NANNI MALAYALAM (2022) SHORT FILM
ദൈവം ഉണ്ടോ ? നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ച അല്ലെങ്കിൽ ചോദിച്ച കാര്യമായിരിക്കും ഇത്. സത്യത്തിൽ ഉണ്ടോ ? എന്നാൽ അതിനുള്ള ഉത്തരമാണ് ഈ ചിത്രം പറയുന്നത്..!
കഥ നടക്കുന്നത് ഒരു 10 15 വർഷം മുമ്പാണ്. ഒരു കുട്ടിക്ക് ദൈവത്തിനെ കോണ്ടാക്റ്റ് ചെയ്യാനുള്ള ഒരു അവസരം കിട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ഈ കുഞ്ഞ് ഷോർട്ട് സിനിമ നമ്മളോട് പങ്കുവെക്കുന്നത്.
മികച്ച സംവിധായകനും അതിനൊപ്പം കുട്ടി മുതൽ പ്രായമായ ചേട്ടൻ വരെയുള്ള മികച്ച കലാകാരന്മാരും നല്ല പശ്ചാത്തല സംഗീതത്തിനോടൊപ്പം ഉള്ള ഗാനവും കണ്ണിന് കുളിർമയേകുന്ന വിഷ്വൽ ക്വാളിറ്റിയും അധികമാരും നെറ്റി ചുളിക്കാത്ത ഒരു മെസ്സേജും കൂടിയാകുമ്പോൾ കണ്ട പ്രേക്ഷകർക്ക് ക്രിയേറ്റ്സിനോട് തീർച്ചയായും ഒരു നന്ദി പറയാം .!!
മൊത്തത്തിൽ ഒരു ഫീൽ ഗുഡ് ചിത്രം..! കണ്ടു നോക്കുന്നതിൽ ഒരു തെറ്റുമില്ല..!
3.75/5 RGP DAIRIES
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment