RGP VIEW 162
The Beauty Inside
(2015)
127 min | Drama, Romance
Director: Jong-Yeol Baek
സ്നേഹത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയാറുണ്ട്. പ്രണയം പലപ്പോഴും അതിരുകൾ കവിഞ്ഞ് പോകാറുണ്ട്. ചിലപ്പോൾ അതാവാം മനോഹരമായ നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. പക്ഷേ സിനിമകളിലേക്ക് കിടക്കുമ്പോൾ പോലും അതിന് ഒരു സേഫ് സൂൺ ഉണ്ടാവാറുണ്ട്. ആ അതിർത്തിയെ മറികടന്നാണ് ഈ കൊറിയൻ ചിത്രം മുമ്പോട്ട് വരുന്നത്.
2013 Jong-Yeol Baek സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്യൂട്ടി ഇൻസൈഡ്. ചിത്രം പറയുന്നത് ഒരു കട്ട ഫാന്റസി റൊമാൻസ് ആണ്.
നമ്മളിൽ അധികം പേരും സൗന്ദര്യത്തെ കുറിച്ച് വേവലാതി പെടുന്നവരാണ്. പുറമേ കാണിച്ചില്ലെങ്കിലും സ്വകാര്യ നിമിഷത്തിൽ നമ്മൾ പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. മുഖത്തിന് ചെറിയ രീതിയിലുള്ള എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞാൽ ടെൻഷൻ അടിക്കാത്ത എത്രപേരുണ്ട്?
ഈയൊരു രീതിയുടെ എക്സ്ട്രീം വേർഷൻ ആണ് ഈ സിനിമ.
യുവാവായ നായകൻ. എല്ലാവരും സാധാരണ രീതിയിൽ ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അദ്ദേഹത്തിന് അതു പോലെ ജീവിക്കാൻ സാധിക്കാറില്ല. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന നായകൻ എന്ന് ചുരുക്കത്തിൽ പറയാം. അയാൾക്ക് കൂട്ടായി അമ്മയും സുഹൃത്തും മാത്രമാണുള്ളത്. നായകൻ ഒറ്റയ്ക്ക് ജീവിക്കാൻ ഒരു കാരണമുണ്ട്. ആ കാരണം ഈ ലോകത്തിൽ അമ്മയ്ക്കും സുഹൃത്തിനും മാത്രമേ അറിയുകയുള്ളൂ.
അയാൾ ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ഓരോ മനുഷ്യൻ ആയിരിക്കും. അതായത് ഇന്ന് കാണുന്ന രീതി ആയിരിക്കില്ല അദ്ദേഹം അടുത്ത ദിവസം ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്നത്. അയാളുടെ രൂപവും ഭാവവും ശബ്ദവും പ്രായവും എല്ലാം മാറിയിരിക്കുന്നു. വർഷങ്ങളായി ഈയൊരു അവസ്ഥയിലാണ് അയാൾ ജീവിച്ചു പോകുന്നത്. ഒരു ദിവസം അയാൾക്ക് ഒരു പെൺകുട്ടിയെ കണ്ടു മുട്ടുന്നു. അവളോട് അവനു പ്രണയം തോന്നുന്നു. നല്ലൊരു ജീവിതമോ അല്ലെങ്കിൽ പ്രണയമോ തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല എന്ന് വ്യക്തമായി അറിയുന്ന കഥാനായകന് പക്ഷേ ഇവിടെ ജീവിതം മാറിമറിയുന്നു. അയാൾ അവളെ പ്രണയിക്കുന്നു. ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
പ്രണയം ചർച്ചാവിഷയമാകുന്ന സിനിമകളിൽ വളരെ വേറിട്ട ഒരു വിഷയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഒരിക്കലും പ്രണയിക്കാൻ സാധിക്കാത്ത ഒരാളുടെ ലൈഫിലേക്ക് സംഭവം കടന്നു വന്നാൽ ഉണ്ടാകുന്ന അവസ്ഥ ചിന്തിക്കാൻ കൂടി പറ്റില്ല. അതിനെ എങ്ങനെ അയാൾ നേരിടും. ഇഷ്ടം തുറന്നു പറഞ്ഞാലും അവൾ എങ്ങനെ റിയാക്ട് ചെയ്യും. ഇങ്ങനെ തുടങ്ങി ഒരുപാട് സംശയങ്ങൾ നിലനിർത്തിയാണ് സിനിമ മുന്നോട്ടു പോകുന്നത്.
സംഭവം കട്ട ഫാന്റസി ആണ്. ഫാന്റസിയിൽ പ്രണയം കൂടി കലർന്നപ്പോൾ പുതിയ ഒരു അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. അതിനോടൊപ്പം മനോഹരമായ ഒരു പ്രണയ കഥ കൂടി ചിത്രം പങ്കുവയ്ക്കുന്നുണ്ട്. സിനിമയിലുടനീളം ഒരുപാട് കഥാപാത്രങ്ങൾ വരുന്നുണ്ട്. എല്ലാവരും നായികാനായകന്മാർ ആണെന്നുള്ള കാര്യം കൗതുകം നിറഞ്ഞ സംഭവമാണ്. ഒരു കഥാപാത്രം തന്നെ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. ഈയൊരു ചിന്ത പുതുമ നൽകുന്ന ഒന്നുതന്നെയാണ്.
കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. കൂടാതെ തരക്കേടില്ലാത്ത തിരക്കഥ തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. വിശ്വസനീയമായ ഒരു കഥ പ്രേക്ഷകരെ പറഞ്ഞ് ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷേ ഈ സിനിമയുടെ സംവിധാനം അതിൽ നിന്നും ഒരുപാട് മാറി നിൽക്കുന്നു. മികച്ച സംവിധായകനെയും ഈ സിനിമയിൽ നമുക്ക് കാണാം.
എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റിയ ഒരു സിനിമയല്ല ഇത്. റൊമാന്റിക് സിനിമകൾ എന്ന രീതിയിൽ നിന്നു തന്നെ ഒരുപാട് വേറിട്ട് നിൽക്കുന്ന കഥാഗതിയാണ് ഈ ചിത്രത്തിലേത്. അതുകൊണ്ടുതന്നെ ഫാന്റസി സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് ഈ സിനിമ ഒരു നല്ല അനുഭവം സമ്മാനിക്കുമെന്ന് കാര്യം തീർച്ചയാണ്. അതിനോടൊപ്പം കുറച്ച് റൊമാൻസ് കൂടി ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ ആണെങ്കിൽ ചിത്രം വേറൊരു തലത്തിലേക്ക് ഉയരാനും സാധ്യതയുണ്ട്. അമിത പ്രതീക്ഷയില്ലാതെ കണ്ടുകഴിഞ്ഞാൽ ചിത്രം ഇഷ്ടപ്പെടും എന്ന് കരുതുന്നു.
എനിക്ക് ഒരു മികച്ച അനുഭവം തന്നെയാണ് ദി ബ്യൂട്ടി ഇൻസൈഡ് എന്ന കൊറിയൻ ചിത്രം സമ്മാനിച്ചത്.
3.5/5 RGP VIEW
7.4/10
IMDb
8.5/10
MyDramaList
70%
Rotten Tomatoes
95% liked this film
Google users
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment