RGP VIEW 153
The Fountain (2006)
PG-13 | 96 min | Drama, Sci-Fi
Director: Darren Aronofsky
ജീവിതം, പ്രവർത്തി, മനസ്സാക്ഷി, ജീവിക്കുന്ന ഓരോ മനുഷ്യരിലും നാമറിയാതെ അടങ്ങിയിരിക്കുന്ന മൂന്ന് ഘടകങ്ങളാണ് ഇവ. പക്ഷേ ഇത് ഏത് രീതിയിൽ ബന്ധപ്പെട്ടു എന്ന് ചിന്തിച്ചാൽ അവസാനം എന്താകുമെന്ന് ഉത്തരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഇതു മൂന്നിനെയും കണക്ട് ചെയ്യുന്നത് നമ്മൾ തന്നെയാണ്. ഇതിനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാൽ ജീവിതത്തിന് അർത്ഥമില്ലാതെ പോകാം. അതുകൊണ്ടുതന്നെ നമ്മുടെ ഫ്യൂച്ചർ എന്താണെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അത് നമ്മൾ ചെയ്യുന്ന പ്രവർത്തിയും ഒപ്പം നമ്മുടെ കാഴ്ചപ്പാടുകളും ബന്ധപ്പെട്ടിരിക്കും.
ഞാൻ മുകളിൽ പറഞ്ഞ സംഭവം എത്രപേർക്ക് വ്യക്തമായി മനസ്സിലായി എന്ന കാര്യം എനിക്ക് സംശയമാണ്. ഈയൊരു കഥാപശ്ചാത്തലത്തിലൂടെയാണ് The Fountain എന്ന സിനിമ സഞ്ചരിക്കുന്നത്. മാരക രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു ഭാര്യ. ഇത് രോഗത്തിന് മരുന്ന് അന്വേഷിച്ചു നടക്കുന്ന ഭർത്താവായ ഗവേഷകൻ. ഈ സമയം ഭാര്യ അയാൾക്ക് താൻ എഴുതിയ ഒരു പുസ്തകം വായിച്ചു നോക്കാൻ ഏൽപ്പിക്കുന്നു. തൻറെ ജീവിതവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന പുസ്തകത്തിൻറെ അർത്ഥം തേടി നടക്കുന്ന നായകൻ.
പ്രണയം, വിരഹം, അത്യാഗ്രഹം, കുടുംബം, സമയം തീരുമാനം, തുടങ്ങി നിരവധി വികാരങ്ങളിലൂടെ ആണ് സിനിമ നീങ്ങുന്നത്. അതിനെ കാലഘട്ടം എന്നോ മനുഷ്യൻറെ തീരുമാനങ്ങൾ എന്നോ അല്ലെങ്കിൽ സന്ദർഭങ്ങൾ എന്നോ വിശേഷിപ്പിക്കാം.
മൈ ബെൻഡിങ് സിനിമകളുടെ പട്ടികയിൽ പെടുത്താൻ പറ്റുന്ന ചിത്രമാണ് The Fountain. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ സംശയങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓപ്പൺ ബോക്സ് തിങ്കിംഗ് എന്ന കൺസെപ്റ്റ് ആണ് ഈ സിനിമ ഉപയോഗിച്ചിട്ടുള്ളത്. ചിന്തകൾക്കുമപ്പുറം പല അർത്ഥങ്ങൾ സിനിമ അവശേഷിക്കുന്നുണ്ട്. അതിനോടൊപ്പം ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും സിനിമ തന്നെ മുന്നോട്ടു വയ്ക്കുന്നു. അതിൻറെ ഉത്തരവും ചോദ്യങ്ങളും പ്രേക്ഷകർക്ക് തന്നെ എന്നെ തിരഞ്ഞെടുക്കാം, കണ്ടുപിടിക്കാം.
ഇതേ രീതിയിലുള്ള ഒരു ചിത്രം ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ Nocturnal Animals എന്ന ചിത്രം ഈ സിനിമയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളുടെയും കഥാഗതിക്ക് ചില സാമ്യങ്ങൾ തോന്നിയെങ്കിലും രണ്ട് ജോണർ ആണ്.
എന്താണ് ചോദ്യം എന്നും എന്താണ് അതിൻറെ വ്യക്തമായ ഉത്തരം എന്ന് പ്രേക്ഷകന് ചിന്തിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥ. ചുരുക്കി പറഞ്ഞാൽ നല്ല രീതിയിൽ കിളി പറക്കും. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ. നായികാനായകന്മാരുടെ പ്രകടനം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നു. അതിനോടൊപ്പം മികച്ച രീതിയിലുള്ള മേക്കോവറുകൾ സിനിമയുടെ നിലവാരം കൂട്ടുന്നു.
സാധാരണയായി കണ്ടുവരുന്ന അവതരണരീതി അല്ല ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. മികച്ച ആർട്ട് വർക്ക് സിനിമയുടെ പ്രത്യേകതകളിൽ പെട്ടതാണ്. ക്ലോസപ്പ് ഷോട്ടുകളുടെ കലവറയാണ് ഈ സിനിമ. പല ഷോട്ടുകളും ഒരുപാട് അർത്ഥങ്ങൾ സമ്മാനിക്കുന്നതാണ്. ഒരു വ്യക്തിയുടെ മനസ്സിനെ ഭംഗിയായിത്തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയം വളരെ നല്ല രീതിയിൽ തന്നെ സംവിധായകൻ പ്രേക്ഷകർക്കു മുമ്പിൽ ഒരുക്കിയിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമയല്ല ഇത്. മൈൻഡ് ബെൻഡിങ് സിനിമകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി ഈ ചിത്രം കാണാം. ഈ ജോണർ സിനിമകൾ കൊണ്ടുവരുന്ന ഒരു കാലഘട്ടത്തെയും സന്ദർഭത്തെയും അല്ല ചിത്രം വിവരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു ചിത്രങ്ങളിൽ നിന്ന് ഈ സിനിമ വളരെ വ്യത്യസ്തമാണ്. ശ്രദ്ധിച്ച് കണ്ടില്ലെങ്കിൽ കിളി പറക്കാനും ഒന്നും മനസ്സിലാവാത്ത അവസ്ഥ വരാനും ചിലപ്പോൾ കാരണമായേക്കാം. അതുകൊണ്ട് സ്വന്തം റിസ്കിൽ മാത്രം ഈ ചിത്രം കാണുക. കിളി കുറച്ചു പറന്നു എങ്കിലും കുറച്ചുനേരം ചിന്തിച്ചപ്പോൾ ഹൃദയ സ്പർശിയായ ഒരു കഥ തന്നെ ചിത്രത്തിൽ നെയ്തു എടുത്തിട്ടുണ്ടെന്ന് ഉണ്ടെന്ന് മനസ്സിലായി. മികച്ച സിനിമ അനുഭവം.
3.75/5 RGP VIEW
7.3/10
IMDb
52%
Rotten Tomatoes
2.5/4
Roger Ebert
87% liked
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment