RGP VIEW 129
![]() |
All Is Lost |
(2013) | PG-13 | 106 min | Action, Adventure, Drama
സംവിധാനം: J.C. Chandor
2013ൽ J.C. Chandor സംവിധാനം ചെയ്ത സർവൈവൽ സിനിമയാണ് ഓൾ ഈസ് ലോസ്റ്റ്.
ഒരു മനുഷ്യൻറെ അതിജീവനം അല്ലെങ്കിൽ അതിൽ ഒരു സ്ഥലത്ത് പെട്ടുപോകുന്ന അവസ്ഥയെ ക്കുറിച്ച് ഒരുപാട് സിനിമകൾ നിലവിൽ ഇറങ്ങിയിട്ടുണ്ട്. ആമസോൺ കാട്ടിൽ പെട്ടു പോയ കഥ ജംഗിൾ എന്ന സിനിമ പറഞ്ഞപ്പോൾ ശവപ്പെട്ടിയിൽ കുടുങ്ങിയ കഥ Buried എന്ന സിനിമ പറഞ്ഞു. അങ്ങനെ തുടങ്ങി നിരവധി സിനിമകൾ ഇതുമായി ബന്ധപ്പെട്ടു വന്നു. ഇന്ത്യൻ സിനിമയിൽ ഒരുപാട് ചിത്രങ്ങൾ ഈ സംഭവം ആസ്പദമാക്കി ഇറങ്ങിയിട്ടുണ്ട്. ട്രാപ്ഡ്, ലൈഫ് ഓഫ് പൈ എന്നിവ അവയിൽ പ്രിയപ്പെട്ട സിനിമകളാണ്. മലയാളത്തിൽ നീരാളി എന്ന ചിത്രം വന്നെങ്കിലും വിജയിക്കാതെ പോയി.ഷട്ടർ ഒരു പരിധി വരെ ഇൗ ജോണറിൽ മികച്ചു നിന്നു. ഇതേ വിഷയം തന്നെയാണ് ഓൾ ഈസ് ലോസ്റ്റ് എന്ന ചിത്രവും നമ്മളോട് സംസാരിക്കാൻ ഉള്ളത്.
നടുക്കടലിൽ തൻറെ സ്പീഡ് ബോട്ടിന് എന്തോ ഒരു സംഭവം വന്നു ഇടിച്ച് ഉണരുന്ന വാർദ്ധക്യം ബാധിച്ച നായകൻ. ചെന്നു നോക്കുന്ന സമയത്ത് തൻറെ ബോട്ടിൽ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്. കൗതുകം എന്താണെന്ന് പറയട്ടെ ക്ഷതമേൽക്കാനുള്ള കാരണം ഒരു വലിയ കണ്ടെയ്നർ ആണ്. അതും കടലിൽ പൊങ്ങി കിടക്കുന്ന കണ്ടെയ്നർ..! അവിടെ നിന്നാണ് ആണ് ഈ ചിത്രത്തിൻറെ കഥ ആരംഭിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുടക്കം. പക്ഷേ അതിന് തൊട്ടു മുമ്പ് നായകൻ്റെ അവസാന നിമിഷത്തെ സംഭാഷണമുണ്ട്. അതിൽ നിന്നാണ് ഈ സീനിലേക്ക് വരെ കടക്കുന്നത്. ഒരുപാട് ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ സാധിക്കാത്ത അയാളുടെ നിസ്സഹായ അവസ്ഥ ആ സംഭാഷണത്തിൽ വ്യക്തമാണ്. വളരെ നെഗറ്റീവായ രീതിയിലാണ് സിനിമ ആരംഭിക്കുന്നത്.അത് സിനിമയെ ത്രില്ലിംഗ് സ്വഭത്തിലേക്ക് നയിക്കുന്നുമുണ്ട്.
നടുക്കടലിൽ ഒരാൾ മാത്രം. അയാൾക്ക് രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ല. രക്ഷപ്പെടുത്താനും ആരുമില്ല എന്നതാണ് സത്യം. ലൈഫ് ഓഫ് പൈ എന്ന ചിത്രം ഈ വിഷയം തന്നെയാണ് ചർച്ച ചെയ്തെങ്കിലും ഈ സിനിമ അതിൽ നിന്നും കുറച്ച് വ്യത്യസ്തമാണ്. ഒന്നാമത്തെ കാര്യം ഈ സിനിമയിൽ ഇയാളെ കൂടാതെ വേറൊരു കഥാപാത്രങ്ങളും ഇല്ല. മറ്റൊന്ന് ഒരു കഥാപാത്രം മാത്രമുള്ള സിനിമ ഇൗ അടുത്ത് ഒന്നും ഇറങ്ങിട്ടുമില്ല.
വളരെ കൗതുകം തോന്നിയ വിഷയം കൂടി പറയാം. നൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു ആക്ടർ, ഒരു ഡിറക്ടർ/തിരക്കഥാകൃത്ത് എന്ന രീതിയിൽ ഒരു സിനിമ ഇറങ്ങുന്നത്. പക്ഷേ ഈ സിനിമ നിർമ്മിക്കാൻ ഒരുപാട് പ്രൊഡ്യൂസറുടെ സഹായം വേണ്ടി വന്നു. 6 ബാനർ കൂടി 11 പേർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത് . കൂടാതെ സിനിമയ്ക്ക് കാര്യമായി ഡയലോഗുകൾ ഒന്നുമില്ല. സിനിമയുടെ സ്ക്രിപ്റ്റ് വെറും 32 പേജുകളെ ഉള്ളൂ എന്നതും എന്നെ ഇമ്പ്രെസ്സ് ചെയ്ത കാര്യങ്ങളിൽ പെട്ടവയാണ്.
പ്രധാന കഥാപാത്രമായി അവതരിപ്പിച്ച Robert Redford മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. അദ്ദേഹത്തിൻ്റെ വൺ മാൻ ഷോ സിനിമ. ഒരു കഥാപാത്രത്തിൽ നിന്നും ഒരു ലൊക്കേഷനിലേക്ക് ചുരുങ്ങുന്ന സിനിമകൾ പൊതുവേ ലാഗ് അടിക്കാൻ സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ ഈ ഫിലിം ചെറിയ രീതിയിൽ ലാഗ് അവകാശപ്പെടുന്നുണ്ട്. ചിത്രം കണ്ടുകൊണ്ടിരിക്കുന്ന സമയം ചിലയിടങ്ങളിൽ ചെറുതായി വലിച്ചാൽ അനുഭവപ്പെട്ടു. കഥയുടെ അവതരണത്തിൽ പശ്ചാത്തലസംഗീതം വേണ്ടയിടത്ത് വേണ്ടപോലെ ഉപയോഗിച്ചിട്ടുണ്ട്. അത് സിനിമയ്ക്ക് അത്യാവശ്യമാണെന്ന് തോന്നി. സൗണ്ട് ഡിപ്പാർട്ട്മെൻറ് കുറിച്ച് പറയാതെ റിവ്യൂ പൂർണ്ണതയിൽ എത്തുമെന്ന് തോന്നുന്നില്ല. മികച്ച മിക്സിങ് തന്നെയാണ് കാണുവാൻ സാധിച്ചത്. നല്ല രീതിയിൽ vfx വർക്കുകൾ വേണ്ടിവന്ന ഒരു ചിത്രമാണ് ഓൾ ഈസ് ലോസ്റ്റ്. ഗ്രാഫിക്സ് വർക്കുകൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. തിരക്കഥയെ കുറിച്ച് അധികമൊന്നും പറയുന്നില്ല. കാരണം ചെറിയൊരു കഥ ഭംഗിയായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ഒരു ആക്ടർ പെർഫോമൻസ് ചിത്രമാണ് ഓൾ ഈസ് ലോസ്റ്റ്. ഡയറക്ടർ ഫിലിം എന്നും ഈ സിനിമയെ വിശേഷിപ്പിക്കാം.
85 ലക്ഷം യുഎസ് ഡോളറിന് നിർമ്മിച്ച ഈ ചിത്രം 1.36 കോടി യുഎസ് ഡോളർ ബോക്സോഫീസിൽ നേടിയെടുത്തു. 2014 ബെസ്റ്റ് സൗണ്ട് എഡിറ്റിങ് എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ചെങ്കിലും അമേരിക്കൻ സ്നൈപ്പർ എന്ന സിനിമ അതുകൊണ്ടുപോയി. കൂടാതെ ഒരുപാട് നിരൂപകപ്രശംസ ലഭിച്ച ചിത്രം കൂടിയാണിത്.
സിനിമ കാണണമോ അല്ലെങ്കിൽ വേണ്ടയോ എന്നു ചോദിച്ചാൽ സർവൈവൽ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ധൈര്യമായി ചിത്രം കാണാം. ഈ സിനിമ നിങ്ങളെ ത്രില്ലടിപ്പിക്കുന്ന കാര്യം എനിക്ക് സംശയമില്ല. ചെറിയൊരു ഇഴച്ചാൽ പ്രശ്നമില്ലെങ്കിൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ത്രില്ലിംഗ് സർവൈവൽ സിനിമ തന്നെയാണിത്. ചിത്രം എനിക്ക് കുഴപ്പമില്ലാത്ത ഒരു അനുഭവം തന്നെയാണ് സമ്മാനിച്ചത്.
3/5 RGP VIEW
RGP VIEW
No comments:
Post a Comment