Saturday, February 15, 2020

184. Awe! (2018) TELUGU

RGP VIEW 184

Awe! (2018)
150 min   |  Comedy, Drama, Sci-fi, Thriller

ലോകസിനിമയിൽ വർഷങ്ങളായി ഇറങ്ങിയ പലതും ഇപ്പോഴും നമുക്ക് പരീക്ഷണ ചിത്രങ്ങളാണ്. മലയാളത്തിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ പൊതുവെ കുറവാണെങ്കിലും തമിഴിൽ ഇത് ഒരുപാട് ഇറങ്ങുന്നുണ്ട് താനും. അവിടം വിട്ടു കഴിഞ്ഞാൽ എൻറെ അറിവിൽ ഈ സംഭവത്തെ തിരി ഇട്ടാൽ കിട്ടില്ല. ചിലപ്പോൾ മറ്റു ഭാഷകൾ അധികം കാണാത്തതുകൊണ്ട് ആക്കാം. 

നേരെമറിച്ച് ആന്തോളജി സിനിമകൾ മലയാളത്തിൽ തന്നെ ഒരുപാട് ഒന്നും ഇല്ലെങ്കിലും അല്ലറചില്ലറ ഉണ്ട്. എൻറെ ഒരു ചെറിയ അറിവ് വെച്ച് വലിയ വിജയങ്ങൾ ഒന്നും ആയിട്ടില്ലെങ്കിലും നിരൂപകപ്രശംസ നേടിയ ചിത്രങ്ങൾ ആണ് അധികവും. കേരള കഫേ, അഞ്ചു സുന്ദരികൾ, ചാപ്റ്റേഴ്സ് തുടങ്ങി കുറച്ചു ചിത്രങ്ങൾ.

കേരളം വിട്ടാൽ ഈ സംഭവം ഞാൻ കണ്ടത് കുറച്ച് ദൂരെയാ…! ബാബേൽ, വൈൽഡ് ടൈൽസ് തുടങ്ങിയ ചിത്രങ്ങൾ എക്കാലത്തെയും എൻറെ ഫേവറേറ്റ് സിനിമകളാണ്. പക്ഷേ ഈയടുത്ത് ഒരു ഐറ്റം കണ്ടു. സംഭവം തെലുങ്ക് ആണ്. ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും മികച്ച ആന്തോളജി സിനിമ, Awe.

ഒരുപാട് കഥാപാത്രങ്ങൾ അവർക്ക് ഒരുപാട് കഥകൾ. ഈ രീതിയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. കഥകൾ പലതാണെങ്കിലും ഓരോ കഥയ്ക്കും അതിൻറെതായ പ്രാധാന്യം ചിത്രം കൊടുത്തിട്ടുണ്ട്. പല കഥകളും വളരെ പുതുമയുള്ളതാണ്. ടൈം ട്രാവൽ, ക്രൈം, റോബറി, സ്വവർഗ്ഗാനുരാഗം, ഫാമിലി തുടങ്ങി നിരവധി ഘട്ടത്തിലൂടെ സിനിമ സഞ്ചരിക്കുന്നു.

സിനിമയുടെ സംവിധാനവും തിരക്കഥയും ഒരുപാട് ഇഷ്ടപ്പെട്ടു. ക്യാമറ, പശ്ചാത്തലസംഗീതം, ഗാനങ്ങൾ മികച്ച അനുഭവം തന്നെയാണ് സമ്മാനിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിൽ മുഴുനീളം ഉണ്ട്. അവരുടെ ഭാഗങ്ങൾ അവർ ഭംഗിയാക്കി. ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയുടെ ക്ലൈമാക്സ് ആണ്.

ഈ സിനിമയിൽ ഉള്ള അധിക കഥകളും ഇന്ത്യയിൽ മുമ്പ് പരീക്ഷിച്ചത് ആയി കണ്ടിട്ടില്ല. സൈക്കോളജിക്കൽ ത്രില്ലർ, ഫാൻറസി, ഹോറർ, ഡ്രാമ എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ ആണ് സിനിമ നീങ്ങുന്നത്. സിനിമയുടെ മധ്യ ഭാഗങ്ങളിൽ ചെറുതായി ലാഗ് അനുഭവപ്പെട്ടിരുന്നു. പിന്നെ നല്ല ക്വാളിറ്റി ഉള്ള സിനിമയാണെങ്കിലും VFX നല്ല രീതിയിൽ മോശം അനുഭവം സമ്മാനിച്ചു.  ഹൊറർ സീനുകൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

കുറച്ചു പോരായ്മകൾ മാറ്റിനിർത്തിയാൽ ഒരു നല്ല സിനിമ തന്നെയാണ് Awe. ക്ലൈമാക്സ് രംഗങ്ങളിൽ എത്തുമ്പോൾ ചിലപ്പോൾ ചെറുതായി കിളി നാല് ഭാഗത്തേക്ക് ഓടാൻ സാധ്യതയുണ്ട്. പുതിയ ചിന്താഗതികളും പുതിയ അനുഭവങ്ങളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്.  മറ്റു പ്രേക്ഷകർക്ക് പൂർണ്ണ തൃപ്തി ലഭിക്കുമോ എന്ന കാര്യം എനിക്ക് സംശയമാണ്. എന്തായാലും നിരാശ ആകാൻ വഴിയില്ല.

മികച്ച സിനിമാ അനുഭവം.

3.75/5 RGP VIEW

Rgp's followers 73% Liked This Film

7.9/10 · IMDb
91% liked this film
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)