Wednesday, May 19, 2021

219. Operation Java (2021) MALAYALAM

RGP VIEW 219
Operation Java (2021)
146 min | Crime, Drama, Thriller

സൈബർ സെലുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത കേസുകളെ കൂട്ടിയോജിപ്പിച്ച് തരുൺ മൂർത്തി സംവിധാനം ചിത്രമാണ് ഓപ്പറേഷൻ ജാവ.

വ്യത്യസ്തമായ പ്രമേയങ്ങളെ ആസ്പദമാക്കി ഒരുപാട് സിനിമകൾ മലയാളത്തിൽ അകത്തുതന്നെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അതിൽനിന്ന് ഓപ്പറേഷൻ ജാവ എങ്ങനെ വ്യത്യസ്തമാകുന്നു..?

ചിത്രത്തിൻറെ ഏറ്റവും വലിയ പുതുമ കാസ്റ്റിംഗ് തന്നെയാണ്. വർഷങ്ങളായി സ്ക്രീനിൽ കാണുന്ന മുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധായകൻ മുന്നോട്ട് കൊണ്ടുവരുന്നു. ഇത് ഇന്നും ഇന്നലെയും ആയി കണ്ടുവരുന്ന രീതിയല്ല. ഇതിനെ നമ്മൾ പൊതുവേ പറയുന്നത് ലോ ബജറ്റ് സിനിമ എന്നാണ്.. പക്ഷേ, ഓപ്പറേഷൻ ജാവ ഒരു ലോ ബഡ്ജറ്റ് സിനിമയല്ല..! നേരെമറിച്ച് കഴിവുറ്റ പ്രതിഭകളെ മുൻനിർത്തി അത്യാവശ്യം ബജറ്റിൽ തന്നെ ചെയ്ത സിനിമയാണ്. 

ബിജിഎം, എഡിറ്റിംഗ്, സിനിമാട്ടോഗ്രാഫി, കളർ ഗ്രേഡിങ്, ആക്ടർ പെർഫോമൻസ് തുടങ്ങിയ എല്ലാ മേഖലയിലും ജാവ മുന്നിൽ തന്നെ നിൽക്കുന്നു..! ഒരു ലോ ബഡ്ജറ്റ് കോളിറ്റി അല്ല സിനിമ അവകാശപ്പെടുന്നത്..!

 ട്രെയിലർ കണ്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ട്രെയിലറിൻ്റെ കോളിറ്റി സിനിമയിലും കണ്ടാൽ മതിയായിരുന്നു..! അതെ ആ കോളിറ്റി സിനിമയിലും കണ്ടു. പിന്നെ പോസ്റ്റേഴ്സ്.. അതിലും മികച്ച പ്രകടനമാണ് ഓപ്പറേഷൻ ജാവ ടീം കാഴ്ചവച്ചത്. പ്രമോഷൻറെ കാര്യത്തിൽ പൂർണ്ണമായും വിജയിച്ചു. ജോസഫ് എന്ന സിനിമയുടെ പോസ്റ്റർ ശ്രദ്ധിച്ചാൽ ഈ വസ്തുത നമുക്ക് നല്ല രീതിയിൽ തിരിച്ചറിയാൻ സാധിക്കും..! ജോസഫ് പോസ്റ്ററുകൾ മലയാളത്തിൽ സാധാരണ കണ്ടുവരുന്ന രീതിയിൽ നിന്നും മറ്റൊരു ഫീൽ ആയിരുന്നു. 

മറ്റൊരു കാര്യം..; ഓപ്പറേഷൻ ജാവ ചർച്ച ചെയ്ത വിഷയം..! ഒരുപാട് ഇൻവെസ്റ്റിഗേഷൻ സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും സൈബർ സെൽ അധികമാരും ചർച്ച ചെയ്തിട്ടില്ല..! അതുമാത്രമല്ല, സിനിമാപ്രേമികളെ കയ്യിലെടുക്കാനുള്ള കൂട തന്ത്രം കൂടിയായിരുന്നു അത്. സിനിമയുടെ തുടക്കത്തിൽ പ്രേമം എന്ന ചിത്രത്തിൻറെ കേസന്വേഷണവുമായി ബന്ധപ്പെട്ട പലതും നമുക്ക് കാണാൻ സാധിക്കും. ഞാനടക്കം പലരും അറിയാത്ത ഒരു കാര്യം സ്ക്രീനിലൂടെ കാണുമ്പോഴുണ്ടാകുന്ന കൗതുകം ! അവിടെ മുതലാണ് ചിത്രത്തിൻറെ വിജയം ആരംഭിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ സംവിധായകൻ്റെ തന്ത്രങ്ങളെല്ലാം നല്ല രീതിയിൽ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഒരു പരിധിവരെ ആന്തോളജി സിനിമാ വിഭാഗത്തിൽ പെടുത്താവുന്ന ഒരു മലയാള ചിത്രം. മൂന്നു ചെറു സിനിമകൾ അവസാനിച്ചപ്പോൾ തികച്ചും നിരാശയായിരുന്നു തോന്നിയത്. കാരണം, ഇത്രയും റിവ്യൂ കണ്ട് എനിക്ക് ഗംഭീരം എന്ന അനുഭവത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. പക്ഷേ ചിത്രത്തിൻറെ ക്ലൈമാക്സ് വളരെ മികച്ച സിനിമ അനുഭവത്തിലേക്ക് എത്തിച്ചു..! അത് പറയാതെ വയ്യ..! ക്ലൈമാക്സ് നല്ല രീതിയിൽ ഹാർട്ട് ടച്ചിംഗ് ആയിരുന്നു..!

ചിത്രം കാണാത്തവർ വളരെ കുറവായിരിക്കും. കണ്ടില്ലെങ്കിൽ മലയാളത്തിലെ മികച്ച ഒരു മികച്ച സിനിമയാണ് നിങ്ങൾ മിസ്സ് ചെയ്യുന്നത്.. 

4/5 RGP VIEW

8.4/10 · IMDb
97% liked this film Google users

No comments:

Post a Comment

Latest

Get out (2017)