RGP VIEW 117
![]() |
Timecrimes |
(2007) R | 92 min | Horror, Mystery, Sci-Fi
Director: Nacho Vigalondo
ഒരുപാട് പേരുടെ കിളി പോക്കിയ സിനിമയാണ് 2008 പുറത്തിറങ്ങിയ ട്രയാങ്കിൾ. ടൈം ട്രാവൽ സിനിമകളോട് എനിക്കൊരു പ്രത്യേകതരം പ്രിയമുള്ള കാലമുണ്ടായിരുന്നു. ആ സമയത്ത് കണ്ട ചിത്രമാണ് ട്രയാങ്കിൾ. ഈ സിനിമ ഇറങ്ങുന്ന ഒരു വർഷം മുമ്പ് സ്പാനിഷിൽ ഇറങ്ങിയ ചിത്രമാണ് ടൈംക്രൈംസ്.
ഭാര്യ ക്ലാരയോടൊപ്പം സന്തോഷകരമായി ജീവിക്കുന്ന നായകൻ. ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തി ഭാര്യയുടെ കൂടെ ചിലവഴിക്കുമ്പോൾ അയാൾ തൻറെ വീടിൻറെ അടുത്തുള്ള കാട്ടിൽ എന്തോ സംഭവിക്കുന്നതായി അയാളുടെ ശ്രദ്ധയിൽ പെടുന്നു. ആകാംക്ഷയോടെ അവിടെ എത്തിയ നായകന് സംഭവിക്കുന്നത് മറ്റു പലതുമാണ്. പിന്നീട് കഥ വികസിക്കുന്നു.
ഹൊറർ വിഭാഗത്തിൽപ്പെടുന്ന ടൈം ട്രാവൽ മൂവിയാണ് ടൈംക്രൈംസ്. തുടക്കം മുതൽ അവസാനംവരെ പേടിപ്പെടുത്തി കൊണ്ട് നീങ്ങുന്ന കഥാഗതി. ഒപ്പം വേറിട്ട കഥയും സന്ദർഭങ്ങളും. സിനിമയിൽ ആകെ നാലു കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. നാലുപേരും ആരും അവരുടെ ജോലി ഗംഭീരമായി ചെയ്തിട്ടുണ്ട്. സിനിമയുടെ ബിജിഎം ഒരുപാട് ഇഷ്ടപ്പെട്ടു. ചിത്രത്തിൻറെ മൂഡ് നിലനിർത്താൻ ബിജിഎം വഹിച്ച പങ്ക് ചില്ലറയല്ല. മിസ്റ്ററി ത്രില്ലർ എന്ന രീതിയിലാണ് സംവിധായകൻ ഈ സിനിമ അവതരിപ്പിച്ചത്.
ട്രയാങ്കിൾ എന്ന സിനിമയുമായി ചെറിയ ബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടും രണ്ടു തലങ്ങളാണ്. രണ്ടു സിനിമകളുടെയും കഥകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ട്രയാങ്കിൾ കണ്ടവർക്കും ടൈംക്രൈംസ് കാണാം. ട്രയാങ്കിൾ എന്ന സിനിമ കണ്ടത് കൊണ്ടാണോ എന്നെനിക്കറിയില്ല; സിനിമയുടെ കുറച്ചു ഭാഗങ്ങൾ എല്ലാം ചിന്തിച്ച് എടുക്കാവുന്ന തരത്തിൽ ഉള്ളവയായിരുന്നു. അവസാന ഭാഗത്തേക്ക് വരുന്ന സമയത്ത് ഈ ഒരു ചിന്താഗതി സിനിമ മാറ്റി എടുക്കുന്നുണ്ട്.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന സിനിമ തന്നെയാണ് ഇത്. ചെറിയ രീതിയിൽ ചിത്രം കണ്ടു കിളി പോകാനും സാധ്യതയുണ്ട്. പക്ഷേ സയൻസ് ഫിക്ഷൻ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് മാത്രമേ ഞാൻ ഈ ഫിലിം കൂടുതൽ സജസ്റ്റ് ചെയ്യുകയുള്ളൂ. ട്രയാങ്കിൾ കാണാതെ കാണുന്ന പ്രേക്ഷകന് ടൈംക്രൈംസ് നല്ല രീതിയിൽ ഇഷ്ടപ്പെടും എന്ന കാര്യം തീർച്ച.
മികച്ച സിനിമാനുഭവം.
3.25/5 ▪RGP VIEW
7.2/10 · IMDb
89% · Rotten Tomatoes
68% · Metacritic
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment