RGP VIEW : 86
![]() |
Spotlight |
(2015)
R
129 min
Crime, Drama
ENGLISH
Director: Tom McCarthy
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമാണ് സ്പോട്ട് ലൈറ്റ്.. ബോസ്റ്റൺ ഗ്ലോബ് എന്ന പത്രത്തിൽ എഡിറ്ററായി പുതിയ ഒരാൾ ജോയിൻ ചെയ്യുന്നു.. എക്സ്ക്ലൂസീവായി മാത്രം ന്യൂസുകൾ ചെയ്തുകൊണ്ടിരിക്കുന്ന സ്പോട്ട്‌ലൈറ്റ് എന്ന ഡിവിഷനോട് അഞ്ചുവർഷം മുമ്പ് ഇവർ ഉപേക്ഷിച്ച് ഒരു ന്യൂസ് ചെയ്യാൻ വേണ്ടി ആവശ്യപ്പെടുന്നു.... തൊട്ടാൽ ശരീരം മൊത്തം പൊള്ളുന്ന ഈ ന്യൂസ് സ്പോട്ട് ലൈറ്റ് ഏറ്റെടുക്കുന്നു... പിന്നീട് കഥ സ്പോട്ട് ലൈറ്റ് അംഗങ്ങളായ നാല് കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്... അതിനുശേഷം അവർ കണ്ടെത്തുന്ന തെളിവുകൾ ചിന്തിക്കാൻ കൂടി പറ്റാത്ത ഞെട്ടിക്കുന്ന തരത്തിൽ ഉള്ളവയായിരുന്നു.. അമേരിക്കയിൽ നടന്ന വിഷയമാണെങ്കിൽ കൂടിയും അത് നമ്മുടെ ഇന്ത്യയിൽ വരെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു സാമൂഹിക പ്രതിബന്ധതയുള്ള വിഷയമാണ് സ്പോട്ട്‌ലൈറ്റ് എന്ന സിനിമ നമുക്കു മുമ്പിലേക്ക് വിട്ടു തരുന്നത്...
സിനിമയുടെ അവസാനം ആ സംഭവത്തിന് ബാക്കി വിശദാംശങ്ങൾ പിന്നണി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.... "ചരിത്രം വഴിമാറും ചിലർ വരുമ്പോൾ" ഈ ഒരു മാർക്കറ്റിംഗ് വാചകം 100% ഈ സിനിമയ്ക്ക് യോജ്യമാണ്... കാരണം ഇത്രയും ഭയാനകമായ; ഒരു സൊസൈറ്റിയിൽ മാത്രം ഒതുങ്ങി കൂടുന്ന ഒരു വിഷയം അത് നടപ്പിലാക്കിയ സ്പോട്ട് ലൈറ്റ് എന്ന പത്ര മാധ്യമത്തിലും ഒപ്പം ഇത് പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ച ബോസ്റ്റൺ ഗ്ലോബ് എന്ന പത്രത്തിനെയും അഭിനന്ദിക്കാതെ മറ്റൊരു വഴിയുമില്ല.... ഇത് അഭിനന്ദനം ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരും അർഹിക്കുന്നുണ്ട്... ഇങ്ങനെ സിനിമ എടുക്കാനും കുറച്ചൊക്കെ ഒരു ധൈര്യം വേണം...
ട്രോളുകൾ വാരിക്കൂട്ടുന്ന പത്രമാധ്യമങ്ങൾ ആണ് നമുക്ക് ചുറ്റും ഉള്ളത്... എക്സ്ക്ലൂസീവ് വാർത്തകൾക്ക് വേണ്ടി സ്വന്തം അമ്മയുടെ അടിവസ്ത്രം വരെ പൊക്കി നോക്കാൻ മടിയില്ലാത്ത മാധ്യമങ്ങൾ( എല്ലാവരും ഇല്ല) .. ഇവർക്കെല്ലാം ഒരു പാഠമാണ് സ്പോട്ട് ലൈറ്റ് എന്ന ചിത്രം.. പത്രാധിപരോട് ഒരു അഭിമാനം എല്ലാം തോന്നിത്തുടങ്ങിയത് ഈ ചിത്രം കണ്ടതിനു ശേഷമാണ്..
സിനിമയുടെ സംവിധാനവും ഒപ്പം രസകരമായ പശ്ചാത്തലസംഗീതവും ഒരുപാട് ഇഷ്ടമായി... സിനിമയുടെ ഹീറോ തിരക്കഥ തന്നെയാണ്.. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് ഒപ്പം ആ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ഈ സിനിമയ്ക്കു തന്നെയാണ് ലഭിച്ചത്.... എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന അല്ലെങ്കിൽ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് സ്പോട്ട് ലൈറ്റ്.... സിനിമ കണ്ടതിനുശേഷം ഓർക്കേണ്ട ഒരു കാര്യം ഇതുമാത്രം. "അമേരിക്കയിൽ മാത്രമല്ല; ഇവിടെയും പല മതങ്ങൾക്കിടയിൽ ഇത് സംഭവിക്കുന്നുണ്ട്..."
നല്ല സിനിമാനുഭവം...
Must Watch
3.5/5 ▪RGP VIEW
8.1/10 · IMDb
97% · Rotten Tomatoes
93% · Metacritic
അഭിപ്രായം വ്യക്തിപരം. ✅
RGP VIEW
No comments:
Post a Comment