RGP VIEW 165
My Sassy Girl (2001)
Not Rated | 123 min | Comedy, Drama, Romance
ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാതെ നടക്കുന്ന നായകൻ. പക്ഷേ അയാൾക്ക് തൻറെ ഭാവി പ്രണയിനിയെ കുറച്ച് സങ്കല്പങ്ങളൊക്കെ ഉണ്ട്. ഒരു ദിവസം ക്ലാസ് എല്ലാം കഴിഞ്ഞു ഒരു പെഗ് അടിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നായകൻ മദ്യപിച്ച് ലക്കുകെട്ട ഒരു പെൺകുട്ടിയെ കാണുന്നു. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവുന്നു തൻറെ സങ്കൽപ്പത്തിലുള്ള പെൺകുട്ടി ഇതല്ല എന്ന്. പക്ഷേ ചില സാഹചര്യങ്ങൾ മൂലം അയാൾക്ക് അവളെ സഹായിക്കേണ്ട വരുന്നു. തുടർന്ന് കഥ വികസിക്കുന്നു.
കൊറിയൻ സിനിമകളിൽ മികച്ച റൊമാൻറിക് സിനിമകളിലൊന്നാണ് മൈ സാസി ഗേൾ. ചിത്രം ഒരു റൊമാൻറിക് ഡ്രാമയാണ്. നർമ്മ പ്രധാനമായ ഒരുപാട് മുഹൂർത്തങ്ങളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്. അതിനോടൊപ്പം മികച്ച ഒരു ഫീലും സിനിമ സമ്മാനിക്കുന്നുണ്ട്.
രണ്ടു മണിക്കൂർ ഉള്ള ഈ ചിത്രം നർമ്മം, പ്രണയം, വിരഹം, കുടുംബം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത്. പ്രേക്ഷകനെ എന്നെ സിനിമയിലേക്ക് പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടുന്നു. കഥ പറയുന്ന രീതിയും ഒപ്പം മികച്ച സംവിധാനവും സിനിമയെ നല്ല രീതിയിൽ തന്നെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി.
ചില സീനുകൾ വളരെ ഡ്രമാറ്റിക് രീതിയിൽ അനുഭവപ്പെട്ടു. പാർക്കിലുള്ള രംഗം, മരത്തിൻറെ സീൻ തുടങ്ങിയവ ലോജിക് ഉള്ളതായി തോന്നിയില്ല. പക്ഷേ ഇതൊന്നും കാര്യമായ പോരായ്മയും അല്ല.
ഒരു റൊമാൻറിക് സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ ആണ് നിങ്ങൾ എങ്കിൽ ഈ സിനിമ ധൈര്യമായി കാണാം, കാരണം ചിത്രം മറ്റൊരു ഫീലാണ്. അല്ലാത്തപക്ഷം സിനിമ നിങ്ങൾക്ക് ചിലപ്പോൾ പൂർണ്ണ തൃപ്തി നൽകിയെന്നു വരില്ല. കൊറിയൻ പ്രണയ സിനിമകൾ അധികം ഞാൻ കണ്ടിട്ടില്ലെങ്കിലും കൊറിയയിൽ ഞാൻ റെകമൻറ് ചെയ്യുന്ന പ്രണയ സിനിമയാണ് my sassy girl.
മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്..
4/5 RGP VIEW
8/10 IMDb
3.7/5 Letterboxd
8/10 MyDramaList
89% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment