RGP VIEW 204
Upload
(2020– ) | TV Series | TV-MA | 30 min | Comedy, Mystery, Sci-Fi | Episodes: 10
ജീവിതം ആണോ അല്ലെങ്കിൽ മരണശേഷം ആണോ ഏറ്റവും മനോഹരം ? മരണശേഷം നമ്മൾക്ക് എന്തു സംഭവിക്കും. സ്വർഗം, നരകം എന്നിങ്ങനെ പല തിയറികൾ ഉണ്ടെങ്കിലും വ്യക്തമായ ഒരു ഉത്തരം ഇതുവരെ നമുക്ക് ലഭിച്ചിട്ടില്ല.
അല്ലെങ്കിൽ ലാലേട്ടൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ മരണത്തിനുശേഷം ആണെങ്കിലോ ശരിക്കുമുള്ള ജീവിതം ?
മരണത്തിനു ശേഷമുള്ള ജീവിതമാണ് അപ്ലോഡ് എന്ന സീരീസ് കാണിക്കുന്നത്. ഒരു വ്യക്തി മരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞാൽ മരിക്കണോ വേണ്ടയോ എന്ന് അയാൾക്കും അയാളുടെ കുടുംബത്തിനും തീരുമാനിക്കാം. എങ്ങനെയെന്നല്ലേ..!
2030ൽ നടക്കുന്ന കഥയാണ് അപ്‌ലോഡ്. ചുരുക്കി പറഞ്ഞാൽ മരിക്കുന്നതിനുമുമ്പ് കുഴിമാടത്തിൽ പോകണോ അല്ലെങ്കിൽ കമ്പ്യൂട്ടറിലേക്ക് കയറണോ എന്ന് നമുക്ക് തീരുമാനിക്കാം. നമ്മുടെ ഓർമ്മകളായി ഒരിക്കലും മരിക്കാത്ത മനുഷ്യനായി കമ്പ്യൂട്ടറിനുള്ളിലെ ലോകത്ത് പാറി നടക്കാം.
ഞാൻ പറയുമ്പോൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആയി തോന്നാം. മനപ്പൂർവ്വം ചെയ്തതല്ല, ഈ ആമസോൺ സീരീസ് അധികം ആരും കണ്ടുകാണില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ കഥ വ്യക്തമായി ഞാൻ പറഞ്ഞിട്ടില്ല. അത് ചിലപ്പോൾ നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.
കോമഡി രംഗങ്ങളും പ്രണയവും നിഗൂഢതയും ഒപ്പം ചെറിയ ത്രില്ലറും അടങ്ങുന്ന സീരീസാണ് അപ്‌ലോഡ്. ഒരു മിക്സഡ് ജോണർ എന്നെല്ലാം പറയാം. തിരക്കഥയും സംവിധാനവും ഒരുപാട് മികച്ചതായി അനുഭവപ്പെട്ടു. പശ്ചാത്തലസംഗീതവും ഗ്രാഫിക്സ് വർക്കുകൾ നല്ല ക്വാളിറ്റി അനുഭവപ്പെട്ടു. ലാഗ് അനുഭവപ്പെട്ട ഇല്ല എന്നതാണ് വാസ്തവം.
ബ്രഹ്മാണ്ഡം സീരീസ് എന്നൊന്നും ഞാൻ പറയുന്നില്ല. നേരെമറിച്ച് 13 Reasons Why (1st Season) എല്ലാം നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റിയ പ്രേക്ഷകരാണ് നിങ്ങളെങ്കിൽ ധൈര്യമായി ഇതും കാണാം. നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഒറ്റ ഇരിപ്പിന് വേണമെങ്കിൽ കണ്ടു തീർക്കാം. 30 മിനിറ്റ് ദൈർഘ്യം വരുന്ന അപ്‌ലോഡ് അടുത്ത സീസണിനുള്ള മരുന്നു ബാക്കിവെച്ചാണ് അവസാനിക്കുന്നത്.
3.5/5 RGP VIEW
8.1/10
IMDb
86%
Rotten Tomatoes
94% liked this TV show
Google users
Description
No comments:
Post a Comment