RGP VIEW 155
You Are the Apple of My Eye (2011)
109 min | Comedy, Drama, Romance
Director: Giddens Ko
മലയാളത്തിൽ ഒരുപാട് കൗതുകമുള്ള സിനിമ ടൈറ്റിലുകൾ ഇറങ്ങിയിട്ടുണ്ട്. ഈ പുതുമ മറ്റുഭാഷകളിൽ പലപ്പോഴും കിട്ടാറില്ല. പക്ഷേ ഈ പുതുമ സമ്മാനിക്കാൻ ഒരു തായ്‌വാൻ ചിത്രത്തിനു സാധിച്ചു. തായ്‌വാനിൽ ഇതിൻറെ യഥാർത്ഥ പേര് എന്താണെന്ന് അറിയില്ല. പക്ഷേ ഇംഗ്ലീഷ് ടൈറ്റിൽ വളരെ പുതുമ തോന്നിച്ച ഒരു സിനിമ പേരാണ് ഈ സിനിമയുടേത്. കണ്ണിലുണ്ണി, കണ്ണിൽ ചോരയില്ലാത്തവൻ എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ കണ്ണിലെ ആപ്പിൾ എന്ന് പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. You Are the Apple of My Eye എന്ന ടൈറ്റിൽ തന്നെയാണ് സിനിമയെ ആകർഷിച്ച പ്രധാന ഘടകം.
2011ൽ തായ്‌വാൻ സെമി ഓട്ടോ ബയോ ഗ്രാഫിക്കൽ നോവലിനെ ആസ്പദമാക്കി Giddens Ko സംവിധാനം ചെയ്ത ചിത്രമാണ് You are apple of my eye.
നായകൻറെ സ്കൂൾ പഠന കാലം മുതലാണ് കഥ ആരംഭിക്കുന്നത്. ക്ലാസിലെ ഒരു പെൺകുട്ടിയെ അയാൾക്ക് ഇഷ്ടമാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത് ക്ലാസിലെ പ്രധാന അധ്യാപകൻ നായകനെ പഠനകാര്യത്തിൽ സഹായിക്കാൻ വേണ്ടി നായികയെ ഏൽപ്പിക്കുന്നു. ശേഷം അവർ തമ്മിലുള്ള പ്രണയവും സൗഹൃദവും ആണ് കഥാപശ്ചാത്തലം.
റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ സിനിമ ഫീൽ ഗുഡ് മൂവി പട്ടികയിൽ പെടുത്താവുന്നതാണ്. വ്യത്യസ്തമായ അവതരണമാണ് സിനിമയുടെ ഏറ്റവും മികച്ചതായി തോന്നിയത്. സ്കൂൾ പഠനകാലം മുതൽ കല്യാണം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. അത് പുതുമയാർന്ന രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മേക്കോവർ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് ഇവരുടെ യൗവനം, കൗമാരം തുടങ്ങി പല പല ഘട്ടങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അത് സിനിമ ആസ്വാദനത്തിന് നല്ല രീതിയിൽ പ്രയോജനപ്പെട്ടു.
അധികം ക്ലീഷേ പതിയാത്ത രീതിയിലുള്ള കഥ. കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ക്ലൈമാക്സ് ചിന്തിക്കാവുന്നതാണ് എങ്കിലും അവസാനഘട്ടത്തിൽ വേറിട്ട ഒരു അനുഭവം ആണ് സിനിമ സമ്മാനിക്കുന്നത്. ഞെട്ടിക്കുന്ന ക്ലൈമാക്സ് ഒന്നുമല്ലെങ്കിലും മനസ്സിന് കുളിർമ ഏകുന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച ഒരു എൻഡിങ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. മനോഹരമായ പശ്ചാത്തലസംഗീതവും ഒപ്പം മികച്ച ഗാനവും സിനിമയ്ക്ക് നല്ല രീതിയിലുള്ള പര്യവസാനം നൽകുന്നു. കേട്ടുമറന്ന കഥയാണെങ്കിലും ശക്തമായ തിരക്കഥ സിനിമയ്ക്ക് നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. ഒപ്പം സിനിമയുടെ പേരു പോലെ തന്നെ പുതുമയോടെ അവതരിപ്പിച്ചിട്ടും ഉണ്ട്. കൂടാതെ സിനിമ കുറച്ച് നൊസ്റ്റാൾജിക് അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മറ്റു ഭാഷകളിൽ നിന്നും നൊസ്റ്റാൾജിക് അനുഭവം കിട്ടുന്നത് ആദ്യമായിട്ടാണ്.
ഒരു മിനിറ്റ് പോലും ബോർ അടിക്കാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടു തീർക്കാം എന്ന് ഉറപ്പ്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമ തന്നെയാണ് ആണ് You Are the Apple of My Eye. റൊമാൻറിക് സിനിമകളും ഫീൽ ഗുഡ് സിനിമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ വസൂൽ ആണ്.
പ്രണയത്തിനു പുറമേ മറ്റൊന്നും സിനിമ സമ്മാനിക്കുന്നില്ല. അമിത പ്രതീക്ഷയില്ലാതെ സിനിമയെ സമീപിച്ചാൽ സിനിമ നിങ്ങൾക്ക് ഇഷ്ടമാകും എന്ന കാര്യം തീർച്ച.
മനോഹരമായ ഒരു ലൗ സ്റ്റോറി അനുഭവം.
4/5 RGP VIEW
7.6/10
IMDb
8.1/10
MyDramaList
95% liked this film
Google users
RGP VIEW
Spr rewiew
ReplyDeleteI’m excited to uncover this page. I need to to thank you for ones time for this particularly fantastic read!! I definitely really liked every part of it and i also have you saved to fav to look at new information in your site. best rpg accessories
ReplyDelete