RGP VIEW 191
Be With You (2018)
PG-13 | 132 min | Drama, Fantasy, Romance
ഒരിടത്ത് ഒരു പെൻഗ്വിൻ ജീവിച്ചിരുന്നു. ആ പെൻഗ്വിന് ഒരു കുട്ടിയുണ്ടായിരുന്നു. പെൻഗ്വിൻ മരണപ്പെട്ടു. മരണപ്പെട്ട ശേഷം ആ സാധു ജീവി സ്വർഗ്ഗത്തിലേക്ക് യാത്രയായി. മരണത്തിൻറെയും സ്വർഗ്ഗത്തിൻറെയും ഇടയ്ക്ക് ഒരു ചെറു നഗരം ഉണ്ട്. അമ്മ പെൻഗ്വിൻ അവിടെനിന്ന് തൻറെ കുട്ടിയെ എന്നും നോക്കുമായിരുന്നു.
അങ്ങനെയിരിക്കെ മഴ കാലം വരവായി. മഴപെയ്തപ്പോൾ അമ്മ പെൻഗ്വിൻ ഭൂമിയിലേക്കിറങ്ങി. തൻറെ കുട്ടിയെ സന്ദർശിച്ചു. കുറച്ചു സമയം അവൻറെ ഒപ്പം ചിലവഴിച്ചു. മഴക്കാർ പതിയെ മറഞ്ഞു. മഴകാറിനൊപ്പം കുട്ടിയോട് യാത്ര പറഞ്ഞ് അമ്മയും യാത്രയായി.
അച്ഛനും മകനും മാത്രമുള്ള ഒരു ചെറു കുടുംബം. മരണപ്പെട്ട അമ്മ സ്വന്തം മകന് വേണ്ടി എഴുതിയ കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥയും വായിച്ച് ആ നാലു വയസ്സുകാരൻ എന്നും അമ്മയെ കാത്തിരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു മഴക്കാലം വന്നു. കഥയിൽ പറഞ്ഞതുപോലെ പെട്ടെന്നൊരു ദിവസം മരണപ്പെട്ട അമ്മ മകൻറെ അടുത്തെത്തി. തുടർന്ന് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
കൊറിയൻ സിനിമകൾ എന്നുപറയുമ്പോൾ പൊതുവേ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് വയലൻസും ത്രില്ലറുകളുമാണ്. ഞാൻ കണ്ട അധിക കൊറിയൻ സിനിമകളും ആ രീതിയിൽ ഉള്ളവയാണ്. Castaway on the Moon എന്ന ചിത്രത്തിന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച കൊറിയൻ ഫീൽ ഗുഡ് സിനിമയാണ് Be with You.
വളരെ കൗതുകം ഉളവാക്കുന്ന കഥ.സിനിമയെ മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതവും സിനിമാടോഗ്രാഫിയും വളരെ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രം കുറച്ചു ഫാൻറസി ആണെങ്കിലും മികച്ച അനുഭൂതിയാണ് ഉടനീളം സമ്മാനിക്കുന്നത്.
പ്രണയവും കുടുംബവും കൊച്ചു കൊച്ചു സന്തോഷങ്ങളും കൂടെ നൊമ്പരപെടുത്തുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മനോഹര സിനിമ തന്നെയാണ് Be With You. ഫീൽ ഗുഡ് സിനിമ ഇഷ്ടപ്പെടുന്നവരും സിനിമ സ്നേഹികളും കണ്ടിരിക്കേണ്ട മനോഹരമായ ചലച്ചിത്രാവിഷ്കാരം.
4/5 RGP VIEW
rgp's Followers Rating 71%
rgp's Followers Rating 71%
7.6/10
IMDb
8.8/10
MyDramaList
96% liked this film
Google users
RGP VIEW
No comments:
Post a Comment