Friday, May 7, 2021

212. Visaranai (2015) (TAMIL)

RGP VIEW 212
Visaaranai (2015)
Not Rated | 117 min | Crime, Drama, Thriller

എന്താണ് സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത ? എനിക്ക് വ്യക്തിപരമായി തോന്നിയ ഒരു കാര്യം പറയാം. വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന പല കാര്യങ്ങളും നമ്മളെ സിനിമകൾ വിശ്വസിപ്പിക്കും.

ജീവിതത്തിൽ ഒരിക്കലും നടക്കരുത് എന്നു ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പല കാര്യങ്ങളുണ്ട്, അതിലൊന്നാണ് വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ എന്ന ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

തമിഴ്നാടിൻ്റെ പല ഭാഗങ്ങളിലായി ആന്ധ്രപ്രദേശിൽ ജോലിക്ക് വരുന്ന 4 അംഗ സംഘം. തമിഴ് നാട്ടിൽ പലരും പല നാട്ടുകാർ. തമിഴന്മാർ ആയതുകൊണ്ട് നാലുപേരും ഒരുമിച്ചാണ് ജീവിക്കുന്നത്. രാവിലെ തൊട്ട് രാത്രി വരെ പണിക്കു പോകുന്നു. വീടോ റൂമോ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് വഴിയരികിൽ എവിടെയെങ്കിലും കിടന്ന് ഇവർ നാലുപേരും രാത്രിയെ പകലാക്കുന്നു. ഒരു ദിവസം രാവിലെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയാണ്. അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.

ആദ്യമേ പറയട്ടെ. ഇത്രയും ഡിസ്റ്റർബിംഗ് ആയ ഒരു ഇന്ത്യൻ സിനിമ ഞാനിത് വരെ കണ്ടില്ല. പോലീസുകാരുടെ പീഡനങ്ങൾ മാത്രമാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നിട്ടും ഞാൻ എന്തുകൊണ്ട് ഇങ്ങനെയെല്ലാം തള്ളുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നത് സ്വാഭാവികം. പോലീസുകാരുടെ ക്രൂരത എത്രത്തോളം ഭയാനകമാണെന്ന് ചിത്രം പച്ചയായി വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്ന് ആലോചിച്ച ശേഷം മാത്രം ചിത്രം കാണാൻ തീരുമാനിക്കുക. 


ഇങ്ങനെയാണോ നമ്മുടെ ഇന്ത്യൻ പോലീസ് ? ഇത്രയും സ്വാർത്ഥരാണോ ? ഒന്നുമറിയാതെ നിങ്ങൾ ചിത്രം കാണണം. ഞാൻ അനുഭവിച്ചത് നിങ്ങളും അനുഭവിക്കണം.ഞാൻ കൂടുതലൊന്നും പറയുന്നില്ല. ചിത്രം അനുഭവിച്ചറിയണം..!

ഇത്ര തീവ്രമായ ഒരു വിഷയം റിയലിസ്റ്റിക് രീതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നത് വളരെ പ്രയാസം നിറഞ്ഞ ടാസ്ക് ആണ്. അത് വെട്രിമാരൻ ഭംഗിയായി അവതരിപ്പിച്ചു. സിനിമയുടെ പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ പ്രകടനമാനവും നമ്മികാതെ വയ്യ. ഔട്ട്സ്റ്റാൻഡിംഗ് എന്നു പറയുന്ന പല ഫ്രെയിമുകളും സിനിമയിൽ കാണാൻ സാധിക്കും. എല്ലാം കൊണ്ടും വളരെ മികച്ച ചിത്രം..!

നിർബന്ധമായും കാണേണ്ട തമിഴ് സിനിമ തന്നെയാണ് വിസാരണൈ. ഉറപ്പിച്ചു പറയുന്നു കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് ഒരു മാസ്റ്റർപീസ് ചിത്രാ അനുഭവമായിരിക്കും..!!

Must Wacth

RGP VIEW: 4.25/5
8.5/10: IMDb
100% Rotten Tomatoes
92% liked this film Google users

Small Spoiler "പോലീസുകാരുടെ ക്രൂരതയാണ് ചിത്രം ഉടനീളം കാണിക്കുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പലതവണ ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്നായിരുന്നു മനസ്സിൽ മുഴുവൻ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ സിനിമയുടെ അവസാനത്തിൽ എല്ലാം നടന്ന സംഭവം ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല."

No comments:

Post a Comment

Latest

Get out (2017)