RGP VIEW NO :- 18
![]() |
| The Pianist |
(2002) R | 150 min | Biography, Drama, Music
Director: Roman Polanski
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2002ൽ Roman Polanski സംവിധാനം ചെയ്തത് Adrien Brody നായകനായി എത്തിയ ഹോളിവുഡ് ചിത്രമാണ് ദി പിയാനിസ്റ്റ്.
യുദ്ധത്തിൻറെ തീവ്രത കാണിച്ചുകൊണ്ട് ഒരുപാട് സിനിമകൾ ലോകമെമ്പാടും ഇറങ്ങിയിട്ടുണ്ട്. ഹോളിവുഡ് സിനിമകൾക്ക് യുദ്ധ സിനിമകളോട് പ്രത്യേകതരം താല്പര്യം ഉള്ളതായി പലവട്ടം തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ സിനിമകളും രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടതാണ്...ഞാനിവിടെ പരിചയപ്പെടുത്തുന്നത് യുദ്ധത്തിൻറെ ഭീകരതയും തീവ്രതയും ഏറ്റവും കൂടുതൽ ഉൾക്കൊള്ളിച്ച് സിനിമകളിലൊന്നാണ്.
1930-ലാണ് കഥ നടക്കുന്നത്.പിയാനിസ്റ്റ് ആയ നായകൻ. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമൻസ് ജൂതന്മാരോട് പോളണ്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. എല്ലാവരും യാത്രക്കുള്ള തയ്യാറെടുപ്പുകൾ എടുക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നായകന്റെ കുടുംബത്തെ മിസ്സാകുന്നു. ശേഷം നടക്കുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. അവരുടെ ആ സമയത്ത് നിസ്സഹായവസ്ഥ വ്യക്തമായി സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ജൂതൻ ആയതുകൊണ്ട് അയാൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ, കുടുംബം, ജീവിതം, മരണം തുടങ്ങി അയാളുടെ ജീവിതത്തിലൂടെ യുദ്ധ സമയത്ത് കടന്നുപോയ സംഭവവികാസങ്ങൾ എല്ലാം പച്ചയായിത്തന്നെ ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്.
പക്ഷേ ഇത്രയും മികച്ച രീതിയിൽ ഒരു യുദ്ധ സിനിമയെടുത്തപ്പോൾ അതിന്റെ വൈകാരികത വ്യക്തമായി പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിച്ചത് എങ്ങനെയെന്ന് പലവട്ടം ചിന്തിച്ച കാര്യമാണ്. ഇതിനെക്കുറിച്ച് ഒന്നു തിരഞ്ഞപ്പോൾ ചിത്രത്തിന്റെ ഡയറക്ടർ യുദ്ധം നേരിട്ട് ഒരു വ്യക്തിയാണ് എന്ന കാര്യം അറിയാൻ സാധിച്ചു. അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും രണ്ടു രാജ്യങ്ങളിലേക്ക് യുദ്ധസമയത്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. അച്ഛൻ സർവൈവ് ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ വേറെ രാജ്യത്ത് വച്ച് കൊല്ലപ്പെട്ടു. ഒരു നല്ല സിനിമ എടുക്കണമെങ്കിൽ സാധാരണക്കാരനെ പൾസർ അറിയണം എന്ന് പറയുന്നതുപോലെ; അതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്രയും ഹൃദയം തകർക്കുന്നതും തീവ്രമായതുമായ രംഗങ്ങൾ തന്റെ സിനിമയിൽ ഒപ്പിയെടുത്തത്.
Adrien Brody, Thomas Kretschmann, Frank Finlay, Emilia Fox തുടങ്ങി ഗംഭീര താരനിര. പക്ഷേ സിനിമ ഒരു വൺമാൻഷോയാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് Ronald Harwood. ക്യാമറ Pawel Edelman. എഡിറ്റിംഗ് Hervé de Luze എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ക്യാമറ ആയാലും തിരക്കഥയാണെങ്കിലും മറിച്ച് എഡിറ്റിംഗ് ആണെങ്കിൽ പോലും ഈ സിനിമയോടെ 100% നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്.
ഈ സിനിമയുടെ പ്രീപ്രൊഡക്ഷൻ സമയത്ത് യഥാർത്ഥ പിയാനിസ്റ്റ് ആയ Wladyslaw Szpilman അന്തരിച്ചു. സംവിധായകൻ ലണ്ടനിൽ വച്ച് തന്റെ നായകന് വേണ്ടി കാസ്റ്റിംഗ് കോൾ നടത്തുകയും അതിൽ 1400 പേർ പങ്കെടുക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന് വേണ്ട കഥാപാത്രത്തെ അവിടെ വന്നവരിൽ നിന്ന് ലഭിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ പാരീസിൽ വച്ച് Adrien Brodyനെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാണുകയും ശേഷം അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്തു. അതിനുശേഷം നടന്നത് ചരിത്രമാണ്. ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് അതുവരെ ഉള്ളവരിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഓസ്കർ വാങ്ങിയ നടനായി Adrien Brody മാറി. അദ്ദേഹം തന്റെ ഇരുപത്തിയൊമ്പതാം വയസ്സിലാണ് ഓസ്കാർ കരസ്ഥമാക്കിയത്. ഈ റെക്കോർഡ് ഇപ്പോഴും തിരുത്തി എഴുതപ്പെട്ടിട്ടില്ല. സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഈ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓസ്കാർ ജേതാവാണ് Roman Polanski. ഈ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 69 വയസായിരുന്നു. ആ റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. കുറച്ചുവർഷങ്ങൾക്ക് ശേഷം എഴുപത്തിനാലാം വയസ്സിൽ ക്ലീൻ ഈസ്റ്റ്വുഡ് ചരിത്രം മാറ്റിയെഴുതി. ഇതുകൂടാതെ മികച്ച തിരക്കഥ എന്ന വിഭാഗത്തിനും ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചിട്ടുണ്ട്. സത്യത്തിൽ ഈ ചലച്ചിത്രം അത് അർഹിക്കുന്നുണ്ട്. വളരെ കൗതുകമുള്ള ഒരു കാര്യം കൂടിയുണ്ട്. ആദ്യമായി ഒരക്ഷരം പോലും ഫ്രഞ്ച് ഭാഷ സംസാരിക്കാതെ ബെസ്റ്റ് ഫ്രഞ്ച് സിനിമയ്ക്കുവേണ്ടിയുള്ള ദേശീയ അവാർഡ് കിട്ടിയ സിനിമ കൂടിയാണ് ഇത്. ഈ ഫിലിമിനു കിട്ടിയ അംഗീകാരങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതുമാത്രമായി തന്നെ ഒരുപാട് പറയാനുണ്ടാവും.
35 ദശലക്ഷത്തോളം യുഎസ് ഡോളർ ചിലവ് വന്ന ഈ ചിത്രത്തിന് അതിൻറെ രണ്ടിരട്ടി അതായത് 120 ദശലക്ഷം യുഎസ് ഡോളർ സിനിമ കളക്ട് ചെയ്തു.
ഞാൻ കണ്ട ഏറ്റവും മികച്ച യുദ്ധ സിനിമകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും ദി പിയാനിസ്റ്റ്. സിനിമ നിങ്ങളെ ഒരുപാട് വിഷമിപ്പിക്കും. വളരെ വേദനിപ്പിച്ചു കൊണ്ടായിരിക്കും സിനിമ അവസാനിക്കുന്നത്. അതിന്റെ ഒപ്പം യഥാർത്ഥ സംഭവമാണ് എന്ന് അവർ വീണ്ടും ധരിപ്പിക്കുമ്പോൾ എത്ര കഠിന ഹൃദയൻ ആണെങ്കിലും ഒന്നു വിറയ്ക്കും. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച സർവൈവൽ ചിത്രം തന്നെയാണ് ദി പിയാനിസ്റ്റ്. കണ്ടില്ലെങ്കിൽ നിർബന്ധമായും കാണുക.
4.25/5 ▪ RGP VIEW
8.5/10 · IMDb
95% · Rotten Tomatoes
85% · Metacritic
RGP VIEW

No comments:
Post a Comment