Saturday, May 15, 2021

215. Joji (2021) MALAYALAM

RGP VIEW 215
Joji (2021)
113 min | Crime, Drama

ഇറങ്ങിയ സമയം തൊട്ട് എല്ലാവരും വാനോളം പുകഴ്ത്തിയ സിനിമ. സോഷ്യൽ മീഡിയയിൽ മികച്ച റിവ്യൂകൾ കൊണ്ടും വാഴ്ത്തി പാടൽ കൊണ്ടും കാണാതെ മാറ്റിവെച്ച് ഒരു കൂട്ടം സിനിമകളിലൊന്ന്. 

ലോക്ഡോൺ കാലഘട്ടം. നാട്ടിൽ അത്യാവശ്യവും നിലയും വിലയും ഉള്ള ഒരു കുടുംബം. ഒരു പ്രത്യേക സാഹചര്യത്തിൽ ജോജിയുടെ പിതാവ് രോഗബാധിതനായി. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

 കഥ എന്നു പറയാൻ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല. ഒരു സിമ്പിൾ ത്രെഡ്. അതിനെ വളരെ മനോഹരമായി ദിലീഷ് പോത്തൻ പ്രേക്ഷകരോട് അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികവുറ്റതായി തോന്നിയത് പശ്ചാത്തല സംഗീതം തന്നെയാണ്. വളരെ ഹണ്ടിങ് ആയിരുന്നു. പക്ഷേ എവിടെയോ കേട്ടു മറന്നതു പോലെ അനുഭവപ്പെട്ടു.

റിയലിസ്റ്റിക് സിനിമയുടെ അല്ലെങ്കിൽ ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന പല രംഗങ്ങളും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു. സിംഗിൾ ഫ്രെയിമിൽ കഥ പറയുന്ന രീതി, എൺപതുകളുടെ സിനിമകളിൽ ആയിരുന്നു ഇത് കൂടുതലായി കാണാൻ സാധിച്ചത്. അന്നത്തെ സിനിമാ സാഹചര്യവും സാമ്പത്തികവും എല്ലാം ആയിരിക്കണം അങ്ങനെയുള്ള സിനിമകൾ കൂടുതലായി പിറക്കാൻ കാരണം. എന്നാൽ പോലും ഈ സിനിമയ്ക്ക് സിംഗിൾ ഫ്രെയിമുകൾ വഹിച്ച പങ്ക് ചെറുതല്ല. സത്യത്തിൽ ഒരു പുതുമ അതിൽ കാണാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.


കഥാപാത്രങ്ങളുടെ പ്രകടനവും കാസ്റ്റിങ്ങും പക്വതയോടെ തന്നെയണ് ദിലീഷ് പോത്തൻ കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തൻ എന്ന സംവിധായകൻ്റെ ഏറ്റവും മികച്ച സ്കില് ഇതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അദ്ദേഹം ഒരു വട്ടം കൂടി അത് തെളിയിച്ചു.

ഫഹദിൻറെ കഥാപാത്രം ജോജി എത്രത്തോളം ആളുകൾ ചർച്ച ചെയ്തു എന്നെനിക്കറിയില്ല. പക്ഷേ, നമ്മളൊന്ന പ്രേക്ഷകനെ ഏറ്റവും കൂടുതൽ കണക്ട് ചെയ്യുന്ന ഒരു കഥാപാത്രം ആയി അനുഭവപ്പെട്ടു. അയാളുടെ സ്വഭാവം അല്ല, നേരെ മറിച്ച് അയാളുടെ അവസ്ഥയാണ് ഞാൻ സൂചിപ്പിക്കുന്നത്. ഒരു ഡാർക്ക് മൂഡിലുള്ള കഥപറച്ചിൽ ആണെങ്കിലും ഫഹദിൻറെ പ്രകടനം ഞാനൊന്ന പ്രേക്ഷകനെ നാച്ചുറൽ ആക്ടിംഗ് കൊണ്ട് ചിരിപ്പിച്ചു. 

ചിത്രത്തിലെ കഥയിലെ പോരായ്മ വലുതാക്കി പറയുന്നില്ല. പക്ഷേ എന്താണ് പോരായ്മ എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ കഥ പ്രധാന പോരായ്മയായി തോന്നിയത്. പക്ഷേ വളരെ മനോഹരമായി ദിലീഷ് പോത്തൻ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് സിനിമ ചെയ്യുമ്പോൾ അതിനെ ഏറ്റവും മനോഹരമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകൻ തീർച്ചയായും കയ്യടി അർഹിക്കുന്നു.

ഈ റിവ്യൂ എഴുതുന്നത് എന്നെപ്പോലെ കാണാതെ മാറ്റിവെച്ചവർക്ക് വേണ്ടിയാണ്. കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ ഈ സിനിമയ്ക്കുവേണ്ടി സമയം മാറ്റിവെച്ചാൽ നിങ്ങൾക്ക് നഷ്ടം വരില്ല എന്നാണ് എൻറെ ഒരു ഇത്.

3.75/5 RGP VIEW
8/10 IMDb
3.5/5 NDTV.com
93% liked this film Google users

No comments:

Post a Comment

Latest

Get out (2017)