RGP VIEW 146
![]() |
Sachin |
(2019)
137 min | Comedy, Romance, Sport
Director: Santhosh Nair
സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അല്ലെങ്കിൽ സിനിമയെ പോലെ തന്നെ ആരാധകരുള്ള ഒരു മേഖലയാണ് സ്പോർട്സ്. ഈ വിഷയം പശ്ചാത്തലമാക്കി ഒരുപാട് സിനിമകളും ഉടനീളം ഇറങ്ങിയിട്ടുണ്ട്. അതിൽ അധികവും വിജയങ്ങളാണ്.
ഒരു ചെറിയ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സച്ചിൻ. മണിരത്നം എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് നായർ സംവിധാനവും ദം, പരോൾ, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ജൂഡ് സുധീർ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
പേരുപോലെതന്നെ കടുത്ത ക്രിക്കറ്റ് ആരാധകൻ കഥയാണ് സച്ചിൻ എന്ന സിനിമ പറയുന്നത്. നായകൻ സച്ചിൻ പണിക്കൊന്നും പോകാതെ ക്രിക്കറ്റ് കളിച്ചു നടക്കുന്ന വ്യക്തിയാണ്. ഇയാളെ പോലെ അയാൾക്ക് കുറച്ചു സുഹൃത്തുക്കളുണ്ട്. ആരാധന മാത്രമേയുള്ളൂ കളിക്കാനൊന്നും അവർക്കറിയില്ല. അങ്ങനെയിരിക്കെ ഒരിക്കൽ നായകനും നായികയും കണ്ടുമുട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
സ്പോർട്സ് സിനിമകൾ പൊതുവേ ഇൻസ്പിറേഷൻ കാറ്റഗറിയിൽ പെടുന്നവ ആയിരിക്കും. പക്ഷേ ഇത് പൂർണ്ണമായും ഒരു സ്പോർട്സ് സിനിമയല്ല. വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ റിലീസായ കെ എൽ 10 എന്ന റിയലിസ്റ്റിക് സിനിമ പോലെ സ്പോർട്സ് ലൂടെ മറ്റൊരു കഥയാണ് ഈ സിനിമാറ്റിക് ചിത്രം പറയുന്നത്. സ്പോർട്സിനേക്കാൾ കൂടുതൽ പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അത് കറങ്ങിത്തിരിഞ്ഞ് സ്പോർട്സ് എത്തുന്നുവെന്ന മാത്രം.
നല്ല രീതിയിൽ ഹാസ്യ നിറച്ചാണ് സിനിമ നീങ്ങുന്നത്. അതുകൊണ്ടുതന്നെ രണ്ടരമണിക്കൂർ തിയേറ്ററിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഹാരിഷ് കണാരൻ, ശരത് അപ്പാനി, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ തുടങ്ങി നല്ല ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അവരുടെ പ്രകടനവും ഇഷ്ടപ്പെട്ടു. മികച്ച ക്യാമറയും പശ്ചാത്തലസംഗീതവും ഇഷ്ടമായി.
കഥയിലെ പുതുമ ഇല്ലായ്മ പലപ്പോഴായി അനുഭവപ്പെട്ടു. കൂടാതെ പഴയ രീതിയിലുള്ള സംവിധാനങ്ങളും ചിത്രത്തിൽ നിറഞ്ഞിരുന്നു. സംവിധാന ശൈലി അപ്ഡേറ്റ് അല്ല എന്ന് തോന്നി. പല സീനുകളും രണ്ടായിരത്തിൽ പുറത്തിറങ്ങിയ പല സിനിമകളെയും തോന്നിച്ചു. തുടക്കം മുതൽ സിനിമയിൽ കണ്ടിന്യൂയിറ്റി പോരായ്മകൾ കാണാനുണ്ടായിരുന്നു. നായികയുടെ പെർഫോമൻസും നായികക്ക് ഡബ്ബ് ചെയ്യുന്നതും ഒട്ടും ഇഷ്ടമായില്ല. പലയിടങ്ങളിലും ലോജിക് ഇല്ലായ്മ അനുഭവപ്പെട്ടു. സിനിമയിലെ ഗാനം കൊള്ളാമായിരുന്നു. സിനിമയാകുമ്പോൾ ഗാനം വേണം എന്ന രീതി ഫോളോ ചെയ്തു എന്നൊരു സംശയം. ആ ഗാനത്തിൻറെ ഭാഗം നല്ല രീതിയിൽ വലിച്ചിൽ അനുഭവപ്പെട്ടു.
22 വയസ്സുള്ള ചെറുപ്പക്കാരുടെ കഥയാണ് സച്ചിൻ എന്ന സിനിമ പറയുന്നത്.പക്ഷേ ധ്യാൻ ശ്രീനിവാസൻ ശരീരഘടനയും കഥാപാത്രവും വല്ലാത്ത ഒരു അകലം പാലിക്കുന്നത് പോലെ അനുഭവപ്പെട്ടു. കഥ പറയുമ്പോൾ മെലിഞ്ഞ ശരീര ഘടന ആയിരിക്കാം. അദ്ദേഹം കുറച്ചു തട്ടിച്ചത് കഥാപാത്രത്തിന് വിയോജിപ്പ് ഉണ്ടാക്കുന്ന തരത്തിൽ അനുഭവപ്പെട്ടു. കൂടാതെ ലഗാൻ എന്ന അമീർഖാൻ ചിത്രത്തിൻറെ ചില സീനുകൾ സിനിമയിൽ പതിഞ്ഞതായി ശ്രദ്ധിക്കപ്പെട്ടു.
സച്ചിനോടും ക്രിക്കറ്റിനോടും സിനിമ നീതി പുലർത്തിയോ എന്ന കാര്യം സംശയമാണ്. പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ കോമഡി മൂവി ആണ് സച്ചിൻ. കാര്യമായ കഥ ഒന്നുമില്ലെങ്കിലും രണ്ടരമണിക്കൂർ ഒട്ടും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ. ഒരു ഇൻസ്പിറേഷൻ മൂവി പ്രതീക്ഷിച്ച് സിനിമയെ സമീപിച്ചാൽ നിരാശയാവും ഫലം. ഈ സിനിമ ഒരു ശരാശരി അനുഭവമാണ് സമ്മാനിച്ചത്.
2.75/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment