ്റില്ല... നല്ല വ്യത്യാസം ഉണ്ട്...
 bird box എന്ന സിനിമ ഒരു പുസ്തകത്തിൽ നിന്നാണ് പിറക്കുന്നത്.... അത് #AQP ഇറങ്ങുന്നതിന് മുമ്പ് ഉള്ളതുമാണ്...(ഉറപ്പില്ല)

ഒരു സാധാരണ പ്രേക്ഷകന് പേടിച്ചിരുന്ന് കണ്ടിരികാനുള്ളത് ഇൗ സിനിമയിലുണ്ട്... ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം... ഒപ്പം കുറച്ച് ധൈര്യം ഉള്ളവർക്കും കാണാം...എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടു...

ഒരു കിടുക്കച്ചി സിനിമ  അനുഭവം..!!!

Must Watch

4/5 ▪ RGP VIEW

95% Rotten Tomatoes
7.6/10 IMDb
4.6/5 Facebook
89% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB : അടുത്ത സിനിമ.. മണം പിടിച്ച് വരുന്ന ജീവി..  വിയർപ്പിന്റെ ദുർഗന്ധം അടിച്ച് വരുന്ന ഭീകര ജീവി...ക്ലൈമാക്സിൽ  Axe സ്പ്രേ അടിച്ച് നായകൻ ജീവിയെ മയക്കി എടുക്കുന്നു... ശുഭം..!!!

RGP VIEW

Latest

Get out (2017)