RGP VIEW 217
Aandavan Kattalai (2016)
151 min | Drama
കട ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അതു കൊണ്ടു തന്നെ ലണ്ടനിൽ പോയി പ്രശ്നങ്ങളെല്ലാം തീർക്കാമെന്ന് ഗാന്ധിയും കൂട്ടുകാരനും തീരുമാനിക്കുന്നു. അങ്ങനെ പട്ടണത്തിലേക്ക് യാത്രയായി. ഏതൊരു ഇന്ത്യൻ പൗരനും മറ്റൊരു രാജ്യത്തേക്ക് പോകാൻ പാസ്പോർട്ട് അത്യാവശ്യമാണ്. ഒരു ട്രാവൽ ഏജൻസിയുടെ സഹായത്തോടെ പാസ്പോർട്ട് ശരിയാക്കുന്നു. കല്യാണം കഴിഞ്ഞതാണെന്ന് പാസ്പോർട്ടിൽ രേഖപ്പെടുത്തിയാൽ ലണ്ടനിലേക്കുള്ള വിസ പെട്ടന്ന് ലഭിക്കുമെന്ന് ട്രാവൽ ഏജൻസി നായകനെ ബോധ്യപ്പെടുത്തുന്നു. അവരുടെ നിർദ്ദേശപ്രകാരം കല്യാണം കഴിക്കാത്ത നായകൻ അത് ചെയ്യുന്നു. പക്ഷേ ഈ കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു..!
രണ്ടരമണിക്കൂർ നർമ്മത്തിൽ ചാലിച്ച് വലിയ ഒരു വിഷയത്തെ അവതരിപ്പിച്ച ഒരു വിജയ് സേതുപതി ചിത്രം. പണി ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്തു വരുത്തുക എന്നെല്ലാം നമ്മൾ പറയുമല്ലോ.. ചുരുക്കിപ്പറഞ്ഞാൽ അതാണ് ഈ സിനിമ.
വലിയൊരു വിഷയം, ചെറിയൊരു ത്രെഡ് അതിനെ വളരെ മനോഹരമായ രീതിയിൽ സംവിധായകൻ കൈകാര്യം ചെയ്തിട്ടുണ്ട്. നർമ്മത്തിൽ പൊതിഞ്ഞു ഉള്ള മേക്കിങ് ഒട്ടും ബോറടിപ്പിക്കാത്ത രണ്ടരമണിക്കൂർ സമ്മാനിക്കുന്നു. ചിത്രത്തിന് അനുയോജ്യമായ ബാഗ്രൗണ്ട് മ്യൂസിക്, നല്ല കാസ്റ്റ്, മികച്ച തിരക്കഥ തുടങ്ങി എല്ലാ മേഖലയിലും വൃത്തിയായും വെടിപ്പായും ചെയ്തിട്ടുണ്ട്.
കാര്യമായ പോരായ്മകൾ ഒന്നും തോന്നിയില്ല. രണ്ടരമണിക്കൂർ ആസ്വദിച്ച് കാണാൻ പറ്റുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ. ഈ ചിത്രത്തെ കുറിച്ച് അധികം ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ചിത്രം കണ്ടിട്ടില്ലെങ്കിൽ കാണാൻ ശ്രമിക്കുക. മികച്ച സിനിമയോടൊപ്പം നല്ല ഒരു മെസ്സേജ് കൂടി ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.
ചുരുക്കി പ്പറഞ്ഞാൽ മുടക്കുന്ന സമയം വസൂൽ.. നല്ല ഒരു കുഞ്ഞു ചിത്രം.. നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടില്ല എന്നുതന്നെ കരുതുന്നു..
3.75/5 RGP VIEW
8.1/10 · IMDb
94% liked this film Google users
No comments:
Post a Comment