RGP VIEW 217
Nayattu (2021)
124 min | Thriller
"Everyone Slave To Something" വിൻല്ലൻ്റ് സാഗ എന്ന ആനിമേഷൻ സീരീസിൽ ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണിത്. സീരീസ് കണ്ടു മറന്നു. എന്നാൽ പോലും ഈ സംഭാഷണം എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അതെ നമ്മൾ എല്ലാവരും അടിമകളാണ്. ചിലപ്പോൾ വ്യക്തികളിൽ ആകാം, അല്ലെങ്കിൽ പ്രവർത്തികളിൽ ആകാം. സത്യത്തിൽ അതാണ് നമ്മുടെ എല്ലാവരുടെയും വീക്നെസ്. അടിമത്തത്തെ വ്യക്തമായ ധാരണയിൽ ചിത്രീകരിച്ച സിനിമയാണ് നായാട്ട്.
മൂന്നു പോലീസുകാർ കല്യാണം കഴിഞ്ഞു മടങ്ങി വരുമ്പോൾ ഒരു പാർട്ടിക്കാരൻ്റെ ബൈക്കുമായി അപകടം സംഭവിക്കുന്നു. പോലീസുകാർ അല്പം മദ്യപിച്ചിരുന്നു..! അവിടെ മുതൽ ഉള്ള ഓട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്..!
ആദ്യമേ പറയട്ടെ, റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ മലയാള സിനിമകൾ വളരെ കുറവാണ്. അത് ഇത്തവണ നായാട്ട് എന്ന സിനിമയിലൂടെ പരിഹരിച്ചിട്ടുണ്ട്..!ടെക്നിക്കൽ വശങ്ങളെല്ലാം മികച്ചതായിരുന്നു..! ഓരോന്നും എടുത്തു പറയേണ്ട ആവശ്യം ഇല്ലെന്നു തോന്നുന്നു..
പക്ഷേ ഹൈലൈറ്റ് ആയി തോന്നിയത് കഥാപാത്രങ്ങളുടെ പ്രകടനം തന്നെയാണ്. ജോജു മുതൽ പാർട്ടിക്കാരൻ പയ്യൻ വരെ കിടിലൻ പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത്..!
സ്ത്രീകളുടെ ആർത്തവത്തെ ഒരു ഘട്ടത്തിൽ ചിത്രം പരാമർശിക്കുന്നുണ്ട്..! മലയാള സിനിമയുടെ പൊൻതൂവലാണ് ആ രംഗം..! കാരണം, പല ആണുങ്ങൾക്കും ആർത്തവം എന്നത് ഒരു പ്രഹസനം മാത്രമാണ്..! അതിനെതിരെയുള്ള ഒരു ചോദ്യം ചെയ്യല്ലേ ആ രംഗം ? അങ്ങനെ അനുഭവപ്പെട്ടോ..? ഇല്ലെങ്കിൽ ഒന്ന് ചിന്തിക്കുക..!
എത്ര വൃത്തിയായി ആണ് നമ്മുടെ സമൂഹത്തെ ചിത്രം ചോദ്യം ചെയ്യുന്നത്. അവസാനത്തെ വോട്ടിംഗ് രാഗം അതുകൊണ്ടുതന്നെ അത്രയും അർത്ഥവത്തായത്. ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന അടിമത്തം അതുതന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നതും..! പോലീസുകാർക്ക് ചെയ്യാൻ പറ്റാത്തത് പോലെ നമ്മൾ പോലും അറിയാതെ നമ്മൾ പലരുടെയും അടിമകളായി കൊണ്ടിരിക്കുകയാണ്..! അതിൻറെ ഒരു വലിയ പ്രധാന ഉദാഹരണം ഇന്നു രാഷ്ട്രീയപരമായി നടന്നു കഴിഞ്ഞു. മനസ്സിലായി കഴിഞ്ഞിട്ട് ഉണ്ടാവുമല്ലോ.?
ശ്രീനിവാസൻ ഒരു സിനിമയിൽ പറയുന്നത് കേൾക്കാം. ലക്ഷക്കണക്കിന് ആളുകളോട് ഒരു വലിയ സദസ്സിൽനിന്ന് പറയുന്നതിനേക്കാൾ നന്നായി, നല്ലൊരു സിനിമ ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് പറയാൻ സാധിക്കും..! അതാണ് നായാട്ടും ശരി വെക്കുന്നത്. (ഡയലോഗ് കൃത്യമായി ഓർമ്മയില്ല, പക്ഷേ ഉള്ളടക്കം ഞാൻ പറഞ്ഞത് തന്നെയാണ്.)
സ്വതന്ത്ര രാജ്യത്ത് ജീവിക്കുന്ന നമ്മൾ എങ്ങനെ അടിമകൾ ആകും എന്നതിനെ വ്യക്തമായ വിശദീകരണം ചിത്രം തരുന്നുണ്ട്. വിസാരണൈ എന്ന ചിത്രം കണ്ടിട്ട് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു പക്ഷേ ആ സിനിമ കാണാതെ നായാട്ടു കാണുകയാണെങ്കിൽ ടോപ് ക്ലാസ് അനുഭവം ആയിരിക്കും എനിക്ക് ലഭിക്കുന്നത്..! താരതമ്യം ചെയ്യാൻ പാടില്ല എങ്കിലും വിസാരണൈ നായാട്ട് എന്ന സിനിമയെക്കാൾ എത്രയോ മുകളിലാണ്.. പക്ഷേ എന്നാൽ പോലും മികച്ച അനുഭവം തന്നെ നായാട്ട് സമ്മാനിക്കുന്നുണ്ട്..!
മലയാള സിനിമയിലെ മികച്ച ഒരു റിയലിസ്റ്റിക് ത്രില്ലർ..! കണ്ടില്ലെങ്കിൽ ഒന്നു കാണാൻ ശ്രമിക്കൂ..!
3.5/5 RGP VIEW
8.2/10 · IMDb
93% liked this film Google users
No comments:
Post a Comment