RGP VIEW 158
Once Upon a Time ... in Hollywood
(2019)
| 161 min | Comedy, Drama
ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ഒരു സംവിധായകനാണ് Quentin Tarantino. നീണ്ട 27 വർഷത്തെ സിനിമാ യാത്രയിൽ സംവിധാനം ചെയ്ത സിനിമകൾ വെറും 9 എണ്ണം. 9 സിനിമകളും 9 രീതിയിൽ ഉള്ളവ. എല്ലാ സിനിമകളും ഒന്നു വിലയിരുത്തി കഴിഞ്ഞാൽ ഒരു ഷോർട്ട് ഫിലിമിന് വേണ്ട കഥയെ അതിൽ ഉള്ളൂ. പക്ഷേ ശേഷം അതിനു വരുന്ന ബിൽഡപ്പ് ഏതൊരു പ്രേക്ഷകനും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. അതുതന്നെയാണ് അദ്ദേഹത്തിൻറെ സിനിമയിലുള്ള ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വളരെ വേറിട്ട രീതിയിലുള്ള അവതരണം മറ്റു സംവിധായകരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു. ലിവിംഗ് ലെജൻഡ് എന്ന് 100% വിളിക്കാവുന്ന സംവിധായകൻ.
അദ്ദേഹത്തിൻറെ ഒമ്പതാമത്തെ സിനിമ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.. നായകനായി ഹോളിവുഡ് രാജാക്കന്മാർ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവർ ഒന്നിക്കുന്നു. ഇതിനപ്പുറം സിനിമ പ്രേമികൾക്ക് എന്താണ് വേണ്ടത്..?!
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1969 ഹോളിവുഡ് സിനിമകളുടെ നിർണായകമായ വർഷം ആണെന്നാണ് അറിയപ്പെടുന്നത്. ആ വർഷം നടക്കുന്ന ഹോളിവുഡ് സിനിമയിലെ ക്യാരക്ടർ റോളുകൾ ചെയ്യുന്ന Rick Daltonൻറെയും തൻറെ ഡ്രൈവറുടെയും കഥയാണ് സിനിമ പറയുന്നത്.
കോമഡി ഡ്രാമ എന്ന വിഭാഗത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന Quentin Tarantino സ്റ്റൈൽ തന്നെയാണ് സിനിമയിൽ ഉള്ളത്. പക്ഷേ അതിലും പുതുമ നില നിർത്തുന്നു എന്നതാണ് വാസ്തവം. തൻറെ ആരാധകരെ നിരാശപ്പെടുത്താത്ത ചിത്രം. കൂടാതെ കട്ട വയലൻസും ഈ ചിത്രത്തിലുണ്ട്.
പ്രമുഖരായ രണ്ട് മുഖ്യ നടന്മാർക്കും തുല്ല്യ പ്രാധാന്യമുള്ള റോളുകൾ. ഒരാൾ മാസ്സ് കാണിച്ചു പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പോൾ മറ്റൊരാൾ അഭിനയം കൊണ്ട് പൊളിച്ചടുക്കി എന്ന് തന്നെ പറയാം. സിനിമാ നടനായി ഡികാപ്രിയോയും തൻറെ ഡ്രൈവറായി ബ്രാഡ് പിറ്റ് വേഷമിടുന്നു. രണ്ടുപേരും അവരുടെ രംഗങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് ശേഷം കേരളമെമ്പാടും തരംഗമായ ഒരു റിങ്ടോൺ ഉണ്ടായിരുന്നു. ഫഹദിൻറെ മൊബൈൽ റിങ്ടോൺ… അത് മലയാളി പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഒന്നാണ്. Quentin Tarantinoയുടെ kill bill എന്ന ചിത്രത്തിൻറെ തീം മ്യൂസിക് ആണെന്ന കാര്യം എത്രപേർക്കറിയാം. ആ ഒരു ഒറ്റ കാര്യത്തിൽ നിന്ന് തന്നെ അദ്ദേഹത്തിൻറെ സിനിമകളിൽ പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം നമുക്കു തിരിച്ചറിയാൻ സാധിക്കും. അത് ഈ സിനിമയുടെയും പശ്ചാത്തല സംഗീതത്തിൽ കാണാൻ സാധിക്കും. അദ്ദേഹത്തിൻറെ സിനിമകൾക്കു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ.
സിനിമയിലുടനീളം Quentin Tarantinoയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. മലയാളത്തിലായാലും മറ്റുഭാഷകളിൽ ആയാലും ക്ലാസിക് സിനിമകൾ ഉടലെടുക്കുന്നത് പ്രയാസവും അപൂർവ്വമാണ്. പക്ഷേ ഈ വർഷം ഓഗസ്റ്റ് 15ൽ പുതിയ ഒരു ഹോളിവുഡ് ക്ലാസിക് സിനിമ കൂടി പിറവിയെടുത്ത കഴിഞ്ഞു എന്ന് ചിത്രം കണ്ടു ഇറങ്ങുമ്പോൾ നമുക്ക് മനസ്സിലാവും.
ചുരുക്കിപ്പറഞ്ഞാൽ സിനിമയിൽ കഥ ഒന്നുമില്ല. പക്ഷേ ഞാൻ ഉറപ്പിച്ചു പറയുന്നു മറ്റൊരു ക്ലാസിക് സിനിമ കൂടി പിറവിയെടുത്തു കഴിഞ്ഞു. മൊബൈൽ ഫോണിലെ ചെറിയ ഡിസ്പ്ലേയിലേക്ക് കാത്തിരിക്കാതെ നിർബന്ധമായും തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. ഒരു ക്ലാസിക് സിനിമ തിയേറ്ററിൽ നിന്ന് കാണുക എന്നത് ചില്ലറക്കാര്യമല്ല.
4.25/5
8/10
IMDb
85%
Rotten Tomatoes
83%
Metacritic
71% liked this film
Google users
RGP VIEW
No comments:
Post a Comment