RGP VIEW 207
Money Heist (2017– )
TV Series | TV-MA | 70 min | Action, Crime, Mystery | RGP VIEW
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നോൺ ഇംഗ്ലീഷ് സീരിയസാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹീസ്റ്റ്. പക്ഷേ, ആർക്കും വേണ്ടാത്ത ഒരു സീരിയസ് ആയിരുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? എന്നാൽ മണി ഹീസ്റ്റ് അങ്ങനെ ആയിരുന്നു.
സ്പെയിനിൽ ഒരു ലോക്കൽ ചാനലിൽ സംരക്ഷണം ആരംഭിച്ച ടിവി സീരീസ് ആയിരുന്നു നമ്മൾ ഇന്നു കാണുന്ന മണി ഹീസ്റ്റ്. പക്ഷേ, യാതൊരു പ്രമോഷനും ഇല്ലാതെ ആദ്യ രണ്ടു മൂന്ന് എപ്പിസോഡുകൾ കൊണ്ടുതന്നെ പ്രേക്ഷകരെ ആകർഷിക്കാൻ മണി ഹീസ്റ്റിന് സാധിച്ചു.
ഒരുപാട് ആരാധകരായി, സീരീസ് നോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ആവേശവും കൂടിക്കൂടി വന്നു. പക്ഷേ പിന്നീട് സംഭവത്തിലെ ഗതിമാറി തുടങ്ങി. ഓരോ എപ്പിസോഡ് കഴിയുന്തോറും മണി ഹീസ്റ്റ് പ്രേക്ഷകരെ നിരാശപ്പെടുത്തുവാൻ തുടങ്ങി. പതിയെ പതിയെ മണി ഹീസ്റ്റ് ആരും കാണാതെയായി. അമ്പതോളം എപ്പിസോഡുകൾ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ വെറുതെ സംരക്ഷണം ചെയ്തു.
ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സ് കടന്നു വരുന്നത്. അവർ മണി ഹീസ്റ്റ് എടുക്കാൻ തയ്യാറാവുന്നു. പക്ഷേ ഒരു കണ്ടീഷൻ. 50 എപ്പിസോഡുകൾ ഉള്ള ഈ സീരിയസ് രണ്ടു സീസൺ ആക്കണം, പ്രശ്നം എന്തെന്നാൽ 50 എപ്പിസോഡുകൾ പാടില്ല. അങ്ങനെ ഇത്രയും വലിയ സീരീസ് നമ്മൾ കാണുന്ന 15 എപ്പിസോഡുകളിലേക്ക് മാറുകയായിരുന്നു. ആ രണ്ടു സീസൺ ഗംഭീര അഭിപ്രായങ്ങൾ നേടുകയും തുടർന്ന് നേറ്ഫ്‌ളിക്സ് അവരോട് വീണ്ടും എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. അതാണ് നമ്മൾ കാണുന്ന സീസൺ മൂന്നും നാലും..!
കഥയിലേക്ക് വരാം, റോബറിയാണ് മണി ഹീസ്റ്റ് പറയുന്നത്. കുറച്ച് ആളുകൾ ചേർന്ന് സ്പെയിനിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയടിക്കുന്നു. സ്പെയിനിലെ റിസർവ്ബാങ്ക് എന്നുപറയുന്നതാവും കുറച്ചുകൂടി ഉത്തമം.!! ഒരുപാട് കാശ് ഉണ്ടാവുമല്ലോ അല്ലേ..? ഇത് പോലീസ് അറിഞ്ഞ് ബാങ്ക് ചുറ്റും വളഞ്ഞു. കള്ളന്മാർ അതിൻറെ അകത്ത് കുടുങ്ങിപ്പോയി എന്ന് പലരും കരുതി. പക്ഷേ അതിൻറെ അകത്തു നടന്നത് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആയിരുന്നില്ല, നേരെമറിച്ച് കള്ളന്മാർ കാശ് അച്ചടിക്കുകയായിരുന്നു. തുടർന്ന് കഥ വികസിക്കുന്നു.
ആദ്യ സീസൺ ഒരുപാട് മുമ്പാണ് കാണുന്നത്, ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ്. ശേഷം ഈയടുത്താണ് നാലു സീസൺ കണ്ടത്. വളരെ ഇന്ട്രെസ്റ്റിംഗായ നെറ്റ്ഫ്ലിക്സ് സീരീസ് തന്നെയാണ് മണി ഹീസ്റ്റ്. ഏറ്റവും വലിയ ആകർഷണം ട്വിസ്റ്റുകൾ തന്നെയാണ്. എവിടെയാ എങ്ങനെയാ ട്വിസ്റ്റുകൾ വരുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല.
കൂടുതലായി ഒന്നും പറയുന്നില്ല. വളരെ മികച്ച അനുഭവമാണ് മണി ഹീസ്റ്റ് എനിക്ക് നൽകിയത്. സീരീസ് പ്രേമികളും ആദ്യമായി സീരിയലിലേക്ക് കാലു വെക്കുന്നവരും കണ്ണും പൂട്ടി ഇരുന്നു കാണാവുന്ന ഒരു മസ്റ്റ് വാച്ച് സീരിയസ് തന്നെയാണ് മണി ഹീസ്റ്റ്.
4.25/5 RGP VIEW
8.4/10
IMDb
93%
Rotten Tomatoes
96% liked this TV show
Google users
No comments:
Post a Comment