Always (2011)
108 min | Action, Drama, Romance
പകൽ സമയം വലിയ ബോട്ടിൽ വെള്ളം സപ്ലൈ ചെയ്തും രാത്രികളിൽ പാർക്കിംഗ് സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തും ജീവിക്കുന്ന ഒരു എക്സ് ബോക്സർ നായകൻ. അനാഥനായ ആൾക്ക് ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നുമില്ല. ഈ സാഹചര്യത്തിലാണ് അയാൾ കാഴ്ചശക്തിയില്ലാത്ത നായികയെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ ഉള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. ഇരുവരുടെയും ജീവിതമാണ് തുടർന്നു ചിത്രം വ്യക്തമാക്കുന്നത്.
ചിത്രത്തിൻറെ ഓൺലൈൻ കേട്ടു കഴിഞ്ഞാൽ അത്ര കൗതുകം ഒന്നും തോന്നാൻ സാധ്യതയില്ല. പക്ഷേ ഒരുപാട് ആരാധകരുള്ള ഒരു കൊറിയൻ ചിത്രമാണിത്.
പ്രധാനമായും മറ്റൊരു ഫീലാണ് ചിത്രം നൽകുന്നത്. ഒരു റൊമാൻറിക് ഡ്രാമ അല്ലെങ്കിൽ ഫീൽ ഗുഡ് എന്നെല്ലാം ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രധാനമായും സിനിമയുടെ ഏറ്റവും മികച്ചതെന്ന് തോന്നിയത് സ്ക്രീൻപ്ലേ തന്നെയാണ്. ഒരു പ്രെഡിറ്റബിൾ ആയ ചിത്രത്തെ വളരെ നല്ല രീതിയിൽ തന്നെ തിരക്കഥാകൃത്ത് എഴുതി ഫലിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ ആരാധകനെ എല്ലാ മേഖലയിലും നിരാശപ്പെടുത്താത്ത പിന്നണിയും മുന്നണിയും സിനിമയിലുള്ളത്.
ചിത്രം കൊള്ളാം. ഗംഭീരം എന്നൊന്നും ഞാൻ പറയില്ല. മനസ്സിനെ ഒന്ന് ഫ്രഷ് ആക്കാൻ അല്ലെങ്കിൽ രണ്ടുമണിക്കൂർ നല്ലൊരു മൂഡിൽ ഇരുന്നു സിനിമ കാണാൻ ഈ ചിത്രം നിങ്ങളെ ചില്ലപോൾ സഹായിച്ചേക്കും..!!
3.5/5 RGP VIEW
7.8/10
IMD
8.5/1
MyDramaLis
81
Rotten Tomatoe
95% liked this film
Google users
No comments:
Post a Comment