RGP VIEW 222
Kala (2021)
130 min | Thriller
കളയെ കുറ്റം പറയുന്നവർക്ക് പറയാം.. പക്ഷേ ഞാനൊരിക്കലും പറയില്ല.. അതിനു കാരണങ്ങൾ പലതുണ്ട്. അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ മുതൽ കള വരെ രോഹിത് എന്ന സംവിധായകൻറെ രീതികൾ പലപ്പോഴും വ്യത്യസ്തമാണ്.. പ്രേക്ഷകർക്ക് തന്ന സിനിമകളെല്ലാം പരീക്ഷ ചിത്രങ്ങളാണ്. അതു കൊണ്ടു തന്നെ കള വ്യത്യസ്തമാകുന്നു..!
ലോക്ഡൗൺ കഴിഞ്ഞ് നിറഞ്ഞ സദസ്സിൽ ലാലേട്ടൻറെ ഒരു മാസ്സ് സിനിമ തീയേറ്ററിൽ നിന്ന് കാണുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. നമുക്ക് നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ആർത്തു ആഘോഷിച്ച് കാണുന്ന സിനിമ തരുന്ന ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ ആയിരിക്കും..! സംശയമുണ്ടോ..? നമ്മൾ എല്ലാവരും ഒരുപാട് മിസ്സ് ചെയ്യുന്ന കാര്യമാണത്.. അതെ സ്വാതന്ത്ര്യം..!
ഇക്കാര്യം ഇവിടെ പറയാൻ കാരണം, രോഹിത് എന്ന സംവിധായകൻ്റെ അഴിഞ്ഞാട്ടം ആയിരുന്നു കള. പൂർണ സ്വാതന്ത്ര്യത്തോടെ കൂടി വളരെ മികച്ച രീതിയിൽ മേക്കിങ് ചെയ്ത സിനിമ..! ഈയടുത്തൊന്നും ഇത്രയും ഷോട്ടുകളും കട്ട് ഷോട്ടുകൾ ഉള്ള ഒരു സിനിമ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല..! എത്ര മനോഹരമാണ് ഇത്..! അതിൻറെ പ്രധാന കാരണം "സംവിധായകൻറെ സ്വാതന്ത്ര്യം"
അതു നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തി എന്നു പറയാം.. മറ്റു സംവിധായകരുടെ രീതികൾ കൊണ്ടുവരാതെ സ്വന്തമായി ഒരു രോഹിത് ഷോ..! അങ്ങനെ പറയുന്നതിന് തെറ്റില്ല എന്ന് തന്നെ കരുതുന്നു.. കാരണം, ഒരു സാധാരണ കഥയെ ഗംഭീരമായി തന്നെ അയാൾ അവതരിപ്പിച്ചു കഴിഞ്ഞു.. ഈ ചിത്രം ഒന്നു സത്യൻ അന്തിക്കാട് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ..! അല്ലെങ്കിൽ അമൽ നീരദ്..?! മൂന്നു സിനിമകൾ നിലവിൽ ചെയ്തിട്ടുണ്ട്..! പക്ഷേ പുതിയ സംഭവങ്ങൾ മലയാളത്തിൽ ട്രൈ ചെയ്യുന്നവനെ എന്തിന് നമ്മൾ തളർത്തണം..?
കുറഞ്ഞ കഥാപാത്രങ്ങളിൽ ഒതുങ്ങിയ ചിത്രം പ്രേക്ഷകർക്ക് റിച്ച് കോളിറ്റി തന്നെയാണ് നൽകുന്നത്..! മലയാളത്തിൽ ഇത്രയും വയലൻസ് കൊണ്ടുവന്ന ചിത്രങ്ങൾ എത്ര എണ്ണം ഉണ്ട്..? Hi, i am tony ഒരു പരിധിവരെ വന്നെങ്കിലും ഡിസ്റ്റർബിങ് മേഖലയിലെ കുറവ് കള പരിഹരിക്കുന്നു.
പശ്ചാത്തലം ആയിക്കോട്ടെ അല്ലെങ്കിൽ സൗണ്ട് എഫക്ട് തുടങ്ങി എല്ലാ മേഖലയിലും നല്ല രീതിയിലുള്ള ശ്രദ്ധ കൊടുത്തു തന്നെയാണ് അവതരിപ്പിച്ചത്. പല ഏരിയകളിലും അതിൻറെ വേരിയേഷൻ നമുക്ക് മനസ്സിലാക്കാൻ സാധിക്കും..!
കൃത്യമായ കാസ്റ്റിംഗ്.. ടോവിനോ എന്ന നടൻറെ ഈയടുത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ തന്നെയാണ് കള. സിനിമയിൽ ഇടി ആണ് മെയിൻ എങ്കിലും അഭിനയത്തിലും അടിപിടിയിൽ ഉം ഒരുപോലെ മികവു പുലർത്തിയിട്ടുണ്ട്..! പിന്നെ ആ പയ്യൻ, ജീവിക്കുകയായിരുന്നു..!
ക്യാമറ, എഡിറ്റിംഗ്..! ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഇവരാണെന്ന് തോന്നുന്നു..! പക്ഷേ അതിൻറെ മനോഹാരിത ഒരുപാടാണ്..! ഷോട്ടുകൾ എല്ലാം കിടിലൻ..! കത്രികയോ അതിലും മികച്ചത്..!
പട്ടിയെ കൊന്നു കേസ് നമ്മുടെ ജോൺ വിക്ക് അപ്പൻ മുതൽ തമിഴ് അകത്തിൻറെ പട്ടാളക്കാരൻ വിശാൽ വരെ ചെയ്തു കഴിഞ്ഞു..! അതു കൊണ്ടു ഇത് മലയാളത്തിൽ വന്നത് സ്വാഭാവികം..! വലിയ പോരായ്മകൾ ഒന്നുമല്ലെങ്കിലും ചെറുതായി തോന്നി.. നായികയുടെ മുടി പശു നക്കിയ പോലെ ഉണ്ടായിരുന്നു. ഇത്രയും കൂറ വിഗ്ഗ് ഞാൻ ഇതുവരെ കണ്ടിട്ടില്ല..! കഥയിൽ ചിലയിടങ്ങളിൽ ലോജിക് ഇല്ലായ്മയും കാണുന്നുണ്ട്..
പൊതുവേ ഞാൻ റിവ്യൂ ചെയ്യുമ്പോൾ ടെക്നിക്കൽ സൈഡ് പറഞ്ഞു പോകാറ് ഉള്ളൂ. പക്ഷേ ഈയടുത്ത് കള സിനിമയിലെ പട്ടിയുടെ അഭിനയം പോരാ എന്ന് ഒരു റിവ്യൂ കണ്ടു..! നമുക്കൊരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും നമ്മുടെ താല്പര്യം..! പക്ഷേ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാൻ ഉള്ളതാണോ സോഷ്യൽ മീഡിയ ? എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ..! പക്ഷേ നമുക്ക് ഇഷ്ടപ്പെടാത്തത് മറ്റൊരാൾക്ക് ഇഷ്ടപ്പെടുമ്പോൾ അയാൾക്കും ഇഷ്ടപ്പെടരുത് എന്നു വാശി പിടിക്കുന്നത് എന്തിന്?
സിനിമ ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ചെറുതായി ഒരു രൂപം പറയണം.. ഒരുപാട് ഏക്കറിന് ഉള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്.. പറമ്പിൽ ഉണ്ടാകുന്ന കുരുമുളകും തേങ്ങയും അടക്കയും എല്ലാമാണ് ആ കുടുംബത്തിൻറെ പ്രധാന വരുമാനം. അത് പറിക്കാൻ കുറച്ചു തമിഴന്മാർ വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്..!
ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സിനിമ അവസാനിക്കുമ്പോൾ ടോവിനോയുടെ മുകളിൽ ആയിരുന്നു പയ്യൻറെ പേര്.. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം ആണത്.. ഈഗോ മാറ്റിവെച്ച് ടോവിനോ ചെയ്ത പ്രവർത്തി പ്രശംസയർഹിക്കുന്നു..!
ഒരു ടെക്നിക്കൽ ബ്രില്ല്യൻറ് സിനിമ. ഈ ചായ പൊതുവേ ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം.. അവർക്ക് കാപ്പി കുടിക്കാം.. പുതുമ ഇഷ്ടപ്പെടുന്ന പുതിയ ശൈലിയിലുള്ള മേക്കിങ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് ധൈര്യമായി സമീപിക്കാവുന്ന ചിത്രം തന്നെയാണ് കള. വെറും കളയല്ല.. ചോര കള .!!! തീയേറ്ററിൽ നിന്ന് പടം കാണാത്തതിന് ഖേദം രേഖപ്പെടുത്തുന്നു..
3.75/5 RGP VIEW
7.2/10 · IMDb
80% liked this film
Google users
Nb: പട്ടിയുടെ അഭിനയം പൊളി..
No comments:
Post a Comment